ചെൽസിയുടെ കുകുറേയ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് അടുക്കുന്നു

ലെഫ്റ്റ് ബാക്കിൽ കളിക്കാൻ താരങ്ങൾ ഇല്ലാതെ പ്രതിസന്ധിയിൽ നിൽക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനം ആശ്വാസം. ചെൽസി താരം കുകുറേയയെ സൈൻ ചെയ്യുന്നതിന് അടുത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഒരു വർഷത്തെ ലോൺ കരാറിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കുകുറേയയെ ടീമിൽ എത്തിക്കാൻ നോക്കുന്നത്. ചെൽസിയുമായി യുണൈറ്റഡ് ഇതിനകം ഇതു സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. യുണൈറ്റഡ് 2 മില്യൺ ലോൺ ഫീ വാഗ്ദാനം ചെയ്തിട്ടുണ്ട്. ചെൽസി അതിനുമേൽ ലോൺ തുക ചോദിക്കുന്നുണ്ട്.

ലൂക് ഷോക്ക് പരിക്കേറ്റതോടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ ലെഫ്റ്റ് ബാക്കിനെ തേടി ഇറങ്ങിയത്. യുണൈറ്റഡിന്റെ മറ്റൊരു ലെഫ്റ്റ് ബാക്കായ മലാസിയയും പരിക്കിന്റെ പിടിയിലാണ്. കഴിഞ്ഞ മത്സരത്തിൽ ഡാലോട്ട് ആയിരുന്നു യുണൈറ്റഡിനായി ലെഫ്റ്റ് ബാക്കായി ഇറങ്ങിയത്‌.

ചെൽസിയുടെ കുകുറേയ അവിടെ ടീമിൽ ഇപ്പോൾ സ്ഥിരംഗമല്ല. കഴിഞ്ഞ സീസണിൽ വലിയ പ്രതീക്ഷയോടെ ആയിരുന്നു ചെൽസി ബ്രൈറ്റണിൽ നിന്ന് കുകുറേയയെ ടീമിൽ എത്തിച്ചത്. എന്നാൽ ചെൽസിയിൽ കുകുറേയക്ക് ഇതുവരെ കാര്യങ്ങൾ ഒന്നും അത്ര നല്ല രീതിയിൽ അല്ല നടന്നത്. താരവും ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്.

50 മില്യണിൽ അധികം ആണ് ചെൽസി കുകുറേയയെ സ്വന്തമാക്കാൻ വേണ്ടി ബ്രൈറ്റണ് നൽകിയത്. ബാഴ്സലോണയുടെയും എസ്പാന്യോളിന്റെയും അക്കാദമികളിലൂടെ ആണ് കുകുറേയ വളർന്നത്. ബാഴ്സലോണ ബി ടീമിനായി 3 വർഷത്തോളം കളിച്ചിരുന്നു. ബാഴ്സലോണ സീനിയർ ടീമിൽ അവസരം ലഭിക്കാതെ വന്നതോടെ താരം ഗെറ്റഫയിലേക്ക് പോയി. അവിടെ നിന്നായിരുന്നു താരം ബ്രൈറ്റണിലേക്ക് വന്നത്.

ചെൽസിയുടെ കുകുറേയയെ ലോണിൽ ചോദിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

ലെഫ്റ്റ് ബാക്കിൽ കളിക്കാൻ താരങ്ങൾ ഇല്ലാതെ പ്രതിസന്ധിയിൽ നിൽക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസി താരം കുകുറേയയെ സൈൻ ചെയ്യാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. ഒരു വർഷത്തെ ലോൺ കരാറിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കുകുറേയയെ ടീമിൽ എത്തിക്കാൻ നോക്കുന്നത്. ചെൽസിയുമായി യുണൈറ്റഡ് ഇതിനകം ഇതു സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

ലൂക് ഷോക്ക് പരിക്കേറ്റതോടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ ലെഫ്റ്റ് ബാക്കിനെ തേടി ഇറങ്ങിയത്. യുണൈറ്റഡിന്റെ മറ്റൊരു ലെഫ്റ്റ് ബാക്കായ മലാസിയയും പരിക്കിന്റെ പിടിയിലാണ്. ഇന്നലെ ഡാലോട്ട് ആയിരുന്നു യുണൈറ്റഡിനായി ലെഫ്റ്റ് ബാക്കായി ഇറങ്ങിയത്‌.

