കരുതല്‍ താരമായി ആഷ്ടണ്‍ ടര്‍ണറെ ഉള്‍പ്പെടുത്തി ഓസ്ട്രേലിയ

ബിഗ് ബാഷ് ലീഗില്‍ മികച്ച ഫോമില്‍ കളിക്കുന്ന ആഷ്ടണ്‍ ടര്‍ണറെ ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി ഇന്ത്യ. മിച്ചല്‍ മാര്‍ഷ് അസുഖ ബാധിതനായതിനാല്‍ ഒന്നാം ഏകദിനത്തില്‍ കളിക്കില്ലെന്നത് തീരുമാനമായതോടെയാണ് ഈ തീരുമാനം കൈക്കൊള്ളുവാന്‍ ഓസ്ട്രേലിയ തീരുമാനിച്ചത്. മിച്ചല്‍ മാര്‍ഷിന്റെ അഭാവം ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ സ്ഥിതീകരിച്ചു.

ഓസ്ട്രേലിയയ്ക്കായി മൂന്ന് ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് ആഷ്ടണ്‍ ടര്‍ണര്‍. മിഡില്‍ ഓര്‍ഡറില്‍ മികച്ച താരമായ ആഷ്ടണ്‍ ഓഫ് സ്പിന്നറായും ടീമിനു ഉപകാരപ്പെടും.

മാര്‍ഷ് സഹോദരന്മാര്‍ പുറത്ത്, വില്‍ പുകോവസ്കി പുതുമുഖ താരം, ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീം അറിയാം

ഇന്ത്യയ്ക്കെതിരെ കളിച്ച സ്ക്വാഡില്‍ നാല് മാറ്റങ്ങള്‍ വരുത്തി ഓസ്ട്രേലിയ. ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലേക്കുള്ള ടീമിനെയാണ് ഇന്ന് ഓസ്ട്രേലിയ പ്രഖ്യാപിച്ചത്. 13 അംഗ സ്ക്വാഡില്‍ വില്‍ പുകോവസ്കിയാണ് പുതുമുഖ താരം. വിക്ടോറിയയുടെ ബാറ്റ്സ്മാനെ ഇതാദ്യമായാണ് ടെസ്റ്റ് ടീമിലേക്ക് ഉള്‍പ്പെടുത്തുന്നത്. അതേ സമയം മാര്‍ഷ് സഹോദരന്മാരായ മിച്ചല്‍ മാര്‍ഷ്, ഷോണ്‍ മാര്‍ഷ്, ആരോണ്‍ ഫിഞ്ച്, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് എന്നിവര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമായി. പകരം ജോ ബേണ്‍സ്, മാറ്റ് റെന്‍ഷാ എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തുന്നു.

ഓസ്ട്രേലിയ: ടിം പെയിന്‍, ജോഷ് ഹാസല്‍വുഡ്, ജോ ബേണ്‍സ്, പാറ്റ് കമ്മിന്‍സ്, മാര്‍ക്കസ് ഹാരിസ്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലാബൂഷാനെ, നഥാന്‍ ലയണ്‍, വില്‍ പുകോവസ്കി, മാറ്റ് റെന്‍ഷാ, മിച്ചല്‍ സ്റ്റാര്‍ക്ക്, പീറ്റര്‍ സിഡില്‍.

ടീമില്‍ നിന്ന് പുറത്താക്കിയതെന്തിനെന്ന് ഉത്തമ ബോധമുണ്ട്

തന്നെ ടീമില്‍ നിന്ന് പുറത്താക്കിയതെന്തിനെന്ന് ഉത്തമ ബോധമുണ്ടെന്ന് വ്യക്തമാക്കി ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്. ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് താരത്തിനെ ഇലവനില്‍ നിന്ന് ഓസ്ട്രേലിയ ഒഴിവാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ബിഗ് ബാഷില്‍ എത്തിയ താരം മെല്‍ബേണ്‍ സ്റ്റാര്‍സിനു വേണ്ടി 35 പന്തില്‍ 70 റണ്‍സ് നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു.

