മിച്ചല്‍ മാര്‍ഷ് കളിച്ചേക്കുമെന്ന് സൂചന നല്‍കി ജസ്റ്റിന്‍ ലാംഗര്‍

ഇന്ത്യയ്ക്കെതിരെ ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് കളിച്ചേക്കുമെന്ന സൂചന നല്‍കി ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനു പകരം ടീമിലേക്ക് എത്തുവാന്‍ കൂടുതല്‍ സാധ്യത മിച്ചല്‍ മാര്‍ഷിനാണെന്നാണ് ലാംഗറുടെ അഭിപ്രായം. ടീമിന്റെ ഉപ നായകനാണെങ്കിലും ആദ് രണ്ട് ടെസ്റ്റുകള്‍ക്ക് മിച്ചല്‍ മാര്‍ഷിനെ പരിഗണിച്ചിരുന്നില്ല.

എന്നാല്‍ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിന്റെ മോശം ഫോം മാര്‍ഷിനു വീണ്ടും തുണയാകുകയാണെന്ന് വേണം വിലയിരുത്തുവാന്‍. 34, 14, 7, 13 എന്നിങ്ങനെയാണ് നാല് ഇന്നിംഗ്സുകളില്‍ നിന്ന് ഹാന്‍ഡ്സ്കോമ്പ് നേടിയ സ്കോറുകള്‍. മിച്ചല്‍ മാര്‍ഷിനെ കളിപ്പിക്കുക വഴി ഒരു അധിക ബൗളറുടെ ആനുകൂല്യവും ഓസ്ട്രേലിയയ്ക്ക സ്വന്തമാക്കാനാകം.

Exit mobile version