ന്യൂസിലാണ്ടിന് 332 റൺസ് വിജയ ലക്ഷ്യം

സിൽഹെറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് 338 റൺസിന് അവസാനിച്ചു. ഇതോടെ ന്യൂസിലാണ്ടിന് മുന്നിൽ 332 റൺസ് വിജയ ലക്ഷ്യം നൽകുകയായിരുന്നു. ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ടിനാകട്ടേ ടോം ലാഥത്തിന്റെ വിക്കറ്റ് തുടക്കത്തിലെ നഷ്ടമായി.

105 റൺസ് നേടിയ നജ്മുള്‍ ഹൊസൈന്‍ ഷാന്റോയ്ക്കൊപ്പം മുഷ്ഫിക്കുര്‍ റഹിമും(67) പുറത്താകാതെ 50 റൺസ് നേടി മെഹ്ദി ഹസന്‍ മിറാസിന്റെയും ബാറ്റിംഗാണ് ബംഗ്ലാദേശിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.

ന്യൂസിലാണ്ടിനായി അജാസ് പട്ടേൽ നാലും ഇഷ് സോദി രണ്ടും വിക്കറ്റ് നേടി.

മെഹ്ദി ഹസന്‍ അയര്‍ലണ്ടിനെതിരെയുള്ള ആദ്യ മത്സരത്തിൽ കളിച്ചേക്കില്ല

പരിക്കേറ്റ മെഹ്ദി ഹസന്‍ മിറാസ് ബംഗ്ലാദേശിന്റെ അയര്‍ലണ്ടിനെതിരെയുള്ള ഏകദിനത്തിലെ ആദ്യ മത്സരത്തിൽ കളിച്ചേക്കില്ല. താരത്തിന് പരിശീലനത്തിനിടയ്ക്ക് തലയ്ക്കും കണ്ണിനുമായി ഫുട്ബോള്‍ കൊണ്ട് പ്രഹരം ഏൽക്കുകയായിരുന്നു.

പ്രാരംഭ സ്കാനുകളിൽ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും കണ്ണിൽ ബ്ലഡ് ക്ലോട്ട് ഉണ്ടെന്നാണ് നേത്ര രോഗ സ്പെഷ്യലിസ്റ്റ് അറിയിച്ചതെന്നാണ് അറിയുന്നത്.

ഓപ്പണറായി വീണ്ടും മെഹ്ദി ഹസനെ പരീക്ഷിച്ച് ബംഗ്ലാദേശ്, താരം നേടിയ 46 റൺസിന്റെ ബലത്തിൽ യുഎഇയ്ക്കെതിരെ 169 റൺസ്

മെഹ്ദി ഹസന്‍ ഓപ്പണിംഗ് റോളിൽ എത്തി 46 റൺസ് നേടിയപ്പോള്‍ യുഎഇയ്ക്കെതിരെ രണ്ടാം ടി20യിൽ 169/5 എന്ന സ്കോര്‍ നേടി ബംഗ്ലാദാശ്. ഹസനൊപ്പം ലിറ്റൺ ദാസ്(25), മൊസ്ദേക്ക് ഹൊസൈന്‍(27), യസീര്‍ അലി(13 പന്തിൽ പുറത്താകാതെ 21), നൂറുള്‍ ഹസന്‍(10 പന്തിൽ പുറത്താകാതെ 19) എന്നിവരാണ് തിളങ്ങിയ മറ്റു താരങ്ങള്‍. അഫിഫ് ഹൊസൈന്‍ 10 പന്തിൽ 18 റൺസ് നേടി.

യുഎഇയ്ക്ക് വേണ്ടി അയാന്‍ അഫ്സൽ ഖാന്‍ രണ്ട് വിക്കറ്റ് നേടി.

ഓപ്പണിംഗിൽ മെഹ്‍ദിയെ ഇനിയും ബംഗ്ലാദേശ് പരിഗണിക്കും – ഷാക്കിബ് അൽ ഹസന്‍

ഏഷ്യ കപ്പിൽ നിന്ന് പുറത്തായെങ്കിലും ലിറ്റൺ ദാസിന് ഒരു ഓപ്പണിംഗ് പങ്കാളിയെ കണ്ടെത്തുകയെന്ന ദൗത്യത്തിനായി ബംഗ്ലാദേശ് പരീക്ഷണങ്ങള്‍ തുടരുമെന്ന് അറിയിച്ച് ഷാക്കിബ് അൽ ഹസന്‍. ഏഷ്യ കപ്പിൽ പരിക്ക് കാരണം ലിറ്റൺ ദാസ് കളിച്ചില്ലെങ്കിലും താരം മടങ്ങിയെത്തുമ്പോള്‍ ബംഗ്ലാദേശിനായി ഓപ്പണിംഗ് സ്ഥാനത്ത് പരിഗണിക്കപ്പെടുക ലിറ്റൺ ദാസിനെ തന്നെയായിരുന്നു.

