അഞ്ച് വിക്കറ്റുമായി ട്രെന്റ് ബോള്‍ട്ട്, ഇംഗ്ലണ്ടിന്റെ ലീഡ് മോഹങ്ങള്‍ക്ക് തിരിച്ചടി

ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിൽ ശക്തമായ തിരിച്ചുവരവ് നടത്തി ന്യൂസിലാണ്ട്. മത്സരത്തിന്റെ നാലാം ദിവസം ന്യൂസിലാണ്ട് ട്രെന്റ് ബോള്‍ട്ടിന്റെ 5 വിക്കറ്റ് നേട്ടത്തിന്റെ ബലത്തിൽ ഇംഗ്ലണ്ടിനെ 539 റൺസിൽ ഓള്‍ഔട്ട് ആക്കി 14 റൺസിന്റെ നേരിയ ലീഡ് സ്വന്തമാക്കുകയായിരുന്നു. മൈക്കൽ ബ്രേസ്വെൽ മൂന്ന് വിക്കറ്റ് നേടി.

ഇംഗ്ലണ്ട് അനായാസം ലീഡിലേക്ക് എത്തുമെന്ന കരുതിയ നിമിഷത്തിലാണ് സ്കോര്‍ 516ൽ നില്‍ക്കവേ ജോ റൂട്ടിനെ ഇംഗ്ലണ്ടിന് നഷ്ടമായത്. 176 റൺസ് നേടിയ റൂട്ടിനെ ബോള്‍ട്ടാണ് പുറത്താക്കിയത്.

ആറാം വിക്കറ്റിൽ 111 റൺസാണ് റൂട്ടും ബെന്‍ ഫോക്സും ചേര്‍ന്ന് നേടിയത്. ബ്രോഡിനെ ബ്രേസ്വെൽ പുറത്താക്കിയപ്പോള്‍ ബെന്‍ ഫോക്സ് റണ്ണൗട്ടായി പുറത്തായി. 56 റൺസാണ് ഫോക്സ് നേടിയത്.

 

ജോ റൂട്ടിനെ പിടിച്ചുകെട്ടാനാകാതെ ന്യൂസിലാണ്ട്, ഇംഗ്ലണ്ട് കുതിയ്ക്കുന്നു, പോപിനും ശതകം

ന്യൂസിലാണ്ടിന്റെ 553 റൺസിന് മികച്ച മറുപടിയുമായി ഇംഗ്ലണ്ട്. ഇന്ന് ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 473/5 എന്ന അതിശക്തമായ നിലയിലാണ്. ഇംഗ്ലണ്ടിന് ന്യൂസിലാണ്ടിന്റെ സ്കോറിനൊപ്പമെത്തുവാന്‍ 80 റൺസ് കൂടി നേടേണ്ടതുണ്ട്.

Olliepope

163 റൺസ് നേടിയ ജോ റൂട്ടും 24 റൺസ് നേടി ബെന്‍ ഫോക്സും ആറാം വിക്കറ്റിൽ 68 റൺസ് നേടിയാണ് ക്രീസിലുള്ളത്. 145 റൺസ് നേടിയ ഒല്ലി പോപും 46 റൺസ് നേടിയ ബെന്‍ സ്റ്റോക്സുമാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ആദ്യ സെഷനിൽ ഇംഗ്ലണ്ടിന് 67 റൺസ് നേടിയ അലക്സ് ലീസിനെ നഷ്ടമായിരുന്നു.

ന്യൂസിലാണ്ടിനായി ട്രെന്റ് ബോള്‍ട്ട് 3 വിക്കറ്റ് നേടി.

9 റൺസ് ലീഡ് മാത്രം നേടി ഇംഗ്ലണ്ട്, സൗത്തിയ്ക്ക് നാല് വിക്കറ്റ്

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 141 റൺസിൽ അവസാനിപ്പിച്ച് ന്യൂസിലാണ്ടിന്റെ ശക്തമായ തിരിച്ചുവരവ്. ടിം സൗത്തിയുടെ നാല് വിക്കറ്റ് നേട്ടവും ട്രെന്റ് ബോള്‍ട്ട് നേടിയ 3 വിക്കറ്റുമാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. ഇന്ന് സ്റ്റുവര്‍ട് ബ്രോഡിനെ പുറത്താക്കിയ ടിം സൗത്തി ബെന്‍ ഫോക്സിനെയും വീഴ്ത്തിയപ്പോള്‍ ഇംഗ്ലണ്ടിന്റെ ചെറുത്ത് നില്പ് അവസാനിക്കുകയായിരുന്നു.

