ഗ്രഹാം പോട്ടറിനെ പരിശീലകനാക്കാൻ ഫ്രഞ്ച് ക്ലബ് നീസ്

INEOS സ്‌പോർട്‌സ് ഡയറക്ടർ ഡേവ് ബ്രെയ്ൽസ്‌ഫോർഡ് മുൻ ചെൽസി മാനേജർ ഗ്രഹാം പോട്ടറെ ഫ്രഞ്ച് ക്ലബ് OGC Nice-ലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. നീസ് പോട്ടറുമായി രണ്ട് വട്ടം ചർച്ചകൾ നടത്തിയതായാണ് റിപ്പോർട്ടുകൾ.ചെൽസിയിലെ മോശം പ്രകടനങ്ങൾ കാരണം ഒരു മാസം മുമ്പ് പോട്ടറിനെ പുറത്താക്കിയിരുന്നു‌. എന്നാൽ അതിനു മുമ്പ് ബ്രൈറ്റണിൽ തന്റെ കോച്ചിങ് മികവ് പുറത്തെടുക്കാൻ പോട്ടറിനായിരുന്നു.

ജനുവരിയിൽ ലൂസിയൻ ഫാവ്രെ ക്ലബ് വിട്ടത് മുതൽ ദിദിയർ ഡിഗാർഡാണ് നൈസിന്റെ താൽക്കാലിക പരിശീലകനായി പ്രവർത്തിക്കുന്നത്. ചുമതലയേറ്റ ആദ്യ ഏതാനും ആഴ്ചകളിൽ ശ്രദ്ധേയമായ ചില ഫലങ്ങൾ കൈവരിച്ചു എങ്കിലും പിന്നീട് നീസ് പിറകോട്ട് പോയി. ഇതുകൊണ്ടാണ് പുതിയ പരിശീലകനെ ക്ലബ് അന്വേഷിക്കുന്നത്‌.

ടോബിഡോക്ക് പിറകെ പ്രീമിയർ ലീഗ് വമ്പന്മാർ

നീസ് പ്രതിരോധ താരം ജീൻ ക്ലയർ ടോബിഡോക്ക് പിറകെ പ്രീമിയർ ലീഗ് വമ്പന്മാർ. കഴിഞ്ഞ ദിവസം നീസ് – റെന്നെ മത്സരത്തിൽ ഇരുപത്തിമൂന്നുകാരന്റെ പ്രകടനം നിരീക്ഷിക്കാൻ ന്യൂകാസിൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ എന്നീ ടീമുകളുടെ സ്കൗട്ടുകൾ എത്തിയിരുന്നതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. സീസണോടെ താരം നീസ് വിടുമെന്ന് സൂചനകൾക്കിടയാണ് താരത്തിൽ കണ്ണ് വെച്ച ടീമുകൾ മത്സരം നിരീക്ഷിക്കാൻ എത്തിയത്. കഴിഞ്ഞ സീസണുകൾ മുതൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരത്തെ ചുറ്റിപ്പറ്റി നേരത്തെ മുതൽ ട്രാൻസ്ഫർ ചർച്ചകൾ നടക്കുന്നുണ്ട്. ഫ്രഞ്ച് മാധ്യമമായ ലെ എക്വിപെ നേരത്തെ തന്നെ മാഞ്ചസ്റ്റർ യുനൈറ്റഡിന് ടോബിഡോയിൽ ഉള്ള താൽപര്യം വെളിപ്പെടുത്തിയിരുന്നു.

ടോളോയീസെ യൂത്ത് ടീമിലൂടെ കരിയർ തുടങ്ങിയ താരം സീനിയർ ടീം അരങ്ങേറ്റത്തിന് ശേഷം 2019 ൽ ബാഴ്‌സയിൽ എത്തിയിരുന്നു. എന്നാൽ ടീമുമായി പൊരുത്തപ്പെടാൻ സമയം എടുത്തതോടെ ടോബിഡോ 2020ന് ശേഷം ഷാൽകെ, ബെൻഫിക്ക, നീസ് എന്നീ ടീമുകളിൽ ലോണിൽ കളിച്ചു. പിന്നീട് നീസ് താരത്തെ സ്വന്തമാക്കുകയായിരുന്നു. ഫ്രഞ്ച് ടീമിൽ എത്തിയത് മുതൽ താരത്തിന്റെ കരിയർ ഗ്രാഫ് മുകളിലൊട്ടാണ്. ഇപ്പോൾ ട്രാൻസ്ഫർ മാർക്കറ്റിൽ 45മില്യൺ യൂറോയോളം പ്രതീക്ഷിക്കുന്ന താരത്തിന്റെ കച്ചവടത്തിൽ 20% ബാഴ്‌സക്കും അർഹതപ്പെട്ടതാണ്. ഫ്രഞ്ച് അണ്ടർ 20 ടീമിന് വേണ്ടി കളിച്ചിട്ടുളള ടോബിഡോ സീനിയർ ജേഴ്‌സി അണിഞ്ഞിട്ടില്ല.

