ഷാർലെ ഡെ കേറ്റ്ലാർ ഇനി എ സി മിലാൻ താരം |Charles de Ketelaere sign as new AC Milan player

ബെൽജിയൻ യുവതാരം ഷാർലെ ഡെ കേറ്റ്ലാറെ എ സി മിലാൻ സ്വന്തമാക്കി. ആഴ്ച്ചകളോളം നീണ്ട ചർച്ചകൾക്കൊടുവിൽ പല ടീമുകളെയും പിന്തള്ളിയാണ് ഇരുപത്തിയൊന്ന്കാരനായ താരത്തെ എത്തിക്കുന്നതിൽ മിലാൻ വിജയിച്ചത്. മികച്ച ഓഫറുമായി ലീഡ്സ് പിറകെ ഉണ്ടായിരുന്നെങ്കിലും താരത്തിന് മിലാനിലേക്ക് ചേക്കേറാൻ ആയിരുന്നു താൽപര്യം എന്നത് കൈമാറ്റത്തിൽ നിർണായകമായി. മുപ്പത്തിയാറു മില്യൺ യൂറോയാണ് കൈമാറ്റ തുക. അഞ്ച് വർഷത്തെ കരാറിൽ ആണ് ക്ലബ്ബ് ബ്രുഗ്ഗിൽ നിന്നും മുന്നേറ്റ താരം ഇറ്റലിയിലേക്ക് എത്തുന്നത്.

മധ്യ നിരയിലേക്ക് റെനേറ്റോ സാഞ്ചസിനെ എത്തിക്കാനുള്ള ശ്രമങ്ങൾ പാഴായതോടെ, ഡെ കേറ്റ്ലാറെ കൂടി കൈവിടാൻ മിലാന് ഒരുക്കമല്ലായിരുന്നു. ആദ്യം സമർപ്പിച്ച ഇരുപത് മില്യൺ യൂറോയുടെ ഓഫർ ബ്രുഗ്ഗ് തള്ളിയിരുന്നു. തുടർന്ന് നിരന്തരമായി നടത്തിയ ചർച്ചകളിലൂടെയാണ് കൈമാറ്റത്തിന് ധാരണയായത്.

മുന്നേറ്റനിരയിലെ ഏത് സ്ഥാനത്തും അനായാസം കളിക്കാൻ സാധിക്കും എന്നതാണ് താരത്തിന്റെ പ്രത്യേകത. മധ്യ നിരയിൽ അറ്റാക്കിങ് മിഡ്ഫീൽഡറായി ടീമിന്റെ നീക്കങ്ങൾക്ക് ചരട് വലിക്കാനും താരത്തിന് സാധിക്കും. ക്ലബ്ബ് ബ്രുഗിന് വേണ്ടി അവസാന സീസണിൽ പതിനാല് ഗോളും ഏഴു അസിസ്റ്റുമായി കളംനിറഞ്ഞതോടെയാണ് യൂറോപ്പിലെ വമ്പന്മാരുടെ കണ്ണുകൾ താരത്തിൽ പതിയുന്നത്. ബ്രുഗ് യൂത്ത് ടീമുകളിലൂടെ വളർന്ന താരം 2019 മുതൽ സീനിയർ ടീം അംഗമാണ്. ബെൽജിയത്തിൽ കെവിൻ ഡി ബ്രൂയിനുമായി താരതമ്യം ചെയ്യുന്ന താരമാണ് കേറ്റ്ലാർ.

Story Highlights; Charles de Ketelaere sign as new AC Milan player.€36m fee

അമ്രീന്ദർ സിംഗിനെ സ്വന്തമാക്കാനും ഈസ്റ്റ് ബംഗാൾ ശ്രമിക്കും | East Bengal has approached to sign Amrinder Singh

ഈസ്റ്റ് ബംഗാൾ പുതിയ ഗോൾ കീപ്പറെയും ടീമിലെത്തിക്കാൻ ശ്രമിക്കുന്നു. മോഹൻ ബഗാന്റെ ഗോൾ കീപ്പറായ അമ്രീന്ദർ സിങിനെ സ്വന്തമാക്കാൻ ഈസ്റ്റ് ബംഗാൾ ശ്രമിക്കുന്നതായാണ് വിവരങ്ങൾ. കഴിഞ്ഞ സീസണിൽ വലിയ പൈസ നൽകി ടീമിൽ എത്തിച്ച അമ്രീന്ദറിനെ മോഹൻ ബഗാൻ വിട്ടു നൽകണം എങ്കിൽ വലിയ തുക തന്നെ ഈസ്റ്റ് ബംഗാളും നൽകേണ്ടി വരും.

