ആഷസ് ഓപ്പണറിൽ ഒലി പോപ്പ് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യും


ലണ്ടൻ: ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ലി പോപ്പ് മൂന്നാം നമ്പറിൽ ബാറ്റിംഗ് തുടരുമെന്ന് ഇംഗ്ലണ്ട് ശക്തമായി സൂചന നൽകി. കഴിഞ്ഞ വർഷം ന്യൂസിലൻഡിനെതിരായ തന്റെ ആദ്യ ടെസ്റ്റ് പരമ്പരയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച ജേക്കബ് ബെഥെല്ലിൽ നിന്ന് മത്സരം നേരിടുന്നുണ്ടെങ്കിലും, ലയൺസിനെതിരായ മൂന്ന് ദിവസത്തെ സന്നാഹ മത്സരത്തിലും ആദ്യ ടെസ്റ്റിലും പോപ്പ് സ്ഥാനം നിലനിർത്തുമെന്നാണ് പരിശീലകൻ മാർക്കസ് ട്രെസ്കോത്തിക്ക് സൂചന നൽകിയത്.

ഈ നിർണ്ണായക പരമ്പരയിലേക്ക് കടക്കുമ്പോൾ സ്ഥിരത നിലനിർത്താനുള്ള ടീമിന്റെ സമീപനം എടുത്തു കാണിച്ചുകൊണ്ട്, മൂന്നാം നമ്പർ ബാറ്റിംഗ് സ്ഥാനം സന്നാഹ മത്സരങ്ങളിലെ പ്രകടനങ്ങളെ അടിസ്ഥാനമാക്കി നാടകീയമായി മാറില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.


സന്നാഹ മത്സരത്തിന് മുന്നോടിയായി ലിലാക് ഹില്ലിൽ ഇംഗ്ലണ്ട് കളിക്കാർ പരിശീലനം നടത്തുന്നുണ്ട്.

ആക്രമിച്ചു കളിച്ച് ഇംഗ്ലണ്ട്, ആദ്യ ദിവസം 416 എടുത്ത് ഓളൗട്ട് ആയി

വെസ്റ്റിൻഡീസിന് എതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം ആക്രമിച്ചു കളിച്ച് ഇംഗ്ലണ്ട്. ഇന്ന് ആദ്യ ദിനം 416 റൺസ് എടുത്ത് ഇംഗ്ലണ്ട് ഓളൗട്ട് ആയി. ഒലി പോപ്, ഡക്കറ്റ്, സ്റ്റോക്സ് എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് നല്ല സ്കോർ ഉയർത്തിയത്.

ഒലി പോപ് സെഞ്ച്വറിയുമായി ടോപ് സ്കോറർ ആയത്. ഒലി പോപ് 121 റൺസ് എടുത്തു. 1 സിക്സും 15 ഫോറും താരം അടിച്ചു. 59 പന്തിൽ നിന്ന് 71 റൺസ് എടുക്കാൻ ഡക്കറ്റിനായി. സ്റ്റോക്സ് 69 റൺസും എടുത്തു.

ക്രിസ് വോക്സ് 37, ജെയ്മി സ്മിത്ത് 36, ഹാരി ബ്രൂക് 36 എന്നിവരും നല്ല സംഭാവനകൾ നൽകി. വെസ്റ്റിൻഡീസിനായി അൽസാരി ജോസഫ് മൂന്ന് വിക്കറ്റും കെവിൻ സിങ്ക്ലയർ, കവെം ഹോഡ്ഗ്, ജയ്ദൻ സീൽസ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

അവസാനം ഇംഗ്ലണ്ട് ഓളൗട്ട്, ഇന്ത്യക്ക് ജയിക്കാൻ 231 റൺസ്!!

ആദ്യ ടെസ്റ്റിന്റെ നാലാം ദിനം ആദ്യ സെഷനിൽ ഇംഗ്ലണ്ട് ഓളൗട്ട് ആയി. ഇന്ത്യക്ക് ഇനി ജയിക്കാൻ 231 റൺസ് വേണം. ഒലി പോപിന്റെ മികവിൽ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 420 റൺസ് ആണ് എടുത്തത്. 230 റൺസിന്റെ ലീഡ് അവർ നേടി. ഒലി പോപ്പ് 196 റൺസ് എടുത്താണ് പുറത്തായത്. 278 പന്തിൽ നിന്നാണ് താരം 196 റൺസ് എടുത്തത്. 27 ഫോർ താരം നേടി.

