സ്മിത്ത് കരീബിയന്‍ പ്രീമിയര്‍ ലീഗിലേക്ക്

സ്റ്റീവ് സ്മിത്ത് 2018 കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ബാര്‍ബഡോസ് ട്രിഡന്റ്സിനു വേണ്ടി കളിക്കും .2013ല്‍ ആണ് സ്മിത്ത് ഇതിനു മുമ്പ് ലീഗില്‍ കളിച്ചിട്ടുള്ളത്. അന്ന് ആന്റിഗ്വ ഹോക്ക്ബില്‍സിനു വേണ്ടി കളിച്ച താരം ഇപ്പോള്‍ അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരികെ കരീബിയന്‍ പ്രീമിയര്‍ ലീഗിലേക്ക് എത്തുന്നത്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന താരം ഗ്ലോബല്‍ ടി20 കാന‍ഡയില്‍ പങ്കെടുത്തിരുന്നു.

ടൊറോണ്ടോ നാഷണല്‍സിനു വേണ്ടിയാണ് താരം കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചത്. നേരത്തെ സെയിന്റ് ലൂസിയ സ്റ്റാര്‍സ് ഡേവിഡ് വാര്‍ണര്‍ തങ്ങള്‍ക്കായി കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റം കുറിയ്ക്കുമെന്ന് അറിയിച്ചിരുന്നു. ഡാര്‍സി ഷോര്‍ട്ടിനു പകരമാണ് വാര്‍ണര്‍ ടീമിലെത്തിയത്.

അതേ സമയം ഈ താരങ്ങളെ ബിഗ് ബാഷ് ലീഗില്‍ പങ്കെടുപ്പിക്കില്ലെന്ന് അധികാരികള്‍ അറിയിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്മിത്തിന്റെ അര്‍ദ്ധ ശതകം വിഫലം, പരാജയമറിയാതെ വിന്‍ഡീസ് ബോര്‍ഡ് ടീം

ഗ്ലോബല്‍ ടി20 കാനഡയില്‍ പരാജയമെന്തെന്നറിയാതെ ക്രിക്കറ്റ് വിന്‍ഡീസ് ടീം. തുടര്‍ച്ചയായ നാലാം മത്സരത്തിലും ടീം വിജയം നേടുകയായിരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ടൊറോണ്ടോയ്ക്കായി അര്‍ദ്ധ ശതകം നേടി സ്റ്റീവ് സ്മിത്ത് തിളങ്ങിയെങ്കിലും വിന്‍ഡീസ് നിരയുടെ വിജയം തടുക്കാന്‍ ടീമിനായില്ല. ആദ്യം ബാറ്റ് ചെയ്ത ടൊറോണ്ടോ 20 ഓവറില്‍ 128/5 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. സ്മിത്ത് 55 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഡാരെന്‍ സാമി(23*), ആന്റണ്‍ ഡെവ്സിച്ച്(21) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ജസ്റ്റിന്‍ ഗ്രീവ്സ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കാവെം ഹോഡ്ജ്, ഡര്‍വാല്‍ ഗ്രീന്‍, ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ജസ്റ്റിന്‍ ഗ്രീവ്സ് ബാറ്റിംഗിലും തിളങ്ങി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 14.1 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് ടീം ജേതാക്കളായി. ഗ്രീവ്സ് 45 റണ്‍സ് നേടിയപ്പോള്‍ ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡ് 37 റണ്‍സും ബ്രണ്ടന്‍ കിംഗ്(30*), നിക്കോളസ് പൂരന്‍(15*) എന്നിവരും ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അലന്‍ ബോര്‍ഡര്‍ മെഡലുകള്‍ പ്രഖ്യാപിച്ചു, സ്റ്റീവ് സ്മിത്ത് ടെസ്റ്റ് താരം

ക്രിക്കറ്റ് ഓസ്ട്രേലിയ നല്‍കുന്ന അലന്‍ ബോര്‍ഡര്‍ മെഡലുകള്‍ പ്രഖ്യാപിച്ചു. നഥാന്‍ ലയണിനെ ആറ് വോട്ടുകള്‍ക്ക് പിന്തള്ളി സ്റ്റീവന്‍ സ്മിത്ത് ആണ് ടെസ്റ്റ് താരമായി തിരഞ്ഞെടുക്കപ്പെട്ടത്. സ്മിത്തിനു തന്നെയാണ് അലന്‍ ബോര്‍ഡര്‍ മെഡലും ലഭിച്ചത്. ഡേവിഡ് വാര്‍ണര്‍ മികച്ച ഏകദിന താരത്തിനുള്ള മെഡല്‍ സ്വന്തമാക്കി. സ്റ്റീവ് സ്മിത്ത്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരാണ് പട്ടികയിലുണ്ടായിരുന്നു മറ്റു താരങ്ങള്‍.

