മഹേഷ് തീക്ഷണ ഇന്ത്യക്ക് എതിരായ ഫൈനലിൽ കളിക്കില്ല

ശ്രീലങ്കൻ സ്പിന്നർ മഹേഷ് തീക്ഷണ ഞായറാഴ്ച നടക്കുന്ന ഇന്ത്യയ്‌ക്കെതിരായ ഏഷ്യാ കപ്പ് ഫൈനലിൽ കളിക്കില്ല. പരിക്കിനെ തുടർന്ന് താരത്തിന് ഫൈനൽ നഷ്ടമാകും എന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഇന്ന് അറിയിച്ചു. 27 കാരനായ ഓഫ് സ്പിന്നർ സഹൻ അരാച്ചിഗെയെ ശ്രീലങ്ക പകരം ടീമിലേക്ക് ചേർത്തു.

സൂപ്പദ് 4ൽ പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ ഫീൽഡിങ്ങിനിടെ ആണ് തീക്ഷണയുടെ വലതു കൈത്തണ്ടയിൽ പരിക്കേറ്റത്. ലോകകപ്പിനു മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കാനായി തീക്ഷണ ഹൈ-പെർഫോമൻസ് സെന്ററിലേക്ക് മടങ്ങും എന്നും ശ്രീലങ്ക അറിയിച്ചു. ഈ ഏഷ്യാ കപ്പിൽ ശ്രീലങ്കയ്ക്കുവേണ്ടി 5 മത്സരങ്ങളിൽ നിന്ന് 8 വിക്കറ്റ് വീഴ്ത്താൻ തീക്ഷണക്ക് ആയിരുന്നു‌.

213 റൺസ് പ്രതിരോധിച്ചു!!! ശ്രീലങ്കയ്ക്ക് 21 റൺസ് വിജയം സമ്മാനിച്ച് സ്പിന്നര്‍മാര്‍

ലോകകപ്പ് യോഗ്യതയിലെ സൂപ്പര്‍ സിക്സ് മത്സരത്തിൽ 21 റൺസിന്റെ വിജയം നേടി ശ്രീലങ്ക. ഇന്ന് ധനന്‍ജയ ഡി സിൽവ 93 റൺസുമായി പൊരുതി നിന്ന് ശ്രീലങ്കയെ 213 റൺസിലേക്ക് എത്തിച്ചപ്പോള്‍‍ 40 ഓവറിൽ നെതര്‍ലാണ്ട്സിനെ 192 റൺസിന് പുറത്താക്കിയാണ് ശ്രീലങ്ക വിജയം കൈക്കലാക്കിയത്.

മഹീഷ് തീക്ഷണ മൂന്നും വനിന്‍ഡു ഹസരംഗ രണ്ടും വിക്കറ്റ് നേടിയാണ് ടീമിന്റെ വിജയം ഒരുക്കിയത്. ഒരു ഘട്ടത്തിൽ 88/2 എന്ന നിലയിലും 127/4 എന്ന നിലയിലും നെതര്‍ലാണ്ട്സ് ബാറ്റ് വീശിയപ്പോള്‍ വിജയത്തിലേക്ക് ടീം നീങ്ങുമെന്നാണ് ഏവരും കരുതിയത്.

ഓപ്പണര്‍മാരെ രണ്ട് പേരെയും പൂജ്യത്തിന് നഷ്ടമായ ശേഷം വെസ്ലി ബാരെസി 52 റൺസും ബാസ് ഡി ലീഡ് 41 റൺസും നേടി നെതര്‍ലാണ്ട്സിനെ മുന്നോട്ട് നയിച്ചു. എന്നാൽ 88/2 എന്ന നിലയിൽ നിന്ന് ടീം 91/4 എന്ന നിലയിലേക്ക് വീണത് ടീമിന് തിരിച്ചടിയായി.