നീസിനെ പോച്ചറ്റിനോ തഴഞ്ഞത് തന്നെ, ലക്ഷ്യം വീണ്ടും പ്രീമിയർ ലീഗ്?

മോശം പ്രകടനം തുടരുന്ന ഒജിസി-നീസ് മൗറിസിയോ പോച്ചറ്റിനോയെ ടീമിന്റെ ചുമതല ഏറ്റെടുക്കാൻ സമീപിച്ചിരുന്നതായി ഫാബ്രിസിയോ റോമാനോ. നിലവിലെ കോച്ചായ ഫാവ്രെയെ മികച്ച പകരക്കാരെ കിട്ടുന്ന മുറക്ക് പുറത്താക്കാൻ തന്നെയാണ് നീസ് ലക്ഷ്യമിടുന്നത്. എന്നാൽ പോച്ചറ്റിനോയെ തങ്ങൾ സമീപിച്ചിട്ടില്ലെന്നായിരുന്നത് ക്ലബ്ബിന്റെ ഭാഷ്യം. ഇത് പൂർണമായും തള്ളിക്കളയുന്ന വെളിപ്പെടുത്തൽ ആണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

ഇതോടെ പോച്ചറ്റിനോയുടെ ഭാവി എവിടെ ആവുന്നമെന്നത് കൗതുകം ഉണർത്തുന്നുണ്ട്. പ്രിമിയർ ലീഗിലേക്കുള്ള മടങ്ങി വരവാണോ അദ്ദേഹം ലക്ഷ്യം വെക്കുന്നത് എന്നും കണ്ടറിയേണ്ടതാണ്. വമ്പൻ ക്ലബ്ബുകളാണ് പോച്ചറ്റിനോ ലക്ഷ്യം വെക്കുന്നതെങ്കിൽ ഒരു പക്ഷെ യുവന്റസോ ഇന്റർ മിലാനോ സെവിയ്യയോ അദ്ദേഹത്തിന്റെ ഭാവി തട്ടകം ആയേക്കാം. മോശം പ്രകടനം തുടരുന്ന യുവന്റസ് അല്ലേഗ്രിക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും അടുത്ത മത്സരങ്ങളിൽ പ്രകടനം മെച്ചപ്പെടുത്താൻ സാധിച്ചില്ലെങ്കിൽ കാര്യം കൈവിട്ടു പോകും.

ഔദ്യോഗിക പ്രഖ്യാപനം എത്തി ആഴ്‌സണലിന്റെ നിക്കോളാസ് പെപെ ലോണിൽ നീസിൽ ചേർന്നു | Latest

റെക്കോർഡ് തുകക്ക് ക്ലബിൽ എത്തിയ നിക്കോളാസ് പെപെയെ ഫ്രാൻസിലേക്ക് തന്നെ മടക്കി അയച്ചു ആഴ്‌സണൽ

റെക്കോർഡ് തുകക്ക് ആഴ്‌സണൽ ടീമിൽ എത്തിച്ച ഐവറി കോസ്റ്റ് താരം നിക്കോളാസ് പെപെ ലോൺ അടിസ്‌ഥാനത്തിൽ ഫ്രഞ്ച് ലീഗ് വൺ ക്ലബ് ആയ നീസിൽ ചേർന്നു. ഈ സീസൺ അവസാനം വരെ പെപെ നീസിൽ കളിക്കും. എന്നാൽ താരത്തെ സ്ഥിരകരാറിൽ അടുത്ത സീസണിൽ സ്വന്തമാക്കാനുള്ള വ്യവസ്ഥ ലോൺ കരാറിൽ ഇല്ല.

തന്റെ ശമ്പളത്തിൽ വലിയ ശതമാനം നീസിൽ ചേരാൻ ആയി താരം കുറച്ചിരുന്നു. താരത്തിന്റെ ശമ്പളത്തിന്റെ പ്രധാന പങ്ക് നീസ് വഹിക്കുന്നത് ആഴ്‌സണലിനും സഹായകമാവും. ഫ്രഞ്ച് ക്ലബ് ലില്ലിയിൽ നിന്നു 2019 ൽ ക്ലബ് റെക്കോർഡ് തുകയായ 72 മില്യൺ പൗണ്ടിന് ആഴ്‌സണലിൽ എത്തിയ താരത്തിന് പക്ഷെ ഇംഗ്ലീഷ് ഫുട്‌ബോളിൽ തിളങ്ങാൻ ആയില്ല. എങ്കിലും ആഴ്‌സണലിന്റെ 2020 ലെ എഫ്.എ കപ്പ് നേട്ടത്തിൽ പെപെ നിർണായക പങ്ക് വഹിച്ചിരുന്നു.

