റണ്ണടിച്ച് കൂട്ടി ദക്ഷിണാഫ്രിക്ക, ന്യൂസിലാണ്ടിന് മുന്നിൽ 358 റൺസ് വിജയ ലക്ഷ്യം

ന്യൂസിലാണ്ടിനെതിരെയുള്ള ലോകകപ്പ് മത്സരത്തിൽ മികച്ച സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ടെംബ ബാവുമയെ നഷ്ടമായെങ്കിലും പിന്നീട് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബാറ്റിംഗ് ടീമിനെ 357 റൺസെന്ന കൂറ്റന്‍ സ്കോറിലേക്ക് എത്തിയ്ക്കുകയായിരുന്നു. 4 വിക്കറ്റ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.

രണ്ടാം വിക്കറ്റിൽ ക്വിന്റൺ ഡി കോക്ക് – റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ കൂട്ടുകെട്ട് 200 റൺസ് നേടിയപ്പോള്‍ ഇരുവരും ശതകങ്ങള്‍ പൂര്‍ത്തിയാക്കി. 114 റൺസ് നേടിയ ക്വിന്റൺ ഡി കോക്കിനെ പുറത്താക്കി ടിം സൗത്തിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ പുറത്താകുമ്പോള്‍ താരം 118 പന്തിൽ 133 റൺസാണ് നേടിയത്. മൂന്നാം വിക്കറ്റിൽ ഡേവിഡ് മില്ലറുമായി ചേര്‍ന്ന് 78 റൺസാണ് റാസ്സി തോന്നിയത്.  നാലാം വിക്കറ്റിൽ മില്ലര്‍ – ക്ലാസ്സന്‍ കൂട്ടുകെട്ട് 17 പന്തിൽ നിന്ന് 35 റൺസ് നേടിയപ്പോള്‍ ഒരു പന്ത് അവശേഷിക്കെ മില്ലര്‍ 30 പന്തിൽ നിന്ന് 53 റൺസ് നേടി പുറത്തായി.

ഇന്നിംഗ്സിലെ അവസാന പന്ത് നേരിട്ട എയ്ഡന്‍ മാര്‍ക്രം ആ പന്ത് സിക്സര്‍ പറത്തിയാണ് ദക്ഷിണാഫ്രിക്കയെ 357/4 എന്ന സ്കോറിലെത്തിച്ചത്. ക്ലാസ്സന്‍ 7 പന്തിൽ 15 റൺസ് നേടി പുറത്താകാതെ നിന്നു.

 

ശ്രീലങ്കയ്ക്കെതിരെ റൺ മല തീര്‍ത്ത് ദക്ഷിണാഫ്രിക്ക, 428 റൺസ്

ശ്രീലങ്കയ്ക്കെതിരെ വമ്പന്‍ ബാറ്റിംഗ് പ്രകടനവുമായി ദക്ഷിണാഫ്രിക്ക. ഇന്ന് ലോകകപ്പ് 2023ലെ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തിരഞ്ഞെടുത്തു. ടെംബ ബാവുമയെ തുടക്കത്തിൽ നഷ്ടമായ ശേഷം ദക്ഷിണാഫ്രിക്കയുടെ ആധിപത്യമാണ് മത്സരത്തിൽ കണ്ടത്.

ക്വിന്റൺ ഡി കോക്ക് – റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ കൂട്ടുകെട്ട് 204 റൺസ് രണ്ടാം വിക്കറ്റിൽ നേടിയപ്പോള്‍ ഡി കോക്ക് 84 പന്തിൽ 100 റൺസ് നേടിയാണ് പുറത്തായത്. റാസ്സി 108 റൺസ് നേടി പുറത്തായപ്പോള്‍ പിന്നീട് എയ്ഡന്‍ മാര്‍ക്രം – ഹെയിന്‍റിച്ച് ക്ലാസ്സന്‍ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിച്ചത്.

ക്ലാസ്സന്‍ 20 പന്തിൽ 32 റൺസ് നേടി പുറത്തായപ്പോള്‍ മാര്‍ക്രം 54 പന്തിൽ നിന്ന് 106 റൺസ് നേടി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. മാര്‍ക്രം 49 പന്തിൽ നിന്ന് തന്റെ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ അത് വരെ കരുതലോടെ ബാറ്റ് വീശിയ ഡേവിഡ് മില്ലര്‍ ഗിയര്‍ മാറ്റി ടീം സ്കോര്‍ 400 കടത്തി.

