ഓപ്പണര്‍മാര്‍ തിളങ്ങി, പാക്കിസ്ഥാന്‍ ഫൈനലില്‍

ടി20 ലോകകപ്പ് സെമിയിൽ ന്യൂസിലാണ്ടിനെ 7 വിക്കറ്റുകള്‍ക്ക് തോല്പിച്ച് പാക്കിസ്ഥാന്‍ ഫൈനലില്‍. ഇന്ന് ഓപ്പണര്‍മാരായ ബാബര്‍ അസമും മൊഹമ്മദ് റിസ്വാനും നൽകിയ മികച്ച തുടക്കത്തിന് ശേഷം 19.1 ഓവറിലാണ് ടീം 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നത്.

റിസ്വാനും ബാബറും ചേര്‍ന്ന് മികച്ച തുടക്കം ആണ് പാക്കിസ്ഥാന് നൽകിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 55/0 എന്ന നിലയിലായിരുന്നു. റിസ്വാനും ബാബറും ചേര്‍ന്ന് 12.4 ഓവറിൽ 105 റൺസാണ് നേടിയത്. 42 പന്തിൽ 53 റൺസ് നേടിയ ബാബറിനെ ട്രെന്റ് ബോള്‍ട്ട് പുറത്താക്കി.

ലക്ഷ്യത്തിന് 21 റൺസ് അകലെ റിസ്വാനെയും ബോള്‍ട്ട് തന്നെ പുറത്താക്കുകയായിരുന്നു. 43 പന്തിൽ 57 റൺസാണ് പാക്കിസ്ഥാന്‍ നേടിയത്. റിസ്വാന്‍ പുറത്തായ ശേഷം ഫെര്‍ഗൂസൺ എറിഞ്ഞ 18ാം ഓവറിൽ ഒരു ഫോറും ഒരു സിക്സും നേടി മൊഹമ്മദ് ഹാരിസ് അവസാന ഓവറിലെ ലക്ഷ്യം വെറും 8 റൺസാക്കി മാറ്റി. ലക്ഷ്യത്തിന് രണ്ട് റൺസ് അകലെ വരെ ടീമിനെ എത്തിച്ചുവെങ്കിലും സാന്റനര്‍ ഹാരിസിനെ പുറത്താക്കി. 26 പന്തിൽ 30 റൺസാണ് ഹാരിസ് നേടിയത്.

 

തണ്ടര്‍ ബോള്‍ട്ട്!!! പവര്‍പ്ലേയിൽ ശ്രീലങ്കയുടെ നടുവൊടിച്ച് ബോള്‍ട്ട്, 65 റൺസ് വിജയം നേടി ന്യൂസിലാണ്ട്

ടി20 ലോകകപ്പിൽ ശ്രീലങ്കയുടെ നടുവൊടിച്ച് ട്രെന്റ് ബോള്‍ട്ട്. ഗ്ലെന്‍ ഫിലിപ്പ്സ് നേടിയ ശതകത്തിന്റെ മികവിൽ 167/7 എന്ന സ്കോര്‍ നേടിയ ന്യൂസിലാണ്ട് ശ്രീലങ്കയെ 102 റൺസിന് എറിഞ്ഞൊതുക്കി 65 റൺസിന്റെ  വിജയം ആണ് നേടിയത്. 19.2 ഓവറിൽ  ശ്രീലങ്ക ഓള്‍ഔട്ട് ആകുകയായിരുന്നു.

പതും നിസ്സങ്കയെ ടിം സൗത്തി പുറത്താക്കിയപ്പോള്‍ കുശൽ മെന്‍ഡിസിനെയും ധനന്‍ജയ ഡി സിൽവയെയും ഒരേ ഓവറിൽ പുറത്താക്കി ബോള്‍ട്ട് ലങ്കയെ 5/3 എന്ന നിലയിലേക്ക് തള്ളിയിട്ടു. തന്റെ അടുത്ത ഓവറിൽ ചരിത് അസലങ്കയെയും ബോള്‍ട്ട് പുറത്താക്കിയപ്പോള്‍ ലങ്ക എട്ട് റൺസ് മാത്രമാണ് നേടിയത്.