കഴിഞ്ഞ സീസണിൽ ലീഗിൽ 22 മത്സരങ്ങൾ താരം മോഹൻ ബഗാനായി കളിച്ചിരുന്നു. റെക്കോർഡ് തുകയ്ക്കാണ് അമ്രീന്ദറിനെ മോഹൻ ബഗാൻ മുംബൈ സിറ്റിയിൽ നിന്ന് സ്വന്തമാക്കിയത്. 2016 മുതൽ കഴിഞ്ഞ 2021വരെ താരം മുംബൈ സിറ്റിക്ക് വേണ്ടി ആയിരുന്നു കളിച്ചിരുന്നത്. മുമ്പ് ബെംഗളൂരു എഫ് സിക്ക് വേണ്ടിയും അമ്രീന്ദർ മുമ്പ് കളിച്ചിട്ടുണ്ട്.

Story Highlights: East Bengal has approached Amrinder Singh

ബൊർഹ മയൊറൽ മാഡ്രിഡ് വിട്ട് ഗെറ്റഫയിൽ എത്തി | Getafe have signed Borja Mayoral from Real Madrid

റയൽ മാഡ്രിഡ് അറ്റാക്കിംഗ് താരം ബൊർഹ മയൊറൽ ക്ലബ് വിട്ടു. താരത്തെ സ്പാനിഷ് ക്ലബായ ഗെറ്റഫെ സ്വന്തമാക്കി. 2027വരെയുള്ള കരാർ താരം ഒപ്പുവെച്ചു. കഴിഞ്ഞ സീസണിൽ താരം ഗെറ്റഫയിൽ റോമയിലും ആയി ലോണിൽ കളിച്ചിരുന്നു. ഗെറ്റഫയും സെൽറ്റയും ആയിരുന്നു മയൊറലിനെ സ്വന്തമാക്കാൻ രംഗത്ത് ഉണ്ടായിരുന്നത്.

10 മില്യൺ യൂറോയോളം റയൽ മാഡ്രിഡിന് ട്രാൻസ്ഫർ ഫീ ആയി ലഭിക്കും. 2026 വരെയുള്ള കരാർ താരം ഗെറ്റഫയിൽ ഒപ്പുവെക്കും എന്നാണ് സൂചനകൾ. 25കാരനായ താരം 2007 മുതൽ റയലിനൊപ്പം ഉണ്ട്. മുമ്പ് വോൾവ്സ്ബർഗ്, ലെവന്റെ എന്നീ ക്ലബുകളിലും താരം ലോണിൽ കളിച്ചിട്ടുണ്ട്.

Story Highlights: Getafe have signed Borja Mayoral from Real Madrid for €10m. Contact until June 2027

ഫുൾഹാമിന്റെ വല കാക്കാൻ ലെനോ എത്തുന്നു | Arsenal and Fulham have reached an £8m deal for Bernd Leno

ആഴ്‌സനലിന്റെ ജർമൻ താരം ബെൺഡ് ലെനോ ഫുൾഹാമിലേക്ക് ചേക്കേറി. പ്രീമിയർ ലീഗിലേക്ക് എത്തിയതിന് പിറകെ ഗോൾ വലക്ക് കീഴിൽ മികച്ച താരങ്ങളെ തേടുകയായിരുന്നു ഫുൾഹാം. എട്ടു മില്യൺ പൗണ്ടാണ് കൈമാറ്റ തുക. ബാഴ്‌സലോണയുടെ നെറ്റോക്ക് വേണ്ടിയും ഫുൾഹാം ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും ലെനോയെ എത്തിക്കുന്നത് തന്നെ ആയിരുന്നു ഫുൾഹാമിന്റെ മുൻഗണന. ഈ ട്രാൻസ്ഫർ വിൻഡോയിൽ ടീമിലെത്തുന്ന അഞ്ചാമത്തെ താരമാണ് ലെനോ.