മില്ലര്‍ 21 പന്തിൽ 39 റൺസുമായി പുറത്താകാതെ നിന്ന് ടീമിനെ 428/5 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചത്.

 

റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ അടുത്ത മത്സരത്തിനില്ല

ഇംഗ്ലണ്ടിനെതിരെയുള്ള കെന്നിംഗ്ടൺ ഓവലിലെ മൂന്നാം ടെസ്റ്റിൽ റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ കളിക്കില്ല. ഇടത് ചൂണ്ടുവിരലിനേറ്റ പൊട്ടൽ കാരണം ആണ് റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ പരമ്പരയിൽ നിന്ന് പുറത്താകുന്നത്.

രണ്ടാം മത്സരത്തിൽ കനത്ത പരാജയം ആണ് ദക്ഷിണാഫ്രിക്ക നേരിട്ടത്. രണ്ടാം ഇന്നിംഗ്സിൽ പൊരുതി നോക്കിയത് 41 റൺസ് നേടിയ റാസ്സിയാണ്. ദക്ഷിണാഫ്രിക്ക പകരം താരമായി വിയാന്‍ മുള്‍ഡറെ സ്ക്വാഡിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലീഡ്സിൽ നടക്കുന്ന മൂന്നാം ടെസ്റ്റ് സെപ്റ്റംബര്‍ 8 ന് നടക്കും.

റാസ്സിയുടെ തകര്‍പ്പന്‍ ബാറ്റിംഗ്, കൂറ്റന്‍ സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക

ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തിൽ 333/5 എന്ന പടുകൂറ്റന്‍ സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക. റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ 117 പന്തിൽ നേടിയ 133 റൺസിനൊപ്പം എയ്ഡന്‍ മാര്‍ക്രം(77), ജാന്നേമന്‍ മലന്‍(57) എന്നിവരുടെ ബാറ്റിംഗ് പ്രകടനം ആണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോര്‍ നേടിക്കൊടുത്തത്.

ഡേവിഡ് മില്ലര്‍ 14 പന്തിൽ 24 റൺസുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി ലിയാം ലിവിംഗ്സ്റ്റൺ 2 വിക്കറ്റ് നേടി.

ആവശ്യത്തിന് റണ്ണുണ്ടായിരുന്നു, എല്ലാ ക്രെഡിറ്റും മില്ലര്‍ക്കും ആര്‍വിഡിയ്ക്കും

ടി20യിൽ ഏറ്റവും അധികം തുടര്‍ വിജയങ്ങളുടെ ലോക റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കുവാനുള്ള അവസരം ഇന്നലെ ടീം ഇന്ത്യ കൈവിട്ടത്. ആവശ്യത്തിന് റൺസ് ആണ് തന്റെ ടീം സ്കോര്‍ ചെയ്തതെന്നാണ് കരുതുന്നതെന്നാണ് ടീം ക്യാപ്റ്റന്‍ ഋഷഭ് പന്ത് വ്യക്തമാക്കി. എന്നാൽ ചിലയവസരങ്ങളിൽ എതിരാളികള്‍ക്ക് ക്രെഡിറ്റ് നൽകേണ്ടതുണ്ടെന്നും മില്ലറും റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും മികച്ച രീതിയിലാണ് ബാറ്റ് വീശിയതെന്നും പന്ത് വ്യക്തമാക്കി.

വിക്കറ്റ് രണ്ടാം ഇന്നിംഗ്സിൽ കൂടുതൽ മെച്ചപ്പെട്ടുവെന്നും ഇന്ത്യ ബാറ്റ് ചെയ്തപ്പോള്‍ സ്ലോവര്‍ ബോളുകള്‍ക്ക് കൂടുതൽ പ്രഭാവം സൃഷ്ടിക്കുവാനായിരുന്നുവെന്നും പന്ത് കൂട്ടിചേര്‍ത്തു. അടുത്ത തവണ ഇത്തരം സാഹചര്യത്തിലാണെങ്കില്‍ ടീം കൂടുതൽ മികവാര്‍ന്ന പ്രകടനം പുറത്തെടുക്കുമെന്ന് കരുതുന്നതായും പന്ത് സൂചിപ്പിച്ചു.

