മതിയായില്ല മില്ലറുടെ ശതകവും, റൺ മല കയറാനാകാതെ ദക്ഷിണാഫ്രിക്ക

ഇന്ത്യയ്ക്കെതിരെയുള്ള രണ്ടാം ടി20യിൽ 16 റൺസ് പരാജയം ഏറ്റുവാങ്ങി ദക്ഷിണാഫ്രിക്ക. ഡേവിഡ് മില്ലറുടെ ശതകവും ക്വിന്റൺ ഡി കോക്കിന്റെ അര്‍ദ്ധ ശതകവും ടീമിനെ 221/3 എന്ന സ്കോറിലേക്കാണ് എത്തിച്ചത്.  അര്‍ഷ്ദീപ് ടെംബ ബാവുമയെയും റൈലി റൂസ്സോയെയും പൂജ്യത്തിന് തന്റെ രണ്ടാം ഓവറിൽ പുറത്താക്കിയപ്പോള്‍ 33 റൺസ് നേടിയ എയ്ഡന്‍ മാര്‍ക്രത്തെ അക്സര്‍ പട്ടേൽ പുറത്താക്കി. 46 റൺസ് ഡി കോക്കുമായി മൂന്നാം വിക്കറ്റിൽ ചേര്‍ത്ത ശേഷം ആയിരുന്നു മാര്‍ക്രം പുറത്തായത്.

പിന്നീട് നാലാം വിക്കറ്റിൽ 68 പന്തിൽ നിന്ന്  174 റൺസ് നേടുവാന്‍ ഡേവിഡ് മില്ലര്‍ – ക്വിന്റൺ ഡി കോക്ക് കൂട്ടുകെട്ടിന് സാധിച്ചുവെങ്കിലും ഇന്ത്യ ഉയര്‍ത്തിയ 238 റൺസെന്ന വിജയ ലക്ഷ്യം മറികടക്കുവാന്‍ ദക്ഷിണാഫ്രിക്കയ്കക്ക് സാധിച്ചില്ല.

അര്‍ഷ്ദീപ് എറിഞ്ഞ 19ാം ഓവറിൽ 26 റൺസ് പിറന്നപ്പോള്‍ ലക്ഷ്യം അവസാന ഓവറിൽ 37 റൺസായി മാറി. അക്സര്‍ പട്ടേലിനെ തുടരെ രണ്ട് സിക്സുകള്‍ പായിച്ച് മില്ലര്‍ തന്റെ ശതകം 46 പന്തിൽ നിന്ന് പൂര്‍ത്തിയാക്കിയപ്പോള്‍ 106 റൺസുമായി താരം പുറത്താകാതെ നിന്നു. ഡി കോക്ക് 69 റൺസ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക 221/3 എന്ന സ്കോറാണ് നേടിയത്.

റെക്കോര്‍ഡുകളുടെ പെരുമഴയുമായി ഡി കോക്ക് – രാഹുല്‍ കൂട്ടുകെട്ട്

ഐപിഎലില്‍ ഇന്ന് 210 റൺസ് നേടിയ ലക്നൗ സൂപ്പര്‍ ജയന്റ്സ് ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഈ നേട്ടത്തിനിടെ ടീമിന്റെ ഓപ്പണര്‍മാര്‍ ഒട്ടനവധി റെക്കോര്‍ഡുകളാണ്.

ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇന്ന് ഇവര്‍ നേടിയത്. ഐപിഎൽ ഇന്നിംഗ്സില്‍ 20 ഓവറും ബാറ്റ് ചെയ്ത ആദ്യ കൂട്ടുകെട്ടും ഇവരായി മാറി. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ഐപിഎൽ സ്കോര്‍ 140 റൺസ് നേടിയ ക്വിന്റൺ ഡി കോക്ക് സ്വന്തമാക്കി.

