ജയിച്ചു തുടങ്ങി നാപോളി, ബെൻഫിക്കയെ ഞെട്ടിച്ചു സാൽസ്ബർഗ്

യുഫേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് സിയിൽ പോർച്ചുഗീസ് ക്ലബ് ബ്രാഗയെ മറികടന്നു നാപോളി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു ഇറ്റാലിയൻ ക്ലബിന്റെ ജയം. പോർച്ചുഗലിൽ ആദ്യ പകുതി അവസാനിക്കും തൊട്ടു മുമ്പ് ക്യാപ്റ്റൻ ജിയോവാണി ഡി ലോറൻസോ ആണ് നാപോളിക്ക് ആയി ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 84 മത്തെ മിനിറ്റിൽ ബ്രൂമ സമനില ഗോൾ നേടിയതോടെ ഇറ്റാലിയൻ ചാമ്പ്യന്മാർ ഞെട്ടി. എന്നാൽ നാലു മിനിറ്റിനുള്ളിൽ വിജയഗോളിന് ആയുള്ള നാപോളി ശ്രമം ജയം കണ്ടു. സിലിൻസ്കിയുടെ ഷോട്ട് ബ്രാഗ പ്രതിരോധ താരത്തിന്റെ കാലിൽ തട്ടി സെൽഫ് ഗോൾ ആവുക ആയിരുന്നു.

അതേസമയം ഗ്രൂപ്പ് ഡിയിൽ പോർച്ചുഗീസ് വമ്പന്മാർ ആയ ബെൻഫിക്ക ഓസ്ട്രിയൻ ക്ലബ് ആർ.ബി സാൽസ്ബർഗിനോട് 2-0 നു പരാജയപ്പെട്ടു. മത്സരത്തിൽ മൂന്നാം മിനിറ്റിൽ തന്നെ സാൽസ്ബർഗിനു പെനാൽട്ടി ലഭിച്ചു. കോർണർ ക്ലിയർ ചെയ്യാനുള്ള ബെൻഫിക്ക ഗോളിയുടെ ശ്രമം ഫൗൾ ആയി പെനാൽട്ടി ആവുക ആയിരുന്നു. എന്നാൽ കരിം കൊനാറ്റ പെനാൽട്ടി പുറത്തേക്ക് അടിച്ചു കളഞ്ഞു. 13 മത്തെ മിനിറ്റിൽ ഗോൾ ആവും എന്നുറച്ച പന്ത് കയ്യ് കൊണ്ടു തടഞ്ഞ അന്റോണിയോ സിൽവക്ക് റഫറി ചുവപ്പ് കാർഡ് നൽകിയപ്പോൾ സാൽസ്ബർഗിനു രണ്ടാം പെനാൽട്ടി ലഭിച്ചു. ഇത്തവണ പെനാൽട്ടി എടുത്ത റോക്കോ സിമിച് പക്ഷെ ലക്ഷ്യം കണ്ടു. രണ്ടാം പകുതിയുടെ തുടക്കത്തിൽ റോക്കോ സിമിചിന്റെ പാസിൽ നിന്നു ഓസ്കാർ ഗ്ലോക് ഗോൾ നേടിയതോടെ ഓസ്ട്രിയൻ ക്ലബ് വിജയം ഉറപ്പിക്കുക ആയിരുന്നു.

വമ്പന്മാരെ മറികടന്ന് ഇസ്രായേലി യുവതാരം ഓസ്കാറിനെ സ്വന്തമാക്കി സാൽസ്ബെർഗ്

ഇസ്രായേൽ അത്ഭുത താരമായി വിശേഷിപ്പിക്കുന്ന ഓസ്കാർ ഗ്ലുഖിനെ ആർബി സാൽസ്ബെർഗ് ടീമിൽ എത്തിച്ചു. ഏഴ് മില്യൺ യൂറോയാണ് കൈമാറ്റ തുക. മക്കാബി റ്റെൽ അവീവിൽ നിന്നാണ് ഗ്ലുഖ് യൂറോപ്പിലെ ഏറ്റവും വലിയ ടാലന്റ് ഫാക്ടറികളിൽ ഒന്നിലേക്ക് ചേക്കേറുന്നത്.

