ഡി കോക്കിന് കേന്ദ്ര കരാറില്ല, നേട്ടവുമായി ബര്‍ഗറും സോര്‍സിയും

ദക്ഷിണാഫ്രിക്കയുടെ കേന്ദ്ര കരാര്‍ പട്ടികയിൽ ഇടം നേടാനാകാതെ ക്വിന്റൺ ഡി കോക്ക്. ഡി കോക്കിന് പുറമെ ആന്‍റിക് നോര്‍ക്കിയയും കരാര്‍ പട്ടികയിൽ നിന്ന് പുറത്തായി. അതേ സമയം ആദ്യമായി നാന്‍ഡ്രേ ബര്‍ഗറിനും ടോണി ഡി സോര്‍സിയ്ക്കും കേന്ദ്ര കരാര്‍ ലഭിച്ചിട്ടുണ്ട്.

റിട്ടയര്‍ ചെയ്ത ഡീന്‍ എൽഗാര്‍, സിസാന്‍ഡ മഗാല, വെയിന്‍ പാര്‍ണൽ, കീഗന്‍ പീറ്റേര്‍സൺ എന്നിവര്‍ക്കും കരാര്‍ ഇല്ല. ഇതോടെ 20 കളിക്കാരിൽ നിന്ന് 18 കളിക്കാരായി കരാര്‍ പട്ടികയെ ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് കുറച്ചിട്ടുണ്ട്.

 

സെഞ്ചൂറിയണിൽ ബാറ്റിംഗ് ദുരന്തം!!! ഇന്ത്യയ്ക്ക് ഇന്നിംഗ്സ് തോൽവി

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്നിംഗ്സ് തോൽവി നേരിട്ട് ഇന്ത്യ. ഇന്ന് ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് വെറും 131 റൺസിൽ അവസാനിച്ചപ്പോള്‍ ഇന്നിംഗ്സിനും 32 റൺസിനും ദക്ഷിണാഫ്രിക്ക വിജയം കുറിച്ചു. നേരത്തെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 408 റൺസിന് അവസാനിക്കുകയായിരുന്നു.

വിരാട് കോഹ്‍ലി 76 റൺസുമായി പൊരുതി നോക്കിയെങ്കിലും നാന്‍ഡ്രേ ബര്‍ഗര്‍ 4 വിക്കറ്റും മാര്‍ക്കോ ജാന്‍സന്‍ മൂന്ന് വിക്കറ്റും നേടി ഇന്ത്യയുടെ പതനം ഉറപ്പാക്കുകയായിരുന്നു. വിരാട് കോഹ്‍ലിയാണ് ഇന്നിംഗ്സിലെ അവസാന വിക്കറ്റായി പുറത്തായത്.

ആദ്യ മണിക്കൂറിൽ തന്നെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം!!! രക്ഷയ്ക്കെത്തി കോഹ്‍ലിയും അയ്യരും

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ആദ്യ സെഷനിൽ മൂന്ന് വിക്കറ്റ് നഷ്ടം. ഇന്ത്യ ഒരു ഘട്ടത്തിൽ 24/3 എന്ന നിലയിൽ പരുങ്ങലിലായിരുന്നുവെങ്കിലും ലഞ്ചിന് പിരിയുമ്പോള്‍ ടീം 91/3 എന്ന നിലയിലാണ്. വിരാട് കോഹ്‍ലി – ശ്രേയസ്സ് അയ്യര്‍ കൂട്ടുകെട്ട് നാലാം വിക്കറ്റിൽ 67 റൺസ് നേടിയാണ് ഇന്ത്യയെ തിരിച്ചുവരവിന്റെ പാതയിലെത്തിച്ചത്.

കോഹ്‍ലി 33 റൺസും ശ്രേയസ്സ് അയ്യര്‍ 31 റൺസും നേടിയപ്പോള്‍ അരങ്ങേറ്റക്കാരന്‍ നാന്‍ഡ്രേ ബര്‍ഗര്‍ രണ്ട് വിക്കറ്റുമായി തിളങ്ങി. യശസ്വി ജൈസ്വാള്‍ 17 റൺസ് നേടിയപ്പോള്‍ രോഹിത് അഞ്ചും ഗിൽ 2 റൺസുമാണ് നേടിയത്.

ഇന്ത്യയ്ക്കെതിരെ ഇന്ന് നേടിയത് മൂന്ന് വിക്കറ്റ്!!! ബര്‍ഗറെ സ്വന്തമാക്കി രാജസ്ഥാന്‍ റോയൽസ്

ദക്ഷിണാഫ്രിക്കന്‍‍ പേസര്‍ നാന്‍ഡ്രേ ബര്‍ഗറിനെ സ്വന്തമാക്കി രാജസ്ഥാന്‍ റോയൽസ്. ഇന്ന് ലേലത്തിന്റെ അവസാന ഘട്ടത്തിലാണ് താരത്തെ അടിസ്ഥാന വിലയായ 50 ലക്ഷം നൽകി രാജസ്ഥാന്‍ സ്വന്തമാക്കിയത്. ഒന്നാം ഏകദിനത്തിൽ തന്റെ അരങ്ങേറ്റം കുറിച്ച താരം ഇന്ന് ഇന്ത്യയ്ക്കെതിരെ മൂന്ന് വിക്കറ്റ് നേടിയിരുന്നു.

ജമ്മു & കാശ്മീരിൽ നിന്നുള്ള ആബിദ് മുഷ്താഖ് (20 ലക്ഷം), ടോം കോഹ്‍ലര്‍ കാഡ്മോര്‍(40 ലക്ഷം) എന്നിവരെയാണ് സഞ്ജുവും സംഘവും അവസാനം ഘട്ടത്തിൽ സ്വന്തമാക്കിയത്.

നേരത്തെ റോവ്മന്‍ പവലിനെ 7.4 കോടിയ്ക്കും ശുഭം ഡുബേയെ 5.8 കോടിയ്ക്കും രാജസ്ഥാന്‍ സ്വന്തമാക്കിയിരുന്നു.

Exit mobile version