താരത്തിന് ഒപ്പമാരെന്ന ചോദ്യമാണ് ബംഗ്ലാദേശിനെ അലട്ടുന്നത്. തമീം ഇക്ബാൽ ടി20യിൽ നിന്ന് വിരമിച്ച ശേഷം ഓപ്പണിംഗ് ബംഗ്ലാദേശിന് തലവേദന തന്നെയാണ്. ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ കളിച്ച അനാമുള്‍ ഹക്കും മുഹമ്മദ് നൈയിമും പരാജയം ആയതോടെ ഇരുവര്‍ക്കും ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരത്തിൽ ്വസരം ലഭിച്ചില്ല.

ഇതോടെ ബംഗ്ലാദേശ് ഓള്‍റണ്ടര്‍ മെഹ്ദി ഹസന് ആണ് ഓപ്പണിംഗ് ദൗത്യം നൽകിയത്. മാര്‍ച്ച് 2020ൽ തമീം വിരമിച്ചതിന് ശേഷം 38 ടി20 മത്സരങ്ങളിൽ നിന്നായി 14 ഓപ്പണിംഗ് കോമ്പിനേഷനെ ആണ് ബംഗ്ലാദേശ് പരീക്ഷിച്ചത്.

ഈ മത്സരങ്ങളിൽ നൈയിമിനാണ് ഏറ്റവും കൂടുതൽ അവസരം ലഭിച്ചത്. മെഹ്ദി ഹസനെ ഓപ്പണറുടെ റോളിൽ ബംഗ്ലാദേശ് ഏറെക്കാലമായി ആലോചിക്കുന്ന പേരാണെന്നും താരത്തിന് ഇനിയും അവസരം നൽകുമെന്നാണ് ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അൽ ഹസനും പറഞ്ഞത്.

ദസുന്‍ ഷനകയുടെ മൈന്‍ഡ് ഗെയിമിൽ വീഴില്ല – മെഹ്ദി ഹസന്‍

അഫ്ഗാനിസ്ഥാനെക്കാള്‍ എളുപ്പമുള്ള എതിരാളികള്‍ ബംഗ്ലാദേശ് ആണെന്ന ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനകയുടെ പ്രതികരണത്തിന് മറുപടിയുമായി ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ മെഹ്‍ദി ഹസന്‍. ഷനകയുടെ മൈന്‍ഡ് ഗെയിമിൽ ബംഗ്ലാദേശ് വീഴില്ലെന്നും താന്‍ ഈ ടീം മോശമാണെന്നും ഈ ടീം നല്ലതാണെന്നും പ്രതികരിക്കുവാനില്ലെന്നും ഹസന്‍ പറഞ്ഞു.

ഒരു മികച്ച ടീം മോശം കളിയാണ് കളിക്കുന്നതെങ്കിൽ അന്ന് തോൽക്കും. സെപ്റ്റംബര്‍ 1ന് ആണ് ശ്രീലങ്കയും ബംഗ്ലാദേശും ഏറ്റുമുട്ടുക. ബംഗ്ലാദേശ് നിരയിൽ മുസ്തഫിസുര്‍ റഹ്മാനും ഷാക്കിബ് അൽ ഹസനും കഴിഞ്ഞാൽ പിന്നെ ലോകോത്തര ബൗളര്‍മാര്‍ ഇല്ലെന്നും എന്നാൽ അഫ്ഗാനിസ്ഥാന്‍ അത്തരത്തിൽ അല്ലെന്നുമാണ് ഷനക പോസ്റ്റ് മാച്ച് പ്രസ് കോൺഫറന്‍സിൽ പറഞ്ഞത്.