സിക്സടി മേളവുമായി ക്വിന്റൺ ഡി കോക്ക്, അടികൊണ്ട് തളര്‍ന്ന് കൊല്‍ക്കത്ത ബൗളര്‍മാര്‍, രാഹുലിന് ഫിഫ്റ്റി

ഐപിഎലില്‍ കൊല്‍ക്കത്തയ്ക്ക് മുന്നിൽ 211 റൺസ് വിജയ ലക്ഷ്യം നൽകി ലക്നൗ സൂപ്പര്‍ ജയന്റ്സ്. ഓപ്പണര്‍മാരായ ക്വിന്റൺ ഡി കോക്കും കെഎൽ രാഹുലും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ നേടിയ 210 റൺസ് കൂട്ടുകെട്ടാണ് കൊല്‍ക്കത്തയുടെ കാര്യങ്ങള്‍ കടുപ്പത്തിലാക്കിയത്.

ക്വിന്റൺ ഡി കോക്ക് തന്റെ സിക്സടി മേളം തുടര്‍ന്നപ്പോള്‍ 210 റൺസാണ് ലക്നൗ നേടിയത്. 70 പന്തിൽ 140 റൺസ് നേടിയ താരം തന്റെ ഇന്നിംഗ്സിൽ 10 ഫോറും 10 സിക്സും നേടി. കെഎൽ രാഹുല്‍ 51 പന്തിൽ 68 റൺസ് നേടി രാഹുലും പുറത്താകാതെ നിന്നപ്പോള്‍ കൊല്‍ക്കത്ത ബൗളര്‍മാര്‍ക്ക് ഒന്നും ചെയ്യാനാകാതെ കാഴ്ചക്കാരായി നിൽക്കുവാനായിരുന്നു വിധി.

മത്സരത്തിന്റെ മൂന്നാം ഓവറിൽ ഡി കോക്കിന്റെ ക്യാച്ച് അഭിജിത് തോമര്‍ കളഞ്ഞത് കൊല്‍ക്കത്തയ്ക്ക് വലിയ തലവേദനയായി മാറുകയായിരുന്നു.

ക്വിന്റൺ ഡി കോക്കിന്റെ വിക്കറ്റാണ് ഏറ്റവും സന്തോഷം നൽകിയത് – ചഹാൽ

ഐപിഎലില്‍ ഇന്നലെ ചഹാല്‍ നേടിയ നാല് വിക്കറ്റുകളിൽ ക്വിന്റൺ ഡി കോക്കിന്റെ വിക്കറ്റാണ് തനിക്ക് ഏറെ സന്തോഷം നല്‍കിയതെന്ന് പറഞ്ഞ് യൂസുവേന്ദ്ര ചഹാൽ. താരത്തിന് മത്സരം മാറ്റി മറിക്കുവാന്‍ സാധ്യതയുണ്ടായിരുന്നുവെന്നും ചഹാൽ വ്യക്തമാക്കി.

തന്റെ ഏറ്റവും വലിയ ശക്തി തന്റെ മനസ്സ് ആണെന്നും താന്‍ മത്സരത്തിന്റെ ഏത് ഘട്ടത്തിലും പന്തെറിയുവാന്‍ ആഗ്രഹിക്കുന്ന താരമാണെന്നും ചഹാല്‍ സൂചിപ്പിച്ചു. ആയുഷ് ബദോണി സ്റ്റെപ് ഔട്ട് ചെയ്യുന്നത് പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടെന്നും അതിനാൽ തന്നെ വൈഡ് ആയി പന്തെറിഞ്ഞാണ് താരത്തിന്റെ വിക്കറ്റ് നേടിയതെന്നും ചഹാല്‍ സൂചിപ്പിച്ചു.

