സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ആണ് ഈ IPL-ലെ മികച്ച ടീം എന്ന് സ്റ്റീവ് സ്മിത്ത്

സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ആണ് ഈ സീസണിലെ ഐപിഎല്ലിലെ ഏറ്റവും സമ്പൂർണ്ണ ടീമായി തനിക്ക് തോന്നുന്നത് എന്ന് സ്റ്റീവ് സ്മിത്ത്. തോൽപ്പിക്കാൻ ഏറ്റവും പ്രയാസം അവരെ ആകും എന്നും ഓസ്ട്രേലിയൻ താരം പറയുന്നു. സീസണിലെ ആദ്യ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെ 20 റൺസിന് തോൽപ്പിച്ച രാജസ്ഥാൻ ഇന്ന് ഡെൽഹി ക്യാപിറ്റൽസിനെ നേരിടാൻ ഒരുങ്ങുകയാണ്.

“ഈ വർഷത്തെ ഏറ്റവും ക്ലമ്പ്ലീറ്റ് ടീമായി എനിക്ക് തോന്നുന്നത് രാജസ്ഥാൻ റോയൽസ് ആണ്. അവർക്ക് എല്ലാ അടിത്തറയും ഉണ്ട്. അവരുടെ സ്പിന്നർമാരെ, ഞാൻ വീണ്ടും കാണാൻ ആഗ്രഹിക്കുന്നു. ചാഹലും അശ്വിനും മികച്ചവരാണ്. ഐപിഎല്ലിലെ ഏറ്റവും വിനാശകാരികളായ രണ്ടുപേരാണ് അവർ. അവർ മുന്നേറുകയും അവിശ്വസനീയമായ ഒരു സീസൺ നേടുകയും ചെയ്താൽ രാജസ്ഥാനെ തോൽപ്പിക്കുക പ്രയാസമായിരിക്കും,” സ്മിത്ത് പറഞ്ഞു.

ക്യാപ്റ്റൻ സഞ്ജു സാംസണെയും സ്മിത്ത് പ്രശംസിച്ചു. “അവൻ മനോഹരമായി കളിച്ചു, അവർക്ക് വിജയം നേടിക്കൊടുത്തു. അവൻ നന്നായി കളിക്കുന്നതായി തോന്നുന്നു. അദ്ദേഹത്തിൻ്റെ ക്യാപ്റ്റൻസി മികച്ചതാണെന്ന് ഞാൻ കരുതുന്നു, അവൻ ഈ ഫോം തുടരും എന്ന് ഞാൻ കരുതുന്നു” – സ്മിത്ത് പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യം!! ഓസ്ട്രേലിയയെ ഗാബയിൽ അട്ടിമറിച്ച് വെസ്റ്റിൻഡീസ്!!

വെസ്റ്റിൻഡീസ് ക്രിക്കറ്റിന്റെ ഉയർത്തെഴുന്നേൽപ്പ്. ഇന്നത്തെ ദിവസം വെസ്റ്റിൻഡീസ് ക്രിക്കറ്റ് ചരിത്രത്തിൽ ഒരിക്കലും മറക്കപ്പെടാത്ത ദിവസം ആകും. ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ടെസ്റ്റിൽ 8 റൺസിന്റെ വിജയം നേടാൻ അവർക്ക് ആയി. ഓസ്ട്രേലിയയുടെ ഉരുക്ക് കോട്ടയിൽ ഒന്നായ ഗാബയിൽ ആണ് വെസ്റ്റിൻഡീസ് ഈ ചരിത്ര വിജയം നേടിയത്. വെസ്റ്റിൻഡീസിനെതിരെ രണ്ടാം ഇന്നിംഗ്സിൽ ജയിക്കാൻ 216 റൺസ് വേണ്ടിയിരുന്ന ഓസ്ട്രേലിയ 207 റണ്ണിന് ഒളൗട്ട് ആയി.

