അനായാസ ചേസിംഗിനിടെ ട്വിസ്റ്റ്, അവസാന ഓവറില്‍ കടന്ന് കൂടി ഇന്ത്യ

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ യുഗത്തിന്റെ തുടക്കം ജയത്തോടെ ആഘോഷിച്ച് രോഹിത് ശര്‍മ്മയും രാഹുല്‍ ദ്രാവിഡും. ന്യൂസിലാണ്ടിന്റെ സ്കോറായ 164/6 പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്.

ഒരു ഘട്ടത്തിൽ 20 പന്തിൽ 21 റൺസ് വേണ്ട ഘട്ടത്തിൽ നിന്ന് റൺസ് കണ്ടെത്തുവാന്‍ ഇന്ത്യ ബുദ്ധിമുട്ടിയെങ്കിലും 17 റൺസുമായി ഋഷഭ് പന്ത് ഇന്ത്യയുടെ 5 വിക്കറ്റ് വിജയം ഉറപ്പാക്കുകയായിരുന്നു.

Rohitsharma

കെഎൽ രാഹുലും രോഹിത് ശര്‍മ്മയും കൂടി പവര്‍പ്ലേയ്ക്കുള്ളിൽ 50 റൺസ് നേടിയെങ്കിലും 15 റൺസ് നേടിയ രാഹുലിനെ ടീമിന് നഷ്ടമാകുകയായിരുന്നു. രണ്ടാം വിക്കറ്റിൽ രോഹിത്തും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് 59 റൺസ് നേടി ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിച്ചുവെങ്കിലും 36 റൺസ് നേടിയ രോഹിത് ശര്‍മ്മയെ ഇന്ത്യയ്ക്ക് നഷ്ടമായി.

34 പന്തിൽ അര്‍ദ്ധ ശതകം തികച്ച സൂര്യകുമാര്‍ യാദവ് സിക്സര്‍ നേടിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. പന്തുമായി 35 റൺസ് കൂട്ടുകെട്ടിന് ശേഷം സൂര്യകുമാര്‍ യാദവ് പുറത്താകുമ്പോള്‍ ഇന്ത്യയ്ക്ക് 20 പന്തിൽ 21 റൺസായിരുന്നു വേണ്ടിയിരുന്നത്. 40 പന്തിൽ 62 റൺസാണ് സൂര്യകുമാര്‍ യാദവ് നേടിയത്.

തൊട്ടടുത്ത ഓവറിൽ ലോക്കി ഫെര്‍ഗൂസൺ വെറും 5 റൺസ് മാത്രം വിട്ട് നല്‍കിയപ്പോള്‍ ഇന്ത്യയുടെ വിജയ ലക്ഷ്യം 12 പന്തിൽ 16 റൺസായി മാറി. ടിം സൗത്തി എറിഞ്ഞ 19ാം ഓവറിൽ 6 റൺസ് മാത്രം നേടിയ ഇന്ത്യയ്ക്ക് ശ്രേയസ്സ് അയ്യരുടെ വിക്കറ്റും നഷ്ടമായി.

ഇതോടെ അവസാന ഓവറിലെ ലക്ഷ്യം 10 റൺസായി. ഓവറിലെ ആദ്യ പന്ത് വൈഡ് എറിഞ്ഞ മിച്ചലിനെതിരെ ബൗണ്ടറി നേടുവാന്‍ അരങ്ങേറ്റക്കാരന്‍ വെങ്കിടേഷ് അയ്യര്‍ക്ക് സാധിച്ചുവെങ്കിലും അടുത്ത പന്തിൽ താരം പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. അടുത്ത പന്തിൽ വീണ്ടും വൈഡും ഒരു സിംഗിളും ലഭിച്ചപ്പോള്‍ ഇന്ത്യയ്ക്ക് ജയിക്കുവാന്‍ മൂന്ന് പന്തിൽ മൂന്ന് റൺസ് നേടേണ്ട സ്ഥിതിയായി.

Exit mobile version