ഓഗസ്റ്റ് 30ന് തങ്ങള്‍ നേരിടാന്‍ പോകുന്ന അഫ്ഗാനിസ്ഥാനെക്കുറിച്ചാണ് ഇപ്പോള്‍ ടീം ചിന്തിക്കുന്നതെന്നും അല്ലാതെ സെപ്റ്റംബര്‍ 1ന് നടക്കുന്ന മത്സരത്തിനെക്കുറിച്ചല്ലെന്നും മെഹ്ദി ഹസന്‍ വ്യക്തമാക്കി.

ഏകദിനം വിന്‍ഡീസിന് ശരിയാകുന്നില്ല, രണ്ടാം മത്സരത്തിലും ബംഗ്ലാദേശിന്റെ ആധിപത്യം

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തിലും കരുത്താര്‍ന്ന പ്രകടനവുമായി വിജയം നേടി ബംഗ്ലാദേശ്. ഇന്നലെ 35 ഓവറിൽ ആതിഥേയരെ 108 റൺസിന് എറിഞ്ഞൊതുക്കിയ ശേഷം ബംഗ്ലാദേശ് 20.4 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിലാണ് വിജയം കരസ്ഥമാക്കിയത്.

മെഹ്ദി ഹസന്‍ നാലും നസും അഹമ്മദ് മൂന്നും വിക്കറ്റ് നേടിയാണ് വെസ്റ്റിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞത്. 25 റൺസുമായി വാലറ്റത്തിൽ പുറത്താകാതെ നിന്ന കീമോ പോള്‍ ആണ് വെസ്റ്റിന്‍ഡീസിന്റെ ടോപ് സ്കോറര്‍. ടീമിനെ നൂറ് കടത്തിയത് ഈ ചെറുത്ത്നില്പാണ്.

തമീം ഇക്ബാൽ അപരാജിതനായി 50 റൺസ് നേടിയപ്പോള്‍ ലിറ്റൺ ദാസ് 32 റൺസുമായി ക്രീസിലുണ്ടായിരുന്നു. 20 റൺസ് നേടിയ നജ്മുള്‍ ഹൊസൈന്‍ ഷാന്റോയുടെ വിക്കറ്റാണ് ബംഗ്ലാദേശിന് നഷ്ടമായത്.

കൈൽ മയേഴ്സ് മുന്നിൽ നയിക്കുന്നു, വെസ്റ്റിന്‍ഡീസിന്റെ ലീഡ് 142 റൺസ്

സെയിന്റ് ലൂസിയ ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ 376/7 എന്ന സ്കോര്‍ നേടി വെസ്റ്റിന്‍ഡീസ്. ബംഗ്ലാദേശിനെ 234 റൺസിന് പുറത്താക്കിയ ശേഷം കൈൽ മയേഴ്സിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തിൽ 142 റൺസ് ലീഡാണ് വെസ്റ്റിന്‍ഡീസ് നേടിയിട്ടുള്ളത്.

മയേഴ്സ് 140 റൺസ് നേടി പുറത്താകാതെ നിൽക്കുകയാണ്. 29 റൺസ് നേടിയ ജോഷ്വ ഡാ സിൽവയെയും 6 റൺസ് നേടിയ അൽസാരി ജോസഫിനെയും ആണ് ടീമിന് ഇന്ന് നഷ്ടമായത്. ബംഗ്ലാദേശിനായി ഖാലിദ് അഹമ്മദും മെഹ്ദി ഹസനും മൂന്ന് വിക്കറ്റ് വീതം നേടി.

ബ്രാത്‍വൈറ്റിന് ശതകം നഷ്ടം മികച്ച തിരിച്ചുവരവുമായി ബംഗ്ലാദേശ്, മെഹ്ദി ഹസന് 4 വിക്കറ്റ്

224/4 എന്ന നിലയിൽ മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്ന വെസ്റ്റിന്‍ഡീസിനെ 265 റൺസിന് ഓള്‍ഔട്ട് ആക്കി ബംഗ്ലാദേശ്. 41 റൺസ് നേടുന്നതിനിടെ 6 വിക്കറ്റ് ആതിഥേയര്‍ക്ക് നഷ്ടമായപ്പോള്‍ 162 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ടീം നേടിയത്.