എന്നാലും മികച്ച റൺ റേറ്റിൽ സ്കോറിംഗ് നടത്തിയത് ടീമിന് തുണയാകുമെന്ന് കരുതിയെങ്കിലും 40 ഓവറിൽ ടീം ഓള്‍ഔട്ട് ആയി. ക്യാപ്റ്റന്‍ സ്കോട്ട് എഡ്വേര്‍ഡ്സ് 67 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ മറ്റു താരങ്ങള്‍ക്ക് താരത്തിന് പിന്തുണ നൽകുവാന്‍ സാധിച്ചില്ല.

 

163 റൺസിൽ സ്കോട്‍ലാന്‍ഡിനെ ഓള്‍ഔട്ട് ആക്കി, ശ്രീലങ്കയ്ക്ക് 82 റൺസ് വിജയം

ശ്രീലങ്കയുടെ സ്പിന്നര്‍മാര്‍ക്ക് മുന്നിൽ തകര്‍ന്നടിഞ്ഞ് സ്കോട്‍ലാന്‍ഡ്. മഹീഷ് തീക്ഷണയും വനിന്‍ഡു ഹസരംഗയും അഞ്ച് വിക്കറ്റുകള്‍ പങ്കിട്ടെടുത്തപ്പോള്‍ 29 ഓവറിൽ 163 റൺസിനാണ് സ്കോട്‍ലാന്‍ഡ് ഓള്‍ഔട്ട് ആയത്. തീക്ഷണ 3 വിക്കറ്റും ശ്രീലങ്ക 2 വിക്കറ്റും നേടി.

56 റൺസുമായി പുറത്താകാതെ നിന്ന ക്രിസ് ഗ്രീവ്സ് ആണ് സ്കോട്‍ലാന്‍ഡിന്റെ ടോപ് സ്കോറര്‍. താരം ബൗളിംഗിൽ നാല് വിക്കറ്റും നേടിയിരുന്നു.

മഹീഷ് തീക്ഷണയും ദുനിത് വെല്ലാലാഗേയും രണ്ടാം ടെസ്റ്റിനുള്ള ടീമിൽ

ഓസ്ട്രേലിയയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിൽ മൂന്ന് സ്പിന്നര്‍മാരെ ടീമിലുള്‍പ്പെടുത്തി ശ്രീലങ്ക. ലസിത് എംബുല്‍ദേനിയയെ ടീമിൽ നിന്ന് ഒഴിവാക്കിയപ്പോള്‍ പ്രവീൺ ജയവിക്രമ കോവിഡ് കാരണം രണ്ടാം ടെസ്റ്റിൽ കളിക്കുന്നില്ല.

ഇതുവരെ ടെസ്റ്റ് കളിച്ചിട്ടില്ലാത്ത മഹീഷ് തീക്ഷണ, ദുനിത് വെല്ലാലാഗേ, ലക്ഷിത മനസിംഗേ എന്നിവരെയാണ് ശ്രീലങ്ക ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിൽ വെല്ലാലാഗേ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിൽ 9 വിക്കറ്റുമായി ടോപ് വിക്കറ്റ് ടേക്കര്‍ ആയിരുന്നു.

ലോംറോറിന്റെ ചിറകിലേറി ആര്‍സിബി!!! ചെന്നൈയ്ക്കെതിരെ 173 റൺസ്

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 79/3 എന്ന നിലയിലേക്ക് തകര്‍ന്നുവെങ്കിലും അവിടെ നിന്ന് മഹിപാൽ ലോംറോര്‍, ദിനേശ് കാര്‍ത്തിക്, രജത് പടിദാര്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ ബലത്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടി.

ഫാഫ് ഡു പ്ലെസിയും കോഹ‍്‍ലിയും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 62 റൺസാണ് നേടിയത്. ഡു പ്ലെസി ആക്രമിച്ച് കളിച്ചപ്പോള്‍ വിരാട് ഒരു വശത്ത് നിലയുറപ്പിക്കുകയായിരുന്നു.

