കേരള ഗെയിംസ് ടേബിള്‍ ടെന്നീസ് വിജയികളായി സോഹവും പ്രണതിയും

ഒന്നാമത് കേരള ഗെയിംസ് ടേബിള്‍ ടെന്നീസ് പുരുഷ – വനിത സിംഗിള്‍സ് ചാമ്പ്യന്മാരായി സോഹം ഭട്ടാചാര്യയും പ്രണതി പി നായരും. ടീം ചാമ്പ്യന്‍ഷിപ്പിൽ പുരുഷന്മാരിൽ ആലപ്പുഴയും വനിത വിഭാഗത്തിൽ എറണാകുളും ആണ് ജേതാക്കളായത്.

Sohamamir

പുരുഷ വിഭാഗം ടീം ചാമ്പ്യന്‍ഷിപ്പിൽ പാലക്കാട് വെള്ളി മെഡലും എറണാകുളം തിരുവനന്തപുരം എന്നീ ടീമുകള്‍ വെങ്കല മെഡലും നേടി. വനിത വിഭാഗത്തിൽ തിരുവനന്തപുരം ആണ് വെള്ളി മെഡൽ ജേതാക്കള്‍. തൃശ്ശൂര്‍, കോഴിക്കോട് ടീമുകള്‍ വെങ്കല മെഡലുകള്‍ നേടി.

പുരുഷ സിംഗിള്‍സിൽ ആലപ്പുഴയുടെ സോഹം വിജയി ആയപ്പോള്‍ ആലപ്പുഴയുടെ തന്നെ ആമിര്‍ അഫ്താഭ് ആണ് വെള്ളി മെഡൽ ജേതാവ്. തിരുവനന്തപുരത്തിന്റെ ഭരതും ആലപ്പുഴയുടെ ഉദിത് ഭട്ടാചാര്യയും വെങ്കല മെഡൽ ജേതാക്കളായി.

വനിത വിഭാഗത്തിൽ തിരുവനന്തപുരത്തിന്റെ പ്രണതി പി നായരും സ്വര്‍ണ്ണവും കോഴിക്കോടിന്റെ അനേഖ വെള്ളി മെഡലും നേടിയപ്പോള്‍ ഗൗരി എസ് നായരും അഞ്ജു കെ തോമസും വെങ്കല മെഡൽ ജേതാക്കളായി.

പുരുഷ ഡബിള്‍സിൽ തിരുവനന്തപുരത്തിന്റെ രഞ്ജിത് ബെന്നി – സെന്തിൽ ടീം ജേതാക്കളായപ്പോള്‍ ആലപ്പുഴയുടെ സോഹം – ഉദിത് സഖ്യം വെള്ളി മെഡല്‍ നേടി. പാലക്കാടിന്റെ ശ്രീഹരി – നിതിന്‍, തിരുവന്തപുരത്തിന്റെ ഭരത് – അശ്വിന്‍ ഗോകുൽ എന്നിവരാണ് വെങ്കല മെഡൽ നേട്ടക്കാര്‍.

a

വനിത ഡബിള്‍സിൽ എറണാകുളത്തിന്റെ ജാസ്മിന്‍ സണ്ണി – അനാമിക ജോൺസ് സഖ്യം സ്വര്‍ണ്ണവും തിരുവനന്തപുരത്തിന്റെ പ്രണതി – അഞ്ജു ജോഡി വെള്ളിയും നേടി. വെങ്കല ജേതാക്കള്‍ കോഴിക്കോടിന്റെ അങ്കിത – അനേഖയും വയനാടിന്റെ ജൂലിയ ജോഷി – അബിന വിൽസണും ആണ്.

മിക്സഡ് ഡബിള്‍സിൽ തിരുവനന്തപുരത്തിന്റെ പ്രണതി രഞ്ജിത് ബെന്നി കൂട്ടുകെട്ട് തൃശൂരിന്റെ ജേക്ക് അന്‍സൽ ജോൺ – ടിയ എസ് മുണ്ടന്‍കുര്യന്‍ കൂട്ടുകെട്ടിനെ തകര്‍ത്ത് സ്വര്‍ണ്ണം നേടി. ഭരത് – നാദിയ(തിരുവനന്തപുരം), അശ്വിന്‍ ഗോകുൽ – അദീന(തിരുവനന്തപുരം) എന്നിവരാണ് വെങ്കല മെഡൽ ജേതാക്കള്‍.

ഭവിന പട്ടേലിന് വെള്ളി മെഡൽ, പാരാലിമ്പിക്സിലെ ഇന്ത്യയുടെ ടേബിള്‍ ടെന്നീസിൽ നിന്നുള്ള ആദ്യ മെഡൽ

ഇന്ത്യയുടെ ഭവിന പട്ടേലിന് ലോക ഒന്നാം നമ്പര്‍ ചൈനീസ് താരത്തിനോട് പരാജയം. ഇന്ന് നടന്ന ടോക്കിയോ പാരാലിമ്പിക്സ് ടേബിള്‍ ടെന്നീസ് ക്ലാസ് 4 മത്സരത്തിന്റെ ഫൈനലില്‍ നേരിട്ടുള്ള ഗെയിമിലാണ് ഇന്ത്യന്‍ താരത്തിന്റെ പരാജയം.

ലോക റാങ്കിംഗിൽ 12ാം സ്ഥാനത്തുള്ള ഭവിന ടൂര്‍ണ്ണമെന്റിൽ രണ്ടാം റാങ്കുകാരിയെയും മൂന്നാം റാങ്കുകാരിയെയും പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് എത്തിയത്. പാരാലിമ്പിക്സ് ടേബിള്‍ ടെന്നീസിൽ നിന്ന് ഇന്ത്യയുടെ ആദ്യത്തെ മെഡൽ നേട്ടമാണ് ഭവിനയുടെ ഈ വെള്ളി മെഡൽ.