34 റൺസ് നേടിയ ഭാനുക രാജപക്സ പുറത്താകുമ്പോള്‍ പത്തോവറിൽ ശ്രീലങ്ക 58/6 എന്ന നിലയിലായിരുന്നു. ബോള്‍ട്ട് പിന്നീട് തന്റെ സ്പെല്‍ പൂര്‍ത്തിയാക്കുവാന്‍ തിരിച്ചെത്തിയപ്പോള്‍ ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനകയെയും(35) പുറത്താക്കി തന്റെ നാലാം വിക്കറ്റ് സ്വന്തമാക്കി.

ബോള്‍ട്ടിന് പുറമെ മിച്ചൽ സാന്റനറും ഇഷ് സോധിയും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ടിം സൗത്തിയും ലോക്കി ഫെര്‍ഗൂസണും ഓരോ വിക്കറ്റ് ന്യൂസിലാണ്ടിനായി നേടി.

തകര്‍ന്നടിഞ്ഞ ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ച് കാറെയും ഗ്രീനും

ന്യൂസിലാണ്ടിനെതിരെയുള്ള ഏകദിന മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. ന്യൂസിലാണ്ടിനെ 232/9 എന്ന സ്കോറിലൊതുക്കിയ ശേഷം 45 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം സ്വന്തമാക്കി ഓസ്ട്രേലിയ.

ട്രെന്റ് ബോള്‍ട്ട് ഓസ്ട്രേലിയയുടെ ടോപ് ഓര്‍ഡറിനെ തകര്‍ത്തെറിഞ്ഞപ്പോള്‍ മാറ്റ് ഹെന്‍റിയും രണ്ട് വിക്കറ്റുമായി ടോപ് ഓര്‍ഡറിൽ നാശം വിതച്ചു. അലക്സ് കാറെയും കാമറൺ ഗ്രീനും ചേര്‍ന്ന് ആറാം വിക്കറ്റിൽ നേടിയ 158 റൺസാണ് 44/5 എന്ന നിലയിലേക്ക് ഓസ്ട്രേലിയയെ കൊണ്ടെത്തിച്ചത്. 85 റൺസ് നേടിയ കാറെയുടെ വിക്കറ്റ് വീഴ്ത്തി ലോക്കി ഫെര്‍ഗൂസണാണ് ന്യൂസിലാണ്ടിനെ മത്സര്തതിലേക്ക് തിരികെ എത്തിച്ചത്.

202/5 എന്ന നിലയിൽ നിന്ന് 207/8 എന്ന നിലയിലേക്ക് ഓസ്ട്രേലിയ വീണപ്പോള്‍ കാമറൺ ഗ്രീന്‍ ഒരു വശത്ത് പൊരുതുകയായിരുന്നു. ആഡം സംപയിൽ നിന്ന് മികച്ച പിന്തുണ താരത്തിന് ലഭിച്ചപ്പോള്‍ കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ 30 പന്ത് അവശേഷിക്കെ ഓസ്ട്രേലിയ വിജയം ഉറപ്പാക്കി.

ഗ്രീന്‍ 89 റൺസും ആഡം സംപ 13 റൺസും നേടി നിര്‍ണ്ണായകമായ 26 റൺസാണ് 9ാം വിക്കറ്റിൽ നേടിയത്.

 

ബോള്‍ട്ടും സൗത്തിയും കസറി, രണ്ടാം ഏകദിനത്തിൽ വിജയം ന്യൂസിലാണ്ടിന്, പരമ്പരയിൽ ഒപ്പമെത്തി

ന്യൂസിലാണ്ട് ബാറ്റിംഗ് തകര്‍ന്നുവെങ്കിലും വെസ്റ്റിന്‍ഡീസിനെതിരെ വിജയം നേടിക്കൊടുത്ത് കീവീസ് ബൗളര്‍മാര്‍. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 48.2 ഓവറിൽ 212 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ മഴ കാരണം വെസ്റ്റിന്‍ഡീസിന്റെ ലക്ഷ്യം 41 ഓവറിൽ 212 റൺസാക്കി പുതുക്കുകയായിരുന്നു.

ഫിന്‍ അല്ലന്‍ 96 റൺസും ഡാരിൽ മിച്ചൽ 41 റൺസും നേടിയപ്പോള്‍ മിച്ചൽ സാന്റനര്‍ പുറത്താകാതെ 26 റൺസ് നേടിയാണ് ന്യൂസിലാണ്ട് സ്കോര്‍ 200 കടത്തിയത്. വെസ്റ്റിന്‍ഡീസിനായി കെവിന്‍ സിന്‍ക്ലയര്‍ 4 വിക്കറ്റും ജേസൺ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റും നേടി.

