മോമിനുള്‍ ഹക്ക് ശതകത്തിന് അരികെ, ബംഗ്ലാദേശ് കുതിയ്ക്കുന്നു

ധാക്കയിലെ ഏക ടെസ്റ്റിൽ ബംഗ്ലാദേശ് കുതിയ്ക്കുന്നു. നസ്മുള്‍ ഹൊസൈന്‍ ഷാന്റോയുടെ ശതകത്തിന് ശേഷം മോമിനുള്‍ ഹക്കും ശതകത്തിന് തൊട്ടരികിലെത്തി നിൽക്കുകയാണ്. ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ 378/4 എന്ന നിലയിലാണ്. 614 റൺസ് ലീഡാണ് ടീമിന്റെ കൈവശമുള്ളത്.

മോമിനുള്‍ 95 റൺസും ലിറ്റൺ ദാസ് 48 റൺസും നേടി ക്രീസില്‍ നിൽക്കുമ്പോള്‍ നജ്മുള്‍ 124 റൺസ് നേടി പുറത്തായി. താരത്തെ പുറത്താക്കി സഹീര്‍ ഖാന്‍ ആണ് മുഷ്ഫിക്കുര്‍ റഹിമിനെയും പുറത്താക്കിയത്.

മോമിനുളിന്റെ ഒറ്റയാള്‍ പോരാട്ടം അവസാനിച്ചു, ബംഗ്ലാദേശ് 227 റൺസിന് പുറത്ത്

ധാക്കയിൽ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശിനെ 227 റൺസിന് പുറത്താക്കിയ ശേഷം വിക്കറ്റ് നഷ്ടമില്ലാതെ 19 റൺസ് നേടി ഇന്ത്യ. ഉമേഷ് യാദവും രവിചന്ദ്രന്‍ അശ്വിനും 4 വീതം വിക്കറ്റ് നേടിയപ്പോള്‍ 84 റൺസ് നേടിയ മോമിനുള്‍ ഹക്കിന്റെ ചെറുത്ത്നില്പാണ് ബംഗ്ലാദേശിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.

26 റൺസ് നേടിയ മുഷ്ഫിക്കുര്‍ റഹിം ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. ലിറ്റൺ ദാസ്(25), നജ്മുള്‍ ഹൊസൈന്‍ ഷാന്റോ(24) എന്നിവരും റൺസ് കണ്ടെത്തുവാന്‍ ശ്രമിച്ചു. 12 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ടീമിൽ അവസരം ലഭിച്ച ജയ്ദേവ് ഉനഡ്കട് 2 വിക്കറ്റ് നേടി.

ഇന്ത്യയ്ക്കായി 14 റൺസുമായി ശുഭ്മന്‍ ഗില്ലും 3 റൺസ് നേടി കെഎൽ രാഹുലുമാണ് ക്രീസിലുള്ളത്.

പ്രതിരോധം തീര്‍ത്ത് മോമിനുള്‍ ഹക്ക്, ബംഗ്ലാദേശിന് 5 വിക്കറ്റ് നഷ്ടം

ഇന്ത്യയ്ക്കെതിരെ ധാക്ക ടെസ്റ്റിന്റെ ആദ്യ ദിവസം രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് 184/5 എന്ന നിലയിൽ. 65 റൺസ് നേടിയ മോമിനുള്‍ ഹക്ക് ആണ് ബംഗ്ലാദേശിന്റെ ചെറുത്ത്നില്പ് നയിക്കുന്നത്. ഇന്ത്യയ്ക്കായി ജയ്ദേവ് ഉനഡ്കടും രവിചന്ദ്രന്‍ അശ്വിനും രണ്ട് വീതം വിക്കറ്റാണ് നേടിയത്.

മുഷ്ഫിക്കുര്‍ റഹിം(26), ലിറ്റൺ ദാസ്(25), നജ്മുള്‍ ഹൊസൈന്‍ ഷാന്റോ(24) എന്നിവര്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാനാകാതെ പോയതും ബംഗ്ലാദേശിന് തിരിച്ചടിയായി. മോമിനുളിന് കൂട്ടായി 4 റൺസുമായി മെഹ്ദി ഹസന്‍ മിറാസ് ആണ് ക്രീസിലുള്ളത്.

ഇന്ത്യയ്ക്കായി ഉനഡ്കടിനും അശ്വിനും പുറമെ ഉമേഷ് യാദവും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു.