എന്നാൽ 62/0 എന്ന നിലയിൽ നിന്ന് 79/3 എന്ന നിലയിലേക്ക് ടീം തകരുന്ന കാഴ്ചയാണ് കണ്ടത്. 22 പന്തിൽ 38 റൺസ് നേടിയ ഫാഫിനെ മോയിന്‍ പുറത്താക്കിയപ്പോള്‍ ഗ്ലെന്‍ മാക്സ്വെൽ റണ്ണൗട്ടായി പുറത്തായി. വിരാടിനെ മോയിന്‍ ക്ലീന്‍ ബൗള്‍ഡ് ആക്കുമ്പോള്‍ 33 പന്തിൽ നിന്നാണ് താരം 30 റൺസ് നേടിയത്.

27 പന്തിൽ 42 റൺസ് നേടിയ ലോംറോറിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് ആണ് ആര്‍സിബിയെ മികച്ച സ്കോറിലേക്ക് നയിച്ചത്. നാലാം വിക്കറ്റിൽ താരം രജത് പടിദാറുമായി 49 റൺസാണ് വേഗത്തിൽ നേടിയത്. 15 പന്തിൽ 21 റൺസ് നേടിയ പടിദാര്‍ പുറത്തായെങ്കിലും ലോംറോര്‍ തന്റെ തകര്‍പ്പന്‍ ബാറ്റിംഗ് തുടര്‍ന്നു.

മഹീഷ് തീക്ഷണ ലോംറോറിനെയും വനിന്‍ഡു ഹസരംഗയെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയപ്പോള്‍ വീണ്ടും ആര്‍സിബി തകര്‍ച്ച നേരിട്ടു.  ഓവറിലെ അവസാന പന്തിൽ ഷഹ്ബാസ് അഹമ്മദിനെ തീക്ഷണ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ വെറും 2 റൺസ് മാത്രം നൽകി താരം മൂന്ന് വിക്കറ്റാണ് ഓവറിൽ നിന്ന് നേടിയത്.

അവസാന ഓവറിലെ ആദ്യ പന്തിൽ ദിനേശ് കാര്‍ത്തിക്ക് ഔട്ട് ആണെന്ന് അമ്പയര്‍ വിധിച്ചുവെങ്കിലും തീരുമാനത്തെ റിവ്യൂ ചെയ്ത് വിജയകരമായി തന്റെ വിക്കറ്റ് ദിനേശ് കാര്‍ത്തിക് രക്ഷിച്ചു. അതിന് ശേഷം പ്രിട്ടോറിയസിനെ 2 സിക്സ് അടക്കം  16 റൺസ് പിറന്നപ്പോള്‍ 173 റൺസിലേക്ക് ആര്‍സിബി എത്തി. 17 പന്തിൽ 26 റൺസുമായി ദിനേശ് കാര്‍ത്തിക് പുറത്താകാതെ നിന്നു.

തന്റെ ആദ്യ ഐപിഎൽ വിക്കറ്റ് പ്രിയ ബാറ്റ്സ്മാന്മാരിലൊരാളായതിൽ സന്തോഷം – മഹീഷ് തീക്ഷണ

ഐപിഎലിൽ ചെന്നൈയ്ക്കായി നാല് വിക്കറ്റാണ് കഴിഞ്ഞ ദിവസം ആര്‍സിബിയ്ക്കെതിരെ മഹീഷ് തീക്ഷണ നേടിയത്. ഇതിൽ ഫാഫ് ഡു പ്ലെസി, അനുജ് റാവത്ത്, ഷഹ്ബാസ് അഹമ്മദ്, സുയാഷ് പ്രഭുദേശായി എന്നിവര്‍ ഉള്‍പ്പെടുന്നു.

ഫാഫ് ഡു പ്ലെസിയെയാണ് താരം ആദ്യം പുറത്താക്കിയത്. ഫാഫിന്റെ വിക്കറ്റ് നേടിയതിൽ ഏറെ സന്തോഷം ഉണ്ടെന്നും ഫാഫ് തന്റെ പ്രിയ ബാറ്റ്സ്മാന്മാരിൽ ഒരാള്‍ ആണെന്നും മഹീഷ് തീക്ഷണ വ്യക്തമാക്കി.

