ഡബ്ല്യു.ടി.ടി സ്റ്റാർ കണ്ടൻഡർ: മണിക ബത്ര ക്വാർട്ടർ ഫൈനലിൽ, ചരിത്രം കുറിച്ച് ഇന്ത്യൻ താരം


ബ്രസീലിൽ നടക്കുന്ന ഡബ്ല്യു.ടി.ടി സ്റ്റാർ കണ്ടൻഡർ ടൂർണമെന്റിൽ ഇന്ത്യയുടെ ടേബിൾ ടെന്നീസ് താരം മണിക ബത്ര ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ആവേശകരമായ പോരാട്ടത്തിൽ ദക്ഷിണ കൊറിയയുടെ കിം നാ-യെങ്ങിനെ 3-2 എന്ന സ്കോറിനാണ് മണിക പരാജയപ്പെടുത്തിയത്.


ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷമാണ് മണികയുടെ തിരിച്ചുവരവ്. സ്കോർ: 6-11, 11-5, 11-3, 7-11, 11-4. ഈ വിജയത്തോടെ, പ്രധാനപ്പെട്ട അഞ്ച് ഡബ്ല്യു.ടി.ടി ഇവന്റുകളിലും (സ്മാഷ്, ചാമ്പ്യൻസ്, സ്റ്റാർ കണ്ടൻഡർ, കണ്ടൻഡർ, ഫീഡർ) ക്വാർട്ടർ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതാ സിംഗിൾസ് താരമെന്ന ചരിത്രനേട്ടം മണിക സ്വന്തമാക്കി.


അതേസമയം, ഇന്ത്യൻ പുരുഷ താരങ്ങൾക്ക് നിരാശയുടെ ദിവസമായിരുന്നു. ഹർമീത് ദേശായി ദക്ഷിണ കൊറിയയുടെ ജുൻസങ്ങിനോട് 1-3ന് പരാജയപ്പെട്ടപ്പോൾ, മനുഷ് ഷാ ജർമ്മനിയുടെ ഡുഡയോട് അതേ സ്കോറിന് തോറ്റു.


ഒളിമ്പിക്സ് പ്രീ ക്വാർട്ടറിൽ എത്തുന്ന ആദ്യ ഇന്ത്യൻ ടേബിൾ ടെന്നീസ് താരമായി മണിക ബത്ര

പാരീസ് ഒളിമ്പിക്സിൽ ചരിത്രം എഴുതി ഇന്ത്യയുടെ മണിക ബത്ര. ഒളിമ്പിക്സിൽ വനിത സിംഗിൾസിൽ അവസാന പതിനാറിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരമായി മണിക മാറി. റൗണ്ട് ഓഫ് 32 ൽ പോണ്ടിച്ചേരി സ്വദേശിയും ഇന്ത്യൻ വംശജയും ആയ 19 കാരി ഫ്രഞ്ച് താരം പ്രിതിക പാവാഡയെ ആണ് 18 സീഡ് ആയ മണിക തോൽപ്പിച്ചത്. മികച്ച സർവീസ് ഗെയിം ആണ് ഇന്ത്യൻ താരത്തിന്റെ ജയത്തിൽ നിർണായകമായത്.

മണിക ബത്ര – ഫയൽ ചിത്രം

12 സീഡ് ആയ ഫ്രഞ്ച് താരത്തിന് എതിരെ പ്രതീക്ഷിക്കാത്ത നിലയിലുള്ള ആധിപത്യം പുലർത്തിയ മണിക 4-0 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ജയം കണ്ടത്. ആദ്യ സെറ്റിലും മൂന്നാം സെറ്റിലും മികച്ച പോരാട്ടം കണ്ടെങ്കിലും രണ്ടും നാലും സെറ്റുകൾ മണിക ആധിപത്യം ആണ് കണ്ടത്. 11-9 നു ആദ്യ സെറ്റും 11-6 നു രണ്ടാം സെറ്റും നേടിയ മണിക മൂന്നാം സെറ്റിൽ 5 സെറ്റ് പോയിന്റുകൾ പാഴാക്കിയെങ്കിലും സെറ്റ് 11-9 നു നേടി. തുടർന്ന് നാലാം സെറ്റ് 11-7 നു നേടി മത്സരം സ്വന്തം പേരിലാക്കി ചരിത്രം എഴുതുക ആയിരുന്നു ഇന്ത്യൻ താരം.