വെസ്റ്റിന്‍ഡീസ് 27/6 എന്ന നിലയിൽ ട്രെന്റ് ബോള്‍ട്ടിനും ടിം സൗത്തിയ്ക്കും മുന്നിൽ തകര്‍ന്നടിഞ്ഞ ശേഷം 9ാം വിക്കറ്റിൽ യാനിക് കരിയ – അൽസാരി ജോസഫ് കൂട്ടുകെട്ടാണ് ടീമിന്റെ പ്രതീക്ഷ നൽകിയ പ്രകടനം പുറത്തെടുത്തത്. ഇരുവരും ചേര്‍ന്ന് 85 റൺസാണ് ആതിഥേയര്‍ക്കായി നേടിയത്. എന്നാൽ സൗത്തി 31 പന്തിൽ 49 റൺസ് നേടിയ അൽസാരി ജോസഫിനെ വീഴ്ത്തി വിന്‍ഡീസ് പ്രതീക്ഷകളെ അസ്തമിപ്പിച്ചു.

അധികം വൈകാതെ യാനിക് കാരിയയുടെ വിക്കറ്റ് സാന്റനര്‍ നേടിയപ്പോള്‍ വെസ്റ്റിന്‍ഡീസ് ഇന്നിംഗ് 35.3 ഓവറിൽ 161 റൺസിൽ അവസാനിക്കുകയായിരുന്നു. ടിം സൗത്തി നാലും ട്രെന്റ് ബോള്‍ട്ട് 3 വിക്കറ്റും നേടിയാണ് ന്യൂസിലാണ്ടിന്റെ 50 റൺസ് വിജയം സാധ്യമാക്കിയത്.

Story Highlights: Trent Boult and Tim Southee helps New Zealand level series against West Indies.

കേന്ദ്ര കരാര്‍ വേണ്ടെന്ന് വെച്ച ബോള്‍ട്ട് എംഐ എമിറേറ്റ്സിലേക്ക്

മുംബൈ ഇന്ത്യന്‍സിന്റെ ദുബായ് ഫ്രാഞ്ചൈസിയായ എംഐ എമിറേറ്റ്സിലേക്ക് എത്തി ട്രെന്റ് ബോള്‍ട്ട്. അടുത്തിടെ കുടുംബത്തോടൊപ്പം ചെലവഴിക്കാനായി കേന്ദ്ര കരാര്‍ വേണ്ടെന്ന് താരം ന്യൂസിലാണ്ടിനെ അറിയിച്ചിരുന്നു. ബോള്‍ട്ട് ഐപിഎലില്‍ മുമ്പ് മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിച്ചിട്ടുണ്ട്.

കീറൺ പൊള്ളാര്‍ഡ്, ഡ്വെയിന്‍ ബ്രാവോ, നിക്കോളസ് പൂരന്‍ തുടങ്ങി 14 താരങ്ങളെ ആണ് എംഐ എമിറേറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്. യുഎഇ ടി20 ലീഗിൽ 12 അന്താരാഷ്ട്ര താരങ്ങളെയും 2 അസോസ്സിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളെയും നാല് യുഎഇ താരങ്ങളെയും ആണ് ഓരോ ഫ്രാഞ്ചൈസിയും ടീമിലെത്തിക്കേണ്ടത്.

എംഐ എമിറേറ്റ്സ് സൈന്‍ ചെയ്ത 14 താരങ്ങള്‍ : Kieron Pollard (West Indies), Dwayne Bravo (West Indies), Nicholas Pooran (West Indies), Trent Boult (New Zealand), Andre Fletcher (West Indies), Imran Tahir (South Africa), Samit Patel (England), Will Smeed (England), Jordan Thompson (England), Najibullah Zadran (Afghanistan), Zahir Khan (Afghanistan), Fazalhaq Farooqui (Afghanistan), Bradley Wheal (Scotland) and Bas De Leede (Netherlands).

Story Highlights: Trent Boult joins MI Emirates in the UAE T20 League.