തനിക്ക് ടീമിലെ സ്ഥാനം നഷ്ടമായതില്‍ വിഷമമുണ്ടെങ്കിലും പ്രധാനം ടീമിന്റെ കോമ്പിനേഷനായിരുന്നുവെന്നാണ് ഹാന്‍ഡ്സ്കോമ്പ് പറയുന്നത്. മിച്ചല്‍ മാര്‍ഷിന്റെ സേവനം ബൗളിംഗിലും ഉപയോഗപ്പെടുത്താമെന്നതാണ് ടീം പ്രയോജനപ്പെടുത്തുവാന്‍ നോക്കിയത്. അതിനാല്‍ തന്നെ ആ മാറ്റം അനിവാര്യമായിരുന്നു. എസ്‍സിജിയിലെ പിച്ചും ഫ്ലാറ്റാണെങ്കില്‍ മിച്ചല്‍ മാര്‍ഷാവും കളിയ്ക്കുവാന്‍ സാധ്യത.

സിഡ്നിയില്‍ ഒരു ബൗളര്‍ അധികം വേണമെങ്കില്‍ ടീം മാര്‍ഷിനെ പരിഗണിക്കും. തനിക്ക് തിരിച്ചുവരുവാനുള്ള അവസരമുണ്ടെന്നും അതിനായി താന്‍ പരിശ്രമിക്കുമെന്നും ഹാന്‍ഡ്സ്കോമ്പ് പറഞ്ഞു.

മിച്ചല്‍ മാര്‍ഷിനോടുള്ള പെരുമാറ്റം മോശം, നിരാശാജനം

ഓസ്ട്രേലിയന്‍ ടീമിലേക്ക് തിരികെ എത്തിയ ഉപ നായകന്‍ മിച്ചല്‍ മാര്‍ഷിനെതിരെ കൂവിയ കാണികളുടെ പ്രവൃത്തിയെ മോശമെന്ന് വിശേഷിപ്പിച്ച് ട്രാവിസ് ഹെഡ്. മോശവും നിരാശാജനകവുമായ പ്രവണതയാണ് മെല്‍ബേണിലെ ഏഴുപതിനായിരത്തിലുമധികമുള്ള കാണികള്‍ ചെയ്തതെന്നാണ് ട്രാവിസ് ഹെഡ് വിശേഷിപ്പിച്ചത്. പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനു പകരം ടീമിലെത്തിയ മിച്ചല്‍ മാര്‍ഷിന്റെ തിരഞ്ഞെടുപ്പിലുള്ള അമര്‍ഷമാണ് താരത്തെ കൂക്കിവിളികളോടെ വരവേല്‍ക്കുവാന്‍ കാണികളെ പ്രേരിപ്പിച്ചത്.

മാര്‍ഷിന്റെ സ്പെല്ലുകളുടെ തുടക്കത്തില്‍ ആണ് കാണികളുടെ ഈ മോശം പ്രവണത. വളരെ ഉയര‍ത്തിലുള്ള ശബ്ദം ഓസ്ട്രേലിയന്‍ ടീമംഗങ്ങളെ അസ്വസ്ഥരാക്കിയിരുന്നു. മികച്ച ടീം പ്ലേയര്‍ ആയ മാര്‍ഷിനു ഇത് കേള്‍ക്കേണ്ടി വന്നത് ദുഖകരമാണെന്നും ട്രാവിസ് ഹെഡ് പറഞ്ഞു.

ഹാന്‍ഡ്സ്കോമ്പ് സിഡ്നിയില്‍ മടങ്ങിയെത്തിയേക്കുമെന്ന് ടിം പെയിന്‍

മെല്‍ബേണില്‍ അവസാന ഇലവനില്‍ നിന്ന് ഒഴിവാക്കപ്പെട്ട പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് സിഡ്നിയില്‍ അവസാന ഇലവനിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് അറിയിച്ച് ക്യാപ്റ്റന്‍ ടിം പെയിന്‍. ആദ്യ രണ്ട് മത്സരങ്ങളിലെയും മോശം ഫോമിനെത്തുടര്‍ന്ന് പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെ ഓസ്ട്രേലിയ മൂന്നാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. സ്ക്വാഡില്‍ നിന്ന് തന്നെ താരം ഒഴിവാക്കപ്പെടുമെന്നാണ് ആദ്യ കരുതിയതെങ്കിലും അതുണ്ടായില്ല.

