ലയണൽ മെസ്സി ആട്ടം! എം.എൽ.എസിലെ സർവ്വകാല റെക്കോർഡ് തകർത്തു ഇന്റർ മയാമി

ഒരു മേജർ ലീഗ് റെഗുലർ സീസണിലെ പോയിന്റ് നേട്ടത്തിൽ സർവ്വകാല റെക്കോർഡ് തകർത്തു ഇന്റർ മയാമി. ഇന്ന് ന്യൂ ഇംഗ്ലണ്ട് റെവലൂഷനെ 6-2 എന്ന സ്കോറിന് തകർത്ത ഇന്റർ മയാമി 34 മത്സരങ്ങൾ ഉള്ള സീസണിൽ 74 പോയിന്റുകൾ ആണ് നേടിയത്. 2021 ൽ ന്യൂ ഇംഗ്ലണ്ട് ടീം നേടിയ 73 പോയിന്റുകൾ എന്ന റെക്കോർഡ് ആണ് ഇതോടെ പഴയ കഥ ആയത്. 34 മത്സരങ്ങളിൽ 22 ജയവും ഇന്റർ മയാമി കുറിച്ചു. സീസണിൽ 40 ഗോളുകളും 25 അസിസ്റ്റുകളും സ്വന്തമാക്കിയ ലയണൽ മെസ്സി, ലൂയിസ് സുവാരസ് സഖ്യം ആണ് മയാമിയെ പുതിയ ഉയരങ്ങളിൽ എത്തിച്ചത്.

ലയണൽ മെസ്സി

മത്സരത്തിൽ 34 മിനിറ്റിനു ഇടയിൽ 2 ഗോളുകൾക്ക് പിറകിൽ നിന്ന ശേഷമാണ് ഇന്റർ മയാമി ജയം കണ്ടത്. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ഇരട്ടഗോളുകൾ നേടിയ ലൂയിസ് സുവാരസ് മയാമിയെ മത്സരത്തിൽ ഒപ്പം എത്തിച്ചു. രണ്ടാം പകുതിയിൽ ലയണൽ മെസ്സി പകരക്കാരനായി എത്തിയതോടെ മയാമി സമ്പൂർണ ആധിപത്യം കളിയിൽ നേടി. ക്രമാഷിയിലൂടെ മുൻതൂക്കം നേടിയ മയാമിക്ക് ആയി 78, 81, 89 മിനിറ്റുകളിൽ മെസ്സി ഹാട്രിക് നേടി. മെസ്സിയുടെ 2 ഗോളുകൾക്ക് സുവാരസ് ആണ് അസിസ്റ്റ് നൽകിയത്, അതേസമയം ഒരു ഗോളിന് ജോർഡി ആൽബയും വഴി ഒരുക്കി. പ്ലെ ഓഫ്‌ കളിച്ചു വരുന്ന ടീമിനെ ആവും 3 മത്സരങ്ങൾ ഉള്ള പ്ലെ ഓഫ് നോക്ക് ഔട്ട് സീരീസിൽ മയാമി ഇനി നേരിടുക.

മെസ്സിക്ക് ഒപ്പം കളിക്കാൻ ബുസ്കെറ്റ്സ്! താരം ഇന്റർ മയാമിയിൽ

തന്റെ പഴയ ബാഴ്‌സലോണ സഹതാരം ലയണൽ മെസ്സിക്ക് ഒപ്പം കളിക്കാൻ സെർജിയോ ബുസ്കെറ്റ്സ് എത്തുന്നു. ഈ സീസണിൽ ബാഴ്‌സലോണ വിട്ട താരം ഡേവിഡ് ബെക്കാമിന്റെ മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിയിൽ ചേർന്നു.

സൗദി ക്ലബുകൾ ഫ്രീ ഏജന്റ് ആയ താരത്തിന് ആയി രംഗത്ത് വന്നെങ്കിലും താരം അമേരിക്കൻ ലീഗും മെസ്സിക്ക് ഒപ്പം വീണ്ടും കളിക്കുന്നതും തിരഞ്ഞെടുക്കുക ആയിരുന്നു. താരത്തിന്റെ വരവ് ഇന്റർ മയാമി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇനിയും പല പ്രമുഖ താരങ്ങളെയും മയാമി ലക്ഷ്യമിടുന്നുണ്ട്.