ആഴ്സണൽ വിടാൻ നിക്കോളാസ് പെപ്പെ, നീസിലോട്ടു അടുക്കുന്നു | Report

ആഴ്സണൽ മുന്നേറ്റ താരം നിക്കോളാസ് പെപ്പെയെ ടീമിലേക്കെതിക്കാൻ ഓജിസി നീസ്. ഐവറികോസ്റ്റ് താരത്തെ ലോണിൽ എത്തിക്കാനുള്ള അവരുടെ നീക്കങ്ങൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം പ്രീമിയർ ലീഗ് മത്സരത്തിനുള്ള ടീമിൽ നിന്നും താരത്തെ ആഴ്സ്ണൽ മാറ്റി നിർത്തിയിരുന്നു.

ഫ്രഞ്ച് ലീഗിലേക്കുള്ള താരത്തിന്റെ മടങ്ങിപ്പോക്ക് ഏകദേശം ഉറപ്പായിരിക്കുകയാണ്. ഒരു വർഷത്തെ ലോണിൽ താരത്തെ എത്തിക്കാനാണ് നീസ് ശ്രമിക്കുന്നത്. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ താരത്തിന്റെ ഭാവിയെ കുറിച്ചു തീരുമാനം എടുക്കേണ്ടത് ആഴ്‌സനലിനും ആവശ്യമാണ്.

ഇരുപതിയെഴുകാരനായ പെപ്പെ 2019ലാണ് ലില്ലേയിൽ നിന്നും റെക്കോർഡ് തുകക്ക് ആഴ്‌സനലിൽ എത്തുന്നത്. ഏകദേശം എഴുപതിയൊൻപതോളം മില്യൺ യൂറോക്കാണ് താരം പ്രീമിയർ ലീഗിലേക്ക് എത്തിയത്. നൂറ്റിപ്പന്ത്രണ്ട് മത്സരങ്ങളിൽ നിന്നും ഇരുപത്തി ഏഴു ഗോളുകൾ ആഴ്സണൽ ജേഴ്സിയിൽ നേടി.

ആദ്യ രണ്ടു സീസണുകളിൽ ടീമിൽ ഇടം പിടിക്കാൻ കഴിഞ്ഞെങ്കിലും ലില്ലേയിലെ ഗോളടി മികവ് ആഴ്സണലിൽ തുടരാൻ ആയില്ല. ഫോം നിലനിർത്താൻ കഴിയാത്തത് തിരിച്ചടി ആയതോടെ കഴിഞ്ഞ സീസണിൽ പലപ്പോഴും ബെഞ്ചിൽ ആയി സ്ഥാനം. ടീമുകൾ തമ്മിലുള്ള ചർച്ചകൾ പൂർത്തിയവുന്നതോടെ കൈമാറ്റത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വരും.

മാർസെലോ ഫ്രഞ്ച് ക്ലബിലേക്ക് എത്താൻ സാധ്യത

റയൽ മാഡ്രിഡിന്റെ ഇതിഹാസ താരമായ മാർസെലോ പുതിയ ക്ലബിലേക്ക്. മാർസെലോയെ ഫ്രഞ്ച് ക്ലബായ നീസ് സ്വന്തമാക്കാൻ ശ്രമിക്കുന്നു. റയൽ മാഡ്രിഡ് വിട്ട മാർസലോ ഇപ്പോൾ ഫ്രീ ഏജന്റ് ആണ്‌. മാർസലോയുമായി നീസ് ചർച്ചകൾ നടത്തുന്നുണ്ട്. മാർസലോ ഫുട്ബോളിൽ നിന്ന് വിരമിക്കാൻ ആലോചിക്കുന്നു എന്ന. വാർത്തകൾക്ക് പിന്നാലെയാണ് താരത്തെ നീസ് സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്ന വാർത്തകൾ വരുന്നത്.

