ബംഗ്ലാദേശിന് 230 റൺസ് വിജയ ലക്ഷ്യം നൽകി നെതര്‍ലാണ്ട്സ്

ലോകകപ്പിലെ 28ാം മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത നെതര്‍ലാണ്ട്സ് ബംഗ്ലാദേശിനെതിരെ 239 റൺസ് നേടി. 68 റൺസ് നേടിയ സ്കോട്ട് എഡ്വേര്‍ഡ്സ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. വെസ്‍ലി ബാരെസ്സി 41 റൺസ് നേടിയപ്പോള്‍ സൈബ്രാന്‍ഡ് എംഗെൽബ്രെച്റ്റ് 35 റൺസ് നേടി.

ബംഗ്ലാദേശിനായി ഷൊറിഫുള്‍ ഇസ്ലാം, ടാസ്കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്മാന്‍, മെഹ്ദി ഹസന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടുകയായിരുന്നു. ഇന്നിംഗ്സിലെ അവസാന പന്തിൽ ആണ് നെതര്‍ലാണ്ട്സ് ഓള്‍ഔട്ട് ആയത്.

തകര്‍ച്ചയ്ക്ക് ശേഷം നെതര്‍ലാണ്ട്സിനെ മുന്നോട്ട് നയിച്ച് ക്യാപ്റ്റന്‍ സ്കോട്ട് എഡ്വേര്‍‍ഡ്സ്

ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ക്ക് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ പതറിയ നെതര്‍ലാണ്ട്സിനായി പൊരുതി നിന്ന് ക്യാപ്റ്റന്‍ സ്കോട്ട് എഡ്വേര്‍ഡ്സ്. ഒരു ഘട്ടത്തിൽ 112/6 എന്ന നിലയിലേക്ക് വീണ നെതര്‍ലാണ്ട്സ് അവസാന ഓവറുകളിലെ ചെറുത്ത്നില്പിന്റെ ബലത്തിൽ 245 റൺസിലേക്ക് എത്തുകയായിരുന്നു.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ നെതര്‍ലാണ്ട്സ്  8 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. . 78 റൺസ് നേടിയ ക്യാപ്റ്റന്‍ സ്കോട്ട് എഡ്വേര്‍ഡ്സ് ആണ് ടീമിന്റെ ടോപ് സ്കോറര്‍.  റോളോഫ് വാന്‍ ഡെര്‍ മെര്‍വ് 29 റൺസ് നേടി പുറത്തായി. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റിൽ 64 റൺസ് നേടിയാണ് നെതര്‍ലാണ്ട്സിനെ 200 കടത്തിയത്.

തേജ നിദാമാനുരു 20 റൺസ് നേടിയപ്പോള്‍ സൈബ്രാന്‍ഡ് എംഗേൽബ്രേച്ചറ്റ് 19 റൺസ് നേടി. അവസാന ഓവറുകളിൽ അതിവേഗ സ്കോറിംഗുമായി ആര്യന്‍ ദത്തും ക്യാപ്റ്റന് തുണയായി എത്തിയപ്പോള്‍ സ്കോട്ട്‍ലാന്‍ഡ് കരകയറി ഭേദപ്പെട്ട സ്കോറിലേക്ക് എത്തുകയായിരുന്നു.  ആര്യന്‍ 9 പന്തിൽ നിന്ന് 23 റൺസാണ് നേടിയത്.

ദക്ഷിണാഫ്രിക്കയ്ക്കായി ലുംഗി എന്‍ഗിഡി, കാഗിസോ റബാഡ, മാര്‍ക്കോ ജാന്‍സന്‍ എന്നിവര്‍ 2 വീതം വിക്കറ്റ് നേടി.

213 റൺസ് പ്രതിരോധിച്ചു!!! ശ്രീലങ്കയ്ക്ക് 21 റൺസ് വിജയം സമ്മാനിച്ച് സ്പിന്നര്‍മാര്‍

ലോകകപ്പ് യോഗ്യതയിലെ സൂപ്പര്‍ സിക്സ് മത്സരത്തിൽ 21 റൺസിന്റെ വിജയം നേടി ശ്രീലങ്ക. ഇന്ന് ധനന്‍ജയ ഡി സിൽവ 93 റൺസുമായി പൊരുതി നിന്ന് ശ്രീലങ്കയെ 213 റൺസിലേക്ക് എത്തിച്ചപ്പോള്‍‍ 40 ഓവറിൽ നെതര്‍ലാണ്ട്സിനെ 192 റൺസിന് പുറത്താക്കിയാണ് ശ്രീലങ്ക വിജയം കൈക്കലാക്കിയത്.