180 ആയിരുന്നു ചേസ് ചെയ്യുന്നതെങ്കിൽ കാര്യങ്ങള്‍ പ്രയാസമായേനെ – ക്വിന്റൺ ഡി കോക്ക്

ഡല്‍ഹി ക്യാപിറ്റൽസിനെതിരെ തന്റെ ടീം ചേസ് ചെയ്തിരുന്നത് 180നടുത്തുള്ള സ്കോര്‍ ആയിരുന്നുവെങ്കിൽ കാര്യങ്ങള്‍ പ്രയാസമായേനെ എന്ന് പറഞ്ഞ് ലക്നൗ ഓപ്പണര്‍ ക്വിന്റൺ ഡി കോക്ക്. പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ശേഷം പ്രതികരിക്കുകയായിരുന്നു താരം.

150 റൺസ് ചേസ് ചെയ്യാവുന്ന ഒരു സ്കോറായിരുന്നുവെന്നും ഈ സ്ലോ പിച്ചിൽ വിക്കറ്റ് കൈവശം വയ്ക്കുക എന്നതായിരുന്നു പ്രധാനം എന്നും ക്വിന്റൺ വ്യക്തമാക്കി. പവര്‍പ്ലേയിൽ മികച്ച തുടക്കമാണ് ടീമിന് ലഭിച്ചതെന്നും ഡ്യു ഉണ്ടെങ്കിലും പിച്ചിൽ നിന്ന് ബൗളര്‍മാര്‍ക്ക് ഗ്രിപ് ലഭിയ്ക്കുന്നുണ്ടായിരുന്നതിനാൽ തന്നെ കരുതലോടെയാണ് താന്‍ ബാറ്റ് വീശിയതെന്നും ക്വിന്റൺ കൂട്ടിചേര്‍ത്തു.

ഡി കോക്കിന്റെ ഇന്നിംഗ്സിന് ശേഷം പതറിയെങ്കിലും രണ്ട് പന്ത് അവശേഷിക്കവെ വിജയം നേടി ലക്നൗ

ചേസ് ചെയ്യേണ്ടത് 149 റൺസ് മാത്രമായിരുന്നുവെങ്കിലും 4 വിക്കറ്റ് നഷ്ടത്തിൽ 2 പന്തുകള്‍ അവശേഷിക്കവെയാണ് ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ ഇന്നത്തെ വിജയം. അതും ക്വിന്റൺ ഡി കോക്കിന്റെ ഇന്നിംഗ്സാണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്.

ഒന്നാം വിക്കറ്റിൽ ഡി കോക്കും രാഹുലും ചേര്‍ന്ന് 73 റൺസ് നേടിയ ശേഷം രാഹുല്‍(24) പുറത്തായി അധികം വൈകാതെ തന്നെ എവിന്‍ ലൂയിസിനെയും ടീമിന് നഷ്ടമായെങ്കിലും ഡി കോക്ക് ബാറ്റിംഗ് തുടര്‍ന്നപ്പോള്‍ ലക്നൗ വിജയത്തിന് അടുത്തേക്ക് നീങ്ങി.

16ാം ഓവറിൽ താരം പുറത്താകുമ്പോള്‍ 52 പന്തിൽ 80 റൺസാണ് ഡി കോക്ക് നേടിയത്. താരം പുറത്താകുമ്പോള്‍ 28 റൺസായിരുന്നു ലക്നൗ നേടേണ്ടിയിരുന്നത്. പിന്നീട് ലക്ഷ്യം 12 പന്തിൽ 19 ആയി മാറിയെങ്കിലും ക്രുണാൽ പാണ്ഡ്യ – ദീപക് ഹൂഡ കൂട്ടുകെട്ട് ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു.

