ആദ്യ റൗണ്ടിൽ ആവശ്യക്കാരില്ല!!! രണ്ടാം റൗണ്ടിൽ എട്ട് കോടി, റൈലി പഞ്ചാബിലേക്ക്

ആദ്യ റൗണ്ടിൽ അൺസോള്‍ഡ് ആയ റൈലി റൂസ്സോയെ രണ്ടാം വരവിൽ സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്. ഇന്ന് ലേലത്തിൽ അടിസ്ഥാന വിലയായ 2 കോടിയ്ക്കെത്തിയ താരത്തെ സ്വന്തമാക്കുവാന്‍ പഞ്ചാബിനൊപ്പം ഡൽഹിയും രംഗത്തുണ്ടായിരുന്നു. ആര്‍സിബിയ്ക്ക് വേണ്ടി ഐപിഎലില്‍ ഇതിന് മുമ്പ് കളിച്ചിട്ടുള്ള താരത്തിനൊപ്പം പഞ്ചാബ് സ്വന്തമാക്കിയ മറ്റു ചില താരങ്ങളാണ് ചുവടെ പറയുന്നത്.

ശശാങ്ക് സിംഗ്, അശുതോഷ് ശര്‍മ്മ, വിശ്വനാഥ് സിംഗ്, തനയ് ത്യാഗരാജന്‍ , പ്രിന്‍സ് ചൗധരി എന്നിവരെ അടിസ്ഥാന വിലയായ 20 ലക്ഷത്തിന് ഫ്രാഞ്ചൈസി സ്വന്തമാക്കുകയായിരുന്നു.

വെടിക്കെട്ട് ഇന്നിംഗ്സുമായി റോസ്സോവ്!!! മടങ്ങി വരവിൽ അര്‍ദ്ധ ശതകവുമായി പൃഥ്വി ഷാ, അടിച്ച് തകര്‍ത്ത് വാര്‍ണറും

പഞ്ചാബിന് മുന്നിൽ റൺ മലയൊരുക്കി ഡൽഹി ക്യാപിറ്റൽസ്. റൈലി റോസ്സോവ്, പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, ഫിലിപ്പ് സാള്‍ട്ട് എന്നീ ടോപ് ഓര്‍ഡര്‍ താരങ്ങളുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ 213/2 എന്ന കൂറ്റന്‍ സ്കോറാണ് ഡൽഹി നേടിയത്. റോസ്സോവ് 37 പന്തിൽ 82 റൺസ് നേടി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ പൃഥ്വി ഷായും അര്‍ദ്ധ ശതകം നേടി. വാര്‍ണറും ഫിലിപ്പ് സാള്‍ട്ട് നിര്‍ണ്ണായക സംഭാവനകള്‍ നൽകി.

ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് എത്തിയ പൃഥ്വി ഷായും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് മിന്നും തുടക്കമാണ് ഡൽഹിയ്ക്കായി നേടിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 61 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. 94 റൺസ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിനെ സാം കറന്‍ ആണ് തകര്‍ത്തത്. 31 പന്തിൽ 46 റൺസ് നേടിയ വാര്‍ണറെ ശിഖര്‍ ധവാന്റെ കൈകളിലെത്തിച്ചാണ് സാം കറന്‍ ഈ കൂട്ടുകെട്ട് തകര്‍ത്തത്.

വാര്‍ണറിന് പകരമെത്തിയ റൈലി റോസ്സോവും അടിച്ച് കളിച്ചപ്പോള്‍ ഡൽഹി ക്യാപിറ്റൽസ് കുതിയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. 13 ഓവര്‍ പൂര്‍ത്തിയാക്കുമ്പോള്‍ 125/1 എന്ന നിലയിലായിരുന്നു ഡൽഹി. മടങ്ങി വരവിൽ പൃഥ്വി ഷാ തന്റെ അര്‍ദ്ധ ശതകം തികച്ചത് 36 പന്തിൽ നിന്നായിരുന്നു.

