റിങ്കു സിംഗിന്റെ തകർപ്പൻ 176 റൺസ്: രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിന് നിർണായക ലീഡ്


കോയമ്പത്തൂരിൽ നടക്കുന്ന രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് എ മത്സരത്തിൽ തമിഴ്‌നാടിനെതിരെ റിങ്കു സിംഗ് 248 പന്തിൽ 176 റൺസെന്ന ഉജ്ജ്വല പ്രകടനത്തിലൂടെ ഉത്തർപ്രദേശിന് നിർണായകമായ അഞ്ച് റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിക്കൊടുത്തു. 17 ഫോറുകളും 6 സിക്സറുകളും ഉൾപ്പെട്ടതായിരുന്നു താരത്തിന്റെ ഈ ഇന്നിംഗ്‌സ്.

അഞ്ചാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ റിങ്കു രണ്ടാം ദിനം കളി നിർത്തുമ്പോൾ 98 റൺസുമായി പുറത്താകാതെ നിന്നു. മൂന്നാം ദിനം താരം തന്റെ ഒൻപതാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറി പൂർത്തിയാക്കി. ശിവം ശർമ്മ, കാർത്തിക് യാദവ്, ആഖിബ് ഖാൻ എന്നിവരുമായുള്ള കൂട്ടുകെട്ടുകൾ ഉത്തർപ്രദേശിനെ 460 റൺസിലെത്തിക്കുന്നതിൽ നിർണായകമായി.

തമിഴ്‌നാടിന്റെ 455 റൺസ് എന്ന ഒന്നാം ഇന്നിംഗ്‌സ് ടോട്ടലിനേക്കാൾ 5 റൺസ് കൂടുതലാണിത്. ഏഴ്, എട്ട്, ഒൻപത് വിക്കറ്റുകളിൽ യഥാക്രമം 53, 59, 33 റൺസുകളുടെ പ്രധാനപ്പെട്ട കൂട്ടുകെട്ടുകൾ ഈ ഇന്നിംഗ്‌സിൽ ഉൾപ്പെടുന്നു. ഒരു വലിയ ഷോട്ടിന് ശ്രമിക്കുന്നതിനിടെയാണ് റിങ്കു പുറത്തായതെങ്കിലും, അദ്ദേഹത്തിന്റെ ഈ തകർപ്പൻ പ്രകടനം ഉത്തർപ്രദേശിന് നിർണ്ണായകമായ മൂന്ന് പോയിന്റുകൾ ഉറപ്പാക്കി.

“ടി20 സ്പെഷ്യലിസ്റ്റ് എന്ന് വിളിക്കപ്പെടുന്നത് ഇഷ്ടമല്ല; ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കണം”: റിങ്കു സിംഗ്


തകർപ്പൻ ടി20 പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ റിങ്കു സിംഗ്, താൻ ഒരു ടി20 സ്പെഷ്യലിസ്റ്റ് മാത്രമല്ലെന്ന് തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ്. 2025-ലെ ഏഷ്യാ കപ്പിന് മുന്നോടിയായി തൻ്റെ വളർച്ചയെയും സ്വപ്നങ്ങളെയും കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഞാൻ സിക്സറുകൾ നേടുമ്പോൾ ആരാധകർ അത് ഇഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം, അതിൽ ഞാൻ നന്ദിയുള്ളവനാണ്. പക്ഷേ എൻ്റെ രഞ്ജി ട്രോഫിയിലെ ശരാശരി 55-ൽ കൂടുതലാണ്. റെഡ് ബോൾ ക്രിക്കറ്റ് കളിക്കുന്നത് ഞാൻ ശരിക്കും ആസ്വദിക്കുന്നു,” റിങ്കു പറഞ്ഞു.

“ഒരു ഫോർമാറ്റ് കളിക്കാരൻ എന്ന ലേബൽ എനിക്കിഷ്ടമല്ല; ഞാൻ എല്ലാ ഫോർമാറ്റുകളിലും കളിക്കുന്ന ഒരു കളിക്കാരനായിട്ടാണ് എന്നെ കാണുന്നത്. എൻ്റെ സ്വപ്നം ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക എന്നതാണ്, എനിക്ക് അവസരം ലഭിക്കുകയാണെങ്കിൽ അത് നേടിയെടുക്കാൻ ഞാൻ തയ്യാറാണ്.”