ന്യൂസിലാണ്ട് കേന്ദ്ര കരാര്‍ വേണ്ടെന്ന് തീരുമാനിച്ച് ട്രെന്റ് ബോള്‍ട്ട്

ന്യൂസിലാണ്ടിന്റെ കേന്ദ്ര കരാര്‍ വേണ്ടെന്ന തീരുമാനം എടുത്ത് കീവീസ് പേസര്‍ ട്രെന്റ് ബോള്‍ട്ട്. തന്റെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുവാനും പ്രാദേശിക ലീഗുകളില്‍ കളിക്കുവാനും ആണ് തീരുമാനം. ഇതോടെ ന്യൂസിലാണ്ട് ടീമിലെ അവസരം താരത്തിന് കുറയും എന്ന് ന്യൂസിലാണ്ട് ക്രിക്കറ്റ് വ്യക്തമാക്കി. കേന്ദ്ര, പ്രാദേശിക കരാര്‍ ഉള്ള താരങ്ങള്‍ക്കാണ് സെലക്ഷന് മുന്‍ഗണന നൽകുന്നതെന്നും ഈ വിഷയത്തിന്മേൽ ബോര്‍ഡ് പ്രതികരിച്ചു.

മുന്‍ നിശ്ചയിച്ച പ്രകാരം ന്യൂസിലാണ്ടിന്റെ വെസ്റ്റിന്‍ഡീസ് പര്യടനത്തിൽ താരം കളിക്കുമെന്നാണ് അറിയുന്നത്. അതേ സമയം ഡിസംബര്‍ ജനുവരി മാസത്തിൽ ന്യൂസിലാണ്ടിന്റെ പാക്കിസ്ഥാനിലേക്കുള്ള പര്യടനത്തിന്റെ സമയത്ത് താരം ചിലപ്പോള്‍ യുഎഇ ഐഎൽടി20 ലീഗിൽ കളിക്കുവാനുള്ള സാധ്യതയും അധികമാണ്.

ന്യൂസിലാണ്ട് നിരയിലേക്ക് പ്രമുഖര്‍ തിരികെ എത്തുന്നു

കെയിന്‍ വില്യംസൺ, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ ന്യൂസിലാണ്ട് പരിമിത ഓവര്‍ ടീമിലേക്ക് തിരികെ എത്തുന്നു. വെസ്റ്റിന്‍ഡീസ് ടൂറിനുള്ള ന്യൂസിലാണ്ടിന്റെ 15 അംഗ സംയുക്ത സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോളാണ് മുന്‍ നിര താരങ്ങളെല്ലാം മടങ്ങിയെത്തുന്നത്. ടിം സൗത്തി, ഡെവൺ കോൺവേ എന്നിവരും മടങ്ങിയെത്തുന്നുണ്ട്.

മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും ആണ് ടൂറിലുള്ളത്. വില്യംസണും ബോള്‍ട്ടും ഇന്ത്യയ്ക്കെതിരെ കഴിഞ്ഞ വര്‍ഷം നടന്ന പരിമിത ഓവര്‍ പരമ്പരയ്ക്ക് ശേഷം ഇപ്പോളാണ് തിരികെ ന്യൂസിലാണ്ട് പരിമിത ഓവര്‍ ടീമിലേക്ക് എത്തുന്നത്.

കെയിന്‍ വില്യംസൺ തന്റെ ക്യാപ്റ്റന്‍സി ദൗത്യം തിരിച്ച് ചുമതലയേൽക്കുന്ന പരമ്പര കൂടിയാണ് ഇത്.

ന്യൂസിലാണ്ട്: Kane Williamson (C), Finn Allen, Trent Boult, Michael Bracewell, Devon Conway, Lockie Ferguson, Martin Guptill, Matt Henry, Tom Latham, Daryl Mitchell, Jimmy Neesham, Glenn Phillips, Mitchell Santner, Ish Sodhi, Tim Southee

ഇംഗ്ലണ്ടിന് 360 റൺസ്, ഓവര്‍ട്ടണിന് അരങ്ങേറ്റത്തിൽ ശതകം നഷ്ടം

ജോണി ബൈര്‍സ്റ്റോ നേടിയ 162 റൺസിന്റെയും ജാമി ഓവര്‍ട്ടണിന്റെ 97 റൺസിന്റെയും ബലത്തിൽ 360 റൺസ് നേടി ഇംഗ്ലണ്ട്. 42 റൺസ് നേടിയ സ്റ്റുവര്‍ട് ബ്രോഡും തിളങ്ങിയപ്പോള്‍ ന്യൂസിലാണ്ടിനെതിരെ 31 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ആതിഥേയര്‍ നേടിയത്.

