വലിയ ആരോപണവുമായി ബംഗ്ലാദേശ് താരം, കോഹ്‍ലിയുടെ ഫേക്ക് ഫീൽഡിംഗ് അമ്പയര്‍മാര്‍ കണ്ടില്ല

ബംഗ്ലാദേശിന്റെ ഇന്ത്യയുടെ 5 റൺസ് തോൽവിയ്ക്ക് ശേഷം വലിയ ആരോപണവുമായി ബംഗ്ലാദേശ് താരം നൂറുള്‍ ഹസന്‍. മത്സരത്തിന്റെ 7ാം ഓവറിലാണ് ഈ സംഭവം നടക്കുന്നത്. അര്‍ഷ്ദീപ് ഡീപിൽ നിന്ന് എറിഞ്ഞ പന്ത് പിടിക്കുന്ന പോലെ കോഹ്‍ലി ഫേക്ക് ചെയ്തുവെന്നാണ് നൂറുള്‍ പറയുന്നത്.

അമ്പയര്‍മാരോ ബംഗ്ലാദേശ് ബാറ്റ്സ്മാന്മാരായ ലിറ്റൺ ദാസോ നജ്മുള്‍ ഹൊസൈന്‍ ഷാന്റോയു ഇത് കണ്ടില്ല. ഡെലിബറേറ്റ് ഡിസ്ട്രാക്ഷന്‍, ഡിസപ്ഷന്‍, ഒബ്സ്ട്രക്ഷന്‍ ഓഫ് ബാറ്റ്സ്മാന്‍ എന്നിവ ചെയ്താൽ പിഴയായി ബാറ്റിംഗ് ടീമിന് അഞ്ച് റൺസ് നൽകാമെന്നാണ് ഐസിസി നിയമം 41.5 പറയുന്നത്.

ഈ തീരുമാനം ബംഗ്ലാദേശിന് അനുകൂലമായിരുന്നുവെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നുവെന്നാണ് നൂറുള്‍ പറയുന്നത്. ഫേക്ക് ത്രോ ഇവര്‍ കാണാതെ പോയത് ഇന്ത്യയ്ക്ക് കാര്യങ്ങള്‍ അനുകൂലമാക്കിയെന്നും നൂറുള്‍ പറഞ്ഞു.

ഏഷ്യ കപ്പിൽ നൂറുള്‍ ഹസന്‍ കളിക്കില്ല

ബംഗ്ലാദേശ് താരം നൂറുള്‍ ഹസന്‍ ഏഷ്യ കപ്പിൽ കളിക്കില്ല. സിംബാബ്‍വേയ്ക്കെതിരെയുള്ള ടി20 പരമ്പരയ്ക്കിടെ പരിക്കേറ്റ താരത്തിന്റെ കൈവിരലിന് ശസ്ത്രക്രിയ നടത്തിയതിന് ശേഷം മൂന്ന് മുതൽ നാലാഴ്ച വിശ്രമം ആവശ്യമാണെന്നുമാണ് അറിയുന്നത്.

ബംഗ്ലാദേശിന്റെ ഏഷ്യ കപ്പ് സ്ക്വാഡ് പ്രഖ്യാപിക്കുന്ന സമയം എസിസി നീട്ടി കൊടുത്തിരുന്നു. ഒട്ടനവധി താരങ്ങളുടെ പരിക്കിന്റെ റിപ്പോര്‍ട്ടുകള്‍ നേടിയ ശേഷം മാത്രമേ ടീം പ്രഖ്യാപനം നടത്താനാകൂ എന്നും പ്രത്യേക പരിഗണന തരണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.

ഹസന്‍ ആയിരുന്നു ബംഗ്ലാദേശിന്റെ ടി20 പരമ്പരയിലെ ക്യാപ്റ്റന്‍. ഓഗസ്റ്റ് 27ന് ആണ് ഏഷ്യ കപ്പ് ആരംഭിയ്ക്കുന്നത്.

ഷാക്കിബും നൂറുള്‍ ഹസനും പൊരുതി, പക്ഷേ വിന്‍ഡീസിന് വിജയം 35 റൺസ് അകലെ

ആന്റിഗ്വയിൽ ഇന്നിംഗ്സ് തോൽവിയിലേക്ക് വീഴുകയായിരുന്ന ബംഗ്ലാദേശിനെ ഷാക്കിബ് അൽ ഹസനും നൂറുള്‍ ഹസനും ചേര്‍ന്ന് ലീഡിലേക്ക് എത്തിച്ചുവെങ്കിലും ഇരുവരെയും പുറത്താക്കി കെമര്‍ റോച്ച് തിരിച്ചടിച്ചതോടെ ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് 245 റൺസിൽ അവസാനിച്ചു.

