ഇന്‍ഡോറിൽ മികച്ച ബാറ്റിംഗ് പ്രകടനവുമായി ദക്ഷിണാഫ്രിക്ക. ഇന്ന് ടോസ് നഷ്ടമായ ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ദക്ഷിണാഫ്രിക്കയ്ക്ക് 227 റൺസാണ് 3 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. റൈലി റൊസ്സോയുടെ വെടിക്കെട്ട് പ്രകടനം ആണ് ദക്ഷിണാഫ്രിക്കയെ മിന്നും സ്കോറിലേക്ക് എത്തിച്ചത്. 48 പന്തിൽ നിന്നാണ് റൊസ്സോ തന്റെ കന്നി ടി20 അന്താരാഷ്ട്ര ശതകം നേടിയത്. 7 ഫോറും 8 സിക്സുമാണ് താരം നേടിയത്.
തുടക്കത്തിൽ തന്നെ ടെംബ ബാവുമയുടെ വിക്കറ്റ് നഷ്ടമായ ശേഷം ക്വിന്റൺ ഡി കോക്കും റൈലി റൊസ്സോയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു.
അവസാന ഓവറിൽ സ്റ്റബ്സ് പുറത്തായ ശേഷം എത്തിയ മില്ലര്‍ മൂന്ന് സിക്സര്‍ ദീപക് ചഹാറിനെ പറത്തിയപ്പോള്‍ ഓവറിൽ നിന്ന് 24 റൺസാണ് പിറന്നത്. മില്ലര്‍ 5 പന്തിൽ 19 റൺസ് നേടി.