റണ്ണൊഴുകിയ മത്സരത്തില്‍ 11 റണ്‍സ് വിജയം നേടി പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്

പെര്‍ത്തില്‍ റണ്‍ മഴയൊഴുകിയ മത്സരത്തില്‍ ആതിഥേയര്‍ക്ക് വിജയം. മെല്‍ബേണ്‍ റെനഗേഡ്സിന്റെ കടുത്ത വെല്ലുവിളിയെ അതിജീവിച്ച് 11 റണ്‍സിന്റെ ജയമാണ് ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് 196/7 എന്ന സ്കോര്‍ നേടിയപ്പോള്‍ മെല്‍ബേണിന് 185/6 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

കെയിന്‍ റിച്ചാര്‍ഡ്സണ്‍ നാല് വിക്കറ്റ് നേടി റെനഗേഡ്സ് നിരയില്‍ തിളങ്ങിയെങ്കിലും കാമറൂണ്‍ ബാന്‍ക്രോഫ്ട്(51), ആഷ്ടണ്‍ ടര്‍ണര്‍(36), ലിയാം ലിവിംഗ്സ്റ്റണ്‍(29) എന്നിവര്‍ക്കൊപ്പം 22 പന്തില്‍ നിന്ന് 56 റണ്‍സിന്റെ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത മിച്ചല്‍ മാര്‍ഷ് കൂടി എത്തിയതോടെ പെര്‍ത്ത് 196 എന്ന കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുകയായിരുന്നു. മാര്‍ഷ് പുറത്താകാതെയാണ് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.

പെര്‍ത്തിന്റെ അതേ ശൈലിയില്‍ ഷോണ്‍ മാര്‍ഷും(55) ബ്യൂ വെബ്സ്റ്ററും(67*) തിരിച്ചടിച്ചുവെങ്കിലും ലക്ഷ്യത്തിന് 11 റണ്‍സ് അകലെ ടീം വീണു. 37 പന്തില്‍ നിന്നാണ് വെബ്സ്റ്റര്‍ തന്റെ 67 റണ്‍സ് നേടിയത്. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് 15 പന്തില്‍ നിന്ന് 28 റണ്‍സ് നേടിയെങ്കിലും വേഗത്തില്‍ പുറത്തായത് ടീമിന് തിരിച്ചടിയായി.

പെര്‍ത്തിനായി ക്രിസ് ജോര്‍ദ്ദാനും ഫവദ് അഹമ്മദും രണ്ട് വീതം വിക്കറ്റ് നേടി. ഇരു താരങ്ങളും വിക്കറ്റ് നേടുക മാത്രമല്ല കൃത്യതയോടെ പന്തെറിഞ്ഞ് റണ്‍ വിട്ട് നല്‍കുന്നതിലും പിശുക്ക് കാട്ടുകയായിരുന്നു.

മിച്ചല്‍ മാര്‍ഷ് സണ്‍റൈസേഴ്സിലേക്ക്, ജെയിംസ് നീഷമിനെ സ്വന്തമാക്കി പഞ്ചാബ്

ഓള്‍റൗണ്ടര്‍മാരായ മിച്ചല്‍ മാര്‍ഷിനെയും ജെയിംസ് നീഷമിനെയും യഥാക്രമം സ്വന്തമാക്കി ഐപിഎല്‍ ഫ്രാഞ്ചൈസികളായ സണ്‍റൈസേഴ്സ് ഹൈദ്രാബാദും കിംഗ്സ് ഇലവന്‍ പഞ്ചാബും. ഇരു താരങ്ങളെയും അവരുടെ അടിസ്ഥാന വിലയ്ക്കാണ് ടീമുകള്‍ സ്വന്തമാക്കിയത്. മിച്ചല്‍ മാര്‍ഷിന് രണ്ട് കോടിയും ജെയിംസ് നീഷത്തിന് 50 ലക്ഷവും ആണ് ലഭിയ്ക്കുക.