ഇന്ന് നാലാം ദിനം 56-2 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയക്ക് ആയി ഒരു വശത്ത് സ്റ്റീബ് സ്മിത്ത് ഉറച്ചു നിന്നു എങ്കിലും മറുവശത്ത് വിക്കറ്റുകൾ വീണു കൊണ്ടേ ഇരുന്നു. പരിക്ക് മാറി ഇന്ന് ബൗൾ ചെയ്യാൻ എത്തിയ ഷമാർ ജോസഫ് 7 വിക്കറ്റുകൾ വീഴ്ത്തി. ലഞ്ചിന് പിരിയുമ്പോൾ ഓസ്ട്രേലിയക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 29 റൺസ് ആയിരുന്നു. അപ്പോഴേക്കും അവരുടെ എട്ട് വിക്കറ്റുകൾ വീണിരുന്നു.

191ൽ ഇരിക്കെ ലിയോണും പുറത്തായി. ഇതോടെ 1 വിക്ക് അല്ലെങ്കിൽ 25 റൺസ് എന്നായി. പിന്നെ കാര്യങ്ങൾ തീർത്തും സ്മിത്തിന്റെ കൈകളിലായി. സ്മിത്ത് ഒരു സിക്സും ഫോറും അടിച്ച് ജയിക്കാൻ 13 റൺസ് എന്നാക്കി. പക്ഷെ അടുത്ത ഓവറിൽ ഷമാർ ജോസഫിന്റെ പന്ത്നേരിടേണ്ടി വന്ന ഹേസൽ വുഡിന്റെ വിക്കറ്റ് തെറിച്ചു. ഷമാറിന്റെ ഏഴാം വിക്കറ്റും വെസ്റ്റിൻഡീസിന്റെ വിജയ നിമിഷവും. ഒരു വശത്ത് 91 റൺസുമായി സ്മിത്ത് പുറത്താകാതെ നിന്നു.

ആദ്യ ഇന്നിംഗ്സിൽ വെസ്റ്റിൻഡീസ് 311ന് ഓളൗട്ട് ആയപ്പോൾ ഓസ്ട്രേലിയ 289 റണ്ണിന് ഡിക്ലയർ ചെയ്തിരുന്നു. രണ്ടാം ഇന്നിങ്സിൽ വെസ്റ്റിൻഡീസ് 193ന് ഓളൗട്ട് ആവുകയും ചെയ്തു. 1997ന് ശേഷം ആദ്യമായാണ് വെസ്റ്റിൻഡീസ് ഓസ്ട്രേലിയയിൽ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്.

വെസ്റ്റിൻഡീസിനെതിരായ ഏകദിനത്തിൽ സ്മിത്ത് ഓസ്ട്രേലിയയെ നയിക്കും

അടുത്ത മാസം നടക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ സ്റ്റീവൻ സ്മിത്ത് ഓസ്‌ട്രേലിയയെ നയിക്കും. ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന് ഓസ്ട്രേലിയ വിശ്രമം നൽകിൻ മിച്ചൽ മാർഷിനും വിശ്രമം അനുവദിച്ചു. മെൽബൺ, സിഡ്നി, കാൻബെറ എന്നിവിടങ്ങളിൽ നടന്ന മൂന്ന് ഏകദിന മത്സരങ്ങളിൽ മിച്ചൽ സ്റ്റാർക്ക് ജോഷ് ഹേസൽവുഡ് എന്നിവരും ഇല്ല.