യൂറോപ്യൻ അണ്ടർ 19 ചാമ്പ്യൻഷിപ്പിലെ പ്രകടനം താരത്തെ യൂറോപ്പിലെ വമ്പന്മാരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ബാഴ്‌സലോണ, ബറൂസിയ ഡോർട്മുണ്ട്, ഉദിനീസ്, ബെൻഫിക എന്നീ ടീമുകൾ താരത്തിന് പിറകെ ഉണ്ടായിരുന്നു. മക്കാബി റ്റെൽ അവീവിൽ നേരത്തെ പ്രവർത്തിച്ചിട്ടുള്ള ജോർഡി ക്രൈഫിന്റെ സാന്നിധ്യവും താരത്തെ എത്തിക്കാൻ ബാഴ്‌സക്ക് മുൻതൂക്കം നൽകും എന്നാണ് കരുതിയത്. എന്നാൽ സമീപ കാലത്ത് വമ്പൻ താരങ്ങളെ വാർത്തെടുത്തിട്ടുള്ള സാൽസ്ബെർഗിലേക്ക് ചേക്കേറാൻ ആയിരുന്നു മധ്യനിര താരത്തിന്റെ തീരുമാനം. മക്കാബി റ്റെൽ അവീവ് ടീമിനായി ഇതിവരെ മുപ്പതോളം മത്സരങ്ങൾ കളിച്ചിട്ടുണ്ട് ഗ്ലിഖ്. ഇത്തവണ അണ്ടർ 19 യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ടീം ഓഫ് ദ് ടൂർണമെന്റിലും താരം ഇടംപിടിച്ചിരുന്നു.

സാൽസ്ബർഗിനെ തകത്ത് മിലാൻ നോക്കൗട്ട് റൗണ്ടിലേക്ക്

എ സി മിലാൻ അവസാനം ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിലേക്ക് എത്തി. നിർണായകമായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഓസ്ട്രിയൻ ടീമായ സാൽസ്ബർഗിനെ തോൽപ്പിച്ച് ആണ് മിലാൻ നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചത്. സാൻ സിരോയിൽ നടന്ന മത്സരം എതിരില്ലാത്ത നാലു ഗോളുകൾക്കാണ് മിലാൻ വിജയിച്ചത്.

മത്സരത്തിന്റെ 14ആം മിനുട്ടിൽ ടൊണാലിയുടെ അസിസ്റ്റിൽ നിന്ന് ജിറൂഡ് ആണ് മിലാന് ലീഡ് നൽകിയത്. 46ആം മിനുട്ടിൽ ക്രൂണിചിലൂടെ മിലാൻ ലീഡ് ഇരട്ടിയാക്കി. പിന്നീട് ജിറൂഡ് തന്റെ രണ്ടാം ഗോളും കണ്ടെത്തി. അവസാനം മെസിയസ് കൂടെ ഗോൾ നേടിയതോടെ വിജയം പൂർത്തിയായി.

ഈ ജയത്തോടെ 10 പോയിന്റുമായി മിലാൻ ഗ്രൂപ്പ് ഘട്ടം രണ്ടാം സ്ഥാനത്ത് അവസാനിപ്പിച്ചു. 6 പോയിന്റുമായി സാൽസ്ബർഗ് മൂന്നാമതും.

ചെൽസി പ്രീക്വാർട്ടറിലേക്ക്!! ഹവേർട്സിന്റെ ഗംഭീര ഗോളിൽ ഓസ്ട്രിയൻ പരീക്ഷണം കടന്നു

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഓസ്ട്രിയൻ ക്ലബായ സാൽസ്ബർഗിനെ ചെൽസി പരാജയപ്പെടുത്തി. ഇന്ന് എവേ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെൽസി വിജയിച്ചത്. സാൽസ്ബർഗിന്റെ മികച്ച പ്രകടനവും മറികടന്നാണ് ചെൽസിയുടെ വിജയം. ഗ്രഹാം പോട്ടറിന്റെ ചെൽസിയിലെ അപരാജിത കുതിപ്പ് തുടരാനും ഈ ഫലം കൊണ്ടായി.