38 പന്തിൽ 54 റൺസ് നേടിയ പൃഥ്വി ഷായെയും സാം കറന്‍ പുറത്താക്കിയപ്പോള്‍ രണ്ടാം വിക്കറ്റിൽ പൃഥ്വി ഷാ – റൈലി റോസ്സോവ് കൂട്ടുകെട്ട് 54 റൺസാണ് അതിവേഗത്തിൽ നേടിയത്. പൃഥ്വി പുറത്തായ ശേഷം റോസ്സോവ് തന്റെ അര്‍ദ്ധ ശതകം 25 പന്തിൽ നിന്ന് പൂര്‍ത്തിയാക്കി.

6 സിക്സും 6 ഫോറും നേടിയ റൈലി റോസ്സോവ് 37 പന്തിൽ 82 റൺസാണ് നേടിയത്. ഫിലിപ്പ് സാള്‍ട്ട് 14 പന്തിൽ 26 റൺസ് നേടി.

റൈലി റോസ്സോവിനെ 4.60 കോടിയ്ക്ക് ഡൽഹിയിലേക്ക്, ലിറ്റൺ ദാസ് കൊൽക്കത്തയിൽ

ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ റൈലി റോസ്സോവിനെ 4.60 കോടി രൂപയ്ക്ക് സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. 2 കോടി രൂപയുടെ അടിസ്ഥാന വിലയുള്ള താരത്തിനായി ഡൽഹി രാജസ്ഥാനുമായി ലേല യുദ്ധത്തിൽ ഏര്‍പ്പെട്ട ശേഷമാണ് താരത്തെ സ്വന്തമാക്കിയത്.

ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ താരം ലിറ്റൺ ദാസിനെ 50 ലക്ഷത്തിന്റെ അടിസ്ഥാന വിലയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി.

റൊസ്സോ മാസ്സ്!!! ഡി കോക്കിന് അര്‍ദ്ധ ശതകം, ഇന്‍ഡോറിൽ റണ്ണടിച്ച് കൂട്ടി ദക്ഷിണാഫ്രിക്ക

ഇന്‍ഡോറിൽ മികച്ച ബാറ്റിംഗ് പ്രകടനവുമായി ദക്ഷിണാഫ്രിക്ക. ഇന്ന് ടോസ് നഷ്ടമായ ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ദക്ഷിണാഫ്രിക്കയ്ക്ക് 227 റൺസാണ് 3 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. റൈലി റൊസ്സോയുടെ വെടിക്കെട്ട് പ്രകടനം ആണ് ദക്ഷിണാഫ്രിക്കയെ മിന്നും സ്കോറിലേക്ക് എത്തിച്ചത്. 48 പന്തിൽ നിന്നാണ് റൊസ്സോ തന്റെ കന്നി ടി20 അന്താരാഷ്ട്ര ശതകം നേടിയത്.  7 ഫോറും 8 സിക്സുമാണ് താരം നേടിയത്.

തുടക്കത്തിൽ തന്നെ ടെംബ ബാവുമയുടെ വിക്കറ്റ് നഷ്ടമായ ശേഷം ക്വിന്റൺ ഡി കോക്കും റൈലി റൊസ്സോയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു.

10 ഓവറിൽ 96 റൺസാണ് ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത്. 90 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. 43 പന്തിൽ 68 റൺസ് നേടിയ ക്വിന്റൺ ഡി കോക്ക് റണ്ണൗട്ടായപ്പോള്‍ റൈലി തന്റെ വെടിക്കെട്ട് ബാറ്റിംഗ് തുടര്‍ന്നു. മൂന്നാം വിക്കറ്റിൽ റൂസ്സോയും ട്രിസ്റ്റന്‍ സ്റ്റബ്സും ചേര്‍ന്ന് 44 പന്തിൽ നിന്ന് 87 റൺസ് കൂടി നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക കരുതുറ്റ സ്കോറിലേക്ക് നീങ്ങി. 23 റൺസാണ് സ്റ്റബ്സ് നേടിയത്.

അവസാന ഓവറിൽ സ്റ്റബ്സ് പുറത്തായ ശേഷം എത്തിയ മില്ലര്‍ മൂന്ന് സിക്സര്‍ ദീപക് ചഹാറിനെ പറത്തിയപ്പോള്‍ ഓവറിൽ നിന്ന് 24 റൺസാണ് പിറന്നത്. മില്ലര്‍ 5 പന്തിൽ 19 റൺസ് നേടി.