 

ചെന്നൈ തിരുമ്പി വന്തിട്ടേ!!! മഹീഷ് തീക്ഷണയുടെ നാല് വിക്കറ്റ് നേട്ടത്തിന്റെ ബലത്തിൽ 23 റൺസ് വിജയം

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സീസണിലെ ആദ്യ വിജയം. അതും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 23 റൺസ് വിജയവുമായി. റോബിന്‍ ഉത്തപ്പയുടെയും ശിവം ഡുബേയുടെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 216/4 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിൽ ആര്‍സിബിയ്ക്ക്  193 റൺസ് മാത്രമേ 9 വിക്കറ്റ് നഷ്ടത്തിൽ നേടാനായുള്ളു.

ഫാഫ് ഡു പ്ലെസിയെയും അനുജ് റാവത്തിനെയും മഹീഷ് പുറത്താക്കിയപ്പോള്‍ കോഹ്‍ലിയെ മുകേഷും മാക്സ്വെല്ലിനെ രവീന്ദ്ര ജഡേജയും ആണ് മടക്കിയത്.

ഒരു ഘട്ടത്തിൽ 50/4 എന്ന നിലയിലേക്ക് വീണ ടീമിനെ സുയാഷ് പ്രഭുദേശായിയും ഷഹ്ബാസ് അഹമ്മദും ചേര്‍ന്നാണ് നൂറ് കടത്തിയത്. സുയാഷ് പ്രഭുദേശായിയെ പുറത്താക്കി മഹീഷ് തീക്ഷണ തന്റെ മൂന്നാം വിക്കറ്റും 33 പന്തിൽ നിന്നുള്ള 60 റൺസ് കൂട്ടുകെട്ടുമാണ് തകര്‍ത്തത്. 18 പന്തിൽ 34 റൺസാണ് സുയാഷ് നേടിയത്.

മത്സരം അവസാന ഏഴോവറിലേക്ക് കടന്നപ്പോള്‍ 101 റൺസായിരുന്നു ബാംഗ്ലൂര്‍ നേടേണ്ടിയിരുന്നത്. 27 പന്തിൽ 41 റൺസ് നേടിയ ഷഹ്ബാസ് അഹമ്മദിനെയും തീക്ഷണയാണ് പുറത്താക്കിയത്. അതേ ഓവറിൽ ദിനേശ് കാര്‍ത്തിക് നൽകിയ അവസരം മുകേഷ് ചൗധരി കൈവിട്ടില്ലായിരുന്നുവെങ്കിൽ താരത്തിന് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കുമായിരുന്നു.

മുകേഷ് ചൗധരി എറിഞ്ഞ 17ാം ഓവറിൽ ഡികെ രണ്ട് സിക്സും ഒരു ഫോറും നേടിയപ്പോള്‍ ഓവറിൽ നിന്ന് പിറന്നത് 23 റൺസായിരുന്നു. ഇതോടെ അവസാന മൂന്നോവറിലെ ലക്ഷ്യം 48 റൺസായി മാറി. എന്നാൽ വെറും 2 വിക്കറ്റ് മാത്രമാണ് ബാംഗ്ലൂരിന്റെ പക്കൽ അവശേഷിച്ചത്.

എന്നാൽ ഡ്വെയിന്‍ ബ്രാവോ 14 പന്തിൽ 34 റൺസ് നേടിയ ദിനേശ് കാര്‍ത്തിക്കിനെ വീഴ്ത്തി ആര്‍സിബിയുടെ അവസാന പ്രതീക്ഷയും ഇല്ലാതാക്കി.