ഇന്ത്യക്ക് ആയി ജസ്പ്രിത് ബുമ്ര 4 വിക്കറ്റുകൾ നേടി തിളങ്ങി. അശ്വിൻ 3 വിക്കറ്റും ജഡേജ രണ്ട് വിക്കയും ജഡേജ ഒരു വിക്കറ്റും നേടി. ഒരു ഘട്ടത്തിൽ 163-5 എന്ന നിലയിൽ ആയിരുന്നു ഇംഗ്ലണ്ട്. അവിടെ നിന്നാണ് അവർ ഇത്ര മികച്ച സ്കോറിലേക്ക് എത്തിയത്.

തടസ്സമായി ഒലി പോപ്പ്, ഇന്ത്യക്ക് എതിരെ ഇംഗ്ലണ്ടിന്റെ ലീഡ് 100 കടന്നു

ഇംഗ്ലണ്ട് ബാറ്റിംഗ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്ക് എതിരെ പൊരുതുന്നു. അവർ മൂന്നാം ദിവസം അവസാനിക്കുമ്പോൾ 316/6 എന്ന നിലയിലാണ്. 16 റൺസുമായി രെഹാനും 148 റൺസുമായി പോപും ആണ് ക്രീസിൽ ഉള്ളത്. അവർ ഇപ്പോൾ 126 റൺസിന്റെ ലീഡിന് മുന്നിലാണ്. 163-5 എന്ന നിലയിൽ പരുങ്ങിയ ഇംഗ്ലണ്ടിനെ ഇത്ര മികച്ച നിലയിൽ എത്തിച്ചത് ഒലി പോപ് ആണ്.

രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ഇംഗ്ലണ്ട് ഇന്നും ഓപ്പണർ ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. പക്ഷെ ഇന്നും ആ ഓപ്പണിംഗ് കൂട്ടുകെട്ടിന് പിറകെ വന്നവർ തിളങ്ങിയില്ല. സാക് ക്രോലി 31 റൺസ് എടുത്ത് അശ്വിന്റെ പന്തിലും 47 റൺസ് എടുത്ത ഡക്കറ്റ് ബുമ്രയുടെ പന്തിലും പുറത്തായി.

രണ്ട് റൺസ് എടുത്ത റൂട്ടിനെയും ബുമ്ര പുറത്താക്കി. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് 6 റൺസിൽ നിൽക്കെ അശ്വിന്റെ പന്തിൽ ബൗൾഡ് ആയി. 10 റൺസ് എടുത്ത ബെയർസ്റ്റോയെ ജഡേജയും ബൗൾഡ് ആക്കി. ഇതിനു ശേഷമാണ് ഇംഗ്ലണ്ടിന്റെ ചെറുത്ത് നിൽപ്പ് തുടങ്ങിയത്‌. .

ഒലി പോപ് 208 പന്തിൽ നിന്നാണ് 148 റൺസ് എടുത്തത്. 17 ബൗണ്ടറികൾ അദ്ദേഹം നേടി. 34 റൺസ് എടുത്ത ഫോക്സും ഒലി പോപിന് നല്ല പിന്തുണ നൽകി.

ആഷസ് പരമ്പരയിൽ നിന്ന് ഒല്ലി പോപ് പുറത്ത്

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ലോര്‍ഡ്സ് ടെസ്റ്റിൽ പരിക്കേറ്റ ഇംഗ്ലണ്ട് താരം ഒല്ലി പോപ് ആഷസ് പരമ്പരയിൽ നിന്ന് പുറത്ത്. താരം തന്റെ വലത് ഷോള്‍ഡര്‍ ഡിസ്ലൊക്കേറ്റ് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് താരത്തിന് ശസ്ത്രക്രിയ ആവശ്യമായി വരുമെന്നാണ് അറിയുന്നത്.