ഡി കോക്കിന് ശതകം, വൈറ്റ് വാഷ് ഒഴിവാക്കുവാന്‍ ഇന്ത്യ നേടേണ്ടത് 288 റൺസ്

കേപ് ടൗണിലെ മൂന്നാം ഏകദിനത്തിൽ 287 റൺസിന് ഓള്‍ഔട്ട് ആയി ദക്ഷിണാഫ്രിക്ക. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നുവെങ്കിലും ക്വിന്റൺ ഡി കോക്കിന്റെ മികവിൽ ടീം 287 എന്ന സ്കോര്‍ നേടുകയായിരുന്നു. അവസാന ഓവറിൽ ആണ് ടീം ഓള്‍ഔട്ട് ആയത്. റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും ഡേവിഡ് മില്ലറും ടീമിന് നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി.

ഡി കോക്കും റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും ചേര്‍ന്ന് 144 റൺസാണ് നാലാം വിക്കറ്റിൽ നേടിയത്. 124 റൺസ് നേടിയ ഡി കോക്കിനെ നഷ്ടമായി അടുത്ത ഓവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് 52 റൺസ് നേടി റാസ്സി വാന്‍ ഡെര്‍ ഡൂസ്സനെയും നഷ്ടമായി.

ഡേവിഡ് മില്ലര്‍(39), ഡ്വെയിന്‍ പ്രിട്ടോറിയസ്(20) എന്നിവര്‍ ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ 287 റൺസിലേക്ക് എത്തിച്ചത്. ഇന്ത്യയ്ക്കായി പ്രസിദ്ധ കൃഷ്ണ മൂന്നും ദീപക് ചഹാറും ജസ്പ്രീത് ബുംറയും രണ്ട് വീതം വിക്കറ്റാണ് നേടിയത്.

ശതകങ്ങള്‍ പൂര്‍ത്തിയാക്കി ബാവുമയും റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും, ദക്ഷിണാഫ്രിക്കയ്ക്ക് 296 റൺസ്

ഇന്ത്യയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ 296/4 എന്ന സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക. റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും ക്യാപ്റ്റന്‍ ടെംബ ബാവുമയും ചേര്‍ന്ന് നാലാം വിക്കറ്റിൽ നേടിയ 204 റൺസാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഈ സ്കോര്‍ നല്‍കിയത്.

68/3 എന്ന നിലയിലേക്ക് വീണ ശേഷം ഇരുവരും ശതകങ്ങള്‍ നേടിയാണ് ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിച്ചത്. 49ാം ഓവറിൽ 110 റൺസ് നേടിയ ബാവുമ ജസ്പ്രീത് ബുംറയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങിയപ്പോളാണ് കൂട്ടുകെട്ട് തകര്‍ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചത്.

റാസ്സി 129 റൺസുമായി പുറത്താകാതെ നിന്നു.

റാസ്സി മാസ്സ്!!! ഇംഗ്ലണ്ടിനെ അടിച്ച് പറത്തി ദക്ഷിണാഫ്രിക്ക

ഇംഗ്ലണ്ടിനെതിരെ ഇന്ന് തങ്ങളുടെ അവസാന മത്സരത്തിൽ അടിച്ച് തകര്‍ത്ത് ദക്ഷിണാഫ്രിക്ക. റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും എയ്ഡന്‍ മാര്‍ക്രവും അടിച്ച് തകര്‍ത്തപ്പോള്‍ 189 റൺസാണ് 2 വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക നേടിയത്.

തുടക്കത്തിൽ റീസ ഹെന്‍ഡ്രിക്സിനെ(2) നഷ്ടമായ ശേഷം ക്വിന്റൺ ഡി കോക്കും റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും ചേര്‍ന്ന് 71 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്. 34 റൺസ് നേടിയ ഡി കോക്ക് പുറത്തായ ശേഷം ക്രീസിലെത്തിയ എയ്ഡന്‍ മാര്‍ക്രവും അടിച്ച് തകര്‍ത്തപ്പോള്‍ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിന് മുന്നിൽ റൺ മല സൃഷ്ടിക്കുകയായിരുന്നു.

60 പന്തിൽ 94 റൺസ് നേടിയ റാസ്സി 5 ഫോറും 6 സിക്സും നേടിയപ്പോള്‍ എയ്ഡന്‍ മാര്‍ക്രം 25 പന്തിൽ 52 റൺസ് നേടി അവസാന ഓവറുകള്‍ തീപ്പൊരു പ്രകടനം പുറത്തെടുത്തു.

