വേഗത്തിൽ 8000 റൺസ്, റെക്കോർഡുമായി സ്റ്റീവ് സ്മിത്ത്

പാകിസ്ഥാനെതിരായ ഓസ്‌ട്രേലിയയുടെ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംസിലെ തന്റെ ഇന്നിങ്സോടെ സ്റ്റീവ് സ്മിത്ത് ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 8,000 റൺസ് തികച്ച താരമായി. തന്റെ 151-ാം ഇന്നിംഗ്സിലാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. 152 ഇന്നിംഗ്‌സുകളിൽ ഈ നേട്ടം കൈവരിച്ചിരുന്ന കുമാർ സംഗക്കാരയെ ആണ് സ്മിത്ത് മറികടന്നത്. സ്മിത്തിന് ടെസ്റ്റിൽ 27 സെഞ്ചുറികളും 36 അർദ്ധ സെഞ്ച്വറികളും ഉണ്ട്.

തന്റെ 154-ാം ഇന്നിംഗ്‌സിൽ 8000 റൺസ് നേടിയ ലിറ്റിൽ മാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറാണ് പട്ടികയിൽ മൂന്നാമത്. 157 ഇന്നിംഗ്‌സുകളിൽ റെക്കോഡ് സ്ഥാപിച്ച വെസ്റ്റ് ഇൻഡീസിന്റെ ഗാരി സോബേഴ്‌സൺ, 158 ഇന്നിങ്‌സുകളിൽ 8000 റൺസ് തികച്ച രാഹുൽ ദ്രാവിഡ് എന്നിവർ പിറകിൽ നിൽക്കുന്നു.

Exit mobile version