ഇതോടെ താരത്തിന് ഇംഗ്ലണ്ടിലെ സമ്മര്‍ സീസൺ നഷ്ടമാകുമെന്ന് ഉറപ്പായി. പരിക്കേറ്റുവെങ്കിലും താരം രണ്ടാം ഇന്നിംഗ്സിലും ബാറ്റ് ചെയ്യുവാന്‍ എത്തിയിരുന്നു. താരത്തിന് പകരക്കാരനെ ഇംഗ്ലണ്ട് ഹെഡിംഗ്ലി ടെസ്റ്റിലേക്ക് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ടീമിലെ റിസര്‍വ് ബാറ്റ്സ്മാനായ ഡാന്‍ ലോറന്‍സ് താരത്തിന് പകരം ഇലവനിലേക്ക് എത്തുമെന്നാണ് അറിയുന്നത്.

ശതകം പൂര്‍ത്തിയാക്കി ബെന്‍ ഡക്കറ്റ്, ഇംഗ്ലണ്ട് കൂറ്റന്‍ സ്കോറിലേക്ക് കുതിയ്ക്കുന്നു

ലോര്‍ഡ്സ് ടെസ്റ്റിൽ അയര്‍ലണ്ടിനെതിരെ കൂറ്റന്‍ സ്കോറിലേക്ക് ഇംഗ്ലണ്ട് കുതിയ്ക്കുന്നു. ഒടുവിൽ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇംഗ്ലണ്ട് 48 ഓവറിൽ 284/1 എന്ന നിലയിലാണ്. ബെന്‍ ഡക്കറ്റ് തന്റെ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ ഒല്ലി പോപ് തന്റെ അര്‍ദ്ധ ശതകവും മത്സരത്തിൽ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 175 റൺസാണ് നേടിയിട്ടുള്ളത്.. ഡക്കറ്റ് 133 റൺസും ഒല്ലി പോപ് 85 റൺസും നേടി നിൽക്കുമ്പോള്‍ ഇംഗ്ലണ്ടിന്റെ കൈവശം 112 റൺസ് ലീഡാണുള്ളത്.

റെക്കോര്‍ഡുകള്‍ പഴങ്കഥ!!! റാവൽപിണ്ടി ടെസ്റ്റിൽ ഏകദിന ശൈലിയിൽ ബാറ്റിംഗുമായി ഇംഗ്ലണ്ട്

റാവൽപിണ്ടി ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ കൂറ്റന്‍ സ്കോറുമായി ഇംഗ്ലണ്ട്. വിക്കറ്റ് നഷ്ടത്തിൽ 506 റൺസാണ് ഇംഗ്ലണ്ട് നേടിയിട്ടുള്ളത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഇംഗ്ലണ്ടിനായി നാല് താരങ്ങളാണ് ശതകം നേടിയത്.

സാക്ക് ക്രോളി(122), ബെന്‍ ഡക്കറ്റ്(107) കൂട്ടുകെട്ട് 233 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. ബെന്‍ ഡക്കറ്റ് പുറത്തായി തൊട്ടടുത്ത ഓവറിൽ സാക്ക് ക്രോളിയും പുറത്തായ ശേഷം ജോ റൂട്ടിനെയും(23) ഇംഗ്ലണ്ടിന് നഷ്ടമായപ്പോള്‍ പിന്നീട് ഒല്ലി പോപും ഹാരി ബ്രൂക്കും ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

104 പന്തിൽ പോപ് 108 റൺസ് നേടി പുറത്തായപ്പോള്‍ ഹാരി ബ്രൂക്ക് 81 പന്തിൽ 101 റൺസും ബെന്‍ സ്റ്റോക്സ് 15 പന്തിൽ 34 റൺസും നേടി ക്രീസിൽ നിൽക്കുകയാണ്.

ഒരു ടെസ്റ്റിന്റെ ആദ്യ ദിവസം ഏറ്റവും അധികം റൺസ് നേടുന്ന റെക്കോര്‍ഡ് ഇതോടെ ഇംഗ്ലണ്ടിന് സ്വന്തമായി. ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 1910ൽ നേടിയ 494 റൺസാണ് ഇതോടെ പഴങ്കഥയായത്.