മുസ്തഫിസുര്‍ എറിഞ്ഞ 19ാം ഓവറിൽ 14 റൺസ് പിറന്നപ്പോള്‍ ലക്നൗവിന്റെ ലക്ഷ്യം അവസാന ഓവറിൽ അഞ്ച് റൺസായി കുറഞ്ഞു. അവസാന ഓവറിലെ ആദ്യ പന്തിൽ ദീപക് ഹൂഡയുടെ വിക്കറ്റ് ലക്നൗവിന് നഷ്ടമായപ്പോള്‍ അടുത്ത പന്തിൽ ആയുഷ് ബദോനി ഡോട്ട് ബോള്‍ വഴങ്ങിയെങ്കിലും താക്കൂറിനെ അടുത്ത രണ്ട് പന്തുകളിൽ ഒരു ഫോറും സിക്സും നേടി ആയുഷ് ബദാനി ലക്നൗവിന്റെ തുടര്‍ച്ചയായ മൂന്നാം ജയം ഉറപ്പാക്കി.

ക്രുണാൽ 19 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ആയുഷ് ബദോനി 3 പന്തിൽ 10 റൺസ് നേടി. ദീപക് ഹൂഡ 11 റൺസ് നേടി പുറത്തായി. ഡല്‍ഹി ബൗളിംഗിൽ 17, 18 ഓവര്‍ എറിഞ്ഞ മുസ്തഫിസുറും ശര്‍ദ്ധുൽ താക്കൂറും റൺസ് വിട്ട് കൊടുക്കാന്‍ പിശുക്ക് കാണിച്ച് പന്തെറിഞ്ഞതിനാലാണ് അനായാസ ജയത്തിലേക്ക് നീങ്ങുകയായിരുന്ന ലക്നൗവിനെ അവസാന ഓവര്‍ വരെ പിടിച്ച് നിര്‍ത്തുവാന്‍ ഡല്‍ഹിയ്ക്ക് ആയത്.

99 റൺസ് നേടി ഒന്നാം വിക്കറ്റ് കൂട്ടുകെട്ട്, ലക്നൗവിന്റെ ത്രില്ല‍‍‍ർ വിജയം ഉറപ്പാക്കി എവിൻ ലൂയിസ്

ഐപിഎലില്‍ ഇന്ന് നടന്ന തീപാറും മത്സരത്തിൽ വിജയം സ്വന്തമാക്കി ലക്നൗ സൂപ്പര്‍ ജയന്റ്സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് 210/7 എന്ന സ്കോര്‍ നേടിയപ്പോള്‍ 19.3 ഓവറിൽ ആണ് 4 വിക്കറ്റ് നഷ്ടത്തിൽ ലക്നൗ വിജയം കരസ്ഥമാക്കിയത്.

ഓപ്പണിംഗ് വിക്കറ്റിൽ കെഎൽ രാഹുലും ക്വിന്റൺ ഡി കോക്കും ചേര്‍ന്ന് തട്ടുപൊളിപ്പന്‍ ബാറ്റിംഗ് പ്രകടനം ആണ് ലക്നൗവിന് വേണ്ടി പുറത്തെടുത്തത്. 99 റൺസാണ് ഈ കൂട്ടുകെട്ട് 10.2 ഓവറിൽ നേടിയത്.

26 പന്തിൽ 40 റൺസ് നേടിയ കെഎൽ രാഹുലിന്റെ വിക്കറ്റ് നഷ്ടമായ ലക്നവിന് അധികം വൈകാതെ മനീഷ് പാണ്ടേയുടെ വിക്കറ്റും നഷ്ടമായി. 61 റൺസ് നേടിയ ക്വിന്റൺ ഡി കോക്കിനെയും ഡ്വെയിന്‍ പ്രിട്ടോറിയസ് വീഴ്ത്തിയതോടെ ലക്നൗവിന് കാര്യങ്ങള്‍ ശ്രമകരമായി മാറി.

മത്സരം അവസാന നാലോവറിലേക്ക് കടക്കുമ്പോള്‍ 55 റൺസായിരുന്നു ലക്നൗ നേടേണ്ടിയിരുന്നത്. ശിവം ഡുബേ എറിഞ്ഞ 19ാം ഓവറിൽ 25 റൺസ് പിറന്നപ്പോള്‍ ലക്ഷ്യം 6 പന്തിൽ 9 റൺസായി മാറി. 9 പന്തിൽ 19 റൺസ് നേടിയ ആയുഷ് ബദോനിയും നിര്‍ണ്ണായക സംഭാവന നല്‍കുകയായിരുന്നു. ലൂയിസ് പുറത്താകാതെ 23 പന്തിൽ നിന്ന് 55 റൺസ് നേടി.