ഇന്റർ മയാമിയിൽ പോകും എന്ന് മെസ്സി നേരത്തെ പറഞ്ഞിരുന്നു,എം.എൽ.സിൽ മെസ്സി വലിയ മാറ്റം കൊണ്ടുവരും – നെയ്മർ

ലയണൽ മെസ്സിയുടെ ഇന്റർ മയാമി നീക്കത്തിൽ പ്രതികരണവും ആയി ബ്രസീലിയൻ താരവും മെസ്സിയുടെ മുൻ പി.എസ്.ജി, ബാഴ്‌സലോണ സഹതാരവും ആയ നെയ്മർ ജൂനിയർ. മെസ്സി തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ആണ് അതിനാൽ തന്നെ നേരത്തെ മെസ്സി ഇന്റർ മയാമിയിലേക്ക് പോകുന്നത് തനിക്ക് അറിയാമായിരുന്നു എന്നും ഇത് മെസ്സി തന്നോട് പറഞ്ഞിരുന്നു എന്നും നെയ്മർ പറഞ്ഞു. മയാമിയിൽ മെസ്സി സന്തോഷവാൻ ആയിരിക്കും എന്നും മയാമിയുടെ ജീവിതശൈലിയും മയാമിയിൽ ജീവിക്കുന്നതും കളിക്കുന്നതും സന്തോഷം നൽകും എന്നും താൻ മെസ്സിയോട് പറഞ്ഞത് ആയും നെയ്മർ കൂട്ടിച്ചേർത്തു.

മെസ്സി ഉറപ്പായും മേജർ ലീഗ് സോക്കറിൽ വലിയ മാറ്റം കൊണ്ടു വരും എന്ന് പറഞ്ഞ നെയ്മർ ലീഗ് ഇനി കൂടുതൽ ആളുകളിൽ എത്തും എന്നും പറഞ്ഞു. നിർഭാഗ്യവശാൽ ഒന്നും സ്ഥിരം അല്ലാത്തതിനാൽ തന്നെ എല്ലാവരും മെസ്സി കളിക്കേണ്ടത് ആസ്വദിക്കേണ്ടത് ഉണ്ടെന്നും അതിനാൽ തന്നെ എല്ലാവരും മെസ്സിയുടെ കളി കാണണം എന്നും നെയ്മർ കൂട്ടിച്ചേർത്തു. എന്നാൽ മെസ്സി പി.എസ്.ജി വിട്ടു പോയത് തനിക്ക് സങ്കടം നൽകിയ നിമിഷം തന്നെയാണ് എന്നും നെയ്മർ കൂട്ടിച്ചേർത്തു. നിലവിൽ മയാമിയിൽ അവധി ആഘോഷിക്കുന്ന നെയ്മർ എൻ.ബി.എ ഫൈനൽസ് മത്സരം കാണാനും ഉണ്ടായിരുന്നു. എം.എൽ.എസിൽ ഡേവിഡ് ബെക്കാമിന്റെ ടീമിൽ എത്തിയ മെസ്സിക്ക് അമേരിക്കയിൽ ഫുട്‌ബോളിന് വലിയ പിന്തുണ നേടി നൽകാൻ ആവും എന്നാണ് പ്രതീക്ഷ.