മെഡലുറപ്പാക്കി ഭവിന പട്ടേൽ, ക്വാര്‍ട്ടറിൽ പരാജയപ്പെടുത്തിയത് റിയോ സ്വര്‍ണ്ണ മെഡൽ ജേതാവിനെ

ടോക്കിയോയിലെ പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് മെഡല്‍ ഉറപ്പാക്കി ടേബിള്‍ ടെന്നീസ് താരം ഭവിന പട്ടേൽ. സെമി ഉറപ്പാക്കിയ ഭവിനയ്ക്ക് ഇതോടെ മെഡല്‍ ഉറപ്പായി. ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനവും റിയോ ഒളിമ്പിക്സിലെ സ്വര്‍ണ്ണ മെഡൽ ജേതാവുമായ സെര്‍ബിയയുടെ ബോറിസ്ലാവ റാങ്കോവിക്കിനെ നേരിട്ടുള്ള ഗെയിമിൽ പരാജയപ്പെടുത്തിയാണ് ഭവിനയുടെ നേട്ടം.

ടേബിള്‍ ടെന്നീസിൽ നിന്ന് ഇന്ത്യയ്ക്കായി ചരിത്രത്തില്‍ ആദ്യമായി പാരാലിമ്പിക്സിൽ മെഡൽ നേടുന്ന താരമാണ് ഭവിന.

സെമിയില്‍ കാലിടറി മണിക ബത്ര-ശരത് കമാല്‍ കൂട്ടുകെട്ട്, വെങ്കല നേട്ടം

സെമി ഫൈനലില്‍ ചൈനീസ് സഖ്യത്തോട് തോറ്റ് ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് ജോഡിയായ മണിക ബത്ര-ശരത് കമാല്‍ സഖ്യം. സെമിയില്‍ എത്തി വെങ്കല മെഡലുറപ്പാക്കിയ ശേഷം ഫൈനലില്‍ കരുത്തരായ ചൈനീസ് താരങ്ങളോട് ഏഴ് ഗെയിമുള്ള മത്സരത്തില്‍ അഞ്ചാം ഗെയിമില്‍ തന്നെ മത്സരത്തിന്റെ വിധി നിര്‍ണ്ണയിക്കപ്പെടുകയായിരുന്നു.

4-1നു ഇന്ത്യന്‍ കൂട്ടുകെട്ട് പരാജയപ്പെടുകയായിരുന്നു. 9-15, 5-11, 13-11, 4-11, 8-11 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ ടീമിന്റെ പരാജയം. ഏഷ്യന്‍ ഗെയിംസ് 2018ലെ ഇന്ത്യയുടെ 51ാം മെഡലാണ് താരങ്ങള്‍ ഇന്ന് നേടിയത്.

സെമിയില്‍ കടന്ന് മിക്സഡ് ഡബിള്‍സ് സഖ്യം

ടേബിള്‍ ടെന്നീസില്‍ നിന്ന് ഒരു മെഡല്‍ കൂടി ഉറപ്പാക്കി ഇന്ത്യ. ഇന്ന് നടന്ന മിക്സഡ് ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊറിയയുടെ താരങ്ങളെ പരാജയപ്പെടുത്തി ശരത് കമാല്‍ – മണിക ബത്ര കൂട്ടുകെട്ട് സെമിയില്‍ കടക്കുകയായിരുന്നു. സെമിയില്‍ എത്തിയതോടെ ഇന്ത്യയ്ക്ക് ഒരു മെഡല്‍ ഉറപ്പായിട്ടുണ്ട്.

അഞ്ച് ഗെയിം നീണ്ട പോരാട്ടത്തില്‍ ഇന്ത്യ 3-2 എന്ന സ്കോറിനാണ് ജയം സ്വന്തമാക്കിയത്. 4-11, 12-10, 6-11, 11-6, 11-8. ആദ്യ ഗെയിമും മൂന്നാമത്തെ ഗെയിമും നഷ്ടമായെങ്കിലും പതറാതെ ഇന്ത്യന്‍ സഖ്യം വിജയം ഉറപ്പാക്കുകയായിരുന്നു.

ലോക മൂന്നാം നമ്പറുകാരെ അട്ടിമറിച്ച് ഇന്ത്യ, ടേബിള്‍ ടെന്നീസ് സെമിയില്‍

ടേബിള്‍ ടെന്നീസ് പുരുഷ വിഭാഗം ടീം ഇവന്റിന്റെ സെമിയില്‍ കടന്ന് ഇന്ത്യ. മൂന്നാം റാങ്കുകാരായ ജപ്പാനെ 3-1 എന്ന സ്കോറിനു ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സെമി പ്രവേശനം. ഇതോടെ ഇന്ത്യ ടേബിള്‍ ടെന്നീസില്‍ നിന്ന് ചരിത്രത്തിലാദ്യമായി മെഡല്‍ നേടുന്നു എന്ന സവിശേഷതയുമുണ്ട്.

സിംഗിള്‍സില്‍ ശരത് കമാല്‍, സത്യന്‍ ജ്ഞാനശേഖരന്‍ എന്നിവര്‍ വിജയിച്ചപ്പോള്‍ ഹര്‍മ്മീത് ദേശായിയാണ് കൂട്ടത്തില്‍ പരാജയപ്പെട്ടത്.

Exit mobile version