മോമിനുളിന് ഇടവേള ആവശ്യമെന്ന് തോന്നുന്നുവെങ്കിൽ അതും ആവാം – ഷാക്കിബ് അൽ ഹസന്‍

ബംഗ്ലാദേശ് മുന്‍ നായകനും ടെസ്റ്റ് താരവുമായ മോമിനുള്‍ ഹക്ക് മോശം ഫോമിനെത്തുടര്‍ന്ന് അടുത്തിടെയാണ് ക്യാപ്റ്റന്‍സി ഒഴിഞ്ഞത്. താരത്തിന് ടീമിൽ നിന്ന് ഇടവേള ആവശ്യമെങ്കില്‍ അത് എടുത്തശേഷം മടങ്ങി വരുന്നത് ആലോചിക്കാവുന്നതേയുള്ളുവെന്നാണ് പുതുതായി ക്യാപ്റ്റന്‍സി ദൗത്യം വീണ്ടും ഏറ്റെടുത്ത ഷാക്കിബ് അൽ ഹസന്‍ വ്യക്തമാക്കിയത്.

തനിക്ക് അതിനെക്കുറിച്ച് പറയുവാന്‍ അധികാരമില്ലെന്നും എന്നാൽ താരവുമായി താന്‍ സംസാരിക്കുന്നുണ്ടെന്നും ഇനിയും സംസാരിക്കുമെന്നും അദ്ദേഹത്തിന് ഇടവേള ആവശ്യമെന്ന് തോന്നിയാൽ അതും ആവാമെന്നാണ് ഷാക്കിബ് പറഞ്ഞത്.

ആദ്യ രണ്ട് മത്സരങ്ങളിൽ താരം 0, 4 എന്നീ സ്കോറുകളാണ് നേടിയത്. ടീമിൽ വളരെ അധികം മാറ്റങ്ങള്‍ നല്ലതല്ലെന്നും എന്നാൽ ചില മാറ്റങ്ങളുണ്ടാകുമെന്നും ഷാക്കിബ് സൂചിപ്പിച്ചു.

ക്യാപ്റ്റന്‍സി ഒഴിഞ്ഞ് മോമിനുള്‍, ഷാക്കിബിനെ ബംഗ്ലാദേശ് ക്യാപ്റ്റനാക്കിയേക്കും

ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ബംഗ്ലാദേശ് ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം മോമിനുള്‍ ഹക്ക് ഒഴിഞ്ഞതോടെ ഷാക്കിബ് അൽ ഹസനെ ക്യാപ്റ്റനാക്കുവാന്‍ ബംഗ്ലാദേശ് ഒരുങ്ങുന്നു. ജൂൺ 2ന് നടക്കുന്ന ബോര്‍ഡ് മീറ്റിംഗിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്.

എന്നാൽ അതിന് മുമ്പ് താരവുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തുവാന്‍ ഒരുങ്ങുകയാണ് ബോര്‍ഡ്. നസ്മുള്‍ ഹസനും ഷാക്കിബും തമ്മിൽ താരത്തിന് ടെസ്റ്റിൽ തുടരുവാന്‍ താല്പര്യം ഉണ്ടോയെന്ന കാര്യത്തിൽ ചര്‍ച്ച നടത്തുമെന്നും അതിന് ശേഷം ആവും ഇതിൽ തീരുമാനം എന്നുമാണ് അറിയുന്നത്.

കഴിഞ്ഞ കുറച്ച് സീസണുകളിലായി കുറേ അധികം ടെസ്റ്റ് മത്സരങ്ങളിൽ ഷാക്കിബ് വിട്ട് നിന്നിരുന്നു. ശ്രീലങ്കയ്ക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലാണ് താരം മടങ്ങിയെത്തിയത്.

ക്യാപ്റ്റന്‍സിയിൽ തുടരുവാന്‍ താല്പര്യം ഉണ്ടോയെന്ന് അറിയിക്കണം, മോമിനുള്‍ ഹക്കിനോട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ബംഗ്ലാദേശിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ മോമിനുള്‍ ഹക്കിനോട് ടെസ്റ്റ് ക്യാപ്റ്റന്‍സിയിൽ തുടരുവാന്‍ താല്പര്യം ഉണ്ടോയെന്ന് ആരാഞ്ഞ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. താരത്തിന്റെ ബാറ്റിംഗിനെ ക്യാപ്റ്റന്‍സി ബാധിച്ചിട്ടുണ്ടെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തൽ. അതിനാൽ തന്നെ താരത്തിന് ക്യാപ്റ്റന്‍സി സംബന്ധിച്ച് തീരുമാനം എടുക്കുവാനുള്ള അവസരം ബോര്‍ഡ് നൽകണം.