128 മത്തെ മിനിറ്റിൽ ഗാരത് ബെയിലിന്റെ സമനില ഗോൾ!പെനാൽട്ടിയിൽ എം.എൽ.എസ് കിരീടം നേടി ലോസ് ആഞ്ചലസ് എഫ്.സി

മേജർ ലീഗ് സോക്കർ കിരീടം നേടി ലോസ് ആഞ്ചൽസ് ഫുട്‌ബോൾ ക്ലബ്. ഫിലാഡൽഫിയയെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ തോൽപ്പിച്ചു ആണ് അവർ എം.എൽ.എസ് കപ്പ് ഉയർത്തിയത്. ചരിത്രത്തിൽ ആദ്യമായി ആണ് അവർ കിരീടം നേടുന്നത്, ഇതോടെ മേജർ ലീഗ് സോക്കർ കിരീടം നേടുന്ന 15 മത്തെ ക്ലബ് ആണ് എൽ.എ.എഫ്.സി മാറി. ആവേശകരമായ മത്സരത്തിൽ 90 മിനിറ്റുകൾക്ക് ശേഷം ഇരു ടീമുകളും 2 ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ലോസ് ആഞ്ചൽസിന് ആയി അക്കോസ്റ്റ, മുറില്ലോ എന്നിവർ ഗോൾ നേടിയപ്പോൾ ഗസ്ദാഗ്, എലിയറ്റ് എന്നിവരിലൂടെ ഫിലാഡൽഫിയ മറുപടി നൽകി.

ആവേശകരമായ അധിക സമയത്ത് 116 മത്തെ മിനിറ്റിൽ ഗോൾ കീപ്പർ മാക്‌സിം ക്രേപൗക്ക് ചുവപ്പ് കാർഡ് കണ്ടതോടെ ലോസ് ആഞ്ചലസ് 10 പേരായി ചുരുങ്ങി. ഫൗളിന് എതിരെ പരിക്കും പറ്റി താരത്തിന്, തുടർന്ന് 10 മിനിറ്റിൽ അധികം അധിക സമയം ആണ് റഫറി നൽകിയത്. തുടർന്ന് 124 മത്തെ മിനിറ്റിൽ എലിയറ്റിലൂടെ ഫിലാഡൽഫിയ വിജയം പിടിച്ചു എന്നു തോന്നിയത് ആണ് എന്നാൽ നാലു മിനിറ്റിനകം അവസാന നിമിഷം ഗാരത് ബെയിൽ അമേരിക്കയിലെ തന്റെ ആദ്യ സീസണിൽ തന്റെ ടീമിന് വിലപ്പെട്ട സമനില സമ്മാനിച്ചു. തുടർന്ന് മത്സരം പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക് നീണ്ടു. പകരക്കാരനായി ലോസ് ആഞ്ചലസിന് ആയി ഇറങ്ങിയ ബാക് അപ്പ് ഗോൾ കീപ്പർ ജോൺ മകാർത്തി തന്റെ ചെറുപ്പത്തിലെ ക്ലബിന് എതിരെ രണ്ടു രക്ഷപ്പെടുത്തലുകളും ആയി ഹീറോ ആയപ്പോൾ ലോസ് ആഞ്ചലസ് അവരുടെ ചരിത്രത്തിലെ ആദ്യ മേജർ ലീഗ് സോക്കർ കിരീടം ഉയർത്തി.

ബെഞ്ചിൽ നിന്നും മോചനമില്ല, യുവതാരം റിക്കി പൂജ് ബാഴ്‌സ വിട്ട് അമേരിക്കയിലേക്ക് | Riqui Puig has reached a verbal agreement to join LA Galaxy

ഒരു കാലത്ത് ബാഴ്‌സലോണയുടെ മധ്യനിരയിലേക്ക് ഏറ്റവും മികച്ച വാഗ്ദാനങ്ങളിൽ ഒരാളായി കണ്ടിരുന്ന താരമാണ് റിക്കി പൂജ്. യൂത്ത് ടീമുകളിലെ മികച്ച പ്രകടനത്തോടെ 2019ൽ ബാഴ്‌സലോണക്കായി അരങ്ങേറി. തൊട്ടടുത്ത വർഷം സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റവും ലഭിച്ചു. പക്ഷെ പ്രതീക്ഷിച്ച പോലെ അല്ലായിരുന്നു കാര്യങ്ങൾ. പലപ്പോഴും സീനിയർ ടീമിലെ സ്ഥിരക്കാരൻ ആവാൻ ബുദ്ധിമുട്ടി. നാല് സീസണുകളിലായി ആകെ നാല്പതോളം ലീഗ് മത്സരങ്ങൾ മാത്രം. സാവി കൂടി തന്റെ ടീമിൽ അവസരം ലഭിക്കില്ലെന്ന് അറിയിച്ചതോടെ ടീം വിടാനുള്ള ഒരുക്കത്തിൽ ആയിരുന്നു താരം. ഇപ്പോൾ ലോസ് ആഞ്ചലസ് ഗാലക്‌സി താരത്തിനായി ബാഴ്‌സലോണയെ സമീപിച്ചിരിക്കുന്നു എന്ന വാർത്തകൾ പുറത്തു വരികയാണ്.