ഇന്ന് ആദ്യ പകുതിയിൽ കൊവാചിചിലൂടെ ആണ് ചെൽസി ലീഡ് എടുത്തത്. 23ആം മിനുട്ടിൽ ഒരു നല്ല സ്ട്രൈക്കിലൂടെ ആയിരുന്നു കൊവാചിചിന്റെ ഗോൾ. 297 ദിവസത്തിനു ശേഷമാണ് കൊവാചിച് ചെൽസിക്കായി ഒരു ഗോൾ നേടുന്നത്‌.

ഈ ഗോളിന് രണ്ടാം പകുതിയുടെ തുടക്കത്തിൽ സാൽസ്ബർഗ് മറുപടി പറഞ്ഞു. ഇടതു വിങ്ങിൽ നിന്ന് വോബർ നൽകിയ ഒരു ലോങ് ക്രോസ് അദമു ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു.

പിന്നീട് ഇരുടീമുകളും വിജയ ഗോളിനായി ശ്രമിച്ചു. 64ആം മിനുട്ടിൽ പുലിസ്ചിന്റെ പാസ് സ്വീകരിച്ച് പെനാൾട്ടി ബോക്സിന്റെ എഡ്ജിൽ വെച്ച് ഹവേർട്സ് തൊടുത്ത ഇടം കാലൻ സ്ട്രൈക്ക് ചെൽസിയുടെ വിജയ ഗോളായി മാറി.

ഈ വിജയത്തോടെ ചെൽസി പ്രീക്വാർട്ടർ ഉറപ്പിച്ചു. ഇന്ന് മിലാൻ അവരുടെ മത്സരം വിജയിച്ചാൽ ചെൽസി ഗ്രൂപ്പ് ചാമ്പ്യന്മാരും ആകും. ചെൽസിക്ക് 5 മത്സരങ്ങളിൽ നിന്ന് 10 പോയിന്റ് ആണുള്ളത്. സാൽസ്ബർഗിന് 6 പോയിന്റും.

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ സമനിലയിൽ പിരിഞ്ഞു സാൽസ്ബർഗും മിലാനും

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രിയയിൽ എ.സി മിലാനെ സമനിലയിൽ തളച്ചു റെഡ് ബുൾ സാൽസ്ബർഗ്. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു സമനിലയിൽ പിരിയുക ആയിരുന്നു. പന്ത് കൂടുതൽ നേരം കൈവശം വച്ചത് മിലാൻ ആയിരുന്നു എങ്കിലും കൂടുതൽ അവസരങ്ങൾ ഉണ്ടാക്കിയത് ഓസ്ട്രിയൻ ക്ലബ് ആയിരുന്നു. 28 മത്തെ മിനിറ്റിൽ ഫെർണാണ്ടോയുടെ പാസിൽ നിന്നു മിലാൻ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് നോഹ ഒകഫോർ സാൽസ്ബർഗിന് മുൻതൂക്കം സമ്മാനിച്ചു.

എന്നാൽ സമനിലക്ക് ആയി പൊരുതി കളിച്ച മിലാൻ 12 മിനിറ്റിനകം സമനില കണ്ടത്തി. റാഫേൽ ലിയോയുടെ പാസിൽ നിന്നു അലക്സിസ് സാലെമേകേർസ് ആണ് മിലാനു സമനില സമ്മാനിച്ചത്. രണ്ടാം പകുതിയിൽ ഫെർണാണ്ടോക്ക് ലഭിച്ച വലിയ അവസരം മുതലെടുക്കാൻ ആവാത്തത് മിലാനു ഭാഗ്യം ആയി. അവസാന നിമിഷങ്ങളിൽ റാഫേൽ ലിയോയുടെ ഷോട്ട് പോസ്റ്റിൽ ഇടിച്ചു മടങ്ങിയത് മിലാന് വിജയഗോൾ നിഷേധിച്ചു. ഗ്രൂപ്പിൽ ചെൽസിയെ ഞെട്ടിയ ഡൈനാമ സാഗ്രബ് ആണ് നിലവിൽ ഗ്രൂപ്പ് ഇയിൽ ഒന്നാം സ്ഥാനത്ത്.

