Picsart 23 09 16 18 15 20 855

മഹേഷ് തീക്ഷണ ഇന്ത്യക്ക് എതിരായ ഫൈനലിൽ കളിക്കില്ല

ശ്രീലങ്കൻ സ്പിന്നർ മഹേഷ് തീക്ഷണ ഞായറാഴ്ച നടക്കുന്ന ഇന്ത്യയ്‌ക്കെതിരായ ഏഷ്യാ കപ്പ് ഫൈനലിൽ കളിക്കില്ല. പരിക്കിനെ തുടർന്ന് താരത്തിന് ഫൈനൽ നഷ്ടമാകും എന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഇന്ന് അറിയിച്ചു. 27 കാരനായ ഓഫ് സ്പിന്നർ സഹൻ അരാച്ചിഗെയെ ശ്രീലങ്ക പകരം ടീമിലേക്ക് ചേർത്തു.

സൂപ്പദ് 4ൽ പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ ഫീൽഡിങ്ങിനിടെ ആണ് തീക്ഷണയുടെ വലതു കൈത്തണ്ടയിൽ പരിക്കേറ്റത്. ലോകകപ്പിനു മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കാനായി തീക്ഷണ ഹൈ-പെർഫോമൻസ് സെന്ററിലേക്ക് മടങ്ങും എന്നും ശ്രീലങ്ക അറിയിച്ചു. ഈ ഏഷ്യാ കപ്പിൽ ശ്രീലങ്കയ്ക്കുവേണ്ടി 5 മത്സരങ്ങളിൽ നിന്ന് 8 വിക്കറ്റ് വീഴ്ത്താൻ തീക്ഷണക്ക് ആയിരുന്നു‌.

Exit mobile version