Australia ODI squad vs West Indies

Steve Smith, Sean Abbott, Nathan Ellis, Cameron Green, Aaron Hardie, Travis Head, Josh Inglis, Marnus Labuschagne, Glenn Maxwell, Lance Morris, Jhye Richardson, Matt Short, Adam Zampa

ഒരു ലക്ഷത്തിനു മേൽ വരുന്ന കാണികൾക്ക് മുന്നിൽ ഇന്ത്യയെ നേരിടാൻ കാത്തിരിക്കുന്നു

ഇന്ത്യയെ ഫൈനലിൽ നേരിടാൻ കാത്തിരിക്കുക ആണ് എന്ന് സ്മിത്ത്. ഇന്നലെ ദക്ഷിണാഫ്രിക്കയെ നേരിട്ട ഓസ്ട്രേലിയ 2 വിക്കറ്റ് വിജയവുമായി ഫൈനലിലേക്ക് എത്തിയിരുന്നു. ഇനി അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടും.

“ഇന്ത്യ ശരിക്കും നല്ല ക്രിക്കറ്റ് കളിക്കുന്നു. ഈ ലോകകപ്പിൽ അവർ ഒരു കളിയും ഇതുവരെ തോറ്റിട്ടില്ല. അവർ നന്നായി കളിക്കുന്നു. 130,000 ആരാധകർക്ക് മുന്നിൽ അവർ കളിക്കാൻ പോകുന്നു. ഒരു മികച്ച അന്തരീക്ഷമായിരിക്കും, ഞാൻ അതിനായി കാത്തിരിക്കുകയാണ്,” സ്മിത്ത് പറഞ്ഞു.

സ്റ്റീവ് സ്മിത്തും മിച്ചൽ സ്റ്റാർക്കും ദക്ഷിണാഫ്രിക്കക്ക് എതിരായ പരമ്പരയിൽ നിന്ന് പുറത്ത്

ഓസ്‌ട്രേലിയയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിന്ന് സ്റ്റീവ് സ്മിത്തും മിച്ചൽ സ്റ്റാർക്കും പരിക്ക് കാരണം മാറി നിൽക്കും. ഇരുവരും ഏകദിന ലോകകപ്പിന് മുമ്പ് പൂർണ്ണ ഫിറ്റ്‌നസിൽ തിരികെയെത്തും എന്ന് ഓസ്ട്രേലിയ പ്രതീക്ഷിക്കുന്നു.

കൈത്തണ്ടയിൽ പരിക്കേറ്റ് സുഖം പ്രാപിക്കുന്നതിനാ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിന്ന് ക്യാപ്റ്റൻ പാറ്റ് കമ്മിൻസും വിട്ടുനിൽക്കുകയാണ്. ഇടത് കൈത്തണ്ടയിലെ പരിക്ക് കാരണമാണ് സ്മിത്ത് പുറത്തായത്. താരത്തിന് നാലാഴ്ചത്തേക്ക് വിശ്രമം വേണ്ടി വരും.

സ്റ്റാർക്കിന് ഗ്രോയിൻ ഇഞ്ച്വറിയാണ്‌. സ്റ്റാർക്കിന്റെ അഭാവത്തിൽ സ്പെൻസർ ജോൺസൺ ഏകദിന ടീമിൽ തുടരും. സ്മിത്തിന്റെ അസാന്നിധ്യം മാർനസ് ലബുഷാഗ്‌നെയ്ക്ക് ഏകദിനത്തിൽ തന്റെ സ്ഥാനം തിരികെ നൽകും. ടി20യിൽ സ്മിത്തിന് പകരം ആഷ്ടൺ ടർണറും ടീമിൽ എത്തി.

ടി20യിൽ സ്മിത്ത് ഓസ്ട്രേലിയക്കായി ഓപ്പൺ ചെയ്യും

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ഐ പരമ്പരയിൽ ഓസ്‌ട്രേലിയയ്‌ക്കായി സ്റ്റീവ് സ്മിത്ത് ബാറ്റിംഗ് ഓപ്പൺ ചെയ്യുമെന്ന് ഓസ്‌ട്രേലിയയുടെ സെലക്ടർമാരുടെ ചെയർമാൻ ജോർജ്ജ് ബെയ്‌ലി സ്ഥിരീകരിച്ചു. ബിബിഎൽ 2023 സീസണിൽ സ്മിത്ത് സിഡ്‌നി സിക്‌സേഴ്‌സിനായി ഓപ്പണിംഗ് ഇറങ്ങി തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു. 188നു മേലെ ആയിരുന്നു ബിഗ് ബാഷിൽ സ്മിത്തിന്റെ സ്ട്രൈക്ക് റേറ്റ്. 86.5ന്റെ ശരാശരിയും. രണ്ട് സെഞ്ച്വറിയും സ്മിത്ത് നേടിയിരുന്നു.