ക്രെയിഗ് ബ്രാത്‍വൈറ്റിന് ശതകം 6 റൺസ് അകലെ നഷ്ടമായപ്പോള്‍ ജെര്‍മൈന്‍ ബ്ലാക്ക്വുഡ് 63 റൺസ് നേടി പുറത്താക്കി. എന്‍ക്രുമ ബോണ്ണര്‍(33), ഗുഡകേഷ് മോട്ടി(23*) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

ബംഗ്ലാദേശിനായി മെഹ്ദി ഹസന്‍ 4 വിക്കറ്റ് നേടിയപ്പോള്‍ ഖാലിദ് അഹമ്മദും എബോദത്ത് ഹൊസൈനും രണ്ട് വീതം വിക്കറ്റ് നേടി.

രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 50/2 എന്ന നിലയിലാണ്. തമീം ഇക്ബാൽ(22), മെഹ്ദി ഹസന്‍(2) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ മഹമ്മുദുള്‍ ഹസന്‍ ജോയ്(18*), നജ്മുള്‍ ഹൊസൈന്‍ ഷാന്റോ(8*) എന്നിവരാണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്.

വെസ്റ്റിന്‍ഡീസിനെ വീണ്ടും ബാറ്റ് ചെയ്യിക്കുവാന്‍ 112 റൺസ് കൂടി ബംഗ്ലാദേശ് നേടേണ്ടതുണ്ട്.

ഖാലിദ് അഹമ്മദിന് നാല് വിക്കറ്റ്, ബാവുമയ്ക്ക് ശതകം നഷ്ടം, ദക്ഷിണാഫ്രിക്ക 367 റൺസ് നേടി പുറത്തായി

ബംഗ്ലാദേശിനെതിരെ ഡര്‍ബന്‍ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് 367 റൺസിൽ അവസാനിച്ചു. ടെംബ ബാവുമയ്ക്ക്(93) ശതകം ഏഴ് റൺസ് അകലെ നഷ്ടമായപ്പോള്‍ ഖാലിദ് അഹമ്മദിന്റെ 4 വിക്കറ്റ് നേട്ടമാണ് ബംഗ്ലാദേശ് നിരയിലെ ശ്രദ്ധേമായ പ്രകടനം.

തലേ ദിവസത്തെ സ്കോറായ 233/4 എന്ന സ്കോറിൽ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിൽ തന്നെ കൈലിന്റെ വിക്കറ്റ് നഷ്ടമായി. അതേ ഓവറിൽ തന്നെ തൊട്ടടുത്ത പന്തിൽ ഖാലിദ് അഹമ്മദ് വിയാന്‍ മുള്‍ഡറെയും പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക 245/6 എന്ന നിലയിലേക്ക് വീണു.

പിന്നീട് കേശവ് മഹാരാജും ടെംബ ബാവുമയും ചേര്‍ന്ന് 45 റൺസ് ഏഴാം വിക്കറ്റിൽ നേടിയെങ്കിലും ബാവുമയ്ക്ക് ശതകം കൈയ്യകലത്തിൽ നഷ്ടമാകുകയായിരുന്നു. അടുത്ത ഓവറിൽ കേശവ് മഹാരാജിന്റെ വിക്കറ്റും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായപ്പോള്‍ പിന്നീട് സൈമൺ ഹാര്‍മ്മര്‍ ആണ് വാലറ്റത്തോടൊപ്പം പൊരുതി നിന്ന് ടീമിനെ മുന്നോട്ട് നയിച്ചത്.

അവസാന വിക്കറ്റിൽ 35 റൺസ് നേടിയ സൈമൺ – ഒലിവിയര്‍ കൂട്ടുകെട്ടിനെ മെഹ്ദി ഹസന്‍ ആണ് തകര്‍ത്തത്. സൈമൺ ഹാര്‍മ്മര്‍ പുറത്താകാതെ 38 റൺസ് നേടി ക്രീസിൽ നിന്നു.

45/6 എന്ന നിലയിലേക്ക് തകർന്നിടും തോറ്റ് മടങ്ങാതെ ബംഗ്ലാദേശ്, 4 വിക്കറ്റ് വിജയം

45/6 എന്ന നിലയിലേക്ക് വീണ ശേഷം പതറാതെ പിടിച്ച് നിന്ന് വിജയം പിടിച്ചെടുത്ത് ബംഗ്ലാദേശ്. 216 റൺസെന്ന ചെറിയ ലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശിനെ ഫസൽഹഖ് ഫറൂക്കിയുടെ 4 വിക്കറ്റ് നേട്ടം തകര്‍ത്തുവെങ്കിലും ഏഴാം വിക്കറ്റിൽ 164 റൺസ് കൂട്ടുകെട്ട് നേടി അഫിഫ് ഹൊസൈന്‍ – മെഹ്ദി ഹസന്‍ കൂട്ടുകെട്ട് ടീമിനെ വിജയത്തിലേക്ക് നയിച്ചു.