ബെഞ്ചമിൻ സെസ്കോ ലെപ്സിഗിൽ 2028 വരെയുള്ള കരാർ ഒപ്പുവെച്ചു

സാൽസ്ബർഗിന്റെ സ്ട്രൈക്കർ ബെഞ്ചമിൻ സെസ്കോയെ ജർമ്മൻ ക്ലബായ ലെപ്സിഗ് സ്വന്തമാക്കി‌. താരം 2028വരെയുള്ള കരാർ ലെപ്സിഗിൽ ഒപ്പുവെച്ചതായി ക്ലബ് പ്രഖ്യാപിച്ചു. 2023ൽ ആകും താരം ലെപ്സിഗിൽ എത്തുക. അടുത്ത സമ്മർ വരെ ബെഞ്ചമിൻ സെസ്കോ സാൽസ്ബർഗിൽ തന്നെ കളിക്കും.

19കാരൻ ബെഞ്ചമിൻ സെസ്‌കോയ്ക്ക് ആയി യുണൈറ്റഡ് 30 മില്യണോളം വാഗ്ദാനം ചെയ്തിരുന്നു എങ്കിലും സാൽസ്ബർഗ് വിൽക്കാൻ ഒരുക്കമായിരുന്നില്ല. തുടർന്നാണ് റെഡ്ബുളിന്റെ തന്നെ ക്ലബായ ലെപ്സിഗിലേക്ക് താരം പോയത്‌

19 വയസ്സുകാരൻ ഓസ്ട്രിയയിൽ ഇതിനകം തന്നെ മികച്ച പ്രകടനങ്ങൾ നടത്തിയിരുന്നു. സാൽസ്ബർഗിനായി കഴിഞ്ഞ സീസണിൽ 36 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും ഒരു അസിസ്റ്റും അദ്ദേഹം നേടിയിരുന്നു.

Story Highlight: RB Leipzig sign Benjamin Šeško on permanent deal from RB Salzburg, deal will be valid starting from June 2023.

യുവ സ്ട്രൈക്കർ ബെഞ്ചമിൻ സെസ്കോയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് വേഗത്തിൽ ആക്കുന്നു | Manchester United are now pushing to sign Benjamin Sesko

മാഞ്ചസ്റ്റർ യുണൈറ്റഡ് സെസ്കോയെ സ്വന്തമാക്കാനുള്ള ശ്രമത്തിൽ വേഗത്തിൽ ആക്കുന്നു. താരത്തിനായി പുതിയ ക്ലബുകൾ കൂടെ രംഗത്ത് വന്നതോടെ പെട്ടെന്ന് തന്നെ ബിഡ് സമർപ്പിക്കാൻ ആണ് യുണൈറ്റഡ് ശ്രമിക്കുന്നത്. RB സാൽസ്ബർഗ് സ്‌ട്രൈക്കർ ആയ 19കാരൻ ബെഞ്ചമിൻ സെസ്‌കോയ്ക്ക് ആയി യുണൈറ്റഡ് 45 മില്യണോളം നൽകേണ്ടി വരും.

റൊണാൽഡോ ക്ക്ലബിൽ തുടാരുമോ എന്ന് ഇപ്പോഴും വ്യക്തം അല്ലാത്തതിനാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിൽ പുതിയ താരത്തെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ട്. 19 വയസ്സുകാരൻ ഓസ്ട്രിയയിൽ ഇതിനകം തന്നെ മികച്ച പ്രകടനങ്ങൾ നടത്തിയിരുന്നു. സാൽസ്ബർഗിനായി കഴിഞ്ഞ സീസണിൽ 36 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും ഒരു അസിസ്റ്റും അദ്ദേഹം നേടിയിരുന്നു.

ഇപ്പോൾ പ്രീസീസണിലും സെസ്കോയുടെ പ്രകടനങ്ങൾ ഫുട്ബോൾ പ്രേമികളുടെയും ക്ലബുകളുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

Story Highlight: Manchester United are now PUSHING to sign Benjamin Sesko

Exit mobile version