Harmeetdesai

കസാക്കസ്ഥാനെതിരെ പൊരുതി നേടിയ വിജയവുമായി ഇന്ത്യ, മൂന്നാം ജയം

അനായാസ വിജയവുമായി ഇന്ത്യ തങ്ങളുടെ മൂന്നാം ജയം കരസ്ഥമാക്കുമെന്ന് കരുതിയ മത്സരത്തിൽ കസാക്കിസ്ഥാനെതിരെ പൊരുതി നേടിയ വിജയവുമായി ഇന്ത്യ. ഇന്ന് നടന്ന ടേബിള്‍ ടെന്നീസ് ലോക ടീം ചാമ്പ്യന്‍ഷിപ്പിൽ പുരുഷന്മാരുടെ മത്സരത്തിൽ ഇന്ത്യ 3-2 എന്ന സ്കോറിനാണ് വിജയിച്ചത്.

ആദ്യ മത്സരത്തിൽ സത്യന്‍ 3-0 എന്ന സ്കോറിന് വിജയിച്ചപ്പോള്‍ ഹര്‍മ്മീത് ദേശായി 0-3 എന്ന സ്കോറിന് പരാജയം ഏറ്റുവാങ്ങി. മൂന്നാം മത്സരത്തിൽ മാനവ് തക്കര്‍ 3-0ന് അനായാസം വിജയം കുറിച്ചപ്പോള്‍ അപ്രതീക്ഷിതമായി സത്യന് പരാജയം ഏറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 2-3 എന്ന സ്കോറിനായിരുന്നു സത്യന്റെ പരാജയം.

2-2 എന്ന നിലയിൽ ഹര്‍മ്മീത് തന്റെ അവസാന മത്സരത്തിൽ വിജയം കുറിച്ചതോടെ ഇന്ത്യ തങ്ങളുടെ മൂന്നാം വിജയം കുറിച്ചു. 3-0 എന്ന സ്കോറിനായിരുന്നു ഹര്‍മ്മീതിന്റെ വിജയം.

Exit mobile version