CricketFeatured

ഇന്ത്യയ്ക്കെതിരെ 225 റൺസുമായി ന്യൂസിലാണ്ട്

Glennphilipps

ക്രൈസ്റ്റ്ചര്‍ച്ചിലെ ടി20 ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ 225 റൺസ് നേടി ന്യൂസിലാണ്ട്. നാല് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലാണ്ട് ഈ സ്കോര്‍ നേടിയത്. ഗ്ലെന്‍ ഫിലിപ്പ്സ് നേടിയ അര്‍ദ്ധ ശതകത്തിനൊപ്പം ഫിന്‍ അല്ലന്‍ 24 പന്തിൽ 45 റൺസ് നേടിയും തിളങ്ങിയപ്പോള്‍ ബെവൺ ജേക്കബ്സ് അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു.

16 പന്തിൽ 31 റൺസ് നേടിയ ജേക്കബ്സ് റൺ ഔട്ട് ആകുമ്പോള്‍ നാലാം വിക്കറ്റിൽ ജേക്കബ്സ് – ഫിലിപ്സ് കൂട്ടുകെട്ട് 73 റൺസാണ് 32 പന്തിൽ നിന്ന് നേടിയത്. ടിം സീഫെര്‍ട് 24 റൺസും ഡാരിൽ മിച്ചൽ 28 റൺസും നേടി പുറത്താകുകയായിരുന്നു. ഫിലിപ്സ് 40 പന്തിൽ 82 റൺസുമായി പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി അക്സര്‍ പട്ടേൽ, മയാംഗ് അഗര്‍വാളും, അര്‍ഷ്ദീപ് സിംഗും ഓരോ വിക്കറ്റ് വീതം നേടി.