ബട്‍ലറുടെ ചെറുത്ത് നില്പ് അവസാനിപ്പിച്ച് പാറ്റ് കമ്മിന്‍സ്, ഇംഗ്ലണ്ട് 294 റണ്‍സിന് ഓള്‍ഔട്ട്, മിച്ചല്‍ മാര്‍ഷിന് അഞ്ച് വിക്കറ്റ്

ഓവലില്‍ രണ്ടാം ദിവസം കളി ആരംഭിച്ച് അധികം വൈകാതെ ഓള്‍ഔട്ട് ആയി ഇംഗ്ലണ്ട്. 70 റണ്‍സ് നേടിയ ജോസ് ബട്‍ലറെ പുറത്താക്കി പാറ്റ് കമ്മിന്‍സാണ് ഓസ്ട്രേലിയയ്ക്കായി ആദ്യ ബ്രേക്ക് ത്രൂ നേടിയത്. 68 റണ്‍സാണ് ജാക്ക് ലീഷുമായി ചേര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ ബട്‍ലര്‍ നേടിയത്. അടുത്ത ഓവറില്‍ 21 റണ്‍സ് നേടിയ ലീഷിനെ പുറത്താക്കി മിച്ചല്‍ മാര്‍ഷ് തന്റെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു.

87.1 ഓവറില്‍ 294 റണ്‍സിനാണ് ഇംഗ്ലണ്ട് ഓള്‍ഔട്ട് ആയത്. രണ്ടാം ദിവസം വെറും 5.1 ഓവറിനുള്ള ഇംഗ്ലണ്ട് പത്തിമടക്കുകയായിരുന്നു. പാറ്റ് കമ്മിന്‍സിന് മൂന്ന് വിക്കറ്റ് നേടാനായി.

അര്‍ദ്ധ ശതകങ്ങളുമായി ജോസ് ബട്‍ലറും ജോ റൂട്ടും, മേല്‍ക്കൈ നേടാനാകാതെ ഓസ്ട്രേലിയ

ഓവല്‍ ടെസ്റ്റിന്റെ ഒന്നാം ദിവസം വ്യക്തമായ മേല്‍ക്കൈ നേടാനാകാതെ ഓസ്ട്രേലിയ. ഇംഗ്ലണ്ടിനെ 205/7 എന്ന നിലയിലേക്ക് എറിഞ്ഞിട്ടുവെങ്കിലും ഒന്നാം ദിവസം അവസാനിപ്പിക്കുമ്പോള്‍ ഇംഗ്ലണ്ടിന് 271/8 എന്ന മെച്ചപ്പെട്ട നിലയിലേക്ക് എത്തുവാന്‍ സാധിച്ചിരുന്നു. മിച്ചല്‍ മാര്‍ഷ് 4 വിക്കറ്റുമായി ഇംഗ്ലണ്ടിന്റെ പതനത്തിന് പ്രധാന കാരണമായെങ്കിലും ജോസ് ബട്‍ലറുടെയും ജോ റൂട്ടിന്റെയും അര്‍ദ്ധ ശതകങ്ങളും ഇംഗ്ലണ്ടിന് മാന്യതയുള്ള സ്കോര്‍ നല്‍കുകയായിരുന്നു.

64 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ജോസ് ബട്‍ലറിന് കൂട്ടായി 10 റണ്‍സുമായി ജാക്ക് ലീഷാണ് ക്രീസിലുള്ളത്. ജോ റൂട്ട് 57 റണ്‍സ് നേടി മടങ്ങിയപ്പോള്‍ റോറി ബേണ്‍സ് 47 റണ്‍സ് നേടി പുറത്തായി. ഇംഗ്ലണ്ട് മധ്യനിരയെ തകര്‍ത്തെറിഞ്ഞത് ഈ ടെസ്റ്റില്‍ ടീമിലേക്ക് എത്തിയ മിച്ചല്‍ മാര്‍ഷായിരുന്നു. മാര്‍ഷിന് പിന്തുണയായി പാറ്റ് കമ്മിന്‍സും ജോഷ് ഹാസല്‍വുഡും രണ്ട് വീതം വിക്കറ്റ് നേടി.