“മൾട്ടി ഫോർമാറ്റ് കളിക്കാരിൽ ഒരാളാണ് സ്മിത്ത്. അദ്ദേഹത്തിന് ഓപ്പണറായി അവസരം നൽകാൻ ഞങ്ങൾ ആഗ്രഹിചക്കുന്നു” ബെയ്‌ലി വിശദീകരിച്ചു.

“ബിഗ് ബാഷിലെ അദ്ദേഹത്തിന്റെ ഇന്നിംഗ്‌സുകൾ, അദ്ദേഹത്തിന്റെ കഴിവുകളെക്കുറിച്ചും അദ്ദേഹത്തിന് എന്തുചെയ്യാൻ കഴിയുമെന്നും കാണിച്ചു തന്നു. ബിഗ് ബാഷിൽ അദ്ദേഹം കളിച്ച രീതി, അത് അന്താരാഷ്ട്ര തലത്തിൽ ആവർത്തിക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” ബെയ്ലി കൂട്ടിച്ചേർത്തു

കോഹ്‍ലിയെ വീഴ്ത്തിയപ്പോള്‍ തന്നെ ഏറെ സന്തോഷം, സ്മിത്തിന്റേത് തകര്‍പ്പന്‍ ക്യാച്ച് – സ്കോട്ട് ബോളണ്ട്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിവസം ഇന്ത്യയ്ക്ക് ആദ്യം നഷ്ടമാകുന്നത് വിരാട് കോഹ്‍ലിയുടെ വിക്കറ്റായിരുന്നു. സ്കോട്ട് ബോളണ്ടിന്റെ ബൗളിംഗിൽ സ്റ്റീവ് സ്മിത്ത് തകര്‍പ്പനൊരു ക്യാച്ച് നേടി വിരാടിനെ പുറത്താക്കുമ്പോള്‍ ആരംഭിച്ച ഇന്ത്യയുടെ പതനം ലഞ്ചിന് മുമ്പ് തന്നെ തോൽവിയിലേക്ക് എത്തുന്ന സാഹചര്യമാണുണ്ടാക്കിയത്.

കോഹ്‍ലിയുടെ വിക്കറ്റ് നേടിയത് ഏറെ വലിയ സന്തോഷം നൽകിയെന്നും സ്മിത്തും ഗ്രീനും തകര്‍പ്പന്‍ ക്യാച്ചുകള്‍ നേടി ബൗളര്‍മാരെ പിന്തുണച്ചുവെന്നും സ്കോട്ട് ബോളണ്ട് വ്യക്തമാക്കി. 20 വിക്കറ്റുകള്‍ നേടുകയെന്ന ദൗത്യം വിജയകരമായി തങ്ങളുടെ ബൗളിംഗ് സംഘം പൂര്‍ത്തിയാക്കിയെന്നും ഇനി ശ്രദ്ധ ആഷസിലേക്കാണെന്നും താരം കൂട്ടിചേര്‍ത്തു.