ദിവസങ്ങളായി ഇരു ടീമുകളും ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. കൈമാറ്റ ചർച്ചകൾ ഏകദേശം പൂർത്തിയായിട്ടുണ്ട്. അമേരിക്കയിലെ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്ന ഓഗസ്റ്റ് നാലിന് മുൻപ് കൈമാറ്റം പൂർത്തിയാക്കേണ്ടതുണ്ട്. താരത്തെ തിരിച്ചെത്തിക്കാൻ ഉള്ള ബൈ-ബാക്ക് ക്ലോസ് കരാറിൽ ഉൾപ്പെടുത്താൻ ആണ് ബാഴ്‌സലോണയുടെ നീക്കം. മറ്റ് ടീമുകൾക്ക് താരത്തെ കൈമാറിയാൽ അതിന്റെ ഒരു ഭാഗം നേടാനും ബാഴ്‌സ ശ്രമിക്കും.

വരുന്ന മണിക്കൂറുകളിൽ തന്നെ കൈമാറ്റം പൂർത്തിയാക്കാൻ ആവും ടീമുകൾ ശ്രമിക്കുക. ലാ ലീഗയിൽ നിന്നും പ്രതീക്ഷിച്ച ഓഫറുകൾ വരാതെ ആയതോടെയാണ് എംഎൽഎസിൽ നിന്നുള്ള ഓഫർ പരിഗണിക്കാൻ ബാഴ്‌സയും താരവും നിർബന്ധിതരായത്. മധ്യനിരയിൽ പെഡ്രി, ഗവി, ഡി യോങ് എന്നിവരുണ്ടായിരിക്കെ ബെഞ്ചിൽ ആയിരുന്നു പലപ്പോഴും താരത്തിന്റെ സ്ഥാനം. ഇപ്പൊൾ പുതിയ താരങ്ങൾ എത്തുക കൂടി ചെയ്യുന്നതോടെ അവസരങ്ങൾ വീണ്ടും കുറയുമെന്ന് റിക്കി പുജ് തിരിച്ചറിയുന്നുണ്ട്. അമേരിക്കൻ ടീമിൽ ഹാവിയർ ഹെർണാണ്ടസ്, ഡഗ്ലസ് കോസ്റ്റ എന്നിവർക്കൊപ്പം പന്ത് തട്ടാൻ താരത്തിന് സാധിക്കും. മൂന്ന് വർഷത്തെ കരാർ ആവും ലോസ് ആഞ്ചലസ് ഗാലക്‌സി താരത്തിന് നൽകുക എന്നാണ് സൂചനകൾ.