ഒരു ഘട്ടത്തിൽ 109/6 എന്ന നിലയിൽ നിന്നാണ് ഷാക്കിബും നൂറുളും ചേര്‍ന്ന് ഏഴാം വിക്കറ്റിൽ ബംഗ്ലാദേശിനെ 123 റൺസ് കൂട്ടുകെട്ടുമായി ലീഡ് നേടുന്ന സ്ഥിതിയിലേക്ക് എത്തിച്ചത്. എന്നാൽ ഇരുവരും പുറത്തായി അധികം വൈകാതെ ബംഗ്ലാദേശ് ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു.

83 റൺസ് മാത്രം ലീഡായിരുന്നും ബംഗ്ലാദേശിന് നേടാനായത്. വെസ്റ്റിന്‍ഡീസിനായി കെമര്‍ റോച്ച് അഞ്ചും അൽസാരി ജോസഫ് മൂന്നും വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 49/3 എന്ന നിലയിലാണ്. 28 റൺസുമായി ജോൺ കാംപെല്ലും 17 റൺസ് നേടി ജെര്‍മൈന്‍ ബ്ലാക്ക്വുഡുമാണ് ഖാലിദ് അഹമ്മദിന്റെ തകര്‍പ്പന്‍ ബൗളിംഗിന് മുന്നിൽ 9/3 എന്ന നിലയിലേക്ക് വീണ വെസ്റ്റിന്‍ഡീസിനെ തിരിച്ചുകൊണ്ടുവന്നത്.

ബംഗ്ലാദേശിനെ കാത്തിരിക്കുന്നത് വലിയ തോല്‍വി

ക്രൈസ്റ്റ്ചര്‍ച്ചിൽ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് തകര്‍ന്നടിഞ്ഞു. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം ന്യൂസിലാണ്ട് തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 521/6 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത ശേഷം ബംഗ്ലാദേശ് ബാറ്റിംഗിനിറങ്ങിയ ദയനീയമായ തകര്‍ച്ച നേരിടുകയായിരുന്നു.

ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ കഷ്ടപ്പെടുന്ന ബംഗ്ലാദേശ് 126 റൺസിന് ഓള്‍ഔട്ട് ആയി. യാസിര്‍ അലി നേടിയ അര്‍ദ്ധ ശതകം ആണ് ടീമിന്റെ ബാറ്റിംഗിൽ എടുത്ത് പറയാനാകുന്ന പ്രകടനം. 55 റൺസാണ് താരം നേടിയത്. നൂറുള്‍ ഹസന്‍ 41 റൺസ് നേടി.

ന്യൂസിലാണ്ടിനായി ട്രെന്റ് ബോള്‍ട്ട് അഞ്ചും ടിം സൗത്തി മൂന്നും വിക്കറ്റ് നേടി. കൈൽ ജാമിസണ് രണ്ട് വിക്കറ്റ് ലഭിച്ചു. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ ബംഗ്ലാദേശ് 395 റൺസ് കൂടി നേടേണം.

തമീമിന്റെ തകര്‍പ്പന്‍ ശതകം, സിംബാബ്‍വേയ്ക്കെതിരെ മൂന്നാം ഏകദിനത്തിലും ബംഗ്ലാദേശിന് വിജയം

തമീം ഇക്ബാലിന്റെ തകര്‍പ്പന്‍ അര്‍ദ്ധ ശതകത്തിന് ശേഷം നൂറുള്‍ ഹസന്റെ നിര്‍ണ്ണായക ഇന്നിംഗ്സ് കൂടിയായപ്പോള്‍ ബംഗ്ലാദേശിന് 5 വിക്കറ്റ് വിജയം. 298 റൺസ് നേടിയ സിംബാബ്‍വേയുടെ സ്കോര്‍ ചേസ് ചെയ്തിറങ്ങിയ ബംഗ്ലാദേശിന് വേണ്ടി ക്യാപ്റ്റന്‍ തമീം ഇക്ബാല്‍ 112 റൺസ് നേടിയപ്പോള്‍ ലിറ്റൺ ദാസ്(32), ഷാക്കിബ് അല്‍ ഹസന്‍(30), മുഹമ്മദ് മിഥുന്‍ (30) എന്നിവര്‍ക്കൊപ്പം നൂറുള്‍ ഹസന്‍ നേടിയ 45 റൺസാണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്.