പീറ്റര്‍ ഹാന്‍ഡ്സ്കോമ്പുമായി സെലക്ടര്‍മാര്‍ സംസാരിച്ചുവെന്നും എന്തെല്ലാം തിരുത്തലുകളാണ് താരത്തിനു വരുത്തേണ്ടതെന്ന് അദ്ദേഹത്തിനു തന്നെ വ്യക്തമായി അറിയാമെന്ന് പറഞ്ഞ ടിം പെയിന്‍ ഓസ്ട്രേലിയന്‍ ടീമിനു ബാറ്റിംഗ് കൊണ്ട് മാത്രമല്ല ഫീല്‍ഡിംഗിനാലും ഹാന്‍ഡ്സ്കോമ്പിന്റെ സേവനം ഏറെ നിര്‍ണ്ണായകമെന്നും പറഞ്ഞു.

ഓസ്ട്രേലിയയ്ക്കായി ഇനിയും ഏറെ മത്സരങ്ങള്‍ കളിയ്ക്കുകയും റണ്‍സ് നേടുകയും ചെയ്യേണ്ട താരമാണ് ഹാന്‍ഡ്സ്കോമ്പ് എന്ന് പറഞ്ഞ ടിം പെയിന്‍ സിഡ്നിയില്‍ സ്പിന്നിനു അനുകൂലമായ പിച്ചുകളില്‍ തീര്‍ച്ചയായും ഹാന്‍ഡ്സ്കോമ്പിനെ പരിഗണിച്ചേക്കുമെന്നും പറഞ്ഞു. സ്പിന്നിനെ നേരിടുന്നതില്‍ ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് പീറ്റര്‍ എന്നും ടിം പെയിന്‍ പറഞ്ഞു.

മാര്‍ഷിനെ ഉള്‍പ്പെടുത്തി ഓസ്ട്രേലിയന്‍ ഇലവന്‍

ഇന്ത്യയ്ക്കെതിരെ ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള ഇലവനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയയും. പ്രതീക്ഷിച്ച പോലെ ഒരു മാറ്റമാണ് ടീമില്‍ വരുത്തിയിരിക്കുന്നത്. മധ്യ നിര ബാറ്റ്സ്മാന്‍ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനു പകരം ഓസ്ട്രേലിയന്‍ ഉപനായകന്‍ മിച്ചല്‍ മാര്‍ഷ് ടീമിലേക്ക് എത്തി. മാര്‍ഷിനെ ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ ഈ മാറ്റത്തിന്റെ സൂചന നല്‍കിയിരുന്നു.

ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, മാര്‍ക്കസ് ഹാരിസ്, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, മിച്ചല്‍ മാര്‍ഷ്, ടിം പെയിന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലയണ്‍, ജോഷ് ഹാസല്‍വുഡ്

മിച്ചല്‍ മാര്‍ഷ് കളിച്ചേക്കുമെന്ന് സൂചന നല്‍കി ജസ്റ്റിന്‍ ലാംഗര്‍

ഇന്ത്യയ്ക്കെതിരെ ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് കളിച്ചേക്കുമെന്ന സൂചന നല്‍കി ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനു പകരം ടീമിലേക്ക് എത്തുവാന്‍ കൂടുതല്‍ സാധ്യത മിച്ചല്‍ മാര്‍ഷിനാണെന്നാണ് ലാംഗറുടെ അഭിപ്രായം. ടീമിന്റെ ഉപ നായകനാണെങ്കിലും ആദ് രണ്ട് ടെസ്റ്റുകള്‍ക്ക് മിച്ചല്‍ മാര്‍ഷിനെ പരിഗണിച്ചിരുന്നില്ല.

എന്നാല്‍ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിന്റെ മോശം ഫോം മാര്‍ഷിനു വീണ്ടും തുണയാകുകയാണെന്ന് വേണം വിലയിരുത്തുവാന്‍. 34, 14, 7, 13 എന്നിങ്ങനെയാണ് നാല് ഇന്നിംഗ്സുകളില്‍ നിന്ന് ഹാന്‍ഡ്സ്കോമ്പ് നേടിയ സ്കോറുകള്‍. മിച്ചല്‍ മാര്‍ഷിനെ കളിപ്പിക്കുക വഴി ഒരു അധിക ബൗളറുടെ ആനുകൂല്യവും ഓസ്ട്രേലിയയ്ക്ക സ്വന്തമാക്കാനാകം.