ഈ കൂട്ടുകെട്ട് തകര്‍ക്കുവാന്‍ അഫ്ഗാനിസ്ഥാന് കഴിയാതെ പോയപ്പോള്‍ അഫിഫ് ഹൊസൈന്‍ 93 റൺസും മെഹ്ദി ഹസൻ 81 റൺസും നേടി വിജയം ഉറപ്പാക്കി.

ബംഗ്ലാദേശ് 458 റൺസിന് ഓള്‍ഔട്ട്

ന്യൂസിലാണ്ടിനെതിരെ 130 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി പുറത്തായി ബംഗ്ലാദേശ്. മത്സരത്തിന്റെ നാലാം ദിവസം ടീം 458 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

47 റൺസ് നേടിയ മെഹ്ദി ഹസന്‍ ആണ് വാലറ്റത്തിനൊപ്പം നിന്ന് പൊരുതി ബംഗ്ലാദേശിന് മികച്ച സ്കോര്‍ നേടിക്കൊടുത്തത്. യാസിര്‍ അലി 26 റൺസ് നേടി.

ന്യൂസിലാണ്ടിനായി ട്രെന്റ് ബോള്‍ട്ട് നാലും നീൽ വാഗ്നര്‍ മൂന്നും വിക്കറ്റ് നേടി. നാലാം ദിവസത്തെ രണ്ടാം സെഷന്‍ പുരോഗമിക്കുമ്പോള്‍ 10 ഓവര്‍ പിന്നിടുമ്പോള്‍ ന്യൂസിലാണ്ട് 30/1 എന്ന സ്കോറിലാണ്.

ബംഗ്ലാദേശിന്റെ ലീഡിനൊപ്പമെത്തുവാന്‍ നൂറ് റൺസ് കൂടി ആതിഥേയര്‍ നേടണം.

മൂന്നാം സെഷനിൽ ബംഗ്ലാദേശിന്റെ ശക്തമായ തിരിച്ചുവരവ്, സിംബാബ്‍വേ 276 റൺസിന് പുറത്ത്

ഒരു ഘട്ടത്തിൽ 225/2 എന്ന ശക്തമായ നിലയിലായിരുന്ന സിംബാ‍ബ്‍വേയ്ക്ക് അവസാന 8 വിക്കറ്റ് 51 റൺസ് നേടുന്നതിനിടെ നഷ്ടമായപ്പോള്‍ ഹരാരെ ടെസ്റ്റിൽ മേല്‍ക്കൈ നേടി ബംഗ്ലാദേശ്. മെഹ്ദി ഹസനും ഷാക്കിബ് അല്‍ ഹസനും കൂടി ചേര്‍ന്നാണ് മൂന്നാം സെഷനിൽ സിംബാബ്‍വേയുടെ കഥ കഴിച്ചത്. 192 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ബംഗ്ലാദേശ് 276 റൺസിന് സിംബാബ്‍വേയെ ഓള്‍ഔട്ട് ആക്കുകയായിരുന്നു.

87 റൺസ് നേടിയ കൈറ്റാനോ സിംബാബ്‍വേയ്ക്ക് വേണ്ടി അരങ്ങേറ്റ മത്സരത്തിൽ മികച്ച പ്രകടനം ആണ് പുറത്തെടുത്തത്. റെഗിസ് ചകാബാവ പുറത്താകാതെ 31 റൺസ് നേടി. 81 റൺസ് നേടിയ ബ്രണ്ടന്‍ ടെയിലറുടെ വിക്കറ്റ് സിംബാബ്‍വേയ്ക്ക് ആദ്യ സെഷനിൽ നഷ്ടമായിരുന്നു.

മെഹ്ദി ഹസന്‍ അഞ്ചും ഷാക്കിബ് അല്‍ ഹസന്‍ നാലും വിക്കറ്റ് നേടിയാണ് സിംബാബ്‍വേയുടെ നടുവൊടിച്ചത്.

Exit mobile version