അവസാന 15 വർഷമായി മാർസലോ റയൽ മാഡ്രിഡിന് ഒപ്പം ആയിരുന്നും അവസാന കുറച്ച് സീസണുകളായി മാർസലോ റയൽ ടീമിൽ ആദ്യ ഇലവനിൽ ഉണ്ടാകുന്നത് കുറവായിരുന്ന മാർസലോയുടെ കരാർ പുതുക്കണ്ട എന്ന് റയൽ മാഡ്രിഡ് തീരുമാനിക്കുകയായിരുന്നു.

റയലിനായി 545 മത്സരങ്ങൾ മാർസലോ കളിച്ചിട്ടുണ്ട്. 38 ഗോളും 103 അസിസ്റ്റും അദ്ദേഹം സംഭവാന ചെയ്തു. 25 കിരീടങ്ങൾ റയലിനൊപ്പം നേറിയ മാർസലോ ആണ് റയൽ മാഡ്രിഡിനൊപ്പം ഏറ്റവും കൂടുതൽ കിരീടം നേടിയ താരം.

ചെൽസിക്ക് പിറകെ കാസഡെയ്ക്ക് വേണ്ടി നീസും രംഗത്ത്

ഇന്റർ മിലാന്റെ യുവപ്രതിഭ സെസാർ കാസഡെയ്ക്ക് വേണ്ടിയുള്ള ശ്രമത്തിലാണ് ദിവസങ്ങളായി ചെൽസി. എന്നാൽ ഇപ്പൊൾ താരത്തിൽ താൽപര്യം പ്രകടിപ്പിച്ച് ഒജിസി നീസും രംഗത്ത് എത്തിയതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ, താരത്തിന് വേണ്ടി ചെൽസി സമർപ്പിച്ച രണ്ട് ഓഫറുകൾ ഇന്റർ മിലാൻ തള്ളിയിരുന്നു. ഇതിന് പുറമെ നീസ് കൂടി താരത്തിന് വേണ്ടി രംഗത്ത് വരുന്നത് ചെൽസിക്ക് സമ്മർദ്ദമേറ്റും. താരത്തെ ഭാവിയിൽ തിരിച്ചെത്തിക്കാൻ ഉള്ള ബൈ-ബാക്ക് ക്ലോസ് ഡീലിൽ ചേർക്കാനുകൾ ഇന്ററിന്റെ നീക്കം ചെൽസി തള്ളിയതും ഇരു ടീമുകളും ധാരണയിൽ എത്തുന്നതിന് തിരിച്ചടിയായി.

സീനിയർ തലത്തിൽ ഇന്ററിന് വേണ്ടി പത്തൊമ്പത്തുകാരനായ കാസഡെയ് ഇതുവരെ അരങ്ങേറിയിട്ടില്ല. പക്ഷെ പ്രതിഭാധനനായ മധ്യനിര താരത്തിന് വേണ്ടി വമ്പൻ ടീമുകൾ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അന്തർദേശീയ തലത്തിൽ ഇറ്റലിയുടെ വിവിധ യൂത്ത് ടീമുകളുടെ ഭാഗമായിട്ടുണ്ട്. ഈ ട്രാൻസ്ഫർ വിൻഡോയിൽ ലക്ഷ്യമിട്ട താരങ്ങളിൽ പലരെയും എത്തിക്കുന്നതിൽ പരാജയപ്പെട്ട ചെൽസിക്ക് മറ്റൊരു താരത്തെ കൂടി നഷ്ടമാവാൻ സാധിക്കില്ല. ചെൽസി സമർപ്പിച്ചതിനെക്കാൾ മികച്ച ഓഫർ നീസ് ഇന്റർ മിലാന് നൽകും എന്നാണ് ഡി മർസിയോ നൽകുന്ന സൂചനകൾ. ചെൽസി തള്ളിക്കളഞ്ഞ ബൈ-ബാക്ക് സാധ്യത കരാറിൽ ഉൾപ്പെടുത്താൻ നീസ് തയ്യാറായേക്കും.

Story Highlight: OGC Nice are interested in Cesare Casadei. Chelsea are still in talks with Inter

കാസ്പർ ഷീമൈക്കൾ നീസിൽ 2025 വരെയുള്ള കരാർ ഒപ്പുവെക്കും

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായ കാസ്പർ ഷീമൈക്കൾ ലെസ്റ്റർ സിറ്റി വിട്ട് നീസിൽ കരാർ ഒപ്പുവെച്ചു. 11 വർഷത്തോളമായി ലെസ്റ്റർ സിറ്റിക്ക് ഒപ്പം ഉണ്ടായിരുന്ന താരം ഇന്ന് ഫ്രഞ്ച് ക്ലബായ ഒ ജി സി നീസിൽ മെഡിക്കൽ പൂർത്തിയാക്കി. താരം 2025വരെയുള്ള കരാർ ആണ് ക്ലബിൽ ഒപ്പുവെച്ചത്.