അവസാന 15 ഇന്നിംഗ്സിൽ നിന്ന് താരം 176 റൺസ് മാത്രമാണ് നേടിയത്. ഇതിൽ ന്യൂസിലാണ്ടിനെതിരെ നേടിയ 88 റൺസാണ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. താരം ബംഗ്ലാദേശിനെ നയിച്ച 17 ടെസ്റ്റിൽ നിന്ന് 912 റൺസ് നേടിയിട്ടുണ്ട്. രണ്ട് അര്‍ദ്ധ ശതകങ്ങളും മൂന്ന് ശതകങ്ങളും നേടിയിട്ടുള്ള താരത്തിന് ഇതുവരെ ബംഗ്ലാദേശിനെ 3 ടെസ്റ്റിൽ വിജയത്തിലേക്ക് നയിച്ചപ്പോള്‍ 12 എണ്ണത്തിൽ തോൽവിയായിരുന്നു ഫലം. 2 മത്സരങ്ങള്‍ സമനിലയിൽ അവസാനിച്ചു.

 

വിദേശ പിച്ചുകളിൽ സ്പിന്നര്‍മാര്‍ക്ക് വിക്കറ്റ് നല്‍കുന്നത് വലിയ കുറ്റകൃത്യം – മോമിനുള്‍ ഹക്ക്

അവസാന ദിവസത്തെ സമ്മര്‍ദ്ദം അതിജീവിക്കുവാന്‍ ബംഗ്ലാദേശിന് സാധിച്ചില്ല എന്നാണ് ബംഗ്ലാദേശ് ക്യാപ്റ്റന്‍ മോമിനുള്‍ ഹക്ക് ബംഗ്ലാദേശ് തോല്‍വിയെക്കുറിച്ച് പറഞ്ഞത്. 53 റൺസിന് ബംഗ്ലാദേശ് ഓള്‍ഔട്ട് ആയപ്പോള്‍ സ്പിന്നര്‍മാരാണ് രണ്ടാം ഇന്നിംഗ്സിലെ മുഴുവന്‍ വിക്കറ്റും ആതിഥേയര്‍ക്കായി നേടിയത്.

കേശവ് മഹാരാജ് ഏഴും സൈമൺ ഹാര്‍മ്മര്‍ മൂന്നും വിക്കറ്റുമാണ് ആതിഥേയര്‍ക്കായി നേടിയത്. വിദേശ പിച്ചുകളിൽ സ്പിന്നര്‍മാര്‍ക്ക് ഇത്രയധികം വിക്കറ്റുകള്‍ നല്‍കുന്നത് കുറ്റകൃത്യം ആണെന്നാണ് മോമിനുള്‍ ബംഗ്ലാദേശിന്റെ ബാറ്റിംഗ് പ്രകടനത്തെക്കുറിച്ച് പറഞ്ഞത്.

നാല് ദിവസത്തോളം നല്ല ക്രിക്കറ്റ് കളിച്ച ശേഷമാണ് ബംഗ്ലാദേശ് ഒരു ദിവസം മോശം പ്രകടനത്തിലേക്ക് പോയതെന്നും മോമിനുള്‍ സൂചിപ്പിച്ചു.

ശതകം നേടാനാകാതെ ലിറ്റൺ ദാസും മോമിനുള്‍ ഹക്കും പുറത്ത്, ഇരുവരെയും പുറത്താക്കി ട്രെന്റ് ബോള്‍ട്ട്

ബേ ഓവറലില്‍ കരുതുറ്റ ബാറ്റിംഗ് പ്രകടനവുമായി ന്യൂസിലാണ്ട്. 175/2 എന്ന നിലയിൽ നിന്ന് മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച സന്ദര്‍ശകര്‍ക്ക് രണ്ട് വിക്കറ്റ് വേഗത്തിൽ നഷ്ടമായെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി ടീം ലീഡ് നേടുന്ന കാഴ്ചയാണ് കണ്ടത്.

അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ലിറ്റൺ ദാസും മോമിനുള്‍ ഹക്കും മികവ് പുലര്‍ത്തിയെങ്കിലും ഇരുവര്‍ക്കും ശതകം നഷ്ടമായപ്പോള്‍ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 401 റൺസ് നേടി ബംഗ്ലാദേശ്. 20 റൺസുമായി മെഹ്ദി ഹസനും 11 റൺസ് നേടി യാസിര്‍ അലിയുമാണ് ക്രീസിലുള്ളത്. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റിൽ 31 റൺസ് നേടിയിട്ടുണ്ട്.