75 ഓവറിൽ നിന്നാണ് ഇംഗ്ലണ്ട് ഈ സ്കോര്‍ നേടിയത്. ഒരു ടെസ്റ്റിന്റെ ആദ്യ ദിവസം നാല് ശതകം നേടുന്ന താരങ്ങള്‍ ഉണ്ടാകുക എന്ന റെക്കോര്‍ഡും ഇതോടെ ഇംഗ്ലണ്ട് സ്വന്തമാക്കി. ഇത് കൂടാതെ ഒരു ഓവറിൽ ആറ് ഫോറുകള്‍ നേടി ഹാരി ബ്രൂക്കും ഈ നേട്ടം ടെസ്റ്റ് ക്രിക്കറ്റിൽ നേടുന്ന അഞ്ചാമത്തെ താരമായി.

ഒല്ലി പോപിന്റെ അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ ലീഡ് നേടി ഇംഗ്ലണ്ട്, മാര്‍ക്കോ ജാന്‍സന് 4 വിക്കറ്റ്

ദക്ഷിണാഫ്രിക്കയെ 118 റൺസിന ഓള്‍ഔട്ട് ആക്കിയ ശേഷം  ഒല്ലി പോപ് നേടിയ 63റൺസിന്റെ ബലത്തിൽ ഇംഗ്ലണ്ടിന് 11 റൺസിന്റെ നേരിയ ലീഡുണ്ട്. 27 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് 129/5 എന്ന നിലയിലാണ്.  ആണ് ക്രീസില്‍ പോപിന് കൂട്ടായിയുള്ളത്. അലക്സ് ലീസ്, ജോ റൂട്ട്(23), സാക്ക് ക്രോളി , ഹാരി ബ്രൂക്ക്, സ്റ്റോക്സ് എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

4 വിക്കറ്റുമായി മാര്‍ക്കോ ജാന്‍സന്‍ ആണ് ദക്ഷിണാഫ്രിക്കയ്ക്കായി ബൗളിംഗിൽ തിളങ്ങിയത്. ബെന്‍ സ്റ്റോക്സിന്റെ വിക്കറ്റ് ആന്‍റിക് നോര്‍ക്കിയ ആണ് നേടിയത്.

പോപിന് അര്‍ദ്ധ ശതകം, എന്നിട്ടും ഇംഗ്ലണ്ടിന് നേടാനായത് 100/5 എന്ന സ്കോര്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ലോര്‍ഡ്സിൽ ഇംഗ്ലണ്ടിന്റെ തകര്‍ച്ച. ഒരു ഘട്ടത്തിൽ 55/4 എന്ന നിലയിലേക്ക് വീണ ടീമിനെ ഒല്ലി പോപും ബെന്‍ സ്റ്റോക്സും ചേര്‍ന്ന് 45 റൺസ് കൂട്ടുകെട്ട് നേടി മുന്നോട്ട് നയിച്ചുവെങ്കിലും 20 റൺസ് നേടിയ ബെന്‍ സ്റ്റോക്സിനെ വീഴ്ത്തി ആന്‍റിക് നോര്‍ക്കിയ കൂട്ടുകെട്ട് തകര്‍ത്തപ്പോള്‍ ആദ്യ ദിവസം ലഞ്ചിന് പിരിയുവാന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചു.

100/5 എന്ന നിലയിലാണ് ഇംഗ്ലണ്ട് ആദ്യ സെഷന്‍ അവസാനിപ്പിച്ചത്. ഒല്ലി പോപ് 51 റൺസുമായി ക്രീസിൽ നില്‍ക്കുന്നു. ഓപ്പണര്‍മാരെ കാഗിസോ റബാഡ പുറത്താക്കിയപ്പോള്‍ ജോ റൂട്ടിനെ മാര്‍ക്കോ ജാന്‍സന്‍ മടക്കി. ജോണി ബൈര്‍സ്റ്റോയുടെയും ബെന്‍ സ്റ്റോക്സിന്റെയും വിക്കറ്റുകള്‍ നോര്‍ക്കിയ നേടി.

നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

 

Story Highlights: South Africa dominates day 1 first session at Lords, Ollie Pope scores half ton.