അനായാസ വിജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയിലൊപ്പമെത്തി

ബംഗ്ലാദേശിനെതിരെ 7 വിക്കറ്റ് വിജയം നേടി ദക്ഷിണാഫ്രിക്ക. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 194/9 എന്ന സ്കോര്‍ നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക 3 വിക്കറ്റ് നഷ്ടത്തിൽ 37.2 ഓവറിൽ വിജയം ഉറപ്പാക്കി.

ക്വിന്റൺ ഡി കോക്ക്(62), കൈല്‍ വെറെയെന്നേ(58*), ടെംബ ബാവുമ(37) എന്നിവരുടെ ബാറ്റിംഗ് ആണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്.

ഡി കോക്കിനെ മുംബൈ കൈവിട്ടു, താരം പുതിയ ഐ പി എൽ ക്ലബിലേക്ക്

ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡി കോക്കിനെ 6.75 കോടിക്ക് ലക്നൗ സ്വന്തമാക്കി. 2 കോടി ആയിരുന്നു താരത്തിന്റെ അടിസ്ഥാന വില. ചെന്നൈ സൂപ്പർ കിംഗ്സ് തുടക്കം മുതൽ താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു. ലക്നൗവും മുംബൈ ഇന്ത്യൻസും ലേലലത്തിൽ പിറകെ ചേർന്നു. അവസാനം ലക്നൗ താരത്തെ സ്വന്തമാക്കി.

അവസാന രണ്ടു സീസണിലും മുംബൈ ഇന്ത്യൻസിൽ ആയിരുന്നു ഡി കോക്ക് കളിച്ചിരുന്നത്. മുമ്പ് ഡെൽഹിക്കായും സൺ റൈസേഴ്സിനായും ആർ സി ബിക്ക് ആയും ഡി കോക്ക് ഐ പി എല്ലിൽ കളിച്ചിട്ടുണ്ട്

ഡി കോക്കിന് ശതകം, വൈറ്റ് വാഷ് ഒഴിവാക്കുവാന്‍ ഇന്ത്യ നേടേണ്ടത് 288 റൺസ്

കേപ് ടൗണിലെ മൂന്നാം ഏകദിനത്തിൽ 287 റൺസിന് ഓള്‍ഔട്ട് ആയി ദക്ഷിണാഫ്രിക്ക. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നുവെങ്കിലും ക്വിന്റൺ ഡി കോക്കിന്റെ മികവിൽ ടീം 287 എന്ന സ്കോര്‍ നേടുകയായിരുന്നു. അവസാന ഓവറിൽ ആണ് ടീം ഓള്‍ഔട്ട് ആയത്. റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും ഡേവിഡ് മില്ലറും ടീമിന് നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി.

ഡി കോക്കും റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും ചേര്‍ന്ന് 144 റൺസാണ് നാലാം വിക്കറ്റിൽ നേടിയത്. 124 റൺസ് നേടിയ ഡി കോക്കിനെ നഷ്ടമായി അടുത്ത ഓവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് 52 റൺസ് നേടി റാസ്സി വാന്‍ ഡെര്‍ ഡൂസ്സനെയും നഷ്ടമായി.

ഡേവിഡ് മില്ലര്‍(39), ഡ്വെയിന്‍ പ്രിട്ടോറിയസ്(20) എന്നിവര്‍ ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ 287 റൺസിലേക്ക് എത്തിച്ചത്. ഇന്ത്യയ്ക്കായി പ്രസിദ്ധ കൃഷ്ണ മൂന്നും ദീപക് ചഹാറും ജസ്പ്രീത് ബുംറയും രണ്ട് വീതം വിക്കറ്റാണ് നേടിയത്.