ആഴ്‌സനലിന് വേണ്ടി നൂറോളം ലീഗ് മത്സരങ്ങൾ കളിച്ചിട്ടുള്ള ലെനോ 2019ലാണ് ലെവർകൂസനിൽ നിന്നും പ്രീമിയർ ലീഗിലേക്ക് എത്തുന്നത്. ആദ്യ മൂന്ന് സീസണുകളിൽ ടീമിലെ സ്ഥിരക്കാരൻ ആയിരുന്നെങ്കിലും അവസാന സീസണിൽ റാംസ്ഡേലിന് കീഴിൽ രണ്ടാം സ്ഥാനത്തേക്ക് ഒതുങ്ങി. ആകെ നാല് ലീഗ് മത്സരങ്ങളിൽ മാത്രമാണ് സീസണിൽ ടീമിനായി ഇറങ്ങാൻ സാധിച്ചത്. ഫുൽഹാമിലേക്കുള്ള കൂടുമാറ്റം വീണ്ടും കൂടുതൽ അവസരങ്ങൾ നേടാൻ ജർമൻ താരത്തെ സഹായിക്കും. ഈ വാരം തന്നെ താരത്തിന്റെ പുതിയ ക്ലബ്ബിലെ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കും.

പ്രീമിയർ ലീഗിലേക്ക് തിരികെ എത്തുന്ന ഫുൽഹാം നിലവിലെ സ്ക്വാഡിനെ വെച്ചു ലീഗിൽ തുടരാൻ ആവശ്യമായ പോരാട്ടം പുറത്തെടുക്കാൻ കഴിയില്ലെന്ന തിരിച്ചറിവിൽ ആണ് കൂടുതൽ താരങ്ങൾക്കായി ശ്രമിക്കുന്നത്. തങ്ങൾക്ക് ഇനിയും അഞ്ചോ ആറോ താരങ്ങളുടെ ആവശ്യമുണ്ടെന്ന് ഫുൽഹാം മാനേജർ മാർക്കോ സിൽവ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ കൂടുതൽ താരങ്ങൾ ഇല്ലാതെ മികച്ച പോരാട്ടം പുറത്തെടുക്കുന്നത് ദുഷ്കരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: Arsenal and Fulham have reached an £8m deal for Bernd Leno

കേരള ബ്ലാസ്റ്റേഴ്സിന്റെ മഹേഷ് ഇനി ഈസ്റ്റ് ബംഗാളിന്റെ താരം |Kerala Blasters Naorem Mahesh Joined East Bengal

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരമായ മഹേഷ് സിങ് ഇനിഈസ്റ്റ് ബംഗാളിൽ. താരത്തെ രണ്ട് വർഷത്തെ കരാറിൽ ആണ് ഈസ്റ്റ് ബംഗാൾ സൈൻ ചെയ്തത്. 23കാരനായ ഫോർവേഡ് നവോറം മഹേഷ് സിങ് നേരത്തെ ലോണൊലും ഈസ്റ്റ് ബംഗാൾ എഫ് സിക്ക് വേണ്ടി കളിച്ചിട്ടുണ്ട്. വലിയ ഭാവി പ്രതീക്ഷിക്കപ്പെടുന്ന താരത്തെ ട്രാൻസ്ഫർ തുക നൽകിയാണ് ഈസ്റ്റ് ബംഗാൾ സൈൻ ചെയ്തത്. ൽ

മുമൊ ഐ ലീഗ് ക്ലബായ സുദേവക്കായും മഹേഷ് ലോണിൽ കഴിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിനു വേണ്ടി കളിച്ചിട്ടുള്ള താരമാണ് നവോറം. കേരള പ്രീമിയർ ലീഗ് വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിൽ താരം ഉണ്ടായിരുന്നു. ഷില്ലൊങ് ലജോങ്ങിന്റെ താരമായിരുന്ന മഹേഷ് 2018ലാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. താരം കഴിഞ്ഞ പ്രീസീസൺ സമയത്ത് കേരള ബ്ലാസ്റ്റേഴ്സ് സീനിയർ സ്ക്വാഡിനൊപ്പം ഉണ്ടായിരുന്നു.