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ട് – സ്റ്റീവ് സ്മിത്ത്

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്ന് പറഞ്ഞ് സ്റ്റീവ് സ്മിത്ത്. ലോകം ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ മാസ്മരികതയിലേക്ക് പോകുമ്പോള്‍ ക്രിക്കറ്റ് ബോര്‍ഡുകളുടെ പ്രധാന ദൗത്യമായി മാറിയിരിക്കുകയാണ് ടെസ്റ്റ് ഫോര്‍മാറ്റിനെ നിലനിര്‍ത്തുകയെന്നും ഓസ്ട്രേലിയയുടെ സൂപ്പര്‍ താരം വ്യക്തമാക്കി. നിലവിൽ ടെസ്റ്റ് ക്രിക്കറ്റ് മികച്ച നിലയിലാണ് നിൽക്കുന്നതെങ്കിലും ഭാവിയിലെന്താകുമെന്ന ആശങ്ക തനിക്കുണ്ടെന്ന് സ്റ്റീവ് സ്മിത്ത് സൂചിപ്പിച്ചു.

തുടര്‍ന്നും ടെസ്റ്റ് ക്രിക്കറ്റിന് മികവ് പുലര്‍ത്താനാകുമെന്നാണ് കരുതുന്നതെന്നും സ്റ്റീവ് സ്മിത്ത് കൂട്ടിചേര്‍ത്തു. താന്‍ പരമ്പരാഗതമായി ടെസ്റ്റ് ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്നും ടെസ്റ്റ് ക്രിക്കറ്റിനോടുള്ള അഭിനിവേശം എല്ലാ ബോര്‍ഡുകള്‍ക്കും ഉണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്നും സ്റ്റീവ് സ്മിത്ത് പ്രത്യാശ പ്രകടിപ്പിച്ചു.

നാലാം ടെസ്റ്റിലും സ്മിത്ത് തന്നെ ഓസ്ട്രേലിയയെ നയിക്കും

ഓസ്ട്രേലിയയുടെ ടെസ്റ്റ് പാറ്റ് കമ്മിന്‍സ് ഇന്ത്യയ്ക്കെതിരെയുള്ള നാലാം ടെസ്റ്റിനും ഉണ്ടാകില്ല എന്ന് സൂചനകൾ. താരത്തിന്റെ മാതാവിന് അസുഖം വന്നതിനാലാണ് താരം രണ്ടാം ടെസ്റ്റ് കഴിഞ്ഞ ഉടനെ നാട്ടിലേക്ക് മടങ്ങിയത്. താരം ടെസ്റ്റ് പരമ്പര അവസാനിക്കും വരെ കുടുംബത്തോടൊപ്പം തന്നെ തുടരും എന്നാണ് റിപ്പോർട്ടുകൾ. കമ്മിൻസിന്റെ അഭാവത്തിൽ സ്റ്റീവ് സ്മിത്ത് ആയിരുന്നു ഇന്‍ഡോറിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയെ നയിച്ചത്.

ആ ടെസ്റ്റ് ഓസ്ട്രേലിയയെ വിജയിപ്പിച്ച് കൊണ്ട് പരമ്പര 2-1 എന്നാക്കാൻ സ്മിത്തിനായിരുന്നു. സ്മിത്തിന്റെ ക്യാപ്റ്റൻസിയെ ഏവരും പ്രശംസിക്കുകയും ചെയ്തു. നാലാം ടെസ്റ്റിലും സ്മിത്ത് തന്നെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആയി തുടരും. അദ്ദേഹത്തിന്റെ കീഴിൽ ഒരു ടെസ്റ്റ് കൂടെ ജയിച്ച് പരമ്പര സമനിലയിൽ ആക്കുക ആകും ഓസ്ട്രേലിയൻ ലക്ഷ്യം.

വേഗത്തിൽ 8000 റൺസ്, റെക്കോർഡുമായി സ്റ്റീവ് സ്മിത്ത്

പാകിസ്ഥാനെതിരായ ഓസ്‌ട്രേലിയയുടെ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംസിലെ തന്റെ ഇന്നിങ്സോടെ സ്റ്റീവ് സ്മിത്ത് ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 8,000 റൺസ് തികച്ച താരമായി. തന്റെ 151-ാം ഇന്നിംഗ്സിലാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. 152 ഇന്നിംഗ്‌സുകളിൽ ഈ നേട്ടം കൈവരിച്ചിരുന്ന കുമാർ സംഗക്കാരയെ ആണ് സ്മിത്ത് മറികടന്നത്. സ്മിത്തിന് ടെസ്റ്റിൽ 27 സെഞ്ചുറികളും 36 അർദ്ധ സെഞ്ച്വറികളും ഉണ്ട്.