അഭിഷേക് നായരുടെയും ഗൗതം ഗംഭീറിൻ്റെയും മാർഗ്ഗനിർദ്ദേശത്തിൽ റിങ്കു തൻ്റെ കളി മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. റിങ്കു പറഞ്ഞു‌

“അഭിഷേക് നായർ സാറിൻ്റെ കീഴിൽ ഞാൻ മുംബൈയിൽ പരിശീലനം നടത്തുകയും കെകെആർ അക്കാദമിയിൽ പരിശീലിക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചു. അടുത്ത ലെവലിലേക്ക് എൻ്റെ കളി ഉയർത്താൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു,” റിങ്കു പറഞ്ഞു. “ലോകകപ്പ് സ്ക്വാഡിൻ്റെ ഭാഗമാകാനും ആ ട്രോഫി ഉയർത്താനുമാണ് എൻ്റെ സ്വപ്നം. അതിനായി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു… ഏഷ്യാ കപ്പിൽ എൻ്റെ രാജ്യത്തിന് വേണ്ടി നന്നായി കളിക്കുക എന്നതാണ് എൻ്റെ ആത്യന്തിക ലക്ഷ്യം, അതിന് എനിക്ക് കഴിയുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യാ കപ്പ് ടീം തിരഞ്ഞെടുപ്പ്: ‘അവസരം കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല’ എന്ന് റിങ്കു സിങ്


ബെംഗളൂരു: ഏഷ്യാ കപ്പ് 2025-നുള്ള ഇന്ത്യൻ ടീമിൽ ഇടംനേടിയതിൽ അത്ഭുതം പ്രകടിപ്പിച്ച് ഇന്ത്യൻ താരം റിങ്കു സിങ്. യു.പി. ടി20 ലീഗിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഏഷ്യാ കപ്പ് ടീം ലിസ്റ്റിൽ എന്റെ പേര് കണ്ടപ്പോൾ എനിക്ക് ആത്മവിശ്വാസം ലഭിച്ചു. കഴിഞ്ഞ വർഷം ഞാൻ അത്ര മികച്ച പ്രകടനം നടത്തിയിരുന്നില്ല. അതിനാൽ ടീമിൽ നിന്ന് പുറത്തായേക്കുമെന്ന് ഞാൻ ഭയപ്പെട്ടിരുന്നു. പക്ഷേ സെലക്ടർമാർ എന്നിൽ വിശ്വാസമർപ്പിച്ച് ടീമിലെടുത്തു, അത് എന്റെ ആത്മവിശ്വാസം വർധിപ്പിച്ചു,” റിങ്കു പറഞ്ഞു.


ഈ വർധിച്ച ആത്മവിശ്വാസം മീററ്റ് മാവെറിക്സിനായി 48 പന്തിൽ നിന്ന് പുറത്താകാതെ 108 റൺസ് നേടി തന്റെ ആദ്യ ടി20 സെഞ്ചുറി നേടാൻ അദ്ദേഹത്തെ സഹായിച്ചു.


ഇന്ന് ഒരു മൾട്ടി-സ്കിൽഡ് കളിക്കാരനായിരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും റിങ്കു സംസാരിച്ചു. “ഇന്ന് ബോളിങ് വളരെ പ്രധാനപ്പെട്ടതാണ്. ടീമിൽ ഒന്നിലധികം റോളുകൾ ചെയ്യുന്ന കളിക്കാരെയാണ് സെലക്ടർമാർക്ക് ആവശ്യം. ബാറ്റിംഗ് കൊണ്ട് കളിയിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ലെങ്കിൽ ബോൾ കൊണ്ട് അത് ചെയ്യണം,” അദ്ദേഹം പറഞ്ഞു.


ടീമിലെ തന്റെ റോളിനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു: “2023-ൽ ഞാൻ അഞ്ചാം നമ്പറിലാണ് ബാറ്റ് ചെയ്തത്. ഏഴാം നമ്പറിലും എട്ടാം നമ്പറിലും ബാറ്റ് ചെയ്യുന്നത് എനിക്ക് അത്ര ഇഷ്ടമല്ല. പക്ഷേ അത് ടീമിന്റെ ആവശ്യമാണ്, അതിനാൽ ആ റോളിൽ നിങ്ങൾ മികച്ച പ്രകടനം നടത്തണം. ഇന്ത്യൻ ടീമിനുവേണ്ടി ഞാൻ 33 ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, 3 അർധസെഞ്ചുറികൾ നേടിയിട്ടുണ്ട്. ഫിനിഷറുടെ റോളിൽ മാത്രമല്ല, എനിക്ക് എവിടെയും ബാറ്റ് ചെയ്യാൻ സാധിക്കും.” .