 

തുടക്കം പാളിയെങ്കിലും റണ്ണടിച്ച് കൂട്ടി ദക്ഷിണാഫ്രിക്ക, റീസ ഹെന്‍ഡ്രിക്സിനും എയ്ഡന്‍ മാര്‍ക്രത്തിനും അര്‍ദ്ധ ശതകം

ആദ്യ ഓവറിൽ ക്വിന്റൺ ഡി കോക്കിനെ നഷ്ടമാതുടക്കം പാളിയെങ്കിലും റണ്ണടിച്ച് കൂട്ടി ദക്ഷിണാഫ്രിക്ക, റീസ ഹെന്‍ഡ്രിക്സിനും എയ്ഡന്‍ മാര്‍ക്രത്തിനും അര്‍ദ്ധ ശതകംയപ്പോള്‍ അക്കൗണ്ട് തുറന്നില്ലെങ്കിലും സൗത്താംപ്ടണിൽ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 191/5 എന്ന സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ വിജയം നേടുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാനാകും.

ഡി കോക്ക് പുറത്തായ ശേഷം കഴിഞ്ഞ മത്സരത്തിലെ ഹീറോ റൈലി റൂസ്സോയുടെ തകര്‍പ്പന്‍ ബാറ്റിംഗിനൊപ്പം റീസ ഹെന്‍ഡ്രിക്സും മികച്ച നിന്നപ്പോള്‍ രണ്ടാം വിക്കറ്റിൽ 55 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.

18 പന്തിൽ 31 റൺസ് നേടിയ റൂസ്സോ പുറത്തായ ശേഷം എയ്ഡന്‍ മാര്‍ക്രത്തോടൊപ്പം ഹെന്‍ഡ്രിക്സ് 87 റൺസാണ് മൂന്നാം വിക്കറ്റിൽ കൂട്ടിചേര്‍ത്തത്. 50 പന്തിൽ 70 റൺസായിരുന്നു ഹെന്‍ഡ്രിക്സിന്റെ സംഭാവന.

പിന്നീട് നാലാം വിക്കറ്റിൽ എയ്ഡന്‍ മാര്‍ക്രവും ഡേവിഡ് മില്ലറും കൂടി 17 പന്തിൽ 41 റൺസ് കൂടി ചേര്‍ത്തപ്പോള്‍ 9 പന്തിൽ 22 റൺസ് നേടിയ മില്ലര്‍ അവസാന ഓവറിലാണ് പുറത്തായത്.

ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ മാര്‍ക്രം 51 റൺസുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി മൂന്ന് വിക്കറ്റ് നേടി.

പരമ്പരയില്‍ ഒപ്പമെത്തി ദക്ഷിണാഫ്രിക്ക, 58 റൺസ് വിജയം

ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനെ തറപറ്റിച്ച് ദക്ഷിണാഫ്രിക്ക. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 207/3 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇംഗ്ലണ്ട് 16.4 ഓവറിൽ 149 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഇതോടെ 58 റൺസ് വിജയം ദക്ഷിണാഫ്രിക്ക നേടുകയായിരുന്നു.

55 പന്തിൽ പുറത്താകാതെ 96 റൺസ് നേടിയ റൈലി റൂസ്സോയും 53 റൺസ് നേടിയ റീസ ഹെന്‍ഡ്രിക്സും ആണ് ദക്ഷിണാഫ്രിക്കന്‍ നിരയിൽ റൺസ് കണ്ടെത്തിയത്.

ദക്ഷിണാഫ്രിക്കയ്ക്കായി തബ്രൈസ് ഷംസിയും ആന്‍ഡിലെ ഫെഹ്ലക്വായോയും മൂന്ന് വീതം വിക്കറ്റും ലുംഗി എന്‍‍ഗിഡി രണ്ട് വിക്കറ്റും നേടിയാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. 30 റൺസ് നേടിയ ജോണി ബൈര്‍സ്റ്റോയാണ് ടീമിന്റെ ടോപ് സ്കോറര്‍. 14 പന്തിൽ 29 റൺസ് നേടിയ ജോസ് ബട്ലറും 28 റൺസ് നേടിയ മോയിന്‍ അലിയും ആണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

Exit mobile version