ടേബിൾ ടെന്നീസിൽ മണിക ബത്ര മുന്നോട്ട്, ശരത് കമാൽ പുറത്ത്

പാരീസ് ഒളിമ്പിക്സിൽ ടേബിൾ ടെന്നീസിൽ ഇന്ത്യൻ പ്രതീക്ഷയായ മണിക ബത്ര വനിതാ സിംഗിൾസിൽ അവസാന 32 ലേക്ക് മുന്നേറി. 18 സീഡ് ആയ ഇന്ത്യൻ താരം ബ്രിട്ടന്റെ അന്ന ഹർസയെ 5 ഗെയിം മത്സരത്തിൽ 11-8, 12-10, 11-9, 9-11, 11-5 എന്ന സ്കോറിന് ആണ് മറികടന്നത്.

Sharath Kamal

അതേസമയം ഇന്ത്യൻ ഇതിഹാസ താരം ശരത് കമാൽ ഒളിമ്പിക് സിംഗിൾസിൽ നിന്നു പുറത്തായി. 6 ഗെയിം നീണ്ടു നിന്ന മത്സരത്തിൽ സ്ലോവാനിയൻ താരം ഡെനി കൗസലിനോട് 12-10, 9-11, 6-11, 7-11, 11-8, 10-12 എന്ന സ്കോറിന് ഖിയാണ് ശരത് കമാൽ തോറ്റത്. അവസാന സെറ്റിൽ നിരവധി സെറ്റ് പോയിന്റുകൾ കൈവിട്ടാണ് ഇന്ത്യൻ താരം പരാജയം ഏറ്റുവാങ്ങിയത്.

പൊരുതി വീണ് മണിക – സത്യന്‍ കൂട്ടുകെട്ട്

സിംഗപ്പൂര്‍ സ്മാഷ് ടേബിള്‍ ടെന്നീസ് മിക്സഡ് ഡബിള്‍സിൽ പുറത്തായി ഇന്ത്യയുടെ മണിക ബത്ര – സത്യന്‍ ജ്ഞാനശേഖരന്‍ കൂട്ടുകെട്ട്. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനൽ മത്സരത്തിൽ ലോക റാങ്കിംഗിൽ നാലാം സ്ഥാനത്തുള്ള ജപ്പാന്റെ ഹിന ഹയാത്ത – ടോമോകാസു ഹാരിമോട്ടോ സഖ്യത്തോടാണ് ഇന്ത്യന്‍ ജോഡി 2-3 എന്ന സ്കോറിന് പൊരുതി വീണത്. 9-11, 9-11, 11-8, 11-5, 7-11 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ പരാജയം.

ആദ്യ രണ്ട് ഗെയിമും നഷ്ടമായ ഇന്ത്യന്‍ താരങ്ങള്‍ അടുത്ത രണ്ട് ഗെയിമും വിജയിച്ച് തിരിച്ചുവരവ് നടത്തുകയായിരുന്നു. എന്നാൽ അഞ്ചാം ഗെയിമിൽ ജപ്പാന്‍ താരങ്ങള്‍ മേൽക്കൈ നേടി മത്സരം സ്വന്തമാക്കി.

വനിത ഡബിള്‍സിൽ മണിക – അര്‍ച്ചന കൂട്ടുകെട്ട് രണ്ടാം റൗണ്ടിൽ പുറത്തായി. ചൈനയുടെ ചെംഗ് മെഗ് – വാംഗ് യിഡി കൂട്ടുകെട്ടിനോട് 2-3 എന്ന സ്കോറിനാണ് ഇന്ത്യന്‍ വനിത താരങ്ങള്‍ക്ക് അടിപതറിയത്. സ്കോര്‍: 2-11, 6-11, 15-13, 12-10, 6-11.