ബെത്ത് മൂണിയാണ് മികച്ച പ്രാദേശിക താരമായി തിരഞ്ഞെടുക്കപ്പെട്ടത്. 2017 സീസണില്‍ മുഴുവന്‍ താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പുരുഷ വിഭാഗത്തില്‍ ജോര്‍ജ്ജ് ബെയിലിയ്ക്കാണ് ഈ അവാര്‍ഡ്. ആഡം സംപ, മോയിസസ് ഹെന്‍റികസ് എന്നിവരെ പിന്തള്ളി ആരോണ്‍ ഫിഞ്ച് മികച്ച ടി20 താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ബെറ്റി വില്‍സണിന്റെ പേരിലുള്ള മികച്ച വനിത യുവ ക്രിക്കറ്ററായി ജോര്‍ജ്ജിയ റെഡ്മൈന്‍ സ്വന്തമാക്കി. ജൈ റിച്ചാര്‍ഡ്സണാണ് പുരുഷ വിഭാഗത്തിലെ മികച്ച യുവ താരം.

ബെലിന്‍ഡ ക്ലാര്‍ക്ക് അവാര്‍ഡ് എല്‍സെ പെറിക്കാണ് സ്വന്തം. 2016ലും അവാര്‍ഡ് പെറി സ്വന്തമാക്കിയിരുന്നു. ബെത്ത് മൂണിയെ പിന്തള്ളിയാണ് എല്‍സെ പെറി ഈ നേട്ടം ഈ വര്‍ഷം സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്മിത്ത് പുതിയ വിവാദത്തില്‍

ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തിനെതിരെ പന്തില്‍ കൃത്രിമം കാണിച്ചുവെന്ന് ആരോപണം. പന്തില്‍ സ്മിത്ത് തന്റെ ലിപ് ബാം പുരട്ടുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. ആഷസ് പരമ്പരയില്‍ 4-0 ജയം സ്വന്തമാക്കാന്‍ സ്മിത്തിന്റെ നേതൃത്വത്തില്‍ ഓസ്ട്രേലിയയ്ക്ക് ആയെങ്കിലും ഏകദിനങ്ങളില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ല. ആദ്യ മൂന്ന് മത്സരങ്ങളിലും ഓസ്ട്രേലിയയെ അടിയറവ് പറയിപ്പിച്ച് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി കഴിഞ്ഞു.

മൂന്നാം ഏകദിനത്തിനെടയാണ് വിവാദത്തിനു ആസ്പദമായ സംഭവം. 34ാം ഓവറില്‍ സ്മിത്ത് പന്ത് ഷൈന്‍ ചെയ്യിക്കുവാനായി തന്റെ ലിപ് ബാം ഉപയോഗിക്കുന്നതായാണ് ടെലിവിഷന്‍ റീപ്ലേകള്‍ സൂചിപ്പിക്കുന്നത്. 2016ല്‍ സമാനമായ രീതിയില്‍ ഫാഫ് ഡു പ്ലെസി വായില്‍ ബബിള്‍ഗമോ അതിനു സമാനമായ എന്തോ വസ്തു ചവയ്ക്കുന്നതിനിടയ്ക്ക് തുപ്പല്‍ പന്തില്‍ പുരട്ടിയതിനു താരത്തിനെതിരെ വിലക്ക് വന്നിരുന്നു.

എന്നാല്‍ സംഭവം സ്മിത്ത് നിഷേധിച്ചിട്ടുണ്ട്. ലിപ് ബാം ഉപയോഗിച്ചിരുന്നുവോ എന്ന ചോദ്യത്തിനു തന്റെ ചുണ്ട് വരണ്ടിരുന്നതെന്ന് നിങ്ങള്‍ ശ്രദ്ധിച്ച് കാണും അത് തന്നെയാണ് നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരമെന്നാണ് സ്മിത്ത് പത്രലേഖകരുടെ ചോദ്യത്തിനു മറുപടി നല്‍കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version