ക്രിക്കറ്റ് താരം റിങ്കു സിംഗും എംപി പ്രിയ സരോജുമായുള്ള വിവാഹനിശ്ചയം നടന്നു


ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗ് സമാജ്‌വാദി പാർട്ടി എംപിയായ പ്രിയ സരോജുമായി വിവാഹനിശ്ചയം നടത്തി. ലക്നൗവിലെ ഫൈവ് സ്റ്റാർ ഹോട്ടലായ ദി സെൻട്രമിൽ ജൂൺ 8-നായിരുന്നു ഗംഭീരമായ ചടങ്ങ് നടന്നത്. അടുത്ത ബന്ധുക്കൾ, സുഹൃത്തുക്കൾ, ക്രിക്കറ്റ് ലോകത്തുനിന്നും രാഷ്ട്രീയത്തിൽ നിന്നുമുള്ള പ്രമുഖ വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


ചടങ്ങിന് മുന്നോടിയായി റിങ്കു കുടുംബത്തോടൊപ്പം ബുലന്ദ്ഷഹറിലെ ചൗധേര വാലി വിചിത്ര ദേവി ക്ഷേത്രം സന്ദർശിച്ച് അനുഗ്രഹം തേടി. വെള്ളയും പിങ്കും നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും ചടങ്ങിലേക്ക് ഒരുമിച്ച് പ്രവേശിച്ചത്.


പൂക്കളും മനോഹരമായ വെളിച്ചവും കൊണ്ട് അലങ്കരിച്ച ഫുൾകർൺ ഹാളിലാണ് വിവാഹനിശ്ചയ ചടങ്ങ് നടന്നത്. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, സമാജ്‌വാദി പാർട്ടി നേതാക്കളായ അഖിലേഷ് യാദവ്, ജയാ ബച്ചൻ, ഡിംപിൾ യാദവ്, ഇക്ര ഹസൻ, പ്രൊഫസർ റാം ഗോപാൽ യാദവ് എന്നിവരും മുൻ ക്രിക്കറ്റ് താരങ്ങളായ പ്രവീൺ കുമാർ, പിയൂഷ് ചൗള, ഉത്തർപ്രദേശ് രഞ്ജി ക്യാപ്റ്റൻ ആര്യൻ ജുയൽ എന്നിവരും അതിഥി പട്ടികയിൽ ഉൾപ്പെട്ടിരുന്നു.


“ബാറ്റിംഗിനെക്കാൾ ഫീൽഡിംഗ് ആസ്വദിക്കുന്നു”: റിങ്കു സിംഗ്


രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയ നാടകീയ വിജയത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് റിങ്കു സിംഗ്. വെറും 6 പന്തിൽ 19 റൺസ് നേടിയ താരം, അവസാന പന്തിൽ ഒരു റണ്ണൗട്ടിലൂടെ ടീമിന് വിജയവും സമ്മാനിച്ചു. സൂപ്പർ ഓവറിലേക്ക് പോകാൻ സാധ്യതയുണ്ടായിരുന്ന ഒരു നിർണായക ഡബിളാണ് റിങ്കു തടഞ്ഞത്. കളിയിൽ ഉടനീളം മികച്ച ഫീൽഡിംഗ് ആണ് റിങ്കു കാഴചവെച്ചത്.


“ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഔട്ട്‌ഫീൽഡുകളിൽ ഒന്നാണിത്. ഔട്ട്‌ഫീൽഡിൽ നന്നായി ഫീൽഡ് ചെയ്യുക എന്നത് എൻ്റെ ജോലിയാണ്, ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ എനിക്കിഷ്ടമാണ്. എൻ്റെ ബാറ്റിംഗിനെക്കാൾ ഒരുപക്ഷേ ഞാൻ ഫീൽഡിംഗ് ആസ്വദിക്കുന്നു,” മത്സരശേഷം റിങ്കു പറഞ്ഞു.