സിംഗപ്പൂര്‍ സ്മാഷിന്റെ ക്വാര്‍ട്ടറിൽ കടന്ന് മണിക – സത്യന്‍ കൂട്ടുകെട്ട്

സിംഗപ്പൂര്‍ സ്മാഷ് 2023 ടേബിള്‍ ടെന്നീസ് മിക്സഡ് ഡബിള്‍സ് വിഭാഗത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് മണിക ബത്ര – സത്യന്‍ ജ്ഞാനശേഖരന്‍ കൂട്ടുകെട്ട്. സിംഗ്പൂരിന്റെ തന്നെ ക്ലാരന്‍സ് സെ യു ച്യൂ – ജിയാന്‍ സെംഗ് കൂട്ടുകെട്ടിനെ 3-1 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെടുത്തിയത്.

11-7, 12-10, 9-11, 11-3 എന്ന സ്കോറിനായിരുന്നു വിജയം. ക്വാര്‍ട്ടറിൽ ലോക റാങ്കിംഗിൽ നാലാം സ്ഥാനക്കാരും നിലവിലെ ലോക ചാമ്പ്യന്‍ഷിപ്പ് വെള്ളി മെഡൽ ജേതാക്കളുമായ ജപ്പാന്റെ ടോമോകാസു ഹാരിമോട്ടോ – ഹിന ഹയാത്ത കൂട്ടുകെട്ടിനെ നേരിടും.

ഹിന ഹയാറ്റയെ വീഴ്ത്തി മണിക, ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസ് വെങ്കല മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി താരം

ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിൽ വെങ്കല മെഡൽ നേട്ടവുമായി ഇന്ത്യയുടെ മണിക ബത്ര. മൂന്ന് വട്ടം ഏഷ്യന്‍ ചാമ്പ്യനായ ഹിന ഹയാറ്റയെ 4-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് മണികയുടെ വിജയം.

നേരത്തെ ടൂര്‍ണ്ണമെന്റിലെ ആദ്യ റൗണ്ടിൽ ചൈനയുടെ ലോക റാങ്കിംഗിലെ ഏഴാം നമ്പര്‍ താരത്തെ കീഴടക്കിയ മണിക രണ്ടാം റൗണ്ടിൽ ചൈനീസ് തായ്പേയുടെ ലോക റാങ്കിംഗിൽ 23ാം നമ്പര്‍ താരത്തെയാണ് മണിക കീഴടക്കിയത്.

സെമി ഫൈനലില്‍ ജപ്പാന്റെ മുന്‍ നിര താരം മിമ ഇറ്റോയോടാണ് മണിക പൊരുതി വീണത്. 2-4 എന്ന സ്കോറിനായിരുന്ന ആ മത്സരത്തിൽ മണികയുടെ പരാജയം.

സെമിയിൽ മിമ ഇറ്റോയോട് പരാജയം, പോരാടി വീണ് മണിക

ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ സെമി ഫൈനലില്‍ ഇന്ത്യയുടെ മണിക ബത്രയ്ക്ക് തോൽവി. ലോക റാങ്കിംഗിൽ ആറാം സ്ഥാനത്തുള്ള മിമ ഇറ്റോയോട് 2-4 എന്ന സ്കോറിനാണ് മണിക പരാജയപ്പെട്ടത്. ഇനി വെങ്കല മെഡലിനായി മണിക ജപ്പാന്റെ തന്നെ ഹയാറ്റയോട് ഏറ്റുമുട്ടും.

ലോക റാങ്കിംഗിൽ 44ാം സ്ഥാനത്തുള്ള മണിക തന്റെ ആദ്യ മത്സരത്തിൽ ഏഴാം റാങ്കുകാരിയെയും രണ്ടാം മത്സരത്തിൽ 23ാം റാങ്കുകാരിയെയും പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയത്.