മഹീഷ് തീക്ഷണ മൂന്നും വനിന്‍ഡു ഹസരംഗ രണ്ടും വിക്കറ്റ് നേടിയാണ് ടീമിന്റെ വിജയം ഒരുക്കിയത്. ഒരു ഘട്ടത്തിൽ 88/2 എന്ന നിലയിലും 127/4 എന്ന നിലയിലും നെതര്‍ലാണ്ട്സ് ബാറ്റ് വീശിയപ്പോള്‍ വിജയത്തിലേക്ക് ടീം നീങ്ങുമെന്നാണ് ഏവരും കരുതിയത്.

ഓപ്പണര്‍മാരെ രണ്ട് പേരെയും പൂജ്യത്തിന് നഷ്ടമായ ശേഷം വെസ്ലി ബാരെസി 52 റൺസും ബാസ് ഡി ലീഡ് 41 റൺസും നേടി നെതര്‍ലാണ്ട്സിനെ മുന്നോട്ട് നയിച്ചു. എന്നാൽ 88/2 എന്ന നിലയിൽ നിന്ന് ടീം 91/4 എന്ന നിലയിലേക്ക് വീണത് ടീമിന് തിരിച്ചടിയായി.

എന്നാലും മികച്ച റൺ റേറ്റിൽ സ്കോറിംഗ് നടത്തിയത് ടീമിന് തുണയാകുമെന്ന് കരുതിയെങ്കിലും 40 ഓവറിൽ ടീം ഓള്‍ഔട്ട് ആയി. ക്യാപ്റ്റന്‍ സ്കോട്ട് എഡ്വേര്‍ഡ്സ് 67 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ മറ്റു താരങ്ങള്‍ക്ക് താരത്തിന് പിന്തുണ നൽകുവാന്‍ സാധിച്ചില്ല.

 

രാജകീയം ബ്രണ്ടന്‍ കിംഗ്, രണ്ടാം ജയം നേടി വെസ്റ്റിന്‍ഡീസ്

നെതര്‍ലാണ്ട്സിനെതിരെ രണ്ടാം മത്സരത്തിലും വിജയം നേടി വെസ്റ്റിന്‍ഡീസ്. ആതിഥേയരെ 48.3 ഓവറിൽ 214 റൺസിന് എറി‍ഞ്ഞൊതുക്കിയ വിന്‍ഡീസ് ഒരു ഘട്ടത്തിൽ 99/5 എന്ന നിലയിലായിരുന്നുവെങ്കിലും ബ്രണ്ടന്‍ കിംഗ് പുറത്താകാതെ നേടിയ 91 റൺസിന്റെ ബലത്തിൽ വെസ്റ്റിന്‍ഡീസ് 5 വിക്കറ്റ് വിജയം നേടുകയായിരുന്നു.

118 റൺസാണ് കിംഗും കേസി കാര്‍ട്ടിയും ചേര്‍ന്ന് ആറാം വിക്കറ്റിൽ നേടിയത്. വെസ്റ്റിന്‍ഡീസ് ക്യാമ്പിൽ പരാജയ ഭീതി വന്ന ഘട്ടത്തിലാണ് ഈ കൂട്ടുകെട്ട് രക്ഷയ്ക്കെത്തിയത്. കാര്‍ട്ടി 43 റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ അകീൽ ഹൊസൈന്‍ നേടിയ 4 വിക്കറ്റാണ് നെതര്‍ലാണ്ട്സിനെ 214 റൺസിലൊതുക്കിയത്. 68 റൺസ് നേടിയ എഡ്വേര്‍ഡ്സ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ മാക്സ് ഒദൗദ് 51 റൺസും വിക്രംജിത്ത് സിംഗ് 46 റൺസും നേടി.

ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 101 റൺസ് നേടിയ ശേഷമാണ് നെതര്‍ലാണ്ട്സിന്റെ തകര്‍ച്ച.

Exit mobile version