2011ൽ ആയിരുന്നു ഷിമൈക്കിൾ ലെസ്റ്റർ സിറ്റിയിൽ എത്തിയത്‌. ലെസ്റ്ററിനായി 500ൽ അധികം മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ലെസ്റ്ററിനൊപ്പം പ്രീമിയർ ലീഗ് കിരീടവും എഫ് എ കപ്പും കമ്മ്യൂണിറ്റി ഷീൽഡും ഷിമൈക്കിൾ നേടിയിട്ടുണ്ട്. താരം ഡെന്മാർക്കിന്റെയും ഒന്നാം നമ്പർ ആണ്‌. ഷിമൈക്കിൾ ക്ലബ് വിടുന്നത് ലെസ്സർ ടീമിനും ആരാധകർക്കും വലിയ നഷ്ടമാകും. ഒരു

Story Highlights; Kasper Schmeichel signed 5 year contract at Nice.

യുവന്റസ് വിട്ട റാംസെ ഫ്രാൻസിൽ എത്തി | Aaron Ramsey reached an agreement with OGC Nice

ആരോൺ റാംസിക്ക് പുതിയ ക്ലബ് ആയി. വെൽഷ് മധ്യനിര താരത്തെ ഫ്രഞ്ച് ക്ലബായ നീസ് ആണ് ആഇൻ ചെയ്തിരിക്കുന്നത്‌. നീസും റാംസിയുമായി കരാർ ധാരണയിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് യുവന്റസ് റാംസിയുടെ കരാർ റദ്ദാക്കിയത്‌.

ടീമിൽ ഉണ്ടായിരുന്ന മൂന്ന് വർഷത്തെ കാലയളവിൽ വെൽഷ് താരം ആരോൺ റാംസിക്ക് യുവന്റസിൽ കാര്യമായി തിളങ്ങാൻ ആയിരുന്നില്ല. ൽ കരാർ അവസാനിപ്പിക്കുന്നതിന് വേണ്ടി മൂന്ന് മില്യൺ യൂറോ റാംസിക്ക് യുവന്റസ് നൽകിയിരുന്നു. കഴിഞ്ഞ സീസണിൽ ലോണിൽ കളിച്ചിരുന്ന റേഞ്ചേഴ്സിലേക്ക് കൂടുമാറാൻ റാംസി ശ്രമിച്ചിരുന്നു എങ്കിലും അവസാനം ഫ്രാൻസിലേക്ക് പോകാൻ തീരുമാനിച്ചിരിക്കുകയാണ്.

Story Highlights: Aaron Ramsey has now reached an agreement with OGC Nice on a free move

സമനിലയിൽ പിരിഞ്ഞ് ഹെൻറിയും വിയേരയും

ആഴ്സണൽ ഇതിഹാസ താരങ്ങളായ ഹെൻറിയും പാട്രിക് വിയെരയും പരിശീലക റോളിൽ ആദ്യമായി നേർക്കുനേർ വന്നപ്പോൾ മത്സര ഫലം സമനില. ഹെൻറിയുടെ മോണക്കോയും വിയേരയുടെ നീസും ഏറ്റുമുട്ടിയ മത്സരത്തിൽ ഇരു റ്റീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

മത്സരത്തിന്റെ മുപ്പതാം മിനുട്ടിൽ നീസാണ് ആദ്യ ഗോൾ നേടിയത്. അലൻ സെന്റ് മാക്‌സിം ആണ് ഗോൾ നേടിയത്. പക്ഷെ 45 ആം മിനുട്ടിൽ നീസ് താരം ഇഹ്‌സാൻ സാക്കോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ മോണകോക്ക് മത്സരത്തിലേക്ക് തിരിച്ചെത്താൻ സാധ്യത ഒരുങ്ങി.
രണ്ടാം പകുതിയിൽ മത്സരം 5 മിനുട്ട് പിന്നിട്ടപ്പോൾ മുകിനായിയുടെ ഗോളിൽ മൊണാക്കോ സമനില പിടിച്ചു. 77 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഗോളക്കാൻ നീസ് ഗോൾ സ്‌കോറർ സെന്റ് മാക്സിമിന് സാധിക്കാതെ വന്നതോടെ ജയിക്കാനുള്ള സുവർണാവസരം അവർക്ക് നഷ്ടമായി.

ലീഗ് 1 ൽ നിലവിൽ 19 ആം സ്ഥാനത്താണ് മൊണാക്കോ. ആറാം സ്ഥാനത്താണ് നീസ്.

Exit mobile version