Story Highlight: Kerala Blasters Youngster Naorem Mahesh Joined East Bengal

ഗുവന്ദോസി ഇനി ആഴ്സണലിന്റെ താരമല്ല

മധ്യനിര താരം ഗുവന്ദോസിയെ ഫ്രഞ്ച് ക്ലബായ മാഴ്സെ സ്ഥിര കരാറിൽ സ്വന്തമാക്കി. ആഴ്സണലിന്റെ താരമായിരുന്ന ഗുവന്ദോസി ലോണിൽ ആണ് ഇപ്പോൾ മാഴ്സെയിൽ കളിക്കുന്നത്. ക്ലബിനായി 38 മത്സരങ്ങൾ കളിച്ചതോടെ സ്ഥിര കരാറിൽ താരത്തെ വാങ്ങാൻ മാഴ്സെ തീരുമാനിച്ചു. താരം ഫ്രഞ്ച് ക്ലബിൽ മൂന്ന് വർഷത്തെ കരാർ ഒപ്പുവെച്ചു.

10 മില്യൺ ആഴ്സണലിന് ലഭിക്കും. മുമ്പ് ലോണിൽ ജർമ്മൻ ക്ലബായ ഹെർത ബെർലിനിൽ ഗുന്ദോസി കളിച്ചിരുന്നു. 2018ൽ ആയിരുന്നു ഗുന്ദോസി ആഴ്സണലിൽ എത്തിയത്. ഉനായ് എമിറെക്ക് കീഴിൽ നല്ല പ്രകടനം കാഴ്ചവെച്ചിരുന്ന താരത്തിന് പക്ഷെ അർട്ടേട്ടയുടെ കീഴിൽ അവസരം കിട്ടിയില്ല. പി എസ് ജിയുടെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്.

ഇത്തവണ തല തിരിഞ്ഞു, ഫ്രീ ട്രാൻസ്ഫറിൽ ബയേൺ താരം ഡോർട്ട്മുണ്ടിൽ

ബുണ്ടസ്ലിഗ ടീമായ ബൊറൂസിയ ഡോർട്ട്മുണ്ട് ജർമ്മനി താരം നിക്ലാസ് സ്യൂലിന്റെ (26) സൈനിംഗ് പ്രഖ്യാപിച്ചു. 1.95 മീറ്റർ ഉയരമുള്ള ഈ സെൻട്രൽ ഡിഫൻഡർ 2022/23 സീസണ് മുമ്പ് ലീഗിലെ എതിരാളികളായ എഫ്‌സി ബയേൺ മ്യൂണിക്കിൽ നിന്ന് ഒരു ഫ്രീ ട്രാൻസ്ഫറിൽ ഡോർട്മുണ്ടിൽ ചേരും. ബയേണുമായുള്ള സ്യൂലിന്റെ കരാർ ഈ വേനൽക്കാലത്ത് അവസാനിക്കാൻ ഇരിക്കുകയാണ്.

“നിക്ലാസ് സ്യൂൽ ഒരു ഫ്രീ ട്രാൻസ്ഫറിൽ ഒപ്പിടുന്നതിലും നാല് വർഷത്തേക്ക് ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നതിലും ഞങ്ങൾ സന്തുഷ്ടരാണ്, ”ബിവിബി സ്പോർട്ടിംഗ് ഡയറക്ടർ മൈക്കൽ സോർക്ക് പറഞ്ഞു.