ടീമിൻ്റെ പ്രകടനത്തെക്കുറിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു, “റസ്സൽ നിർണായക റൺസ് നേടി, അവസാന 2 ഓവറുകളിൽ കളിക്കേണ്ടി വന്നത് എനിക്ക് അനുയോജ്യമായ സാഹചര്യമായിരുന്നു, എല്ലാം ഒത്തുവന്നു. ഞങ്ങളുടെ ടീം നന്നായി കളിക്കുന്നുണ്ട്, മുന്നോട്ട് പോകുമ്പോൾ ഈ എനർജി നിലനിർത്തണം. ഞങ്ങൾ ഓരോ മത്സരത്തെയും ഒരോ മത്സരമായി സമീപിൽകുന്നു, ഭാവിയെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല.” റിങ്കു പറഞ്ഞു.


വെടിക്കെട്ടുമായി നിതീഷ് റെഡ്ഡിയും റിങ്കു സിംഗും, ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍

ബംഗ്ലാദേശിനെതിരെ രണ്ടാം ടി20 മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ്. സഞ്ജു സാംസണും അഭിഷേക് ശര്‍മ്മയും വേഗത്തിൽ പുറത്തായ ശേഷം സൂര്യകുമാര്‍ യാദവിനെയും ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ 41/3 എന്ന നിലയിലായിരുന്നു ഇന്ത്യ.
പിന്നീട് നിതീഷ് റെഡ്ഡി – റിങ്കു സിംഗ് കൂട്ടുകെട്ട് 108 റൺസാണ് നേടിയത്. റെഡ്ഡി 7 സിക്സുകളടക്കം 34 പന്തിൽ നിന്ന് 74 റൺസാണ് നേടിയത്. 29പന്തിൽ 53 റൺസ് നേടി റിങ്കു സിംഗും 19 പന്തിൽ 32 റൺസുമായി ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യന്‍ നിരയിൽ തിളങ്ങി.

ബംഗ്ലാദേശിന് വേണ്ടി റിഷാദ് ഹൊസൈന്‍ മൂന്നും ടാസ്കിന്‍ അഹമ്മദ്, തന്‍സിം ഹസന്‍ ഷാക്കിബ്, മുസ്തഫിസുര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ദുലീപ് ട്രോഫിക്കായി റിങ്കു സിംഗ് ഇന്ത്യ ബിക്ക് ഒപ്പം ചേരും; ടെസ്റ്റ് കളിക്കാർ സ്ക്വാഡ് വിടും

ഉത്തർപ്രദേശ് താരം റിങ്കു സിംഗ് ഇപ്പോൾ നടക്കുന്ന ദുലീപ് ട്രോഫിക്കുള്ള ഇന്ത്യ ബി ടീമിൽ ചേരും. ബംഗ്ലാദേശിനെതിരായ പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സർഫറാസ് ഖാൻ ഒഴികെയുള്ള നിരവധി ടെസ്റ്റ് കളിക്കാരെ സെപ്റ്റംബർ 12-ന് അനന്ത്പൂരിൽ ആരംഭിക്കുന്ന അടുത്ത റൗണ്ട് മത്സരങ്ങളിൽ നിന്ന് പിൻവലിക്കാൻ ബി സി സി ഐ തീരുമാനിക്കുകയും ചെയ്തു.

ശുഭ്മാൻ ഗിൽ, കെഎൽ രാഹുൽ, ധ്രുവ് ജുറെൽ, കുൽദീപ് യാദവ്, ആകാശ് ദീപ് എന്നിവർ ഇന്ത്യ എ ടീം വിടുകയും പകരം പ്രഥം സിംഗ്, അക്ഷയ് വാഡ്കർ, ഷെയ്ക് റഷീദ്, ഷംസ് മുലാനി, പുൽകിത് നാരംഗ് എന്നിവർ ഇന്ത്യ എ ടീമിൽ എത്തും.

ഋഷഭ് പന്ത്, യാഷ് ദയാൽ എന്നിവർക്ക് പകരം സുയാഷ് പ്രഭുദേശായി, ഹിമാൻഷു മന്ത്രി, റിങ്കു സിംഗ് എന്നിവർ ഇന്ത്യ ബിയിൽ എത്തും. സെപ്തംബർ 19 ന് ചെന്നൈയിൽ ആണ് ഇന്ത്യയുടെ ആദ്യ ടെസ്റ്റ് നടക്കുന്നത്.