ചെൽസിയുടെ കുകുറേയ അവിടെ ടീമിൽ ഇപ്പോൾ സ്ഥിരംഗമല്ല. കഴിഞ്ഞ സീസണിൽ വലിയ പ്രതീക്ഷയോടെ ആയിരുന്നു ചെൽസി ബ്രൈറ്റണിൽ നിന്ന് കുകുറേയയെ ടീമിൽ എത്തിച്ചത്. എന്നാൽ ചെൽസിയിൽ കുകുറേയക്ക് ഇതുവരെ കാര്യങ്ങൾ ഒന്നും അത്ര നല്ല രീതിയിൽ അല്ല നടന്നത്. താരവും ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്.

50 മില്യണിൽ അധികം ആണ് ചെൽസി കുകുറേയയെ സ്വന്തമാക്കാൻ വേണ്ടി ബ്രൈറ്റണ് നൽകിയത്. ബാഴ്സലോണയുടെയും എസ്പാന്യോളിന്റെയും അക്കാദമികളിലൂടെ ആണ് കുകുറേയ വളർന്നത്. ബാഴ്സലോണ ബി ടീമിനായി 3 വർഷത്തോളം കളിച്ചിരുന്നു. ബാഴ്സലോണ സീനിയർ ടീമിൽ അവസരം ലഭിക്കാതെ വന്നതോടെ താരം ഗെറ്റഫയിലേക്ക് പോയി. അവിടെ നിന്നായിരുന്നു താരം ബ്രൈറ്റണിലേക്ക് വന്നത്.

“ആര് മുടി പിടിച്ചു വലിച്ചാലും പ്രശ്നമില്ല, മുടി മുറിക്കാൻ ഉദ്ദേശമില്ല” – കുകുറേയ | Report

“റഫറിയുടെ തീരുമാനം ശരിയായിരുന്നില്ല” – കുകുറേയ

പ്രീമിയർ ലീഗിൽ കഴിഞ്ഞ ആഴ്ച ഏറെ ചർച്ചാ വിഷയമായിരുന്നു ചെൽസി ലെഫ്റ്റ് ബാക്ക് കുക്കുറേയയുടെ മുടി. സ്പർസ് താരം ക്രിസ്റ്റ്യൻ റൊമേരോ കുക്കുറേയയുടെ മുടി പിടിച്ചു വലിച്ച് ഫൗൾ ചെയ്തതും അതിനെതിരെ റൊമേരോ നടപടി ഒന്നും നേരിടാതിരുന്നതും ഏറെ വിവാദമായിരുന്നു‌‌.

എന്നാൽ ഈ മുടി തനിക്ക് പ്രശ്നമല്ല എന്നും ഫൗൾ ചെയ്യുമെന്ന് ഭയന്ന് താൻ മുടി മുറിക്കില്ല എന്നും ചെൽസി ലെഫ്റ്റ് ബാക്ക് പറഞ്ഞു.

ഇത് തന്റെ സ്റ്റൈൽ ആണ് അതുമായി തന്നെ താൻ ഇനിയും ഫുട്ബോൾ കളിക്കും താരം പറഞ്ഞു. തന്നെ ഫൗൾ ചെയ്ത റൊമേരോയോട് തനിക്ക് ഒരു പ്രശ്നവും ഇല്ല. ഫുട്ബോളിൽ ഇത് സ്വാഭാവികമാണ്. കുകുറേയ പറഞ്ഞു.

എന്നാൽ റഫറിയുടെയും വാറിന്റെയും നിലപാട് തെറ്റായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ആ ഫൗളിന് റഫറി ശരിയായ നടപടി എടുത്തിരുന്നു എങ്കിൽ കളിയുടെ ഫലം തന്നെ മാറിയേനെ എന്നും താരം പറഞ്ഞു.