ടീമിന്റെ 9ാം വിക്കറ്റും നഷ്ടമായ ഘട്ടത്തിൽ ഇംഗ്ലണ്ട് ന്യൂസിലാണ്ടിന്റെ സ്കോര്‍ മറികടക്കില്ലെന്ന് തോന്നിപ്പിച്ചുവെങ്കിലും മാര്‍ക്ക് പാറ്റിന്‍സൺ നേടിയ 8 റൺസ് ടീമിനെ 9 റൺസ് ലീഡിലേക്ക് ഉയര്‍ത്തി.

ആ ആശയം ജെയിംസ് നീഷത്തിന്റേത്, പക്ഷേ തനിക്ക് ക്രെഡിറ്റ് നൽകാന്‍ താല്പര്യമില്ല – ട്രെന്റ് ബോള്‍ട്ട്

കെഎൽ രാഹുലിന്റെ വിക്കറ്റ് നേടിയ ബോളിന്റെ ആശയം വൈകി വന്നതാണെന്നും അത് ജെയിംസ് നീഷത്തിന്റെ ആശയമായിരുന്നുവെന്നും പറഞ്ഞ് ട്രെന്റ് ബോള്‍ട്ട്. എന്നാൽ തനിക്ക് അദ്ദേഹത്തിന് ക്രെഡിറ്റ് നൽകുവാന്‍ താല്പര്യമില്ലെന്നാണ് ബോള്‍ട്ട് തമാശ രൂപേണ പറഞ്ഞത്.

ന്യൂ ബോള്‍ കൊണ്ടുള്ള തന്റെ ദൗത്യം എത്രയും അധികം വിക്കറ്റുകള്‍ നേടാനാകുമോ അത്രയും നേടുക എന്നതാണെന്നും ബോള്‍ട്ട് വ്യക്തമാക്കി. ഈ ടൂര്‍ണ്ണമെന്റിൽ മികച്ച ഒരു പറ്റം പേസ് ബൗളര്‍മാര്‍ ടീമിനൊപ്പമുണ്ടെന്നും താരം കൂട്ടിചേര്‍ത്തു.

ബോള്‍ട്ടിന്റെ ആ പന്ത് താന്‍ കണ്ടത് പോലുമില്ല – കെഎൽ രാഹുല്‍

ട്രെന്റ് ബോള്‍ട്ടിന്റെ സ്പെല്ലിലെ ആദ്യ ഓവറിൽ തന്നെ കെഎൽ രാഹുലിനെ പുറത്താക്കിയത് മികച്ചൊരു ബോളിലൂടെയായിരുന്നു. ബോള്‍ട്ടിന്റെ ആ പന്ത് താന്‍ കണ്ടത് പോലുമില്ലെന്നും കണ്ടിരുന്നുവെങ്കില്‍ താന്‍ എന്തെങ്കിലും ചെയ്യുവാന്‍ ശ്രമിക്കുമായിരുന്നുവെന്നാണ് രാഹുല്‍ പറഞ്ഞത്.

അത്രയും മികച്ച പന്തെറിഞ്ഞ ട്രെന്റ് ബോള്‍ട്ടിനെ അഭിനന്ദിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. ലക്നവിന് മികച്ച ടീമാണുള്ളതെന്നും ബാറ്റിംഗിലും ബൗളിംഗിലും ഒട്ടനവധി താരങ്ങള്‍ ടീമിന്റെ പക്കലുണ്ടെന്നും കെഎൽ രാഹുല്‍ വ്യക്തമാക്കി. മത്സരത്തിൽ മികച്ച സാധ്യത ടീമിനുണ്ടായിരുന്നുവെന്നും എന്നാൽ മികച്ചൊരു കൂട്ടുകെട്ട് ടീമിന് ഒരിക്കലും ലഭിച്ചില്ല എന്നും ബോള്‍ട്ട് വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ടെസ്റ്റിൽ ബോൾട്ട് കളിക്കില്ല