ഇംഗ്ലണ്ടിനെ 131 റൺസിൽ താഴെ പിടിച്ചുകെട്ടിയാൽ ദക്ഷിണാഫ്രിക്കയ്ക്ക് സെമി ഉറപ്പിക്കാം.

8 വിക്കറ്റ് വിജയവുമായി ദക്ഷിണാഫ്രിക്ക, ചാമ്പ്യന്മാര്‍ക്ക് രണ്ടാം തോല്‍വി

ടെംബ ബാവുമയെ ആദ്യ ഓവറിൽ തന്നെ നഷ്ടമായെങ്കിലും വെസ്റ്റിന്‍ഡീസ് നല്‍കിയ 144 റൺസ് വിജയ ലക്ഷ്യം 18.2 ഓവറിൽ മറികടന്ന് ദക്ഷിണാഫ്രിക്ക. 2 വിക്കറ്റ് നഷ്ടപ്പെട്ടുവെങ്കിലും റീസ ഹെന്‍ഡ്രിക്സ്, റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍, എയ്ഡന്‍ മാര്‍ക്രം എന്നിവരുടെ ബാറ്റിംഗ് മികവാണ് ദക്ഷിണാഫ്രിക്കന്‍ വിജയം ഒരുക്കിയത്.

രണ്ടാം വിക്കറ്റിൽ 57 റൺസ് റീസ ഹെന്‍ഡ്രിക്സും റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും നേടിയപ്പോള്‍ 39 റൺസ് നേടിയ റീസ ഹെന്‍ഡ്രിക്സിനെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി.

ക്രീസിൽ എയ്ഡന്‍ മാര്‍ക്രം എത്തിയ ശേഷം വേഗത്തിൽ റൺസ് പിറന്ന് തുടങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ വിജയം എളുപ്പത്തിലായി. മൂന്നാം വിക്കറ്റിൽ 54 പന്തിൽ 84 റൺസാണ് മാര്‍ക്രം – റാസ്സി കൂട്ടുകെട്ട് നേടിയത്. മാര്‍ക്രം 26 പന്തിൽ 51 റൺസും റാസ്സി 51 പന്തിൽ 43 റൺസുമാണ് നേടിയത്.

പാക്കിസ്ഥാനെ ഒറ്റയ്ക്ക് വീഴ്ത്തി റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍

പാക്കിസ്ഥാന്‍ നല്‍കിയ കൂറ്റന്‍ സ്കോര്‍ അവസാന പന്തിൽ മറികടന്ന് ദക്ഷിണാഫ്രിക്ക. അവസാന ഓവറിൽ വിജയിക്കുവാന്‍ 19 റൺസ് വേണ്ട ഘട്ടത്തിൽ ഹസന്‍ അലിയുടെ ഓവറിൽ 22 റൺസ് പിറന്നപ്പോള്‍ ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് വിജയം കരസ്ഥമാക്കി.

റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ ഒരു സിക്സും രണ്ട് ഫോറും നേടിയപ്പോള്‍ ഡേവിഡ് മില്ലര്‍ ഓവറിൽ ഒരു സിക്സും നേടിയാണ് പാക്കിസ്ഥാന്റെ സാധ്യതകളെ ഇല്ലാതാക്കിയത്. 187 റൺസ് ലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി 51 പന്തിൽ നിന്ന് 101 റൺസ് നേടിയ റാസ്സി വാന്‍‍ ഡെര്‍ ഡൂസ്സനാണ് മത്സരം തിരിച്ചത്. ടെമ്പ ബാവുമ 46 റൺസ് നേടിയപ്പോള്‍ ഹെയിന്‍റിച്ച് ക്ലാസ്സന്‍ 14 റൺസും ഡേവിഡ് മില്ലര്‍ 8 റൺസും നേടി നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി. പാക്കിസ്ഥാന് വേണ്ടി ഇമാദ് വസീമും ഷഹീന്‍ അഫ്രീദിയും രണ്ട് വിക്കറ്റ് വീതം നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 186 റൺസാണ് 6 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. 28 പന്തിൽ 52 റൺസ് നേടിയ ഫകര്‍ സമന്‍ റിട്ടേര്‍ഡ് ഹര്‍ട്ടായി അടുത്ത താരത്തിന് അവസരം നല്‍കിയപ്പോള്‍ ഷൊയ്ബ് മാലിക്(28), ആസിഫ് അലി 18 പന്തിൽ 32 റൺസും നേടി. കാഗിസോ റബാഡ ദക്ഷിണാഫ്രിക്കയ്ക്കായി മൂന്ന് വിക്കറ്റ് നേടി.