6 വിക്കറ്റ് നഷ്ടമായ ടീമിന് 73 റൺസിന്റെ ലീഡാണുള്ളത്. ലിറ്റൺ ദാസ് 86 റൺസ് നേടി പുറത്തായപ്പോള്‍ മോമിനുള്‍ ഹക്ക് 88 റൺസാണ് നേടിയത്. 158 റൺസാണ് ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റിൽ നേടിയത്.

ഇന്ന് വീണ നാല് വിക്കറ്റിൽ മൂന്നും നേടിയത് ട്രെന്റ് ബോള്‍ട്ടാണ്. നീൽ വാഗ്നറിനും മൂന്ന് വിക്കറ്റ് ഇന്നിംഗ്സിൽ ലഭിച്ചു.

ന്യൂസിലാണ്ടിനെതിരെ ലീഡ് നേടി ബംഗ്ലാദേശ്

ന്യൂസിലാണ്ടിനെതിരെ ബംഗ്ലാദേശിന് ലീഡ്. മികച്ച രീതിയിലുള്ള ബാറ്റിംഗ് പ്രകടനം മത്സരത്തിന്റെ മൂന്നാം ദിവസം ബംഗ്ലാദേശ് പുറത്തെടുക്കുകയായിരുന്നു. മഹമ്മുദുള്ള ഹസന്‍ റോയിയെ(78) തുടക്കത്തിൽ തന്നെ വാഗ്നര്‍ പുറത്താക്കിയെങ്കിലും ക്യാപ്റ്റന്‍ മോമിനുല്‍ ഹക്ക് ആണ് ബംഗ്ലാദേശിന്റെ ബാറ്റിംഗിനെ മുന്നോട്ട് നയിച്ചത്.

താരത്തിന് മികച്ച പിന്തുണയുമായി ലിറ്റൺ ദാസും അര്‍ദ്ധ ശതകം നേടി ടീമിനെ കരുതുറ്റ നിലയിലേക്ക് എത്തിച്ചു. 125 ഓവര്‍ പിന്നിടുമ്പോള്‍ ബംഗ്ലാദേശ് 329/4 എന്ന നിലയിലാണ്.

69 റൺസുമായി മോമിനുളും 65 റൺസ് നേടി ലിറ്റൺ ദാസുമാണ് ക്രീസിലുള്ളത്. 126 റൺസാണ് ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ നേടിയത്.

ഫലങ്ങള്‍ ലഭിയ്ക്കുന്നില്ലെങ്കിൽ, പ്രോസസ്സിൽ വിശ്വസിക്കുന്നത് പ്രയാസകരം – മോമിനുള്‍ ഹക്ക്

പാക്കിസ്ഥാനോട് രണ്ടാം ടെസ്റ്റിലും പരാജയം ഏറ്റുവാങ്ങിയ ബംഗ്ലാദേശിന്റെ തോല്‍വി സഹിക്കുവാനാകുന്നില്ലെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ മോമിനുള്‍ ഹക്ക്. 11 ടെസ്റ്റിൽ 8 എണ്ണത്തിലും മോമിനുളിന്റെ കീഴിൽ ബംഗ്ലാദേശ് പരാജയം ഏറ്റുവാങ്ങി. ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനെന്ന നിലയിൽ ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതിൽ താന്‍ പരാജയം ആണെന്ന് മോമിനുള്‍ വ്യക്തമാക്കി.

രണ്ട് ദിവസത്തെ കളി നഷ്ടമായ ശേഷമാണ് ബംഗ്ലാദേശ് പാക്കിസ്ഥാനോട് പരാജയം ഏറ്റുവാങ്ങിയത്. മോമിനുള്ളിന് കീഴിൽ ബംഗ്ലാദേശ് നേടിയ രണ്ട് വിജയങ്ങള്‍ വന്നത് സിംബാബ്‍വേയ്ക്കെതിരെ ആണ്. അന്തിമമായി ഫലങ്ങള്‍ എന്താണെന്നതിലാണ് കാര്യമെന്നും താന്‍ ടെസ്റ്റ് ടീമിനെ മാറ്റിയെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്നും മോമിനുള്‍ വ്യക്തമാക്കി.