വര്‍ക്ക്ലോഡ് മാനേജ്മെന്റിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ട്രെന്റ് ബോള്‍ട്ട് കളിക്കില്ലെന്ന് അറിയിച്ച് ന്യൂസിലാണ്ട്. താരത്തിന് ആവശ്യത്തിന് പരിശീലനം മത്സരത്തിന് മുമ്പ് ലഭിച്ചില്ലെന്നതാണ് ന്യൂസിലാണ്ട് പറയുന്നത്.

ആദ്യ ടെസ്റ്റിൽ താരം കളിച്ചിരുന്നില്ല. തന്റെ മൂന്നാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് താരം ഭാര്യയോടൊപ്പമായിരുന്നു ഈ സമയത്ത്. താരം ടീമിനൊപ്പം പരിശീലനം നടത്തുമെങ്കിലും മത്സരത്തിനിറങ്ങില്ല എന്നാണ് അറിയുന്നത്.

ബാംഗ്ലൂരിനെയും മുംബൈയെയും മറികടന്ന് രാജസ്ഥാന്‍, ട്രെന്റ് ബോള്‍ട്ട് സഞ്ജുവിന് കീഴിൽ കളിക്കും

മുന്‍ മുംബൈ ഇന്ത്യന്‍സ് താരം ട്രെന്റ് ബോള്‍ട്ടിനെ സ്വന്തമാക്കി രാജസ്ഥാന്‍ റോയൽസ്. 2 കോടി അടിസ്ഥാന വിലയുള്ള താരത്തിനായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് ആദ്യം രംഗത്തെത്തിയത്. ഉടന്‍ തന്നെ രാജസ്ഥാന്‍ റോയൽസും രംഗത്തെത്തി.

5.50 കോടി രൂപയിൽ ട്രെന്റ് ബോള്‍ട്ടിൽ ആര്‍സിബി താല്പര്യം ഉപേക്ഷിച്ചപ്പോള്‍ മുംബൈ രംഗത്തേക്ക് എത്തുകയായിരുന്നു. എന്നാൽ 8 കോടിയ്ക്ക് രാജസ്ഥാന്‍ റോയൽസ് മുംബൈയുടെ മുന്‍ നിര പേസറെ സ്വന്തമാക്കി.

 

300 ടെസ്റ്റ് വിക്കറ്റുകള്‍ നേടി ട്രെന്റ് ബോള്‍ട്ട്

ന്യൂസിലാണ്ടിന് വേണ്ടി ടെസ്റ്റിൽ 300 വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കി ട്രെന്റ് ബോള്‍ട്ട്. ന്യൂസിലാണ്ടിന് വേണ്ടി ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ബൗളറാണ് ബോള്‍ട്ട്. തന്റെ 75ാം ടെസ്റ്റിലാണ് ബോള്‍ട്ട് ഈ നേട്ടം സ്വന്തമാക്കിയത്.

റിച്ചാര്‍ഡ് ഹാഡ്ലി(61 മത്സരങ്ങള്‍), ടിം സൗത്തി(76 മത്സരങ്ങള്‍), ഡാനിയേൽ വെട്ടോറി(94 മത്സരങ്ങള്‍) എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റു ന്യൂസിലാണ്ട് താരങ്ങള്‍.

ബംഗ്ലാദേശിനെ കാത്തിരിക്കുന്നത് വലിയ തോല്‍വി

ക്രൈസ്റ്റ്ചര്‍ച്ചിൽ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് തകര്‍ന്നടിഞ്ഞു. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം ന്യൂസിലാണ്ട് തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 521/6 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത ശേഷം ബംഗ്ലാദേശ് ബാറ്റിംഗിനിറങ്ങിയ ദയനീയമായ തകര്‍ച്ച നേരിടുകയായിരുന്നു.

ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ കഷ്ടപ്പെടുന്ന ബംഗ്ലാദേശ് 126 റൺസിന് ഓള്‍ഔട്ട് ആയി. യാസിര്‍ അലി നേടിയ അര്‍ദ്ധ ശതകം ആണ് ടീമിന്റെ ബാറ്റിംഗിൽ എടുത്ത് പറയാനാകുന്ന പ്രകടനം. 55 റൺസാണ് താരം നേടിയത്. നൂറുള്‍ ഹസന്‍ 41 റൺസ് നേടി.

ന്യൂസിലാണ്ടിനായി ട്രെന്റ് ബോള്‍ട്ട് അഞ്ചും ടിം സൗത്തി മൂന്നും വിക്കറ്റ് നേടി. കൈൽ ജാമിസണ് രണ്ട് വിക്കറ്റ് ലഭിച്ചു. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ ബംഗ്ലാദേശ് 395 റൺസ് കൂടി നേടേണം.

ബംഗ്ലാദേശ് 458 റൺസിന് ഓള്‍ഔട്ട്

ന്യൂസിലാണ്ടിനെതിരെ 130 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി പുറത്തായി ബംഗ്ലാദേശ്. മത്സരത്തിന്റെ നാലാം ദിവസം ടീം 458 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

47 റൺസ് നേടിയ മെഹ്ദി ഹസന്‍ ആണ് വാലറ്റത്തിനൊപ്പം നിന്ന് പൊരുതി ബംഗ്ലാദേശിന് മികച്ച സ്കോര്‍ നേടിക്കൊടുത്തത്. യാസിര്‍ അലി 26 റൺസ് നേടി.

ന്യൂസിലാണ്ടിനായി ട്രെന്റ് ബോള്‍ട്ട് നാലും നീൽ വാഗ്നര്‍ മൂന്നും വിക്കറ്റ് നേടി. നാലാം ദിവസത്തെ രണ്ടാം സെഷന്‍ പുരോഗമിക്കുമ്പോള്‍ 10 ഓവര്‍ പിന്നിടുമ്പോള്‍ ന്യൂസിലാണ്ട് 30/1 എന്ന സ്കോറിലാണ്.

ബംഗ്ലാദേശിന്റെ ലീഡിനൊപ്പമെത്തുവാന്‍ നൂറ് റൺസ് കൂടി ആതിഥേയര്‍ നേടണം.

ശതകം നേടാനാകാതെ ലിറ്റൺ ദാസും മോമിനുള്‍ ഹക്കും പുറത്ത്, ഇരുവരെയും പുറത്താക്കി ട്രെന്റ് ബോള്‍ട്ട്

ബേ ഓവറലില്‍ കരുതുറ്റ ബാറ്റിംഗ് പ്രകടനവുമായി ന്യൂസിലാണ്ട്. 175/2 എന്ന നിലയിൽ നിന്ന് മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച സന്ദര്‍ശകര്‍ക്ക് രണ്ട് വിക്കറ്റ് വേഗത്തിൽ നഷ്ടമായെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി ടീം ലീഡ് നേടുന്ന കാഴ്ചയാണ് കണ്ടത്.

അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ലിറ്റൺ ദാസും മോമിനുള്‍ ഹക്കും മികവ് പുലര്‍ത്തിയെങ്കിലും ഇരുവര്‍ക്കും ശതകം നഷ്ടമായപ്പോള്‍ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 401 റൺസ് നേടി ബംഗ്ലാദേശ്. 20 റൺസുമായി മെഹ്ദി ഹസനും 11 റൺസ് നേടി യാസിര്‍ അലിയുമാണ് ക്രീസിലുള്ളത്. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റിൽ 31 റൺസ് നേടിയിട്ടുണ്ട്.

6 വിക്കറ്റ് നഷ്ടമായ ടീമിന് 73 റൺസിന്റെ ലീഡാണുള്ളത്. ലിറ്റൺ ദാസ് 86 റൺസ് നേടി പുറത്തായപ്പോള്‍ മോമിനുള്‍ ഹക്ക് 88 റൺസാണ് നേടിയത്. 158 റൺസാണ് ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റിൽ നേടിയത്.