ഓപ്പണിംഗിൽ ലിറ്റൺ ദാസുമായി 88 റൺസ് കൂട്ടുകെട്ട് നേടിയ തമീം രണ്ടാം വിക്കറ്റിൽ ഷാക്കിബിനൊപ്പം 59 റൺസ് കൂടി നേടി. തമീം ഇക്ബാല്‍ പുറത്താകുമ്പോള്‍ 204/3 എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. മഹമ്മുദുള്ളയെ തൊട്ടടുത്ത പന്തിൽ നഷ്ടമായ ബംഗ്ലദേശ് പൊടുന്നനേ പ്രതിരോധത്തിലായെങ്കിലും പിന്നീട് നൂറുളും മിഥുനും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ 64 റൺസ് നേടി വിജയത്തിന് അടുത്തേക്ക് ടീമിനെ എത്തിച്ചു.

മത്സരത്തിന്റെ 48ാം ഓവറിൽ അഫീഫ് ഹൊസൈന്‍ ലൂക്ക് ജോംഗ്വേയെ ഒരു സിക്സും ഫോറും പറത്തി കളി വേഗത്തിലവസാനിപ്പിക്കുകയായിരുന്നു. അഫിഫ് 17 പന്തിൽ 26 റൺസ് നേടി.

 

ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാനാകാതെ ബംഗ്ലാദേശ്, ചെറുത്ത് നില്പുയര്‍ത്തിയത് നൂറുള്‍ ഹസന്‍ മാത്രം

ബംഗ്ലാദേശ് നിരയിലെ ഏകനായ പോരാളിയായി നൂറൂള്‍ ഹസന്‍ മാറിയെങ്കിലും ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാനാകാതെ സന്ദര്‍ശകര്‍. ഇന്ന് ആന്റിഗ്വ ടെസ്റ്റിന്റെ ആദ്യ സെഷനില്‍ തന്നെ ബംഗ്ലാദേശിന്റെ ചെറുത്ത്നില്പ് അവസാനിക്കുകയായിരുന്നു. ഇന്നിംഗ്സിനും 219 റണ്‍സിന്റെയും വിജയമാണ് വിന്‍ഡീസ് നേടിയത്. ആദ്യ ഇന്നിംഗ്സിനെ അപേക്ഷിച്ച് രണ്ടാം ഇന്നിംഗ്സില്‍ മെച്ചപ്പെട്ട സ്കോര്‍ ബംഗ്ലാദേശിനു നേടാനായെങ്കിലും വിന്‍ഡീസ് ഒന്നാം ഇന്നിംഗ്സ് സ്കോറിനു വെല്ലുവിളിയുയര്‍ത്തുവാന്‍ പോന്നതായിരുന്നില്ല ഈ പ്രകടനം.

ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് 144 റണ്‍സിനു അവസാനിക്കുകയായിരുന്നു. അവരുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിലും 101 റണ്‍സ് അധികമാണ് അവര്‍ രണ്ടാം ഇന്നിംഗ്സില്‍ നേടിയത്.

നൂറുള്‍ ഹസന്‍ 64 റണ്‍സ് നേടിയപ്പോള്‍ മറ്റാര്‍ക്കും തന്നെ കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. 36 പന്തില്‍ നിന്നാണ് നൂറുള്‍ തന്റെ അര്‍ദ്ധ ശതകം തികച്ചത്. ഷാനണ്‍ ഗബ്രിയേല്‍ അഞ്ച് വിക്കറ്റും ജേസണ്‍ ഹോള്‍ഡര്‍ 3 വിക്കറ്റുമാണ് രണ്ടാം ഇന്നിംഗ്സില്‍ നേടിയത്. മിഗ്വല്‍ കമ്മിന്‍സിനാണ് ഹസന്റെ വിക്കറ്റ്. ഇന്നിംഗ്സിലെ അവസാന വിക്കറ്റും കമ്മിന്‍സാണ് സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version