241 റൺസിന്റെ വമ്പന്‍ കൂട്ടുകെട്ട് തകര്‍ത്ത് ഓവര്‍ട്ടണിനെ ബോള്‍ട്ട് ആണ് പുറത്താക്കിയത്. ബോള്‍ട്ടിന്റെ മത്സരത്തിലെ നാലാമത്തെ വിക്കറ്റായിരുന്നു അത്. പിന്നീട് സ്റ്റുവര്‍ട് ബ്രോഡും ബൈര്‍സ്റ്റോയും ചേര്‍ന്ന് 45 റൺസാണ് എട്ടാം വിക്കറ്റിൽ നേടിയത്. ഇതിൽ 42 റൺസും ബ്രോഡിന്റെ സംഭാവനയായിരുന്നു.

ബ്രോഡിനെ സൗത്തി പുറത്താക്കിയപ്പോള്‍ ബൈര്‍സ്റ്റോയെ മൈക്കൽ ബ്രേസ്‍വെൽ പുറത്താക്കുകയായിരുന്നു. ഇരുവരെയും അടുത്തടുത്ത പന്തുകളിലാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ബോള്‍ട്ട് 4 വിക്കറ്റും സൗത്തി 3 വിക്കറ്റുമാണ് ന്യൂസിലാണ്ടിനായി നേടിയത്.

രണ്ടാം ഇന്നിംഗ്സിൽ ടോം ലാഥമിന്റെ മികവിൽ ന്യൂസിലാണ്ട് 125/1 എന്ന നിലയിലാണ് 33 ഓവറുകള്‍ പിന്നിടുമ്പോള്‍ 76 റൺസുമായി ലാഥവും താരത്തിന് കൂട്ടായി 37 റൺസ് നേടി കെയിന്‍ വില്യംസണും ആണ് ക്രീസിലുള്ളത്.

തകര്‍ച്ചയിൽ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് ഇംഗ്ലണ്ട്, ടീമിനെ ബൈര്‍സ്റ്റോയും ജാമി ഓവര്‍ട്ടണും

55/6 എന്ന നിലയിലേക്ക് തകര്‍ന്ന് വീണ ഇംഗ്ലണ്ടിന്റെ രക്ഷകരായി ജോണി ബൈര്‍സ്റ്റോയും ജാമി ഓവര്‍ട്ടണും. ട്രെന്റ് ബോള്‍ട്ടിന് മുന്നിൽ പതറിയ ഇംഗ്ലണ്ട് 21/4 എന്ന നിലയിലേക്കും പിന്നീട് 55/6 എന്ന നിലയിലേക്കും വീണുവെങ്കിലും അവിടെ നിന്ന ശക്തമായ തിരിച്ചുവരവാണ് ഇംഗ്ലണ്ട് നടത്തിയത്.

209 റൺസാണ് ഈ കൂട്ടുകെട്ട് 7ാം വിക്കറ്റിൽ നേടിയത്. കഴിഞ്ഞ മത്സരത്തിലെ ഫോം തുടര്‍ന്ന ജോണി ബൈര്‍സ്റ്റോ 130 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ താരത്തിന് കൂട്ടായി 89 റൺസുമായി അരങ്ങേറ്റക്കാരന്‍ ജാമി ഓവര്‍ട്ടണാണുള്ളത്.

നേരത്തെ ജാക്ക് ലീഷിന്റെ അഞ്ച് വിക്കറ്റുകള്‍ ന്യൂസിലാണ്ടിന്റെ ഇന്നിംഗ്സ് 329 റൺസിലവസാനിപ്പിച്ചിരുന്നു. ഇംഗ്ലണ്ട് ന്യൂസിലാണ്ടിന്റെ സ്കോറിന് വെറും 65 റൺസ് മാത്രമാണ് പിന്നിലായുള്ളത്.