ഓസ്ട്രേലിയയ്ക്ക് രണ്ട് ഉപ നായകന്മാര്‍

ഓസ്ട്രേലിയയ്ക്ക് പുതിയ രണ്ട് ഉപനായകന്മാര്‍. ടിം പെയിനിന്റെ സഹായികളെ പുതിയ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ വളരെ വലിയ പ്രക്രിയയ്ക്ക് ശേഷമാണ് തിരഞ്ഞെടുത്തതാണെന്നാണ് അറിയുന്നത്. ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിനെയും ഫാസ്റ്റ് ബൗളര്‍ ജോഷ് ഹാസല്‍വുഡിനെയുമാണ് ഓസ്ട്രേലിയ പുതിയ ഉപ നായകന്മാരായി നിയമിച്ചിരിക്കുന്നത്. ഇന്ന് രാവിലെയാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ഈ വാര്‍ത്തകള്‍ സ്ഥിതീകരിച്ചത്.

മിച്ചല്‍ മാര്‍ഷിന്റെ പിതാവ് ജെഫ് മാര്‍ഷ് ഇതിനു മുമ്പ് അലന്‍ ബോര്‍ഡറിനു കീഴില്‍ ഉപ നായക പദവി അലങ്കരിട്ടുള്ളപ്പോള്‍ ജോഷ് ഹാസല്‍വുഡ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഉപ നായക പദവി ലഭിയ്ക്കുന്ന മൂന്നാമത്തെ സ്പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളര്‍ മാത്രമാണ്.

എന്നാല്‍ ഹാസല്‍വുഡിനു ടീമിന്റെ ആദ്യ ദൗത്യമായ പാക്കിസ്ഥാന്‍ പരമ്പരയില്‍ ടീമിന്റെ ഉപനായക പദവി ഏറ്റെടുക്കുവാനാവില്ല. ഒക്ടോബര്‍ 7നു യുഎഇയില്‍ ആരംഭിക്കുന്ന പാക് ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഹാസല്‍വുഡ് പരിക്ക് മൂലം വിട്ടു നില്‍ക്കുകയാണ്.

ബാന്‍ക്രോഫ്ട് മടങ്ങി വരുന്നു, താരത്തിനെ ടീമില്‍ ഉള്‍പ്പെടുത്തി പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്, മിച്ചല്‍ മാര്‍ഷ് നായകന്‍

9 മാസത്തെ വിലക്ക് നേരിടുന്ന വിവാദ താരം കാമറൂണ്‍ ബാന്‍ക്രോഫ്ടിനെ ടീമില്‍ ഉള്‍പ്പെടുത്തി ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്. കേപ് ടൗണിലെ പന്ത് ചുരണ്ടല്‍ വിവാദ ത്രയത്തില്‍ ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ഒരു വര്‍ഷത്തെ വിലക്ക് നേരിടുമ്പോള്‍ കാമറൂണ്‍ ബാന്‍ക്രോഫ്ടിനു 9 മാസത്തെ വിലക്കാണ് ക്രിക്കറ്റ് ഓസ്ട്രേലിയ വിധിച്ചത്. ഡിസംബര്‍ 30നു ഹോബാര്‍ട്ട് ഹറികെയിന്‍സിനെതിരെയുള്ള മത്സരത്തില്‍ താരം തിരികെ മത്സരത്തിനിറങ്ങുമെന്ന പ്രതീക്ഷയിലാണ് താരത്തിനെ പെര്‍ത്ത് സ്കോര്‍ച്ചേര്‍സ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മിച്ചല്‍ മാര്‍ഷാണ് ടീമിന്റെ നായകന്‍. ജസ്റ്റിന്‍ ലാംഗറുടെ ഒഴിവിലേക്ക് ആഡം വോഗ്സ് പുതിയ കോച്ചായി എത്തും. ഡിസംബര്‍ 20നു നാലാം കിരീട പ്രതീക്ഷയുമായി മെല്‍ബേണ്‍ റെനഗേഡ്സിനെതിരെയുള്ള മത്സരത്തോടെ പെര്‍ത്ത് സ്കോര്‍ച്ചേര്‍സ് ഈ സീസണിലെ മത്സരങ്ങള്‍ ആരംഭിക്കും.