ഈ പ്രോസസ്സിൽ ആളുകള്‍ വിശ്വസിക്കുക എന്നത് വിജയം ലഭിയ്ക്കാത്തിടത്തോളം കാലം പ്രയാസകരമാണെന്നും മോമിനുള്ള വ്യക്തമാക്കി.

സിംബാബ്‍വേയ്ക്കെതിരെയുള്ള ടെസ്റ്റ് വിജയം അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള തുടക്കമായി കാണുന്നു

സിംബാബ്‍വേയ്ക്കെതിരെയുള്ള ബംഗ്ലാദേശിന്റെ വിജയം അടുത്ത ഡബ്ല്യുടിസി സൈക്കിളിനായുള്ള പ്രഛോദനമായി കാണുന്നുവെന്ന് പറഞ്ഞ് ടീം ക്യാപ്റ്റന്‍ മോമിനുള്‍ ഹക്ക്. ഓഗസ്റ്റിലാണ് പുതിയ സീസൺ ആരംഭിക്കുന്നത്. അതേ സമയം കഴിഞ്ഞ സീസണിലെ അവസാന സ്ഥാനക്കാരായിരുന്നു ബംഗ്ലാദേ്. ഇത് തങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുവാന്‍ ഏറെ സഹായിക്കുമെന്നും മോമിനുള്‍ വ്യക്തമാക്കി.

അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകളുടെ തുടക്കമായി ഇതിനെ കാണാമെന്നും ടീമിലെ ഓരോ താരങ്ങള്‍ക്കും അവര്‍ ചെയ്യേണ്ട റോളിനെക്കുറിച്ച് ഇപ്പോള്‍ നിശ്ചയമുണ്ടെന്നാണ് കരുതുന്നതെന്നും താരം വ്യക്തമാക്കി. ആദ്യ ഇന്നിംഗ്സിൽ 132/6 എന്ന നിലയിലേക്ക് വീണ ബംഗ്ലാദേശ് ശക്തമായ തിരിച്ചുവരവാണ് മത്സരത്തിൽ നടത്തിയത്. ഈ രീതിയിൽ വിജയം പിടിച്ചെടുക്കാനായത് ടീമിന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തുമെന്നും മോമിനുള്‍ വ്യക്തമാക്കി.

മഹമ്മുദുള്ളയുടെ ലിറ്റൺ ദാസ്, ടാസ്കിന്‍ എന്നിവരുമായുള്ള കൂട്ടുകെട്ട് രണ്ടാം ഇന്നിംഗ്സിൽ വലിയ സമ്മര്‍ദ്ദമില്ലാതെ ഷദ്മന്‍ – ഷാന്റോ എന്നിവര്‍ക്ക് കളിക്കുവാന്‍ അവസരം നല്‍കിയെന്നും മോമിനുള്‍ കൂട്ടിചേര്‍ത്തു.

70 റൺസ് നേടിയ മോമിനുള്ളും പുറത്ത്, രണ്ടാം സെഷനിലും പിടിമുറുക്കി സിംബാബ്‍വേ

ഹരാരെ ടെസ്റ്റിന്റെ ആദ്യ ദിവസം രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ബംഗ്ലാദേശിന് 6 വിക്കറ്റ് നഷ്ടം. 70 റൺസ് നേടിയ ക്യാപ്റ്റന്‍ മോമിനുള്‍ ഹക്കിന്റെ വിക്കറ്റ് കൂടി നഷ്ടമായതോടെ പ്രതിരോധത്തിലായ ബംഗ്ലാദേശിനെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ ലിറ്റൺ ദാസും മഹമ്മുദുള്ളയും ചേര്‍ന്ന് 35 റൺസ് നേടിയാണ് മുന്നോട്ട് നയിച്ചത്.

49 ഓവറുകള്‍ പിന്നിടുമ്പോള്‍ 167 റൺസാണ് ബംഗ്ലാദേശ് നേടിയിരിക്കുന്നത്. 26 റൺസുമായി ലിറ്റൺ ദാസും 14 റൺസ് നേടി മഹമ്മുദുള്ളയുമാണ് ക്രീസിലുള്ളത്. സിംബാബ്‍വേയ്ക്ക് വേണ്ടി ബ്ലെസ്സിംഗ് മുസറബാനി മൂന്നും വിക്ടര്‍ ന്യൗച്ചി രണ്ടും വിക്കറ്റ് നേടി.

Exit mobile version