ഇന്ത്യ സി ടീമിൽ മാറ്റങ്ങളിൽ. അതേസമയം പരിക്ക് കാരണം അക്സർ പട്ടേലിനെയും തുഷാർ ദേശ്പാണ്ഡെയെയും നഷ്ടമായ ഇന്ത്യ ഡി കവേരപ്പയെയും നിഷാന്ത് സിന്ധുവിനെയും ടീമിൽ ചേർത്തു.

KKR നിലനിർത്തിയില്ല എങ്കിൽ RCB-ക്ക് ആയി കളിക്കണം എന്ന് റിങ്കു സിംഗ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ വരുന്ന സീസണിൽ ആർ സി ബിക്ക് ആയി കളിക്കാൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്ന് റിങ്കു സിംഗ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ഇപ്പോൾ കളിക്കുന്ന റിങ്കു സിംഗ് അടുത്ത സീസണെ കുറിച്ച് സംസാരിക്കുക ആയിരുന്നു. കെ കെ ആർ തന്നെ നിലനിർത്തുന്നില്ല എങ്കിൽ താൻ ആർ സി ബിക്ക് ആയി കളിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് താരം പറഞ്ഞു.

ഐപിഎൽ 2025 മെഗാ ലേലത്തിൽ റിങ്കു സിങ്ങിനെ കെകെആർ നിലനിർത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാലും താരം തന്റെ ആഗ്രഹം വ്യക്തമാക്കി.

“ആർസിബിക്ക് ആയി കളിക്കണം, കാരണം വിരാട് കോഹ്ലി അവിടെയുണ്ട്,” റിങ്കു സ്‌പോർട്‌സ് ടാക്കിനോട് പറഞ്ഞു.

“അദ്ദേഹം മുമ്പ് എനിക്ക് ഒരു ബാറ്റ് തന്നു, പക്ഷേ അത് തകർന്നു, അതിനാൽ ഞാൻ കോഹ്ലിയോട് മറ്റൊരു ബാറ്റ് ചോദിച്ചു, അവൻ പറ്റില്ല എന്ന് പറഞ്ഞില്ല. രണ്ടാമത്തെ ബാറ്റ് എനിക്ക് നൽകിയത് എനിക്ക് വലിയ കാര്യമായിരുന്നു,” റിങ്കു പറഞ്ഞു.

ടെസ്റ്റിൽ മികവ് തെളിയിക്കാനുള്ള എല്ലാ കഴിവും റിങ്കു സിംഗിന് ഉണ്ടെന്ന് വിക്രം റാത്തോർ

ഇന്ത്യക്കായി ടെസ്റ്റിൽ മികച്ച പ്രകടനം നടത്താൻ റിങ്കു സിംഗിന് ആകും എന്ന് ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ. റിങ്കുവിനെ എല്ലാവരും ടി20 ഫിനിഷറായാണ് കാണുന്നത് എന്നും എന്നാൽ റിങ്കുവിന് ടെസ്റ്റിൽ ക്ഷമയോടെ കളിക്കാനുള്ള എല്ലാ കഴിവും ഉണ്ട് എന്നും മുൻ ഇന്ത്യൻ ബാറ്റിംഗ് കോച്ച് പറഞ്ഞു.

“രണ്ട് ഏകദിനങ്ങളും 20 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള റിങ്കു സിംഗ് ആണ് കഴിഞ്ഞ രണ്ട് സീസണുകളിൽ ഏറെ മുന്നോട്ടു വന്ന ഒരാൾ, പക്ഷേ ഇതുവരെ ദേശീയ ടീമിലെ സ്ഥിരം കളിക്കാരൻ എന്ന് റിങ്കുവിനെ വിളിക്കാനാവില്ല. ഷോർട്ട് ഫോർമാറ്റ് ക്രിക്കറ്റിൽ അദ്ദേഹം മികച്ച ഫിനിഷറാണ്, മാത്രമല്ല 69 ഫസ്റ്റ് ക്ലാസ് ഇന്നിംഗ്‌സുകളിൽ നിന്ന് 54.70ന്റെ ശരാശരിയും റുങ്കുവിനുണ്ട്” റാത്തൂർ പറഞ്ഞു, ശരിയായ

“അവൻ നെറ്റ്സിൽ ബാറ്റ് ചെയ്യുന്നത് കാണുമ്പോൾ, റിങ്കുവിന് ഒരു മികച്ച ടെസ്റ്റ് ബാറ്ററാകാൻ കഴിയാത്തതിൻ്റെ സാങ്കേതിക കാരണങ്ങളൊന്നും എനിക്ക് കണ്ടെത്താൻ കഴിയുന്നില്ല,” റാത്തൂർ പറഞ്ഞു,

