CricketFeatured

ഇന്ത്യന്‍ വിജയം സാധ്യമാക്കി തിലക് വര്‍മ്മയുടെ ഫിഫ്റ്റി, മിച്ചൽ സാന്റനറിന് 4 വിക്കറ്റ്

Tilaknitish

ഒരു ഘട്ടത്തിൽ ന്യൂസിലാണ്ട് നൽകിയ 181 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 70/5 എന്ന നിലയിലായിരുന്നുവെങ്കിലും അവിടെ നിന്ന് വമ്പന്‍ തിരിച്ചുവരവ് നടത്തി വിജയം സാധ്യമാക്കി. ഇതോടെ രണ്ടാം ടി20യിൽ 4 വിക്കറ്റ് വിജയം ടീം ഇന്ത്യ കരസ്ഥണാക്കി. സഞ്ജുവും അഭിഷേകും 4.4 ഓവറിൽ 40 റൺസ് നേടി മികച്ച തുടക്കം നൽകിയെങ്കിലും 14 റൺസ് നേടിയ സഞ്ജുവിനെ ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായി.

Indnz

വൈഭവ് സൂര്യവന്‍ഷിയും അഭിഷേക് വര്‍മ്മയും (27) ശ്രേയസ്സ് അയ്യരും അക്സര്‍ പട്ടേലും വേഗത്തിൽ പുറത്തായപ്പോള്‍ ഇന്ത്യ 70/5 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. അവിടെ നിന്ന് തിലക് വര്‍മ്മയും നമന്‍ ധീറും ആണ് ഇന്ത്യയുടെ രക്ഷാദൗത്യം ആദ്യം ഏറ്റെടുക്കുന്നത്.

ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റിൽ 24 പന്തിൽ നിന്ന് 42 റൺസ് നേടിയെങ്കിലും 17 പന്തിൽ 31 റൺസ് നേടിയ നമന്‍ ധിര്‍ പുറത്തായപ്പോള്‍ ഇന്ത്യ 112/6 എന്ന നിലയിലായിരുന്നു. ഏഴാം വിക്കറ്റിൽ തിലക് വര്‍മ്മ – നീതീഷ് റെഡ്ഢി കൂട്ടുകെട്ട് 30 പന്തിൽ 69 റൺസ് നേടി ഒരു പന്ത് അവശേഷിക്കെ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

Mitchellsantner

തിലക് വര്‍മ്മ 26 പന്തിൽ പുറത്താകാതെ 51 റൺസ് നേടിയപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഢി 13 പന്തിൽ 26 റൺസും നേടി വിജയ ശില്പിയായി. ന്യൂസിലാണ്ടിന് വേണ്ടി മിച്ചൽ സാന്റന‍ര്‍ 4 വിക്കറ്റ് നേടി ഇന്ത്യയ്ക്ക് വെല്ലുവിളിയായി.