ഓവലില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ, മിച്ചല്‍ മാര്‍ഷ് അന്തിമ ഇലവനിലേക്ക്, ഓസ്ട്രേലിയന്‍ ടീമില്‍ ഒരു മാറ്റം കൂടി

ഓവലില്‍ ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ടോസ് സ്വന്തമാക്കി ഓസ്ട്രേലിയ. ടോസ് നേടിയ ഓസ്ട്രേലിയന്‍ നായകന്‍ ടിം പെയിന്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. ഇംഗ്ലണ്ട് തങ്ങളുടെ അന്തിമ ഇലവനെ ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഓസ്ട്രേലിയയുടെ 12 അംഗ സംഘത്തില്‍ നിന്ന് മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്ത് പോയി. പകരം പീറ്റര്‍ സിഡില്‍ ടീമില്‍ ഇടം നേടി. ട്രാവിസ് ഹെഡിന് പകരം മിച്ചല്‍ മാര്‍ഷ് ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഇംഗ്ലണ്ട്; ജോ റൂട്ട്, റോറി ബേണ്‍സ്, ജോ ഡെന്‍ലി, ബെന്‍ സ്റ്റോക്സ്, ജോണി ബൈര്‍സ്റ്റോ, ജോസ് ബട‍്ലര്‍, സാം കറന്‍, ക്രിസ് വോക്സ്, ജാക്ക് ലീഷ്, സ്റ്റുവര്‍ട് ബ്രോഡ്, ജോഫ്ര ആര്‍ച്ചര്‍

ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലാബൂഷാനെ, മിച്ചല്‍ മാര്‍ഷ്, മാത്യൂ വെയിഡ്, ടിം പെയിന്‍, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലയണ്‍, ജോഷ് ഹാസല്‍വുഡ്, പീറ്റര്‍ സിഡില്‍

ട്രാവിസ് ഹെഡിന് പകരം മിച്ചല്‍ മാര്‍ഷ്, ഓസ്ട്രേലിയ 12 അംഗ സംഘത്തെ പ്രഖ്യാപിച്ചു

ഓവലില്‍ ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിലേക്കുള്ള 12 അംഗ സംഘത്തെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ട്രാവിസ് ഹെഡിന് പകരം മിച്ചല് ‍മാര്‍ഷിനെ ഉള്‍പ്പെടുത്തിയതാണ് പരമ്പര 2-1ന് വിജയിച്ച ഓസ്ട്രേലിയ വരുത്തിയ വലിയ മാറ്റം. ഈ മാറ്റം ഒഴിച്ച് ബാക്കിയെല്ലാവരും മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ പ്രഖ്യാപിച്ച 12 അംഗ സംഘത്തിന് സമാനമാണ്. അതേ സമയം പാറ്റിന്‍സണ് ഈ ടെസ്റ്റിലും അവസരം നല്‍കിയിട്ടില്ല.

ഓസ്ട്രേലിയ 12 അംഗ സ്ക്വാഡ്: ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലാബൂഷാനെ, മിച്ചല്‍ മാര്‍ഷ്, മാത്യൂ വെയിഡ്, ടിം പെയിന്‍, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലയണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസല്‍വുഡ്, പീറ്റര്‍ സിഡില്‍

ഖവാജയുടെയും സ്റ്റോയിനിസിന്റെയും പരിക്ക്, മാത്യൂ വെയിഡും മിച്ചല്‍ മാര്‍ഷും സാധ്യത പട്ടികയില്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരിക്കേറ്റ് റിട്ടയര്‍ ഹര്‍ട്ടായി പോയ ഉസ്മാന്‍ ഖവാജ തിരികെ ഓസ്ട്രേലിയന്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ മടങ്ങിയെത്തിയെങ്കിലും താരം ഇനി ലോകകപ്പില്‍ കളിക്കുമോ എന്ന കാര്യത്തില്‍ സംശയം ഉടലെടുത്തിരിക്കകയാണ്. കൂടുതല്‍ സ്കാനുകള്‍ക്ക് ശേഷം മാത്രമേ ഇതില്‍ കൂടുതല്‍ വ്യക്തത വരുകയുള്ളുവെന്നാണ് ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് പറഞ്ഞത്. ഖവാജയ്ക്ക് ഹാംസ്ട്രിംഗും സ്റ്റോയിനിസിന് സൈഡ് സ്ട്രെയിനിന്റെ പ്രശ്നവുമാണ് അലട്ടുന്നത്.

