Ravibishnoi

ഒന്നല്ല രണ്ട് സൂപ്പര്‍ ഓവറുകള്‍!!! ഒടുവിൽ വിജയം ഇന്ത്യയ്ക്ക്

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഇന്നത്തെ മൂന്നാം ടി20 20 ഓവറുകള്‍ അവസാനിച്ചപ്പോള്‍ ഇരു ടീമുകളും 212 റൺസ് നേടിയപ്പോള്‍ സൂപ്പര്‍ ഓവറിലേക്ക് നീങ്ങുന്ന കാഴ്ചയാണ് ഇന്ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കണ്ടത്. തുടര്‍ന്ന് മത്സരം രണ്ട് തവണ സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയെങ്കിലും ഒടുവിൽ വിജയം ഇന്ത്യയ്ക്കൊപ്പം നിന്നു.

ആദ്യ സൂപ്പര്‍ ഓവറിൽ അഫ്ഗാനിസ്ഥാന്‍ 16 റൺസ് നേടിയപ്പോള്‍ ഇന്ത്യ അവസാന പന്തിൽ സിംഗിള്‍ നേടി ഒപ്പമെത്തുകയായിരുന്നു. ഇതോടെ വീണ്ടും സൂപ്പര്‍ ഓവറിലേക്ക് മത്സരം നീങ്ങി. ഇത്തവണ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയയ്ക്ക് 11 റൺസ് മാത്രമേ നേടാനായുള്ളു.

രവി ബിഷ്ണോയിയെ ബൗളിംഗ് ദൗത്യം രോഹിത് ഏല്പിച്ചപ്പോള്‍ മൂന്ന് പന്തിനുള്ളിൽ രണ്ട് അഫ്ഗാന്‍ വിക്കറ്റുകള്‍ നേടി 10 റൺസ് വിജയം കുറിച്ചു.

Exit mobile version