ഓസ്ട്രേലിയയ്ക്ക് രണ്ട് ഉപ നായകന്മാര്‍

ഓസ്ട്രേലിയയ്ക്ക് പുതിയ രണ്ട് ഉപനായകന്മാര്‍. ടിം പെയിനിന്റെ സഹായികളെ പുതിയ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ വളരെ വലിയ പ്രക്രിയയ്ക്ക് ശേഷമാണ് തിരഞ്ഞെടുത്തതാണെന്നാണ് അറിയുന്നത്. ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിനെയും ഫാസ്റ്റ് ബൗളര്‍ ജോഷ് ഹാസല്‍വുഡിനെയുമാണ് ഓസ്ട്രേലിയ പുതിയ ഉപ നായകന്മാരായി നിയമിച്ചിരിക്കുന്നത്. ഇന്ന് രാവിലെയാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ഈ വാര്‍ത്തകള്‍ സ്ഥിതീകരിച്ചത്.

മിച്ചല്‍ മാര്‍ഷിന്റെ പിതാവ് ജെഫ് മാര്‍ഷ് ഇതിനു മുമ്പ് അലന്‍ ബോര്‍ഡറിനു കീഴില്‍ ഉപ നായക പദവി അലങ്കരിട്ടുള്ളപ്പോള്‍ ജോഷ് ഹാസല്‍വുഡ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഉപ നായക പദവി ലഭിയ്ക്കുന്ന മൂന്നാമത്തെ സ്പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളര്‍ മാത്രമാണ്.

എന്നാല്‍ ഹാസല്‍വുഡിനു ടീമിന്റെ ആദ്യ ദൗത്യമായ പാക്കിസ്ഥാന്‍ പരമ്പരയില്‍ ടീമിന്റെ ഉപനായക പദവി ഏറ്റെടുക്കുവാനാവില്ല. ഒക്ടോബര്‍ 7നു യുഎഇയില്‍ ആരംഭിക്കുന്ന പാക് ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഹാസല്‍വുഡ് പരിക്ക് മൂലം വിട്ടു നില്‍ക്കുകയാണ്.

Exit mobile version