Story Highlight; Marc Cucurella vows to never cut hair

മാഞ്ചസ്റ്റർ യുണൈറ്റഡ് യാൻ സോമ്മറിനെ എത്തിക്കാൻ ശ്രമിക്കുന്നു | Manchester United now hoping to sign Yan Sommer as 2nd goalkeeper

ട്രാൻസ്ഫർ മാർക്കറ്റിൽ ചെൽസിക്ക് ഒരു വിജയം, കുകുറേയ ഇനി ചെൽസിയുടെ ലെഫ്റ്റ് ബാക്ക് | Marc Cucurella to Chelsea, Full agreement

ഈ ട്രാൻസ്ഫർ മാർക്കറ്റിൽ ചെൽസിക്ക് ഒരുപാട് പരാജയങ്ങൾ നേരിടേണ്ടി വന്നിരുന്നു. എന്നാൽ അവസാനം അവർക്ക് ഒരു വലിയ വിജയം നേടാൻ ആയി. മാഞ്ചസ്റ്റർ സിറ്റിയെ മറികടന്നു കൊണ്ട് ബ്രൈറ്റൺ താരം കുകുറേയയെ ആണ് ഇപ്പോൾ ചെൽസി സ്വന്തമാക്കിയിരിക്കുന്നത്. 50 മില്യണിൽ അധികം ആണ് ചെൽസി കുകുറേയയെ സ്വന്തമാക്കാൻ വേണ്ടി നൽകിയത്. താരം 2028വരെയുള്ള കരാർ ക്ലബിൽ ഒപ്പുവെക്കും.

മാഞ്ചസ്റ്റർ സിറ്റി നേരത്തെ കുകുറേയക്ക് ആയി ശ്രമിച്ചിരുന്നു. പക്ഷെ സിറ്റിയുടെ ആദ്യ ബിഡ് ബ്രൈറ്റൺ റിജക്ട് ചെയ്തു. സിറ്റി 40 മില്യൺ യൂറോക്ക് മേലെ ബിഡ് ചെയ്യില്ല എന്ന് ഉറപ്പായതോടെയാണ് ചെൽസി ട്രാൻസ്ഫർ പോരാട്ടത്തിൽ മുന്നിലേക്ക് എത്തിയത്.

കുകുറേയ ക്ലബ് വിടാനായി കഴിഞ്ഞ ദിവസം ബ്രൈറ്റണ് ട്രാൻസ്ഫർ റിക്വസ്റ്റ് നൽകിയിരുന്നു. കഴിഞ്ഞ സീസണിൽ ബ്രൈറ്റന്റെ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ആരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ചവെക്കാം കുകുറേയക്കായിരുന്നു. 23കാരനായ താരം കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു ബ്രൈറ്റണിലെത്തിയത്.

ഗ്രഹാം പോട്ടറിന്റെ കീഴിൽ ലോകനിലവാരമുള്ള താരമായി കുകുറേയ മാറി. ബാഴ്സലോണയുടെയും എസ്പാന്യോളിന്റെയും അക്കാദമികളിലൂടെ ആണ് കുകുറേയ വളർന്നത്. ബാഴ്സലോണ ബി ടീമിനായി 3 വർഷത്തോളം കളിച്ചിരുന്നു. ബാഴ്സലോണ സീനിയർ ടീമിൽ അവസരം ലഭിക്കാതെ വന്നതോടെ താരം ഗെറ്റഫയിലേക്ക് പോയി. അവിടെ നിന്നായിരുന്നു താരം ബ്രൈറ്റണിലേക്ക് വന്നത്.

Story Highlights: Marc Cucurella to Chelsea, Full agreement in place between Chelsea and Brighton for more than £50m.

സിറ്റിയെ ചെൽസി മറികടക്കുന്നു, കുകുറേയയും ചെൽസിയും തമ്മിൽ കരാർ ധാരണ | Full agreement reached between Chelsea and Cucurella on personal terms

ബ്രൈറ്റൺ താരം കുകുറേയയെ സ്വന്തമാക്കുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ് ചെൽസി. ചെൽസിയും കുകുറേയയും തമ്മിൽ കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ ബ്രൈറ്റണും ചെൽസിയും തമ്മിൽ ട്രാൻസ്ഫർ ഫീ ചർച്ച ചെയ്യുകയാണ്. 50 മില്യന്റെ ബിഡ് ആണ് ചെൽസി ഇപ്പോൾ ബ്രൈറ്റണ് മുന്നിൽ വെച്ചിരിക്കുന്നത്.