സ്കോര്‍: 8-11, 11-7, 7-11, 6-11, 11-8, 7-11

ചരിത്രം കുറിച്ച് മണിക, ഏഷ്യന്‍ കപ്പ് സെമി ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിത താരം

ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസ് സെമി ഫൈനലില്‍ എത്തി മണിക ബത്ര. ആദ്യ റൗണ്ടിൽ ലോക റാങ്കിംഗിൽ ഏഴാം സ്ഥാനത്തുള്ള ചൈനയുടെ ചെന്‍ സിംഗ്ടോംഗിനെ വീഴ്ത്തിയ മണിക ക്വാര്‍ട്ടറിൽ 4-3 എന്ന സ്കോറിന് തായ്വാന്റെ ചെന്‍ സു-യുവിനെ വീഴ്ത്തിയാണ് സെമിയിലെത്തുന്നത്. ലോക റാങ്കിംഗിൽ 44ാം സ്ഥാനത്താണ് മണിക.

ഏഷ്യന്‍ കപ്പ് ചരിത്രത്തിൽ തന്നെ സെമി ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിത താരം ആണ് മണിക. ഇതിനു മുമ്പ് പുരുഷ വിഭാഗത്തിൽ ചേതന്‍ ബബൂര്‍ സെമി ഫൈനലില്‍ എത്തിയിട്ടുണ്ട്.

ഫൈനലുറപ്പാക്കി സത്യനും മണികയും

WTT കണ്ടന്റര്‍ സ്ലൊവേനിയയുടെ മിക്സഡ് ഡബിള്‍സ് ഫൈനലില്‍ കടന്ന് ഇന്ത്യയുടെ മണിക ബത്ര – സത്യന്‍ ജ്ഞാനശേഖരന്‍ കൂട്ടുകെട്ട്. ലോക റാങ്കിംഗിൽ 26ാം സ്ഥാനത്തുള്ള ഹംഗേറിയന്‍ ജോഡികളെയാണ് ഇരുവരും ചേര്‍ന്ന് പരാജയപ്പെടുത്തിയത്.

കടുത്ത പോരാട്ടത്തിനൊടുവിൽ 3-2 എന്ന സ്കോറിന് വിജയം കരസ്ഥമാക്കിയാണ് ഇരുവരും ഫൈനലിലേക്ക് കടന്നത്.

സ്ലൊവേനിയയിൽ സെമിയിലെത്തി മണിക – സത്യന്‍ കൂട്ടുകെട്ട്, വനിത ഡബിള്‍സിൽ മണിക – അര്‍ച്ചന കൂട്ടുകെട്ടും സെമിയിൽ

സ്ലൊവേനിയയിൽ നടക്കുന്ന WTT കണ്ടന്റര്‍ ടൂര്‍ണ്ണമെന്റ് സെമി ഫൈനലില്‍ കടന്ന് ഇന്ത്യയുടെ വനിത ഡബിള്‍സ് ജോഡിയായ മണിക ബത്ര – അര്‍ച്ചന കാമത്ത് കൂട്ടുകെട്ട്. ഇന്നലെ നടന്ന മത്സരത്തിൽ 3-1 എന്ന സ്കോറിനാണ് ഇന്ത്യന്‍ കൂട്ടുകെട്ട് വിജയം കൈക്കലാക്കിയത്.

മിക്സഡ് ഡബിള്‍സിൽ മണിക – സത്യന്‍ കൂട്ടുകെട്ടും സെമിയിൽ കൂട്ടുകെട്ടും സെമിയിൽ കടന്നിട്ടുണ്ട്. ഇരുവരും സ്ലൊവാക്കിയയുടെ ജോഡികളെ 3-1 എന്ന സ്കോറിന് പരാജയപ്പെടുത്തി.

