മുഷ്ഫിക്കുറും വീണു, ഫോളോ ഓൺ ഒഴിവാക്കുവാന്‍ ബംഗ്ലാദേശ് പൊരുതുന്നു

പോര്‍ട്ട് എലിസബത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഫോളോ ഓൺ ഒഴിവാക്കുവാനായി ബംഗ്ലാദേശ് പൊരുതുന്നു. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ബംഗ്ലാദേശ് 210/7 എന്ന നിലയിലാണ്.

പോളോ ഓൺ ഒഴിവാക്കുവാന്‍ 43 റൺസ് കൂടി ബംഗ്ലാദേശ് നേടേണ്ടതുണ്ട്. ഇന്ന് 51 റൺസ് നേടിയ മുഷ്ഫിക്കുര്‍ റഹിമിന്റെ ചെറുത്ത്നില്പാണ് ബംഗ്ലാദേശിനെ 200 കടക്കുവാന്‍ സഹായിച്ചത്. യാസിര്‍ അലി 46 റൺസ് നേടി പുറത്തായി. 74 റൺസാണ് മുഷ്ഫിക്കുറും യാസിര്‍ അലിയും കൂടി ആറാം വിക്കറ്റിൽ നേടിയത്.

ദക്ഷിണാഫ്രിക്കയുടെ സ്കോറിന് 243 റൺസിന് പിന്നിലായാണ് ടീം ഇപ്പോളും സ്ഥിതി കൊള്ളുന്നത്.

ബംഗ്ലാദേശിനെ കാത്തിരിക്കുന്നത് വലിയ തോല്‍വി

ക്രൈസ്റ്റ്ചര്‍ച്ചിൽ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് തകര്‍ന്നടിഞ്ഞു. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം ന്യൂസിലാണ്ട് തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 521/6 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത ശേഷം ബംഗ്ലാദേശ് ബാറ്റിംഗിനിറങ്ങിയ ദയനീയമായ തകര്‍ച്ച നേരിടുകയായിരുന്നു.

ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ കഷ്ടപ്പെടുന്ന ബംഗ്ലാദേശ് 126 റൺസിന് ഓള്‍ഔട്ട് ആയി. യാസിര്‍ അലി നേടിയ അര്‍ദ്ധ ശതകം ആണ് ടീമിന്റെ ബാറ്റിംഗിൽ എടുത്ത് പറയാനാകുന്ന പ്രകടനം. 55 റൺസാണ് താരം നേടിയത്. നൂറുള്‍ ഹസന്‍ 41 റൺസ് നേടി.

ന്യൂസിലാണ്ടിനായി ട്രെന്റ് ബോള്‍ട്ട് അഞ്ചും ടിം സൗത്തി മൂന്നും വിക്കറ്റ് നേടി. കൈൽ ജാമിസണ് രണ്ട് വിക്കറ്റ് ലഭിച്ചു. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ ബംഗ്ലാദേശ് 395 റൺസ് കൂടി നേടേണം.

ഷഹീന്‍ അഫ്രീദിയുടെ പന്ത് തലയിൽ കൊണ്ടപ്പോള്‍ തനിക്ക് നല്ല ഭയം ഉണ്ടായിരുന്നു – യാസിര്‍ അലി

ഷഹീന്‍ അഫ്രീദി എറിഞ്ഞ പന്ത് തലയിൽ കൊണ്ട് ബംഗ്ലാദേശ് അരങ്ങേറ്റക്കാരന്‍ യാസിര്‍ അലി മടങ്ങുമ്പോള്‍ തനിക്ക് പേടിയും വേദനയും എല്ലാമായിരുന്നുവെന്ന് പറഞ്ഞ് താരം. ആദ്യ ടെസ്റ്റിനിടെ താരം 36 റൺസ് നേടി നില്‍ക്കുമ്പോളാണ് ഈ സംഭവം.

കൺകഷന് വിധേയനായ താരത്തിന് പകരം നൂറുള്‍ ഹസന്‍ ആണ് പിന്നീട് കളിക്കളത്തിലിറങ്ങിയത്. സ്കാനുകളിൽ കുഴപ്പമൊന്നും കണ്ടില്ലെങ്കിലും യാസിര്‍ അലിയെ നിരീക്ഷണത്തിൽ വെയ്ക്കുവാനാണ് തീരുമാനമുണ്ടായത്.

തനിക്ക് തുടക്കത്തിൽ ഭയവും പിന്നീട് വേദനയും തോന്നിയെന്നും അതിന് ശേഷം താന്‍ കളിച്ച രീതി പ്രകാരം തുടര്‍ന്ന് കളിക്കുവാനാകില്ലല്ലോ എന്ന കാര്യവും തന്നെ അലട്ടിയെന്നും യാസിര്‍ പറഞ്ഞു.

തനിക്ക് ടീമിനെ മികച്ച നിലയിലേക്ക് എത്തിക്കാനാകുമെന്നാണ് താന്‍ കരുതിയിരുന്നതെന്നും അതിന് കഴിയാതെ റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങേണ്ടി വന്നതിൽ സങ്കടമുണ്ടെന്നും താരം പറഞ്ഞു.

യാസിര്‍ അലി റിട്ടേര്‍ഡ് ഹര്‍ട്ട്, കൺകഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി നൂറുള്‍ ഹസന്‍

പാക്കിസ്ഥാനെതിരെ രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ പന്ത് തലയിൽ കൊണ്ട യാസിര്‍ അലി റിട്ടേര്‍ഡ് ഹര്‍ട്ട്. 36 റൺസുമായി ലിറ്റൺ ദാസുമായി പൊരുതി നില്‍ക്കുകയായിരുന്നു യാസിര്‍ അലിയുടെ ഹെല്‍മറ്റിൽ ഷഹീന്‍ അഫ്രീദി എറിഞ്ഞ ബൗൺ‍സര്‍ പതിയ്ക്കുകയായിരുന്നു.

ഏതാനും പന്തുകള്‍ കൂടി താരം നേരിട്ട ശേഷമാണ് താരം മടങ്ങിയത്. പകരം കൺകഷന്‍ സബ് ആയി നൂറുള്‍ ഹസന്‍ മത്സരത്തിലെ അവശേഷിക്കുന്ന സമയം കളിക്കം.

Exit mobile version