പകരം താരങ്ങളായി മാത്യൂ വെയ്ഡ്, മിച്ചല്‍ മാര്‍ഷ് എന്നിവരെയാണ് ഓസ്ട്രേലിയന്‍ ടീം പരിഗണിക്കുന്നതെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. ഇതിന് മുമ്പ് ഷോണ്‍ മാര്‍ഷിന് പരിക്കേറ്റതോടെ പകരം പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെ ടീം ഉള്‍പ്പെടുത്തിയിരുന്നു.

മിച്ചല്‍ മാര്‍ഷ് തിരികെ ഓസ്ട്രേലിയന്‍ എ ടീമിനൊപ്പം എത്തി

മാര്‍ക്കസ് സ്റ്റോയിനിസ് പരിക്കേറ്റതിനെത്തുടര്‍ന്ന് ടീമിലേക്ക് കരുതല്‍ താരമായി എത്തിയ മിച്ചല്‍ മാര്‍ഷ് തിരികെ ഓസ്ട്രേലിയന്‍ എ ടീമിനൊപ്പം ചേര്‍ന്ന്. ഇന്ന് പരിക്ക് ഭേദമായി മാര്‍ക്കസ് സ്റ്റോയിനിസ് തിരികെ കളത്തിലേക്ക് എത്തിയതിനാലാണ് ഇത്. സ്റ്റോയിനിസിന്റെ പരിക്ക് ഭേദമാകാത്ത സ്ഥിതി വരികയാണെങ്കില്‍ കരുതല്‍ താരമെന്ന നിലയിലാണ് ഓസ്ട്രേലിയ മിച്ചല്‍ മാര്‍ഷിനെ ഇംഗ്ലണ്ടിലേക്ക് എത്തിച്ചത്.

ഓസ്ട്രേലിയ എ ടീമിനെ അനൗദ്യോഗിക ഏകദിനങ്ങളിലെ ആദ്യ മത്സരം നോര്‍ത്താംപ്ടണ്‍ ഷെയറിനെതിരെ നടക്കാനിരിക്കെയാണ് ടീമിനൊപ്പം മാര്‍ഷ് എത്തുന്നത്. ഏകദിനങ്ങള്‍ക്ക് ശേഷം ഓസ്ട്രേലിയ എ ടീം സസ്സെക്സിനും ഇംഗ്ലണ്ട് ലയണ്‍സിനും എതിരെ രണ്ട് അനൗദ്യോഗിക ടെസ്റ്റുകള്‍ കളിക്കും.

ഷാക്കിബ് അല്‍ ഹസനെ നേരിടാനായി ഓസ്ട്രേലിയ നെറ്റ്സിലേക്ക് വിളിപ്പിച്ച ആഷ്ടണ്‍ അഗറും മാര്‍ഷിനൊപ്പം തിരികെ ഓസ്ട്രേലിയ എ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

ഓള്‍റൗണ്ടറുടെ പരിക്ക് ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിക്കും

ഓള്‍റൗണ്ടര്‍മാരുടെ പരിക്ക് ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുമെന്ന് പറഞ്ഞ് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച്. ടീമിലെ പ്രധാന ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ് പരിക്കേറ്റതിനാല്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് തന്നെ പുറത്തായേക്കുമെന്ന സ്ഥിതിയില്‍ കാര്യങ്ങള്‍ എത്തി നില്‍ക്കവെയാണ് ആരോണ്‍ ഫിഞ്ചിന്റെ ഈ അഭിപ്രായം.