 

റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്റെ മികവിൽ 160 റൺസ് നേടി ദക്ഷിണാഫ്രിക്ക

വെസ്റ്റിന്‍ഡീസിനെതിരെ 160/6 എന്ന സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക. പുറത്താകാതെ 38 പന്തിൽ 56 റൺസ് നേടിയ റാസ്സി വാന്‍ ഡെര്‍ ഡൂസ്സെനും 37 റൺസ് നേടിയ ക്വിന്റൺ ഡി കോക്കുമാണ് ദക്ഷിണാഫ്രിക്കയെ ഈ സ്കോറിലേക്ക് നയിച്ചത്. ടെംബ ബാവുമ 22 റൺസും റീസ ഹെന്‍ഡ്രിക്സ് 17 റൺസും നേടി.

11 ഓവറിൽ 95/2 എന്ന നിലയിൽ വലിയ സ്കോറിലേക്ക് നീങ്ങുമെന്ന് ദക്ഷിണാഫ്രിക്ക കരുതിയെങ്കിലും പിന്നീടുള്ള ഓവറുകളിൽ വിക്കറ്റുകളുമായി വിന്‍ഡീസ് മത്സരത്തിൽ തിരിച്ചുവരവ് നടത്തുകയായിരുന്നു. വിന്‍ഡീസിന് വേണ്ടി ഡ്വെയിന്‍ ബ്രാവോയും ഫാബിയന്‍ അല്ലനും രണ്ട് വീതം വിക്കറ്റ് നേടുകയായിരുന്നു.

വിന്‍ഡീസിന് 324 റൺസ് വിജയ ലക്ഷ്യം, ദക്ഷിണാഫ്രിക്കയുടെ തിരിച്ചുവരവ് സാധ്യമാക്കിയത് റാസ്സി – റബാഡ കൂട്ടുകെട്ട്

ദക്ഷിണാഫ്രിക്കയെ ഒരു ഘട്ടത്തിൽ73/7 എന്ന നിലയിലേക്ക് വീഴ്ത്തിയെങ്കിലും പിന്നീട് കാര്യങ്ങള്‍ കൈവിട്ടപ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ 323 റൺസ് ലീഡ് നേടി ദക്ഷിണാഫ്രിക്ക. തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ 174 റൺസ് മാത്രമാണ് ടീമിന് നേടാനായത്. എന്നാൽ തുടക്കത്തിലെ തകര്‍ച്ച പരിഗണിക്കുമ്പോള്‍ മികച്ച തിരിച്ചുവരവാണ് ദക്ഷിണാഫ്രിക്ക നടത്തിയത്.

54/6 എന്ന നിലയിലേക്കും പിന്നീട് 73/7 എന്ന നിലയിലേക്കും വീണ ദക്ഷിണാഫ്രിക്കയുടെ ടോപ് ഓര്‍ഡര്‍ താരങ്ങളെല്ലാം പരാജയപ്പെട്ടപ്പോള്‍ റാസ്സി വാന്‍ ഡെര്‍ ഡൂസനാണ് ഒരു വശം കാത്തത്. താരത്തിനൊപ്പം കാഗിസോ റബാഡ ക്രീസിലെത്തിയതോടെയാണ് റൺസ് വരാന്‍ തുടങ്ങിയത്. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റിൽ 70 റൺസാണ് നേടിയത്. റബാഡ

40 റൺസ് നേടിയപ്പോള്‍ റാസ്സി പുറത്താകാതെ 75 റൺസ് നേടി. വിന്‍ഡീസ് നിരയിൽ കെമര്‍ റോച്ച് നാലും കൈൽ മയേഴ്സ് മൂന്നും വിക്കറ്റാണ് നേടിയത്. 324 റൺസെന്ന വിജയലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസ് 15/0 എന്ന നിലയിലാണ് മൂന്നാം ദിവസം അവസാനിപ്പിച്ചത്.

Exit mobile version