ഒല്ലി പോപ് ഇന്ത്യയ്ക്കെതിരെ ഫീൽഡ് ചെയ്യുക ക്യാമറയുമായി

ഇന്ത്യയ്ക്കെതിരെയുള്ള എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇംഗ്ലണ്ട് താരം ഒല്ലി പോപ് ഷോര്‍ട്ട് ലെഗിൽ ഫീൽഡ് ചെയ്യുക ക്യാമറയും ധരിച്ച്. ഈ നീക്കത്തിന് ഐസിസിയുടെയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെയും അനുമതി ലഭിച്ചിട്ടുണ്ട്.

താരത്തിന്റെ ഹെൽമെറ്റിൽ ക്യാമറ ഘടിപ്പിക്കുവാനുള്ള നൂതനമായ നീക്കം സ്കൈ സ്പോര്‍ട്സിന്റെ കവറേജിൽ പുതുമ കൊണ്ടുവരുവാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഇതിന് ഐസിസിയുടെയും ഇസിബിയുടെയും അനുമതി ലഭിച്ച് കഴിഞ്ഞു.

ക്യാമറ ശബ്ദങ്ങളൊന്നും പിടിച്ചെടുക്കില്ലെന്നും എന്നാൽ പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ ഒരു കാഴ്ച ലഭിയ്ക്കുമെന്നും ആണ് അറിയുന്നത്. കഴിഞ്ഞ വര്‍ഷം ദി ഹണ്ട്രെഡിന്റെ ഉദ്ഘാടന പതിപ്പിന്റെ സമയത്ത് വിക്കറ്റ് കീപ്പര്‍ ടോം മൂറ്സ് സമാനമായ രീതിയിൽ ക്യാമറ ധരിച്ചിരുന്നു.

പരമ്പര തൂത്തുവാരി ഇംഗ്ലണ്ട്, ലീഡ്സിൽ ഏഴ് വിക്കറ്റ് വിജയം

296 റൺസെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിനായി ഒല്ലി പോപും ജോ റൂട്ടും മൂന്നാം വിക്കറ്റിൽ 134 റൺസ് കൂട്ടുകെട്ട് പുറത്തെടുത്തപ്പോള്‍ 44 പന്തിൽ നിന്ന് 71 റൺസ് നേടി വെടിക്കെട്ട് ഇന്നിംഗ്സുമായി ജോണി ബൈര്‍സ്റ്റോയും രംഗത്തെത്തിയപ്പോള്‍ ന്യൂസിലാണ്ട് നിഷ്പ്രഭമാകുന്ന കാര്യമാണ് കണ്ടത്. പോപ് 82 റൺസ് നേടി പുറത്തായപ്പോള്‍  ജോ റൂട്ട് പുറത്താകാതെ 86 റൺസ് നേടി ബൈര്‍സ്റ്റോയ്ക്കൊപ്പം വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു.

പരമ്പരയിലെ മൂന്ന് ടെസ്റ്റുകളിലും ആധികാരിക വിജയം ആണ് ഇംഗ്ലണ്ട് നേടിയത്. ബ്രണ്ടന്‍ മക്കല്ലത്തിന്റെയും ബെന്‍ സ്റ്റോക്സിന്റെയും കീഴിൽ തകര്‍പ്പന്‍ തുടക്കം ആണ് ആതിഥേയര്‍ പുറത്തെടുത്തത്.

ഇത് വേറെ ഇംഗ്ലണ്ട്, ജയിക്കാന്‍ വേണ്ടത് 113 റൺസ് മാത്രം

ലീഡ്സിൽ വിജയം നേടി പരമ്പര 3-0 എന്ന നിലയിൽ സ്വന്തമാക്കുവാന്‍ ഇനി ഇംഗ്ലണ്ടിന് വേണ്ടത് 113 റൺസ് കൂടി മാത്രം. 296 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചത് ഒല്ലി പോപിന്റെയും ജോ റൂട്ടിന്റെയും അര്‍ദ്ധ ശതകങ്ങളാണ്.

പോപ് 81 റൺസും റൂട്ട് 55 റൺസും നേടി ക്രീസിൽ നില്‍ക്കുമ്പോള്‍ ഇംഗ്ലണ്ട് നാലാം ദിവസം അവസാനിക്കുമ്പോള്‍ 183/2 എന്ന നിലയിലാണ്. 132 റൺസാണ് മൂന്നാം വിക്കറ്റിൽ ഇരുവരും നേടിയത്.

Exit mobile version