4 വിക്കറ്റ് നഷ്ടത്തിൽ വിജയം, പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ

ശ്രീലങ്ക നല്‍കിയ 122 റൺസ് വിജയ ലക്ഷ്യം വെറും 16.5 ഓവറിൽ മറികടന്ന് ഓസ്ട്രേലിയ. നാല് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്ട്രേലിയ ഈ സ്കോര്‍ നേടിയത്. ആദ്യ പന്തിൽ ബെന്‍ മക്ഡര്‍മട്ടിനെ നഷ്ടമായ ഓസ്ട്രേലിയയെ ആരോൺ ഫി‍ഞ്ച്(35), ഗ്ലെന്‍ മാക്സ്വെൽ(39), ജോഷ് ഇംഗ്ലിസ്(21*) എന്നിവര്‍ ചേര്‍ന്നാണ് വിജയത്തിലേക്ക് നയിച്ചത്. വിജയത്തോടെ പരമ്പര 3-0ന് ഓസ്ട്രേലിയ സ്വന്തമാക്കി.

ശ്രീലങ്കയ്ക്കായി മഹീഷ് തീക്ഷണ മൂന്ന് വിക്കറ്റുമായി മികവുറ്റ പ്രകടനം പുറത്തെടുത്തുവെങ്കിലും ലക്ഷ്യം തീരെ ചെറുതായത് ഓസ്ട്രേലിയയ്ക്ക് കാര്യങ്ങള്‍ അനായാസമാക്കി.

മഹീഷ് തീക്ഷണ ചെന്നൈയിലേക്ക്, ഷഹ്ബാസ് നദീം ലക്നൗവിലേക്ക്

ശ്രീലങ്കന്‍ പേസര്‍ മഹീഷ് തീക്ഷണയെ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. 50 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തിനെ 70 ലക്ഷത്തിനാണ് സ്വന്തമാക്കിയത്. ഇതാദ്യമായാണ് തീക്ഷണ ഐപിഎലിലേക്ക് എത്തുന്നത്. മുമ്പ് ചെന്നൈയുടെ നെറ്റ് ബൗളറായി താരം സഹകരിച്ചിട്ടുണ്ട്.

അടിസ്ഥാന വിലയായ 50 ലക്ഷത്തിന് ഷഹ്ബാസ് നദീമിനെ ലക്നൗ സൂപ്പര്‍ ജയന്റ്സ് സ്വന്തമാക്കി.

മലിംഗ ശൈലിയില്‍ പന്തെറിയുന്ന യുവതാരം ഉള്‍പ്പെടെ രണ്ട് ശ്രീലങ്കന്‍ താരങ്ങള്‍ ചെന്നൈയുടെ റിസര്‍വ് പട്ടികയില്‍

2021 ഐപിഎലിനായി ചെന്നൈ സൂപ്പര്‍ കിംഗ്സ് രണ്ട് യുവ താരങ്ങളെ റിസര്‍വ് പട്ടികയില്‍ ഉള്‍പ്പെടുത്തി. ശ്രീലങ്കന്‍ ബൗളര്‍മാരെയാണ് റിസര്‍വ് പട്ടികയില്‍ ഫ്രാഞ്ചൈസി ഉള്‍പ്പെടുത്തിയതെന്നാണ് അറിയുന്നത്. മഹീഷ് തീക്ഷണയും മതീഷ പതിരാനയും ആണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് റിസര്‍വ് ലിസ്റ്റില്‍ ഇടം പിടിച്ച താരങ്ങള്‍.

ചെന്നൈയുടെ മത്സരങ്ങള്‍ ചെന്നൈയില്‍ നടക്കില്ല എന്ന് ഉറപ്പായതോടെയാണ് ഫ്രാഞ്ചൈസിയുടെ ഈ തീരുമാനം എന്നാണ് അറിയുന്നത്. ഇതില്‍ മതീഷ പതിരാന മലിംഗയുടെ ശൈലിയില്‍ പന്തെറിയുന്ന താരമെന്നാണ് അറിയുന്നത്. മഹീഷ തീക്ഷണ അജന്ത മെന്‍ഡിസിന്റെ ശൈലിയില്‍ പന്തെറിയുന്ന താരമാണ്.

Exit mobile version