Story Highlights: Riqui Puig has reached a verbal agreement to join LA Galaxy

മേജർ ലീഗ് സോക്കറിൽ ടീമുമായി ബെക്കാം

അമേരിക്കൻ ലീഗായ മേജർ ലീഗ് സോക്കറിൽ മിയാമിയിൽ നിന്നൊരു ടീമുമായി ഇതിഹാസ താരം ഡേവിഡ് ബെക്കാം വരുന്നു. മേജർ ലീഗ് സോക്കറിലെ 25 മതെ ടീമായിരിക്കും ബെക്കാമിന്റെ ഉടമസ്ഥതയിൽ മിയാമിയിൽ തുടങ്ങുക. ടീമിന്റെ പേരും ഏത് സീസണിൽ കളിക്കളത്തിൽ ഇറങ്ങും എന്നി കാര്യങ്ങൾ പുറത്ത് വന്നിട്ടില്ലെങ്കിലും 2021 ഓട് കൂടി മിയാമി ബെക്കാം യുണൈറ്റഡ് മേജർ ലീഗ് സോക്കറിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ ടീമിന്റെ സ്റ്റേഡിയത്തിനു വേണ്ടി സ്ഥലം അനുവദിച്ചുകൊണ്ടുള്ള മിയാമി സിറ്റി ഒഫീഷ്യൽസിന്റെ അനുമതി ബെക്കാം മുൻപ് നേടിയിരുന്നു. ഇരുപത്തയ്യായിരത്തോളം കാണികൾക്ക് വേണ്ടി ആണ് സ്റ്റേഡിയം സജ്ജമാക്കുന്നതെന്നാണ് മിയാമി ബെക്കാം യുണൈറ്റഡ് ഒഫീഷ്യൽസ് അറിയിച്ചത്. അമേരിക്കയിലെ ഫുട്ബോൾ ആരാധകർ ഈ അനൗൺസ്‌മെന്റ് വന്നതോട് കൂടി ആവേശത്തിലാണ്.

2007 ലെ MLS സൂപ്പർ ഡ്രാഫ്റ്റിലൂടെയാണ് ബെക്കാം മേജർ ലീഗ് സോക്കറിലെ എൽഎ ഗാലക്സിയിൽ എത്തുന്നത്. അന്നത്തെ എൽഎ ഗാലക്സിയുമായുള്ള കരാർ അനുസരിച്ചാണ് മേജർ ലീഗ് സോക്കറിൽ ഒരു ടീം തുടങ്ങാൻ ബെക്കാമിന് അനുവാദം കിട്ടുന്നത്. മിയാമിയിൽ 2001 നു ശേഷം ഇതാദ്യമായാണ് മേജർ ലീഗ് സോക്കർ എത്തുന്നത്. നാല് സീസണുകൾക്ക് ശേഷം മിയാമി ഫ്യൂഷൻ 2001 ൽ അടച്ചു പൂട്ടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഒരു വർഷത്തേക്ക് കൂടി ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗർ ചിക്കാഗോ ഫയറിൽ

മുൻ ജർമ്മൻ ക്യാപ്റ്റനും ലോകകപ്പ് ജേതാവുമായ ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗർ ഇനി ഒരു വർഷത്തേക്ക് കൂടി ചിക്കാഗോയിൽ തുടരും. ചിക്കാഗോ ഫയറുമായുള്ള കരാർ ഒരു വർഷത്തേക്ക് കൂടിയാണ് താരം നീട്ടിയത്. തന്റെ മേജർ ലീഗ് സോക്കർ കരിയറിൽ ഒരു ട്രോഫി ഇല്ലാത്തതിന്റെ വിഷമം താരം മറച്ചു വെച്ചില്ല. 2018 ൽ ഒരു ട്രോഫി നേടാൻ ഉറപ്പിച്ച് തന്നെയാണ് അമേരിക്കയിൽ രണ്ടാമങ്കത്തിന് ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗർ ഒരുങ്ങുന്നത്.

തന്റെ ചിക്കാഗോ ഫയറിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടാൻ ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗർക്ക് കഴിഞ്ഞിരുന്നു. ന്യൂയോർക്ക് റെഡ് ബില്ലിനോട് തോറ്റ് മേജർ ലീഗ് സോക്കർ പ്ലേയ് ഓഫിൽ പുറത്തയെങ്കിലും മികച്ച പ്രകടനമാണ് ചിക്കാഗോ ഫയർ കാഴ്ചവെച്ചത്. 24 മത്സരങ്ങളിൽ ആര് അസിസ്റ് ഉൾപ്പടെ നാല് ഗോളുകളാണ് ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗറിന്റെ സമ്പാദ്യം. 2018 MLS സീസണിൽ ചിട്ടികഗോ ഫയറിന്റെ ആദ്യ മത്സരം മാർച്ച് പത്തിന് സ്പോർട്ടിങ് കാൻസസ് സിറ്റിക്ക് എതിരെയാണ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version