താരങ്ങള്‍ക്ക് പരിക്ക് വന്നാല്‍ അത് വളരെ പ്രയാസകരമായ കാര്യമാണ്, പ്രത്യേകിച്ച് ഓള്‍റൗണ്ടര്‍മാരാണെങ്കില്‍. ഓള്‍റൗണ്ടര്‍മാര്‍ ഒരു ഫാസ്റ്റ് ബൗളിംഗ് ഓപ്ഷനും ടോപ് സിക്സില്‍ ബാറ്റ് ചെയ്യുവാനും കഴിയുന്നയാളാണെങ്കില്‍ ആ നഷ്ടം ഏറെ വലുതാണ്. ഈ നഷ്ടം നികത്തുവാനായി അധിക ബൗളറെ ടീമിലുള്‍പ്പെടുത്തണോ അധിക ബാറ്റ്സ്മാനെ ടീമില്‍ ഉള്‍പ്പെടുത്തണോ എന്ന കാര്യം തീരുമാനിക്കുക തന്നെ കഷ്ടമാണ്.

സാഹചര്യങ്ങള്‍ക്കനുസരിച്ചാവും ഈ തീരുമാനം അതിനാല്‍ തന്നെ സ്റ്റോയിനിസിന്റെ നഷ്ടം ഏറെ വലുതാണ്. അതിനാല്‍ തന്നെ ഇത് നല്ല കാര്യമല്ല എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കകം കൂടുതല്‍ വ്യക്ത വരുമെന്നും കരുതല്‍ താരമായി മിച്ചല്‍ മാര്‍ഷിനെ എത്തരത്തില്‍ ഉപയോഗിക്കാനാകുമെന്നും വിലയിരുത്തുമെന്നും ഫിഞ്ച് പറഞ്ഞു.

ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിന് മുമ്പ് ഫിറ്റ്നെസ്സ് തെളിയിച്ചില്ലെങ്കില്‍ മാര്‍ക്കസ് സ്റ്റോയിനസ് ലോകകപ്പില്‍ നിന്ന് പുറത്ത്

പരിക്കേറ്റ് ഇപ്പോള്‍ ഓസ്ട്രേലിയന്‍ ഇലവനില്‍ നിന്ന് പുറത്തിരിക്കുന്ന മാര്‍ക്കസ് സ്റ്റോയിനിസിന്റെ ലോകകപ്പ് സ്വപ്നങ്ങളഅ‍ അവസാനിക്കാതിരിക്കണമെങ്കില്‍ താരം ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിന് മുമ്പ് പൂര്‍ണ്ണാരോഗ്യവാനായി മടങ്ങിയെത്തണം. ജൂണ്‍ 20ന് നടക്കുന്ന മത്സരത്തിനകം താരം മാച്ച് ഫിറ്റായില്ലെങ്കില്‍ കരുതല്‍ താരമായ മിച്ചല്‍ മാര്‍ഷിനെ സ്ക്വാഡിലേക്ക് ഉള്‍പ്പെടുത്തേണ്ടി വരും ഓസ്ട്രേലിയയ്ക്ക്.

ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തിലെ ബൗളിംഗിനിടെയാണ് സ്റ്റോയിനിസിന് പരിക്കേറ്റത്. പിന്നീട് പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ താരം വിട്ട് നിന്നപ്പോള്‍ ഇന്ന് ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരത്തിലും താരത്തിന്റെ സേവനം ടീമിന് നഷ്ടമാകും. കരുതലെന്ന നിലയില്‍ മിച്ചല്‍ മാര്‍ഷ് ടീമിനൊപ്പം ചേര്‍ന്ന് കഴിഞ്ഞതിനാല്‍ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിനു മുമ്പ് സ്റ്റോയിനിസ് മാച്ച് ഫിറ്റായില്ലെങ്കില്‍ താരത്തിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ അവസാനിക്കും.

താരം വീണ്ടും ബൗളിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും അടുത്ത നാല് ദിവസം താരത്തിന് ഏറെ നിര്‍ണ്ണായകമാണെന്നും ഓസ്ട്രേലിയയുടെ നായകന്‍ ആരോണ്‍ ഫിഞ്ച് പറഞ്ഞു. അടുത്ത നാല് ദിവസത്തിനുള്ള താരത്തിന്റെ സ്ഥിതി അവലോകനം ചെയ്ത് താരത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനം മാനേജ്മെന്റ് കൈക്കൊള്ളുമെന്നും ഓസീസ് നായകന്‍ പറഞ്ഞു.