“ടി20 ക്രിക്കറ്റിൽ അവൻ ഒരു മികച്ച ഫിനിഷർ എന്ന പേര് ഉണ്ടാക്കിയതായി ഞാൻ മനസ്സിലാക്കുന്നു, പക്ഷേ നിങ്ങൾ നോക്കുകയാണെങ്കിൽ. തൻ്റെ ഫസ്റ്റ് ക്ലാസ് റെക്കോർഡ് മികച്ചതാണ്. അദ്ദേഹം വളരെ ശാന്തമായ സ്വഭാവമാണ് ക്രീസിൽ കാണിക്കുന്നത്. ഈ ഘടകങ്ങളെല്ലാം സൂചിപ്പിക്കുന്നത്, ഒരു അവസരം ലഭിച്ചാൽ, അദ്ദേഹത്തിന് ഒരു നല്ല ടെസ്റ്റ് ക്രിക്കറ്ററായി വളരാൻ കഴിയുമെന്നാണ്.”അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകകപ്പ് ടീമിൽ ഇല്ലാത്തതിൽ റിങ്കു സങ്കടപ്പെടരുത്, ഇത് കരിയറിന്റെ തുടക്കം മാത്രമാണ് – ഗാംഗുലി

ടി20 ലോകകപ്പ് ടീമിൽ ഇല്ലാത്തതി നിരാശപ്പെടരുതെന്ന് മുൻ ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി റിങ്കു സിംഗിനോട് പറഞ്ഞു. കരിയർ തുടക്കം മാത്രമാണ് ഇതെന്നും ഒരുപാട് അവസരങ്ങൾ മുന്നിൽ വരും എന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യക്ക് ആയി മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചപ്പോൾ റിങ്കുവിനെ അപ്രതീക്ഷിതമായി ഒഴിവാക്കിയിരുന്നു. 15 ടി20യിൽ 89 ശരാശരിയും 176-ലധികം സ്‌ട്രൈക്ക് റേറ്റുമാണ് റിങ്കുവിന് ഇന്ത്യൻ ജേഴ്സിയിൽ ഉള്ളത്.

“കളി വെസ്റ്റ് ഇൻഡീസിലാണ്. വിക്കറ്റുകൾ മന്ദഗതിയിലാവുകയും സ്പിന്നിനെ സഹായിക്കുകയും ചെയ്യാം, അതിനാൽ ആകും സെലക്ടർമാർ ഒരു അധിക സ്പിന്നറുമായി പോകാൻ ആഗ്രഹിച്ചത്. അതുകൊണ്ടായിരിക്കാം റിങ്കുവിന് അവസരം ലഭിക്കാതുരുന്ന, പക്ഷേ ഇത് റിങ്കുവിൻ്റെ തുടക്കം മാത്രമാണ്” ഗാംഗുലി പറഞ്ഞു

ടൂർണമെൻ്റിനായി ഇന്ത്യ തിരഞ്ഞെടുത്ത ടീമിനെ മുൻ ബിസിസിഐ പ്രസിഡൻ്റ് അഭിനന്ദിക്കുകയും അവരെല്ലാം മാച്ച് വിന്നേഴ്സ് ആണെന്നും പറഞ്ഞു.

“ഇതൊരു മികച്ച ടീമാണ്, അവരെല്ലാം മാച്ച് വിന്നർമാരാണ്. 15 പേരും തിരഞ്ഞെടുക്കപ്പെടാൻ അനുയോജ്യരാണ്, രോഹിതും (ശർമ്മ) രാഹുലും (ദ്രാവിഡ്) മികച്ച ടീം തന്നെ തിരഞ്ഞെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു” ഗാംഗുലി പറഞ്ഞു.

റിങ്കു സിംഗ് ടീമിൽ ഇല്ലാത്തത് നിർഭാഗ്യം കൊണ്ടുമാത്രം എന്ന് അഗാർക്കർ

റിങ്കു സിംഗ് ഇന്ത്യയുടെ 15 അംഗ ടീമിൽ ഇല്ലാതിരുന്നത് നിർഭാഗ്യം കൊണ്ട് മാത്രമാൺന്ന് ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കർ. ടി20 ലോകകപ്പ് ടീമിൽ നിന്ന് പുറത്താക്കാൻ ഇടംകയ്യൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അഗാർക്കർ പറഞ്ഞു. ബിസിസിഐ ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അഗാർക്കർ.