മാഞ്ചസ്റ്റർ സിറ്റി നേരത്തെ കുകുറേയക്ക് ആയി ശ്രമിച്ചിരുന്നു. പക്ഷെ സിറ്റിയുടെ ആദ്യ ബിഡ് ബ്രൈറ്റൺ റിജക്ട് ചെയ്തു. സിറ്റി 40 മില്യൺ യൂറോക്ക് മേലെ ബിഡ് ചെയ്യില്ല എന്ന് ഉറപ്പായതോടെയാണ് ചെൽസി ട്രാൻസ്ഫർ പോരാട്ടത്തിൽ മുന്നിലേക്ക് എത്തിയത്.

കുകുറേയ ക്ലബ് വിടാനായി കഴിഞ്ഞ ദിവസം ബ്രൈറ്റണ് ട്രാൻസ്ഫർ റിക്വസ്റ്റ് നൽകിയിരുന്നു. കഴിഞ്ഞ സീസണിൽ ബ്രൈറ്റന്റെ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ആരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ചവെക്കാം കുകുറേയക്കായിരുന്നു. 23കാരനായ താരം കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു ബ്രൈറ്റണിലെത്തിയത്.

ഗ്രഹാം പോട്ടറിന്റെ കീഴിൽ ലോകനിലവാരമുള്ള താരമായി കുകുറേയ മാറി. ബാഴ്സലോണയുടെയും എസ്പാന്യോളിന്റെയും അക്കാദമികളിലൂടെ ആണ് കുകുറേയ വളർന്നത്. ബാഴ്സലോണ ബി ടീമിനായി 3 വർഷത്തോളം കളിച്ചിരുന്നു. ബാഴ്സലോണ സീനിയർ ടീമിൽ അവസരം ലഭിക്കാതെ വന്നതോടെ താരം ഗെറ്റഫയിലേക്ക് പോയി. അവിടെ നിന്നായിരുന്നു താരം ബ്രൈറ്റണിലേക്ക് വന്നത്.

Story Highlights: Full agreement reached between Chelsea and Cucurella on personal terms.

മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം ചെൽസിയും രംഗത്ത് | Chelsea are confident on reaching an agreement with Marc Cucurella

ബ്രൈറ്റൺ താരം കുകുറേയയെ സ്വന്തമാക്കാൻ ചെൽസി രംഗത്ത്. മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ചെൽസി താരത്തെ സ്വന്തമാക്കുമെന്നാണ് സൂചനകൾ. സിറ്റിയുടെ ആദ്യ ബിഡ് ബ്രൈറ്റൺ റിജക്ട് ചെയ്തിരുന്നു. സിറ്റി 40 മില്യൺ യൂറോക്ക് മേലെ ബിഡ് ചെയ്യില്ല എന്ന് ഉറപ്പായതോടെയാണ് ചെൽസി രംഗത്ത് എത്തിയത്. ചെൽസി 50 മില്യന്റെ ഓഫർ ആകും നൽകുന്നത്.

കുകുറേയ ക്ലബ് വിടാനായി കഴിഞ്ഞ ദിവസം ബ്രൈറ്റണ് ട്രാൻസ്ഫർ റിക്വസ്റ്റ് നൽകിയിരുന്നു. താരം ചെൽസിയുമായി ഇപ്പോൾ ചർച്ചകൾ നടത്തുകയാണ്.

കഴിഞ്ഞ സീസണിൽ ബ്രൈറ്റന്റെ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ആരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ചവെക്കാം കുകുറേയക്കായിരുന്നു. 23കാരനായ താരം കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു ബ്രൈറ്റണിലെത്തിയത്.

ഗ്രഹാം പോട്ടറിന്റെ കീഴിൽ ലോകനിലവാരമുള്ള താരമായി കുകുറേയ മാറി. ബാഴ്സലോണയുടെയും എസ്പാന്യോളിന്റെയും അക്കാദമികളിലൂടെ ആണ് കുകുറേയ വളർന്നത്. ബാഴ്സലോണ ബി ടീമിനായി 3 വർഷത്തോളം കളിച്ചിരുന്നു. ബാഴ്സലോണ സീനിയർ ടീമിൽ അവസരം ലഭിക്കാതെ വന്നതോടെ താരം ഗെറ്റഫയിലേക്ക് പോയി. അവിടെ നിന്നായിരുന്നു താരം ബ്രൈറ്റണിലേക്ക് വന്നത്.

Story Highlights; Chelsea are confident on reaching an agreement with Marc Cucurella, not expected to be an issue. Contract proposal’s being prepared.

Exit mobile version