അതേ സമയം അര്‍ച്ചന കാമത്ത് – മാനവ് താക്കര്‍ കൂട്ടുകെട്ട് മിക്സഡ് ഡബിള്‍സിൽ പരാജയം ഏറ്റു വാങ്ങി. ഇരുവരും ലോക റാങ്കിംഗിൽ 24ാം സ്ഥാനത്താണെങ്കിലും ലോക റാങ്കിംഗിൽ 48ാം സ്ഥാനത്തുള്ള കൊറിയന്‍ താരങ്ങളോടാണ് തോൽവിയേറ്റ് വാങ്ങിയത്.

സ്ലൊവേനിയയിൽ ഇന്ത്യന്‍ മുന്നേറ്റം, മണികയും സത്യനും ക്വാര്‍ട്ടര്‍ ഫൈനലില്‍, വനിത ഡബിള്‍സ് ടീമും ക്വാര്‍ട്ടറിൽ

സ്ലൊവേനിയയിൽ നടക്കുന്ന WTT കണ്ടന്റര്‍ ഇവന്റ് ക്വാര്‍ട്ടറിൽ കടന്ന് ഇന്ത്യന്‍ ടീമുകള്‍. വനിത വിഭാഗത്തിൽ മണിക – അര്‍ച്ചന കൂട്ടുകെട്ടും മിക്സഡ് ഡബിള്‍സിൽ മണിക – സത്യന്‍ കൂട്ടുകെട്ടും ക്വാര്‍ട്ടറിൽ പ്രവേശിച്ചു.

ഇരു ടീമുകളും 3-1 എന്ന സ്കോറിനാണ് വിജയം കുറിച്ചത്.

ഒടുവിൽ മണിക വിജയിച്ചു, ഇന്ത്യയും

ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തി ഇന്ത്യന്‍ ടീമിന് വിജയം. ടേബിള്‍ ടെന്നീസ് ലോക ടീം ചാമ്പ്യന്‍ഷിപ്പിൽ 3-0 എന്ന സ്കോറിനാണ് ഇന്ത്യ ചെക്ക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തിയത്. ഇന്നലെ ജര്‍മ്മനിയോട് ഇന്ത്യ 2-3 എന്ന സ്കോറിന് പരാജയപ്പെട്ടിരുന്നു.

ആദ്യ മത്സരത്തിൽ മണിക 3-1ന് ഹാനയെ പരാജയപ്പെടുത്തിയപ്പോള്‍ ശ്രീജയ രണ്ടാം മത്സരത്തിൽ 3-0 എന്ന സ്കോറിന് വിജയം കുറിച്ചു. മൂന്നാം മത്സരത്തിൽ 3-1ന്റെ വിജയം ആണ് ദിയ നേടിയത്

ദിയ ആദ്യ ഗെയിമിൽ 3 ഗെയിം പോയിന്റ് രക്ഷിച്ച് ഒപ്പമെത്തിയെങ്കിലും പിന്നട് ഗെയിം ചെക്ക് റിപ്പബ്ലിക് താരം നേടി. രണ്ടാം ഗെയിമിലും ദിയ ഗെയിം പോയിന്റ് എത്തിയെങ്കിലും മത്സരത്തിലേക്ക് തിരിച്ചുവരുവാന്‍ എതിരാളിയ്ക്ക് അവസരം നൽകുകയായിരുന്നു. ഒടുവിൽ ഗെയിം 15-13ന് ഇന്ത്യന്‍ താരം നേടി.

മൂന്നാം ഗെയിമിൽ ഇന്ത്യന്‍ താരം രണ്ട് ഗെയിം പോയിന്റുകള്‍ രക്ഷിച്ച് സ്കോര്‍ ഒപ്പമെത്തിച്ച് ഗെയിം 12-10ന് സ്വന്തമാക്കി. നാലാം ഗെയിമിൽ 8-10ന് പിന്നിൽ നിന്ന ദിയ 10-10ന് ഒപ്പമെത്തുകയും ഗെയിം 14-12ന് നേടി 3-1ന്റെ വിജയം നേടി.

Exit mobile version