ഫ്രാന്‍സിനോട് പിടിച്ച് നിൽക്കാനായില്ല, ഇന്ത്യയ്ക്ക് ആദ്യ പരാജയം

ടേബിള്‍ ടെന്നീസ് ലോക ടീം ചാമ്പ്യന്‍ഷിപ്പിലെ പുരുഷ വിഭാഗം മത്സരത്തിൽ ഇന്ത്യയ്ക്ക് ആദ്യ പരാജയം. ഗ്രൂപ്പ് 2ൽ ഫ്രാന്‍സിനോട് ഇന്ത്യന്‍ ടീം 0-3 എന്ന സ്കോറിനാണ് അടിയറവ് പറഞ്ഞത്.

ഇന്ത്യ ഇന്ന് തങ്ങളുടെ രണ്ടാം താരമായി മാനവ് തക്കറിനെയാണ് പരീക്ഷിച്ചത്. ആദ്യ മത്സരത്തിൽ അലക്സിസ് ലെബ്രൺ 3-0ന് മാനവ് തക്കറിനെ പരാജയപ്പെടുത്തിയപ്പോള്‍ ഫെലിക്സ് ലെബ്രൺ 3-0 എന്ന സ്കോറിന് സത്യന്‍ ജ്ഞാനശേഖരനെ വീഴ്ത്തി.

മൂന്നാം മത്സരത്തിൽ ഹര്‍മീത് ദേശായി ജൂള്‍സ് റോളണ്ടിനോട് പൊരുതി വീഴുകയായിരുന്നു. 2-3 എന്ന സ്കോറിനായിരുന്നു ജൂള്‍സിന്റെ പരാജയം.

പുരുഷ ഡബിള്‍സ് സെമിയിൽ കടന്ന് ഇന്ത്യയുടെ ഹര്‍മീത് ദേശായി – മാനവ് താക്കര്‍ സഖ്യം

ബുഡാപെസ്റ്റിൽ നടക്കുന്ന ഡബ്ല്യുടിടി കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റിൽ പുരുഷ ഡബിള്‍സ് സെമിയിൽ കടന്ന് ഇന്ത്യയുടെ ഹര്‍മീത് ദേശായി – മാനവ് താക്കര്‍ കൂട്ടുകെട്ട്. ഹംഗറിയ്ക്കെതിരെയാണ് ഇന്ത്യയുടെ 3-1ന്റെ വിജയം.

11-8, 9-11, 11-8, 11-8 എന്ന നിലയിലായിരുന്നു സ്കോര്‍. മറ്റൊരു ക്വാര്‍ട്ടര്‍ മത്സരത്തിൽ ഇന്ത്യയുടെ സനിൽ ഷെട്ടി- സ്നേഹിത് സുരാവാജുള്ള കൂട്ടുകെട്ട് റഷ്യന്‍ താരങ്ങളോട് പരാജയപ്പെട്ടു. ഇല്ലാത്ത പക്ഷം ഇന്ത്യന്‍ താരങ്ങള്‍ തമ്മിലുള്ള സെമിയ്ക്ക് അവസരം ഉണ്ടാകുമായിരുന്നു.

കന്നി ദേശീയ കിരീടവുമായി ഹര്‍മീത്

81ാമത് സീനിയര്‍ ദേശീയ ടേബിള്‍ ടെന്നീസ് പുരുഷ വിഭാഗം കിരീടം സ്വന്തമാക്കി ഹര്‍മീത് ദേശായി. ഏഴ് സെറ്റ് ത്രില്ലറിന് ശേഷം പിഎസ്പിബിയിലെ സഹതാരമായ മാനവ് താക്കറിനെ പരാജയപ്പെടുത്തിയാണ് ഹര്‍മീത് തന്റെ കന്നി ദേശീയ കിരീടം സ്വന്തമാക്കിയത്. സ്കോര്‍: 11-4, 11-13, 14-12, 9-11, 11-8, 5-11, 11-5 എന്ന സ്കോറിനാണ് ഹര്‍മീതിന്റെ വിജയം. നേരത്തെ മാനവ് താക്കര്‍ സെമിയില്‍ ടോപ് സീഡായ സത്യന്‍ ജ്ഞാനശേഖരനെ പരാജയപ്പെടുത്തിയിരുന്നു.

വനിത സിംഗിള്‍സില്‍ ടോപ് സീഡ് സുതീര്‍ത്ഥ മുഖര്‍ജ്ജി തന്റെ രണ്ടാം കിരീടം നേടി. 11-4, 11-5, 11-8, 11-4 എന്ന സ്കോറിന് ഏകപക്ഷീയമായ ജയമാണ് സുതീര്‍ത്ഥ സ്വന്തമാക്കിയത്.

Exit mobile version