ഹോഫെൻഹൈമിൽ ബുണ്ടസ്‌ലിഗ കരിയർ ആരംഭിച്ച സ്യൂൽ ഇതുവരെ 213 ബുണ്ടസ്‌ലിഗ മത്സരങ്ങൾ (12 ഗോളുകൾ, 6 അസിസ്റ്റ്), 32 ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ (1 ഗോൾ) ജർമ്മനി സീനിയർ ദേശീയ ടീമിനായി 37 മത്സരങ്ങൾ (1 ഗോൾ) കളിച്ചിട്ടുണ്ട്. എഫ്‌സി ബയേണിനൊപ്പം 2020 യുവേഫ ചാമ്പ്യൻസ് ലീഗും താരം നേടിയിരുന്നു.

പോർട്ടോയുടെ യുവ വിങ്ങറെ ബ്രൈറ്റൺ സ്വന്തമാക്കി

ബ്രൈറ്റൺ & ഹോവ് അൽബിയോൺ പോർട്ടോ വിംഗർ ബെനിസിയോ ബേക്കർ-ബോയിറ്റിയെ ലോണിൽ സീസൺ അവസാനം വരെ സൈൻ ചെയ്‌തു. ലോൺ കഴിഞ്ഞാൽ സ്ഥിരമായ കരാറിൽ ബ്രൈറ്റൺ താരത്തെ സ്വന്തമാക്കും. വെസ്റ്റ് ഹാമിനൊപ്പം കരിയർ ആരംഭിച്ച 18 കാരനായ വൈഡ് പ്ലെയർ ആദ്യം ആൻഡ്രൂ ക്രോഫ്റ്റിന്റെ ബ്രൈറ്റൺ അണ്ടർ 23 ടീമിനൊപ്പം ആകും ആദ്യം ചേരുക. താരം അടുത്ത സീസണോടെ പോട്ടറിന്റെ സീനിയർ ടീമിന്റെ ഭാഗമാകും.

വലിയ കളികൾ മാത്രം!! ന്യൂകാസിൽ ബ്രസീലിൽ നിന്ന് ഒരു സൂപ്പർ താരത്തെ സ്വന്തമാക്കി

ന്യൂകാസിൽ യുണൈറ്റഡിന് വലിയ കളികൾ മാത്രം. അവർ ഒരു വലിയ സൈനിംഗ് കൂടെ പൂർത്തിയാക്കുകയാണ്. ഫ്രഞ്ച് ക്ലബായ ലിയോണിൽ നിന്ന് ബ്രസീലിയൻ താരം ബ്രൂണോ ഗുയിമാരെസിനെ സ്വന്തമാക്കാൻ ന്യൂകാസിൽ ധാരണയിൽ എത്തിയിരിക്കുകയാണ്. ആഡ്-ഓണു ഉൾപ്പെടെ 33 മില്യൺ പൗണ്ട് ആകും ട്രാൻസ്ഫർ തുക. താരം ഇന്ന് മെഡിക്കൽ പൂർത്തിയാക്കാൻ ലണ്ടണിൽ എത്തും.

2020ൽ ആയിരുന്നു മധ്യനിര താരം ബ്രസീലിൽ നിന്ന് ലിയോണിലേക്ക് എത്തിയത്. ന്യൂകാസിലിന്റെ ജനുവരിയിലെ മൂന്നാം സൈനിംഗ് ആകും ഇത്. ഇതിനകം അവർ ട്രിപ്പിയറിനെയും ക്രിസ് വൂഡിനെയും ന്യൂകാസിൽ സൈൻ ചെയ്തിട്ടുണ്ട്. അവർ ഇനിയും കൂടുതൽ താരങ്ങളെ സ്വന്തമാക്കും എന്നാണ് സൂചനകൾ.

ഡെന്മാർക്ക് ഇന്റർ നാഷണൽ ഡാനിയൽ വാസിനെ അത്ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കി

അത്‌ലറ്റിക്കോ ഡി മാഡ്രിഡും വലൻസിയയും തമ്മിൽ ഡാനിയൽ വാസിന്റെ കൈമാറ്റം സംബന്ധിച്ച് ധാരണയിലെത്തി. 1989 മെയ് 31 ന് ജനിച്ച ഡാനിഷ് താരം 2023 വരെയുള്ള കരാറിൽ ഒപ്പുവച്ചു.