പാക്കിസ്ഥാനെതിരെ സ്റ്റോയിനിസ് ഇല്ല, കരുതല്‍ താരമായി മിച്ചല്‍ മാര്‍ഷ് ഇംഗ്ലണ്ടിലേക്ക്

ഓസ്ട്രേലിയയുടെ പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ മാര്‍ക്കസ് സ്റ്റോയിനിസ് പരിക്ക് മൂലം കളിയ്ക്കില്ല. ഇന്ത്യയ്ക്കെതിരായ മത്സരത്തില്‍ താരത്തിനു ബൗളിംഗിനിടെ അസ്വാസ്ഥ്യം(സൈഡ് സ്ട്രെയിന്‍) രൂപപ്പെട്ടിരുന്നു. പിന്നീട് താരത്തിന്റെ പരിക്ക് ഇന്നത്തെ മത്സരത്തിനു മുമ്പ് ഭേദമാകില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഒരു പക്ഷേ താരം ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്താകുന്ന സാഹചര്യം വരികയാണെങ്കിലാണ് പകരം താരമായി മിച്ചല്‍ മാര്‍ഷിനെ പ്രഖ്യാപിച്ചത്.

ഈ മാസം അവസാനത്തോടെ ഓസ്ട്രേലി എ ടീമിനൊപ്പം ഇംഗ്ലണ്ട് സന്ദര്‍ശിക്കാനിരുന്ന താരമാണ് മിച്ചല്‍ മാര്‍ഷ്. സ്റ്റോയിനിസ് എത്ര മത്സരം നഷ്ടമാകുമെന്ന് തനിക്ക് കൃത്യമായി അറിയില്ലെന്നാണ് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് വ്യക്തമാക്കിയത്.

ഗ്ലാമോര്‍ഗന് വേണ്ടി കളിയ്ക്കുവാന്‍ മിച്ചല്‍ മാര്‍ഷ് എത്തുന്നു

ഗ്ലാമോര്‍ഗന് വേണ്ടി കളിയ്ക്കുവാന്‍ സ്വന്തം സഹോദരന്‍ ഷോണ്‍ മാര്‍ഷിനൊപ്പം ചേരുവാനായി ഓസ്ട്രേലിയയുടെ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് എത്തുന്നു. ഓസ്ട്രേലിയ എ ടീമിന്റെ പര്യടനത്തിനു ശേഷമാവും താരം ടി20 ബ്ലാസ്റ്റ് കളിയ്ക്കുന്നതിനായി ഗ്ലാമോര്‍ഗനിലേക്ക് എത്തുക. 74 ടി20 മത്സരങ്ങളില്‍ നിന്ന് 1487 റണ്‍സും 43 റണ്‍സും നേടിയിട്ടുള്ള താരമാണ് മിച്ചല്‍ മാര്‍ഷ്.

ടീം മാര്‍ഷിനെ പോലെ ബാറ്റിംഗ് ഓര്‍ഡറില്‍ ഫ്ലെക്സിബിളായ ഒരു ഓള്‍റൗണ്ടറെ തിരയുകയാണെന്നാണ് മിച്ചല്‍ മാര്‍ഷുമായുള്ള കരാറിനെക്കുറിച്ച് ഗ്ലാമോര്‍ഗന്‍ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് മാര്‍ക്ക് വാല്ലസ് വ്യക്തമാക്കിയത്. ഐപിഎല്‍, ബിഗ് ബാഷ് എന്നിവിടങ്ങളില്‍ കളിച്ച് പരിചയമുള്ള താരം ടീമിലേക്ക് വരുന്നത് ടീമിനെ ഏറെ ഗുണം ചെയ്യുമെന്നും ഗ്ലാമോര്‍ഗന്‍ മാനേജ്മെന്റ് പ്രതീക്ഷ പുലര്‍ത്തി.

ജൂലൈ 18നു കാര്‍ഡിഫില്‍ സോമര്‍സെറ്റാണ് ഗ്ലാമോര്‍ഗന്റെ ആദ്യ എതിരാളികള്‍.

Exit mobile version