ഡി കോക്കിന് കേന്ദ്ര കരാറില്ല, നേട്ടവുമായി ബര്‍ഗറും സോര്‍സിയും

ദക്ഷിണാഫ്രിക്കയുടെ കേന്ദ്ര കരാര്‍ പട്ടികയിൽ ഇടം നേടാനാകാതെ ക്വിന്റൺ ഡി കോക്ക്. ഡി കോക്കിന് പുറമെ ആന്‍റിക് നോര്‍ക്കിയയും കരാര്‍ പട്ടികയിൽ നിന്ന് പുറത്തായി. അതേ സമയം ആദ്യമായി നാന്‍ഡ്രേ ബര്‍ഗറിനും ടോണി ഡി സോര്‍സിയ്ക്കും കേന്ദ്ര കരാര്‍ ലഭിച്ചിട്ടുണ്ട്.

റിട്ടയര്‍ ചെയ്ത ഡീന്‍ എൽഗാര്‍, സിസാന്‍ഡ മഗാല, വെയിന്‍ പാര്‍ണൽ, കീഗന്‍ പീറ്റേര്‍സൺ എന്നിവര്‍ക്കും കരാര്‍ ഇല്ല. ഇതോടെ 20 കളിക്കാരിൽ നിന്ന് 18 കളിക്കാരായി കരാര്‍ പട്ടികയെ ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് കുറച്ചിട്ടുണ്ട്.

 

സഞ്ജു കളിയിലെ താരം, ഇന്ത്യയ്ക്ക് 78 റൺസ് വിജയം

സഞ്ജുവിന്റെ മികച്ച ഇന്നിംഗ്സിനൊപ്പം ബൗളര്‍മാരും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ മൂന്നാം ഏകദിനം വിജയിച്ച് പരമ്പരയും സ്വന്തമാക്കി ഇന്ത്യ. 297 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക 45.5 ഓവറിൽ 218 റൺസിന് പുറത്തായപ്പോള്‍ 78 റൺസിന്റെ വിജയം ആണ് ഇന്ത്യ സ്വന്തമാക്കിയത്.

ടോണി ഡി സോര്‍സി 81 റൺസ് നേടി ദക്ഷിണാഫ്രിക്കന്‍ നിരയിൽ പൊരുതിയെങ്കിലും മറ്റു താരങ്ങളിലാര്‍ക്കും സോര്‍സിയ്ക്ക് പിന്തുണ നൽകുവാന്‍ സാധിക്കാതെ പോയപ്പോള്‍ ഇന്ത്യ മത്സരം സ്വന്തമാക്കി. എയ്ഡന്‍ മാര്‍ക്രം 36 റൺസ് നേടി.

ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിംഗ് നാലും അവേശ് ഖാന്‍, വാഷിംഗ്ടൺ സുന്ദര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഒന്നാം ദിവസം ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് നഷ്ടം, നേടിയത് 311 റൺസ്

വെസ്റ്റിന്‍ഡീസിനെതിരെ ജോഹാന്നസ്ബര്‍ഗിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 311/7 എന്ന നിലയിൽ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയര്‍ക്കായി എയ്ഡന്‍ മാര്‍ക്രം – ടോണി ഡി സോര്‍സി കൂട്ടുകെട്ട് 116 റൺസിന്റെ മികച്ച കൂട്ടുകെട്ടാണ് നേടിയതെങ്കിലും 248/2 എന്ന നിലയിൽ നിന്ന് ടീം 311/7 എന്ന നിലയിലേക്ക് തകരുകയായിരുന്നു.

മാര്‍ക്രത്തിന് ശതകം 4 റൺസ് അകലെ നഷ്ടമായപ്പോള്‍ 96 റൺസ് നേടിയ താരത്തെ ഗുഡകേഷ് മോട്ടിയാണ് പുറത്താക്കിയത്. 85 റൺസ് നേടിയ ടോണിയുടെയും 42 റൺസ് നേടിയ ഡീന്‍ എൽഗാറിന്റെയും വിക്കറ്റുകള്‍ മോട്ടിയ്ക്കായിരുന്നു.

കൈൽ മയേഴ്സ് രണ്ട് വിക്കറ്റും നേടി.

ഇന്ത്യ എ യ്ക്കെതിരെ കരുതുറ്റ നിലയിൽ ദക്ഷിണാഫ്രിക്ക എ ടീം

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനെത്തിയ ഇന്ത്യ എ ടീമിനെതിരെ ആദ്യ ചതുര്‍ദിനത്തിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ കരുതുറ്റ നിലയിൽ ദക്ഷിണാഫ്രിക്ക എ ടീം.

ബ്ലൂംഫോണ്ടൈനിൽ 343/3 എന്ന നിലയിലുള്ള ദക്ഷിണാഫ്രിക്കയ്ക്കായി ക്യാപ്റ്റന്‍ പീറ്റര്‍ മലനും ടോണി ഡി സോര്‍സിയും ശതകങ്ങള്‍ നേടിയാണ് ടീമിനെ മുന്നോട്ട് നയിച്ചത്.

സോര്‍സി 117 റൺസ് നേടി പുറത്തായപ്പോള്‍ പീറ്റര്‍ മലന്‍ പുറത്താകാതെ 157 റൺസ് നേടിയിട്ടുണ്ട്.

ടോസ് നേടിയ ഇന്ത്യ എ നായകന്‍ പ്രിയാംഗ് പഞ്ചല്‍ എതിരാളികളോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. നവ്ദീപ് സൈനിയും അര്‍സന്‍ നാഗസ്വാല്ലയും ഓരോ വിക്കറ്റ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക 14/2 എന്ന നിലയിലേക്ക് വീണു.

പിന്നീട് മലന്‍ – സോര്‍സി കൂട്ടുകെട്ട് 217 റൺസ് കൂട്ടുകെട്ട് നേടി ടീമിനെ കരുതുറ്റ നിലയിലേക്ക് എത്തിച്ചുവെങ്കിലും ഉമ്രാന്‍ മാലിക് കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു.

51 റൺസ് നേടിയ ജേസൺ സ്മിത്തിനൊപ്പം നാലാം വിക്കറ്റിൽ 112 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് പീറ്റര്‍ മലന്‍ ഇപ്പോള്‍ നേടിയിട്ടുള്ളത്.

Exit mobile version