തന്റെ 154-ാം ഇന്നിംഗ്‌സിൽ 8000 റൺസ് നേടിയ ലിറ്റിൽ മാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറാണ് പട്ടികയിൽ മൂന്നാമത്. 157 ഇന്നിംഗ്‌സുകളിൽ റെക്കോഡ് സ്ഥാപിച്ച വെസ്റ്റ് ഇൻഡീസിന്റെ ഗാരി സോബേഴ്‌സൺ, 158 ഇന്നിങ്‌സുകളിൽ 8000 റൺസ് തികച്ച രാഹുൽ ദ്രാവിഡ് എന്നിവർ പിറകിൽ നിൽക്കുന്നു.

കൺകഷൻ, സ്മിത്ത് ടി20 പരമ്പരയിൽ കളിക്കില്ല

ശ്രീലങ്കയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ നിന്ന് സ്റ്റീവ് സ്മിത്ത് പിന്മാറി. കൺകഷൻ കാരണം ആണ് ഈ പിന്മാറ്റം. രണ്ടാം മത്സത്തിനിടെ അവസാന ഓവറിൽ ഒരു സിക്സ് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിൽ താരത്തിന്റെ തല ഗ്രൗണ്ടിൽ ഇടിയ്ക്കുകയായിരുന്നു. സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയ മത്സരത്തിൽ ഓസ്ട്രേലിയ വിജയം കരസ്ഥമാക്കി.

സ്മിത്ത് 6-7 ദിവസമെങ്കിലും എടുത്ത ശേഷം ആവും സ്ഥിതി മെച്ചപ്പെട്ട് എത്തുകയെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയിരിക്കുന്നത്. ഫെബ്രുവരി 15ന് ആണ് പരമ്പരയിലെ മൂന്നാം മത്സരം. ഓസ്ട്രേലിയ ആദ്യ രണ്ട് മത്സരങ്ങളിലും വിജയം സ്വന്തമാക്കിയിട്ടുണ്ട്.

ഓസ്ട്രേലിയയ്ക്ക് തിരിച്ചടി, അഡിലെയ്ഡിൽ നായകനായി പാറ്റ് കമ്മിന്‍സ് ഇല്ല

അഡിലെയ്ഡ് ടെസ്റ്റിൽ നിന്ന് പുറത്തായി ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്. ഒരു കോവിഡ് രോഗിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയതിനാലാണ് പാറ്റ് കമ്മിന്‍സ് മത്സരത്തിൽ നിന്ന് പിന്മാറിയത്. ഇതോടെ പകരം സ്റ്റീവ് സ്മിത്ത് ടീമിനെ നയിക്കും.

ബുധനാഴ്ച അഡിലെയ്ഡിലെ ഒരു റെസ്റ്റോറന്റിൽ കമ്മിന്‍സ് ഇരുന്ന ടേബിളിന്റെ തൊട്ടടുത്ത ടേബിളിൽ ഒരു കോവിഡ് പോസിറ്റീവ് രോഗി ഇരുന്നതാണ് ഇപ്പോള്‍ വിഷയം ആയിരിക്കുന്നത്. കമ്മിന്‍സിന്റെ പിസിആര്‍ ടെസ്റ്റ് നെഗറ്റീവാണെങ്കിലും ഏഴ് ദിവസത്തെ ഐസൊലേഷന്‍ നിര്‍ബന്ധമാണെന്ന് സത്തേൺ ഓസ്ട്രേലിയ ഹെൽത്ത് വിഭാഗം അറിയിക്കുകയായിരുന്നു.

Exit mobile version