ഏകദിനത്തില്‍ ഇംഗ്ലണ്ട് തന്നെ, പരമ്പര സ്വന്തമാക്കി

സിഡ്നിയിലെ മൂന്നാം ഏകദിനവും ജയിച്ച് ഇംഗ്ലണ്ട് ഏകദിന പരമ്പര സ്വന്തമാക്കി. ഇന്ന് നടന്ന മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോസ് ബട്‍ലര്‍-ക്രിസ് വോക്സ് സഖ്യത്തിന്റെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ ബലത്തില്‍ 302 റണ്‍സ് നേടുകയായിരുന്നു. ബട്‍ലര്‍(100*)-വോക്സ്(53*) കൂട്ടുകെട്ട് ഏഴാം വിക്കറ്റില്‍ 113 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 6 വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സ് മാത്രമേ നേടാനായുള്ളു. അവസാനം വരെ ഓസ്ട്രേലിയയുടെ പ്രതീക്ഷ കാക്കുവാന്‍ മാര്‍ക്കസ് സ്റ്റോയിനിസിനു(56) സാധിച്ചുവെങ്കിലും ഒടുവില്‍ ഇംഗ്ലണ്ട് 16 റണ്‍സിനു മത്സരവും പരമ്പരയും സ്വന്തമാക്കി.

പതിവു പോലെ ആരോണ്‍ ഫിഞ്ച് ആണ് ഓസ്ട്രേലിയയ്ക്കായി തിളങ്ങിയത്. 62 റണ്‍സ് ഫിഞ്ച് നേടിയപ്പോള്‍ സ്റ്റീവന്‍ സ്മിത്ത്(45), മിച്ചല്‍ മാര്‍ഷ്(55) എന്നിവരും മികവ് തെളിയിച്ചു. എന്നാല്‍ കൃത്യതയോടെ പന്തെറിഞ്ഞ ഇംഗ്ലണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ഓസ്ട്രേലിയയെ സമ്മര്‍ദ്ദത്തിലാക്കി.

അവസാന അഞ്ചോവറില്‍ 61 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ഓസ്ട്രേലിയയെ എത്തിക്കുവാന്‍ ആറാം വിക്കറ്റ് കൂട്ടുകെട്ടായ മാര്‍ക്കസ് സ്റ്റോയിനിസ്-ടിം പെയിന്‍ സഖ്യത്തിനു സാധിച്ചിരുന്നു. മികവുറ്റ ബാറ്റിംഗ് തുടര്‍ന്ന് ഇരുവരും ലക്ഷ്യം രണ്ടോവറില്‍ 30 എന്ന നിലയിലേക്ക് കൊണ്ടു വന്നു. നിര്‍ണ്ണായകമായ 74 റണ്‍സാണ് ആറാം വിക്കറ്റില്‍ സ്റ്റോയിനിസ്-പെയിന്‍ സഖ്യം നേടിയത്. 56 റണ്‍സ് നേടിയ സ്റ്റോയിനിസിനെ അവസാന ഓവറില്‍ വോക്സ് പുറത്താക്കിയതോടെ ഓസ്ട്രേലിയയുടെ അവസാന പ്രതീക്ഷയും അവസാനിച്ചു. ടിം പെയിന്‍ 31 റണ്‍സുമായി പുറത്താകാതെ നിന്നു.

പേസ് ബൗളര്‍ ലിയാം പ്ലങ്കറ്റിനു പരിക്കേറ്റത് ഇംഗ്ലണ്ട് ബൗളിംഗ് നിരയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. 1.2 ഓവര്‍ മാത്രം താരം എറിഞ്ഞപ്പോള്‍ ജോ റൂട്ട് ശേഷിച്ച ഓവറുകള്‍ എറിഞ്ഞു. ഇംഗ്ലണ്ടിനു വേണ്ടി ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, ക്രിസ് വോക്സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. നിര്‍ണ്ണായകമായ 49ാം ഓവര്‍ എറിഞ്ഞ് വുഡ്സ് 8 റണ്‍സ് മാത്രം വിട്ടുകൊടുത്തതും ഏറെ നിര്‍ണ്ണായകമായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആശ്വാസമായി ഫിഞ്ചിന്റെ ശതകം, അടിച്ച് തകര്‍ത്ത് സ്റ്റോയിനിസ്

ആരോണ്‍ ഫിഞ്ചിന്റെ ശതകവും മിച്ചല്‍ മാര്‍ഷിന്റ അര്‍ദ്ധ ശതകവും ഒഴിച്ച് നിര്‍ത്തിയാല്‍ ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ഏറിയ പങ്കും ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്മാര്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കണ്ടത്. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ ഓസ്ട്രേലിയയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയയ്ക്ക് 304 റണ്‍സ് നേടി. അവസാന ഓവറുകളില്‍ മാര്‍ക്കസ് സ്റ്റോയിനിസും ടിം പെയിനും തകര്‍ത്തടിച്ചപ്പോള്‍ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് മികച്ച സ്കോറിലേക്ക് ഓസ്ട്രേലിയയെ നയിച്ചത്.

