Dekockrassie

റണ്ണടിച്ച് കൂട്ടി ദക്ഷിണാഫ്രിക്ക, ന്യൂസിലാണ്ടിന് മുന്നിൽ 358 റൺസ് വിജയ ലക്ഷ്യം

ന്യൂസിലാണ്ടിനെതിരെയുള്ള ലോകകപ്പ് മത്സരത്തിൽ മികച്ച സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ടെംബ ബാവുമയെ നഷ്ടമായെങ്കിലും പിന്നീട് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബാറ്റിംഗ് ടീമിനെ 357 റൺസെന്ന കൂറ്റന്‍ സ്കോറിലേക്ക് എത്തിയ്ക്കുകയായിരുന്നു. 4 വിക്കറ്റ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.

രണ്ടാം വിക്കറ്റിൽ ക്വിന്റൺ ഡി കോക്ക് – റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ കൂട്ടുകെട്ട് 200 റൺസ് നേടിയപ്പോള്‍ ഇരുവരും ശതകങ്ങള്‍ പൂര്‍ത്തിയാക്കി. 114 റൺസ് നേടിയ ക്വിന്റൺ ഡി കോക്കിനെ പുറത്താക്കി ടിം സൗത്തിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ പുറത്താകുമ്പോള്‍ താരം 118 പന്തിൽ 133 റൺസാണ് നേടിയത്. മൂന്നാം വിക്കറ്റിൽ ഡേവിഡ് മില്ലറുമായി ചേര്‍ന്ന് 78 റൺസാണ് റാസ്സി തോന്നിയത്.  നാലാം വിക്കറ്റിൽ മില്ലര്‍ – ക്ലാസ്സന്‍ കൂട്ടുകെട്ട് 17 പന്തിൽ നിന്ന് 35 റൺസ് നേടിയപ്പോള്‍ ഒരു പന്ത് അവശേഷിക്കെ മില്ലര്‍ 30 പന്തിൽ നിന്ന് 53 റൺസ് നേടി പുറത്തായി.

ഇന്നിംഗ്സിലെ അവസാന പന്ത് നേരിട്ട എയ്ഡന്‍ മാര്‍ക്രം ആ പന്ത് സിക്സര്‍ പറത്തിയാണ് ദക്ഷിണാഫ്രിക്കയെ 357/4 എന്ന സ്കോറിലെത്തിച്ചത്. ക്ലാസ്സന്‍ 7 പന്തിൽ 15 റൺസ് നേടി പുറത്താകാതെ നിന്നു.

 

Exit mobile version