ഇന്ന് വീണ നാല് വിക്കറ്റിൽ മൂന്നും നേടിയത് ട്രെന്റ് ബോള്‍ട്ടാണ്. നീൽ വാഗ്നറിനും മൂന്ന് വിക്കറ്റ് ഇന്നിംഗ്സിൽ ലഭിച്ചു.

അനായാസ ചേസിംഗിനിടെ ട്വിസ്റ്റ്, അവസാന ഓവറില്‍ കടന്ന് കൂടി ഇന്ത്യ

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ യുഗത്തിന്റെ തുടക്കം ജയത്തോടെ ആഘോഷിച്ച് രോഹിത് ശര്‍മ്മയും രാഹുല്‍ ദ്രാവിഡും. ന്യൂസിലാണ്ടിന്റെ സ്കോറായ 164/6 പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്.

ഒരു ഘട്ടത്തിൽ 20 പന്തിൽ 21 റൺസ് വേണ്ട ഘട്ടത്തിൽ നിന്ന് റൺസ് കണ്ടെത്തുവാന്‍ ഇന്ത്യ ബുദ്ധിമുട്ടിയെങ്കിലും 17 റൺസുമായി ഋഷഭ് പന്ത് ഇന്ത്യയുടെ 5 വിക്കറ്റ് വിജയം ഉറപ്പാക്കുകയായിരുന്നു.

കെഎൽ രാഹുലും രോഹിത് ശര്‍മ്മയും കൂടി പവര്‍പ്ലേയ്ക്കുള്ളിൽ 50 റൺസ് നേടിയെങ്കിലും 15 റൺസ് നേടിയ രാഹുലിനെ ടീമിന് നഷ്ടമാകുകയായിരുന്നു. രണ്ടാം വിക്കറ്റിൽ രോഹിത്തും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് 59 റൺസ് നേടി ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിച്ചുവെങ്കിലും 36 റൺസ് നേടിയ രോഹിത് ശര്‍മ്മയെ ഇന്ത്യയ്ക്ക് നഷ്ടമായി.

34 പന്തിൽ അര്‍ദ്ധ ശതകം തികച്ച സൂര്യകുമാര്‍ യാദവ് സിക്സര്‍ നേടിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. പന്തുമായി 35 റൺസ് കൂട്ടുകെട്ടിന് ശേഷം സൂര്യകുമാര്‍ യാദവ് പുറത്താകുമ്പോള്‍ ഇന്ത്യയ്ക്ക് 20 പന്തിൽ 21 റൺസായിരുന്നു വേണ്ടിയിരുന്നത്. 40 പന്തിൽ 62 റൺസാണ് സൂര്യകുമാര്‍ യാദവ് നേടിയത്.

തൊട്ടടുത്ത ഓവറിൽ ലോക്കി ഫെര്‍ഗൂസൺ വെറും 5 റൺസ് മാത്രം വിട്ട് നല്‍കിയപ്പോള്‍ ഇന്ത്യയുടെ വിജയ ലക്ഷ്യം 12 പന്തിൽ 16 റൺസായി മാറി. ടിം സൗത്തി എറിഞ്ഞ 19ാം ഓവറിൽ 6 റൺസ് മാത്രം നേടിയ ഇന്ത്യയ്ക്ക് ശ്രേയസ്സ് അയ്യരുടെ വിക്കറ്റും നഷ്ടമായി.

ഇതോടെ അവസാന ഓവറിലെ ലക്ഷ്യം 10 റൺസായി. ഓവറിലെ ആദ്യ പന്ത് വൈഡ് എറിഞ്ഞ മിച്ചലിനെതിരെ ബൗണ്ടറി നേടുവാന്‍ അരങ്ങേറ്റക്കാരന്‍ വെങ്കിടേഷ് അയ്യര്‍ക്ക് സാധിച്ചുവെങ്കിലും അടുത്ത പന്തിൽ താരം പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. അടുത്ത പന്തിൽ വീണ്ടും വൈഡും ഒരു സിംഗിളും ലഭിച്ചപ്പോള്‍ ഇന്ത്യയ്ക്ക് ജയിക്കുവാന്‍ മൂന്ന് പന്തിൽ മൂന്ന് റൺസ് നേടേണ്ട സ്ഥിതിയായി.

Exit mobile version