Premier League

ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ആദ്യ പരാജയം സമ്മാനിച്ചു ആസ്റ്റൺ വില്ല

Hvzjv1jxeaanyyk

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ ഏഴാം ജയവും ആയി എത്തിയ മാഞ്ചസ്റ്റർ സിറ്റിയെ സ്വന്തം മൈതാനത്ത് 2-1 എന്ന സ്കോറിന് തോൽപ്പിച്ചു ആസ്റ്റൺ വില്ല. വില്ല പാർക്കിൽ ലീഗിൽ സീസണിലെ ആദ്യ ജയം ആണ് വില്ലക്ക് ഇത്. കഴിഞ്ഞ ഏഴു മത്സരങ്ങളിൽ അഞ്ചിലും സിറ്റിയെ ഉനയ് എമറെയുടെ ടീം തോൽപ്പിച്ചിരുന്നു. നിക്കോളാസ് ജാക്സൺ നേടിയ ഇരട്ട ഗോളുകൾ ആണ് വിളക്ക് ജയം സമ്മാനിച്ചത്. ലീഗിൽ സിറ്റി ഒന്നാമത് തുടരുമ്പോൾ വില്ല ആറാം സ്ഥാനത്തേക്ക് കയറി.

Hvzh3xrwiaayc B

മത്സരത്തിൽ ആറാം മിനിറ്റിൽ പ്രതിരോധ താരം മാർക് ഗുഹി വരുത്തിയ വമ്പൻ പിഴവിൽ നിന്നു ജോൺ മക്വിന്റെ പാസിൽ നിന്നു ജാക്സൺ വില്ലക്ക് മുൻതൂക്കം സമ്മാനിച്ചു. തുടർന്ന് നന്നായി കളിച്ച വില്ലക്ക് കൂടുതൽ ഗോളുകൾ അപ്പോൾ നേടാൻ ആയില്ല. അതിനു ശേഷം മത്സരത്തിൽ തിരിച്ചെത്തിയ സിറ്റി തുടർച്ചയായി ഷോട്ടുകൾ ഉതിർത്തെങ്കിലും വില്ല ഗോൾ കീപ്പർ സുസികിയുടെ മികവ് സിറ്റിക്ക് മുന്നിൽ വില്ലനായി. രണ്ടാം പകുതിയിൽ 52 മത്തെ മിനിറ്റിൽ ഒരു ഫ്രീക്കിക്കിൽ എന്റെയുടെ ക്രോസിൽ നിന്നു ഗോൾ നേടിയ ഹാളണ്ട് സിറ്റിയെ മത്സരത്തിൽ ഒപ്പം എത്തിച്ചു. എന്നാൽ 8 മിനിറ്റിനുള്ളിൽ പകരക്കാരൻ എംബായെയുടെ പാസിൽ നിന്നു ഡോണറുമയുടെ പിഴവിൽ നിന്നു ഗോൾ നേടിയ ജാക്സൺ വില്ലക്ക് ജയം സമ്മാനിക്കുക ആയിരുന്നു. തുടർന്ന് സമനിലക്ക് ആയി സിറ്റി പൊരുതി നോക്കിയെങ്കിലും വില്ല പ്രതിരോധം കുലുങ്ങിയില്ല.