രണ്ടാം ഓവറില്‍ തന്നെ ഡേവിഡ് വാര്‍ണറെ(2) നഷ്ടമായ ഓസ്ട്രേലിയയ്ക്ക് പിന്നീട് കൃത്യമായ ഇടവേളകളില്‍ സ്മിത്തിനെയും(23), ട്രാവിസ് ഹെഡിനെയും നഷ്ടമായി(5).

പിന്നീട് നാലാം വിക്കറ്റില്‍ ഒത്തുകൂടിയ ഫിഞ്ച്-മാര്‍ഷ് കൂട്ടുകെട്ടാണ് ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. 118 റണ്‍സ് നേടിയ സഖ്യത്തെ വേര്‍പിരിച്ചത് മോയിന്‍ അലിയായിരുന്നു. ശതകം തികച്ച ഫിഞ്ച്(107) പുറത്തായി ഏറെ വൈകാതെ അര്‍ദ്ധ ശതകം തികച്ച മിച്ചല്‍ മാര്‍ഷിനെ(50) ആദില്‍ റഷീദ് പുറത്താക്കി.

അവസാന ഓവറുകളില്‍ മാര്‍ക്കസ് സ്റ്റോയിനിസ്, ടിം പെയിന്‍ എന്നിവരാണ് ടീമിന്റെ സ്കോര്‍ 250 കടക്കുവാന്‍ സഹായിച്ചത്. 205/5 എന്ന നിലയില്‍ നിന്ന് മാര്‍ക്കസ് സ്റ്റോയിനിസിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് ഓസ്ട്രേേലിയയെ മികച്ച സ്കോറിലേക്ക് കൊണ്ടെത്തിച്ചത്. 40 പന്തുകളില്‍ നിന്ന്  60 റണ്‍സ് നേടിയ സ്റ്റോയിനിസിനു കൂട്ടായി ടിം പെയിനും 27 റണ്‍സുമായി കൂട്ടുനിന്നു.

ഇംഗ്ലണ്ടിനായി ലിയാം പ്ലങ്കറ്റ് മൂന്നും ആദില്‍ റഷീദ് രണ്ടും മാര്‍ക്ക് വുഡ്, ക്രിസ് വോക്സ്, മോയിന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മാര്‍ഷ് സഹോദരന്മാര്‍ക്ക് ശതകം, അതിശക്തമായ നിലയില്‍ ഓസ്ട്രേലിയ

ഇംഗ്ലണ്ടിനെതിരെ സിഡ്നി ടെസ്റ്റില്‍ ഓസ്ട്രേലിയ അതിശക്തമായ നിലയില്‍. തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 649/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു ഓസ്ട്രേലിയ. 303 റണ്‍സിന്റെ ലീഡോടു കൂടിയാണ് ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്. ചായ സമയത്ത് ഇംഗ്ലണ്ട്25/2 എന്ന നിലയിലായിരുന്നു.

തലേ ദിവസത്തെ സ്കോറായ 479 റണ്‍സിന്റെ കൂടെ 170 റണ്‍സ് കൂടി നേടിയ ശേഷമാണ് ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്. നാലാം ദിവസം ലഞ്ചിനു ശേഷമാണ് ഡിക്ലറേഷന്‍ വന്നത്. 169 റണ്‍സ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ മാര്‍ഷ് സഹോദരന്മാരാണ് ഓസ്ട്രേലിയയെ നയിച്ചത്. ഷോണ്‍ മാര്‍ഷ് 156 റണ്‍സ് നേടി റണ്‍ഔട്ട് ആയപ്പോള്‍ മിച്ചല്‍ മാര്‍ഷിനെ(101) ടോം കുറന്‍ പുറത്താക്കി. ടിം പെയിന്‍ 38 റണ്‍സുമായും പാറ്റ് കമ്മിന്‍സ് 24 റണ്‍സും നേടി പുറത്താകാതെ നിന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version