“ഇത് നിർഭാഗ്യകരമാണ്. ടീമിൽ ഇല്ലാത്തതിന് റിങ്കുവിന്റെ പ്രകടനവുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് ഞാൻ കരുതുന്നില്ല. അവൻ്റെ തെറ്റല്ല അവൻ ടീമിൽ ഇല്ലാത്തത്. ഇതിനകം തന്നെ മികച്ച ബാറ്റർമാർ ടീമിൽ ഉണ്ട്‌. അതിനാൽ മറ്റൊരു ബൗളിംഗ് ഓപ്‌ഷൻ ഉണ്ടെങ്കിൽ എന്ന് ഞങ്ങൾ ചിന്തിച്ചു. ടീമിൽ ഇല്ലെങ്കിലും റിങ്കു ഞങ്ങളുടെ ഒപ്പം അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നുണ്ട്.” അഗാർക്കർ പറഞ്ഞു.

“ഒരുപക്ഷേ ഞങ്ങൾ എടുക്കാൻ ബുദ്ധിമുട്ടിയ ഏറ്റവും കഠിനമായ കാര്യം റിങ്കുവിന്റെ കാര്യത്തിൽ ആകും. അവനും ശുഭ്മാൻ ഗില്ലും തെറ്റൊന്നും ചെയ്തിട്ടില്ല. ഇത് കോമ്പിനേഷനുകൾ കണക്കാക്കിയാണ്. ഒരു സ്പിന്നറെ അധികം ഉൾപ്പെടുത്തുന്നതാണ് ശരി എന്ന് ഞങ്ങൾക്ക് തോന്നി” അഗാർക്കർ പറഞ്ഞു.

റിങ്കുവും രവി ബിഷ്ണോയിയും ലോകകപ്പ് സ്ക്വാഡിൽ ഇല്ലാത്തതിനെ വിമർശിച്ച് ഇർഫാൻ പത്താൻ

റിങ്കു സിംഗിനേയും രവി ബിഷ്ണോയിയെയും ഒഴിവാക്കിയതിനെ വിമർശിച്ച് ഇർഫാൻ പത്താൻ. ടി20 ലോകകപ്പിൽ റിംഗു സിംഗിനും രവി ബിഷ്ണോയ്ക്കും ആദ്യ 15ൽ ഇടം ലഭിച്ചിരുന്നില്ല. ഇരുവരും ടീമിൽ ഉണ്ടാകണമായിരുന്നു എന്ന് ഇർഫാൻ പറഞ്ഞു. ഇന്ന് ഇന്ത്യ ലോകകപ്പ് സ്കോഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ട്വിറ്ററിൽ പ്രതികരിക്കുകയായിരുന്നു പത്താൻ.

റിങ്കു സിംഗ് ഇന്ത്യക്കായി നടത്തിയ പ്രകടനങ്ങൾ ഇന്ത്യ പരിഗണിക്കണമായിരുന്നു എന്നും അത് മറക്കരുത് എന്നും ഇർഫാൻ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യക്കായി അടുത്തിടെ അരങ്ങേറിയ റിങ്കു ആകെ 11 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 89 ആണ് റിംഗുവിന്റെ ശരാശരി. 170നു മുകളിൽ സ്ട്രൈക്ക് റേറ്റും ഉണ്ട്. എന്നാൽ റിങ്കിവിന് ടീമിൽ സ്ഥാനം കിട്ടിയില്ല. ടീമിനൊപ്പം യാത്ര ചെയ്യുന്ന റിസേർവ്സിൽ റിങ്കു ഉണ്ട്.

രവി ബിഷ്ണോയ് ഐ എസി സി റാങ്കിൽ ആറാം സ്ഥാനത്താണുള്ളത്. റാങ്കിംഗിൽ ആറാം സ്ഥാനത്ത് ഉള്ള ഒരു കളിക്കാരൻ ഇന്ത്യൻ ടീമിൽ ഇല്ലാ എന്നത് അത്ഭുതമാണെന്ന് ഇർഫാ‌ൻ കുറിച്ചു. ചാഹൽ, കുൽദീപ്, അക്സർ, രവീന്ദ്ര ജഡേജ എന്നിവരാണ് ഇന്ത്യയുടെ സ്പിന്‍ ഓപ്ഷനുകൾ.

Exit mobile version