മക്കല്ലം ആവശ്യപ്പെടുന്ന രീതിയിലാണ് ഇപ്പോള്‍ ഇംഗ്ലണ്ടിന്റെ പ്രകടനം – ട്രെന്റ് ബോള്‍ട്ട്

ക്യാപ്റ്റനും കോച്ചും മാറിയതോടെ അടിമുടി ശൈലി മാറ്റിയാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീം മുന്നോട്ട് വന്നത്. ആക്രമോത്സുക ക്രിക്കറ്റ് ആണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ന്യൂസിലാണ്ടിനെതിരെ ഇംഗ്ലണ്ട് പുറത്തെടുത്തത്.

രണ്ടാം ടെസ്റ്റിൽ അവസാന ദിവസം 299 റൺസ് ചേസ് ചെയ്ത് ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ അതിവേഗത്തിലുള്ള ബാറ്റിംഗാണ് ജോണി ബൈര്‍സ്റ്റോയും ബെന്‍ സ്റ്റോക്സും പുറത്തെടുത്തത്.

ഇംഗ്ലണ്ട് മക്കല്ലത്തിന്റെ വരവോട് കൂടി ഏറെ മാറിയെന്നും മക്കല്ലം ആവശ്യപ്പെടുന്ന രീതിയിലുള്ള പ്രകടനം ആണ് ഇപ്പോള്‍ ടീം പുറത്തെടുക്കുന്നതെന്നാണ് താന്‍ കരുതുന്നതെന്നും ന്യൂസിലാണ്ട് പേസര്‍ ട്രെന്റ് ബോള്‍ട്ട് വ്യക്തമാക്കി.

ഇംഗ്ലണ്ട് ക്രിക്കറ്റിൽ വലിയ മാറ്റം ആണ് ഇത് കൊണ്ടു വന്നിരിക്കുന്നതെന്നും ട്രെന്റ് ബോള്‍ട്ട് സൂചിപ്പിച്ചു. ഈ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളും ത്രില്ലറുകളായിരുന്നുവെന്നും ഇത്തരം മത്സരങ്ങള്‍ വരുന്നത് ടെസ്റ്റ് ക്രിക്കറ്റിനും നല്ലതാണെന്നും ബോള്‍ട്ട് വ്യക്തമാക്കി.

ട്രെന്റ് ബ്രിഡ്ജിൽ ന്യൂസിലാണ്ടിനെ വീഴ്ത്തി ജോണി ബൈര്‍സ്റ്റോ

ജോണി ബൈര്‍സ്റ്റോയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ ഇംഗ്ലണ്ടിന് ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിലും വിജയം. 299 റൺസ് ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് വെറും 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം നേടിയത്.

ടോപ് ഓര്‍ഡറിൽ 44 റൺസ് നേടിയ അലക്സ് ലീസ് മാത്രം റൺസ് കണ്ടെത്തിയപ്പോള്‍ താരവും പുറത്തായപ്പോള്‍ ഇംഗ്ലണ്ട് 93/4 എന്ന നിലയിലായിരുന്നു. പിന്നീട് ബൈര്‍സ്റ്റോ – സ്റ്റോക്സ് കൂട്ടുകെട്ട് നേടിയ 176 റൺസ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്.

ജോണി ബൈര്‍സ്റ്റോ 92 പന്തിൽ 136 റൺസ് നേടിയപ്പോള്‍ ബെന്‍ സ്റ്റോക്സ് 75 റൺസുമായി പുറത്താകാതെ നിന്നു. ന്യൂസിലാണ്ടിനായി ബോള്‍ട്ട് 3 വിക്കറ്റ് നേടി.

ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ടിന് 1 വിക്കറ്റ് നഷ്ടം, ഇനി വേണ്ടത് 263 റൺസ്

ന്യൂസിലാണ്ടിനെതിരെ 299 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് 1 വിക്കറ്റ് നഷ്ടം. 9 ഓവറിൽ 36 റൺസാണ് ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിന്റെ അഞ്ചാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് നേടിയിട്ടുള്ളത്. 9 വിക്കറ്റ് കൈവശമുള്ള ടീമിന് 263 റൺസാണ് നേടേണ്ടത്.

30 റൺസുമായി അലക്സ് ലീസും 6 റൺസ് നേടി ഒല്ലി പോപുമാണ് ക്രീസിലുള്ളത്. 24 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. റണ്ണെടുക്കാതെ സാക്ക് ക്രോളിയുടെ വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. ട്രെന്റ് ബോള്‍ട്ടിനായിരുന്നു വിക്കറ്റ്.

Exit mobile version