വാസ് ഒരു വേർസറ്റൈൽ താരമാണ്, മിഡ്ഫീൽഡിലേക്ക് മാറുന്നതിന് മുമ്പ് ഫുൾ ബാക്കായും ഡിഫൻഡറായും ആണ് താരം കരിയർ ആരംഭിച്ചത്. മിഡ്ഫീൽഡിൽ സെൻട്രൽ, വൈഡ് പൊസിഷനുകളിലും താരം കളിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് സീസണുകളിൽ റൈറ്റ് ബാക്കായാണ് അദ്ദേഹം കളിച്ചത്. പിച്ചിലുടനീളം മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന്റെ നിലവാരം അദ്ദേഹത്തെ സഹായിച്ചു.

2018-ൽ ആണ് വലൻസിയ വാസിനെ സ്വന്തമാക്കുന്നത്. വലൻസിയക്കായി 152 മത്സരങ്ങളിൽ നിന്ന് 15 ഗോളുകളും 20 അസിസ്റ്റുകളും നേടാൻ താരത്തിനായി. ഡെന്മാർക്കിനായി ഇതുവരെ 41 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.

മിലാൻ വിട്ട പെലെഗ്രി ഇനി ടൊറീനീയിൽ

പിയട്രോ പെല്ലെഗ്രി ഔദ്യോഗികമായി മൊണാക്കോയിൽ നിന്ന് ടോറിനോയിൽ ലോണിൽ ചേർന്നു. 20-കാരൻ സീസണിന്റെ ആദ്യ ഭാഗം എ സി മിലാനിൽ ആയിരുന്നു ചെലവഴിച്ചത്. പക്ഷെ മിലാനിൽ അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല. ആറ് മത്സരങ്ങൾ മാത്രമാണ് താരം അവിടെ കളിച്ചത്. മിലാൻ പെലെഗ്രിയുടെ ലോൺ അവസാനിച്ചതായി രാവിലെ പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് ടോറിനോ ഈ ട്രാൻസ്ഫർ പ്രഖ്യാപിച്ചത്. സീസൺ അവസാനം 6 മില്യൺ നൽകിയാൽ അവർക്ക് താരത്തെ സ്ഥിരക്കരാറിൽ സ്വന്തമാക്കാം.

ആസ്റ്റൺ വില്ലയുടെ ലെഫ്റ്റ് ബാക്കായി ഇനി ലൂകാസ് ഡിഗ്നെ

ബാഴ്സലോണയിൽ നിന്ന് കൗട്ടീനോയെ സ്വന്തമാക്കിയതിനു പിന്നാലെ ആസ്റ്റൺ വില്ല ഒരു വലിയ സൈനിങ് കൂടെ പൂർത്തിയാക്കി. എവർട്ടന്റെ ലെഫ്റ്റ് ബാക്കായ ലൂകാസ് ഡിഗ്നെയാണ് വില്ലയിലേക്ക് എത്തിയത്. ലൂക്കാസ് ഡിഗ്‌നെയെയുടെ സൈനിംഗ് ആസ്റ്റൺ വില്ല ഔദ്യോഗികമായി അറിയിച്ചു. എവർട്ടണിൽ നിന്ന് 25 മില്യൺ പൗണ്ടിന് ആണ് താരം വില്ലയിൽ എത്തുന്നത്.

ഫ്രഞ്ച് ഡിഫൻഡർ റഫ ബെനിറ്റസുമായി ഉടക്കിയതിനാൽ ആണ് ക്ലബ് വിടേണ്ടി വരുന്നത്. 2018ൽ ബാഴ്സലോണയിൽ നിന്നായിരുന്നു താരം എവർട്ടണിലേക്ക് എത്തിയത്‌. മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ ലീഗ് മത്സരത്തിൽ ഡിനെയും കൗട്ടീനോയും അരങ്ങേറ്റം നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Exit mobile version