Premier League

ഫോറസ്റ്റിന് എതിരെ സിറ്റി ഗ്രൗണ്ടിൽ പൊരുതി ജയിച്ചു ആഴ്‌സണൽ

Hu7d F9x0ae5yja

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങളുടെ ഏഴാം മത്സരത്തിൽ ആറാം ജയം കുറിച്ചു ചാമ്പ്യന്മാർ ആയ ആഴ്‌സണൽ. അവരുടെ മൈതാനത്ത് ഒളിവർ ഗ്ലാസ്നറിന്റെ നോട്ടിങ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത ഒരു ഗോളിന് ആണ് ആഴ്‌സണൽ തോൽപ്പിച്ചത്. ഗോൾ മുഖത്തു ബുദ്ധിമുട്ടുന്ന ആഴ്‌സണലിനെ ആണ് മത്സരത്തിൽ കാണാൻ ആയത്. മികച്ച നീക്കങ്ങൾ ഉണ്ടാക്കിയെങ്കിലും ഫോറസ്റ്റ് പ്രതിരോധ കോട്ടയെ മറികടക്കാൻ ആഴ്‌സണലിന് 80 മത്തെ മിനിറ്റ് വരെ സാധിച്ചില്ല.

Hu7dz0zxaaaxnpt

ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ചാമ്പ്യന്മാർ ഉതിർത്തില്ല. എന്നാൽ മുൻ മത്സരങ്ങളിലെ പോലെ പകരക്കാരൻ ആഴ്‌സണലിന് വിജയം നൽകുന്നത് ആണ് ഇത്തവണയും കണ്ടത്. 80 മത്തെ മിനിറ്റിൽ റൈസിന്റെ പാസിൽ നിന്നു മികച്ച ഫുട്ട് വർക്കിന്‌ ശേഷം പകരക്കാരൻ നോനി മധുകെ ഉതിർത്ത മികച്ച ഷോട്ട് ഫോറസ്റ്റ് താരത്തിൽ ഉരസി ഗോൾ ആവുക ആയിരുന്നു. ഈ ഗോളോടെ ജയം നേടിയ ആഴ്‌സണൽ പ്രതിരോധത്തിൽ വലിയ ഒരവസരവും ഫോറസ്റ്റിനും നൽകിയില്ല. എസ്‌റി കോൻസയും ഗബ്രിയേലും റൈസും ചാമ്പ്യന്മാർക്ക് ആയി മികച്ച പ്രകടനം ആണ് നടത്തിയത്. ജയത്തോടെ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് 3 പോയിന്റ് പിറകിൽ രണ്ടാമത് എത്താൻ ആഴ്‌സണലിന് ആയി.