നിസ്സാരം, ദക്ഷിണാഫ്രിക്കയ്ക്ക് ഏകദിന പരമ്പര

ഇന്ത്യയ്ക്കെതിരെ രണ്ടാം ഏകദിനത്തിലും അനായാസ ജയവുമായി പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 287 റൺസ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക 3 വിക്കറ്റ് നഷ്ടത്തിൽ വിജയം കരസ്ഥമാക്കി. 48.1 ഓവറിലാണ് ദക്ഷിണാഫ്രിക്കയുടെ വിജയം.

ജാനേമന്‍ മലന്‍(91) – ക്വിന്റൺ ഡി കോക്ക്(78) കൂട്ടുകെട്ട് നല്‍കിയ മിന്നും തുടക്കമാണ് ദക്ഷിണാഫ്രിക്കയുടെ വിജയം അനായാസമാക്കിയത്. 132 റൺസാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

ടെംബ ബാവുമ(35)യുടെ വിക്കറ്റ് കൂടി ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായപ്പോള്‍ എയ്ഡന്‍ മാര്‍ക്രം – റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ കൂട്ടുകെട്ട് ടീമിനെ വിജയത്തിലേക്ക് നയിച്ചു. നാലാം വിക്കറ്റിൽ 74 റൺസാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

റാസ്സിയും മാര്‍ക്രവും 37 വീതം റൺസാണ് നേടിയത്.

ഡി കോക്കിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു, പക്ഷേ അത് തങ്ങളെ ഞെട്ടിച്ചു – മാര്‍ക്ക് ബൗച്ചര്‍

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുവാന്‍ ക്വിന്റൺ ഡി കോക്ക് തീരുമാനിച്ചപ്പോള്‍ താരത്തിന് വെറും 29 വയസ്സ് മാത്രമായിരുന്നു പ്രായം. ഇന്ത്യയ്ക്കെതിരെ സെഞ്ചൂറിയണിലെ ആദ്യ ടെസ്റ്റിന് ശേഷമാണ് ഡി കോക്ക് തന്റെ വിരമിക്കിൽ തീരുമാനം പ്രഖ്യാപിച്ചത്.

എന്നാൽ താരത്തിന്റെ ഈ തീരുമാനം ഏവരെയും ഞെട്ടിച്ചുവെന്നാണ് ടീം മുഖ്യ കോച്ച് മാര്‍ക്ക് ബൗച്ചര്‍ വ്യക്തമാക്കിയത്. എന്നാൽ അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നാണ് ബൗച്ചര്‍ അഭിപ്രായപ്പെട്ടത്.

ഈ തീരുമാനം ആരും പ്രതീക്ഷിച്ചതല്ലെന്നും അപ്രതീക്ഷിതമായ ഘട്ടത്തിലെത്തിയ ഈ തീരുമാനത്തെ മറന്ന് ടീം മുന്നോട്ട് പോകണമെന്നും അടുത്ത മത്സരത്തിലേക്ക് ശ്രദ്ധ തിരിക്കണമെന്നും മാര്‍ക്ക് ബൗച്ചര്‍ വ്യക്തമാക്കി.

ഡി കോക്കിനെ പോലെ ഇത്രയും പ്രതിഭയുള്ള ഒരു താരം ഇത്ര ചെറുപ്പത്തിൽ രാജി വയ്ക്കുക എന്നത് ആര്‍ക്കും ഉള്‍ക്കൊള്ളാനാകുന്ന ഒന്നല്ല, എന്നാൽ അദ്ദേഹത്തിന്റെ തീരുമാനത്തെ പിന്തുണയ്ക്കുകയാണ് താനും ദക്ഷിണാഫ്രിക്കന്‍ ടീമും എന്ന് മാര്‍ക്ക് ബൗച്ചര്‍ വ്യക്തമാക്കി.

Exit mobile version