ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര: പരിക്കേറ്റ ഷമാർ ജോസഫിന് പകരം ജോഹാൻ ലെയ്ൻ വെസ്റ്റിൻഡീസ് ടീമിൽ


ഇന്ത്യക്കെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് സ്ക്വാഡിൽ മാറ്റം വരുത്തി. പരിക്കേറ്റ ഷമാർ ജോസഫിന് പകരമായി ബാർബഡോസിൽ നിന്നുള്ള യുവ പേസർ ജോഹാൻ ലെയ്നെ ടീമിൽ ഉൾപ്പെടുത്തി. സമീപകാലത്ത് വെസ്റ്റ് ഇൻഡീസിന്റെ ശ്രദ്ധേയ പ്രകടനങ്ങളിലൂടെ ഉയർന്നുവന്ന താരമാണ് ഷമാർ ജോസഫ്, അതിനാൽ ഈ മാറ്റം ടീമിന് ഒരു തിരിച്ചടിയാണ്.


ഷമാർ ജോസഫ് ഇനി പുനരധിവാസത്തിലായിരിക്കും. ഈ വർഷം അവസാനം നടക്കുന്ന ബംഗ്ലാദേശിനെതിരായ ലിമിറ്റഡ് ഓവർ പരമ്പരയ്ക്ക് മുമ്പായി അദ്ദേഹത്തിന്റെ കായികക്ഷമത വിലയിരുത്തും.


ജോഹാൻ ലെയ്‌നിന്റെ വരവ് ടീമിന് പുതിയ ഊർജ്ജം നൽകുമെങ്കിലും, അന്താരാഷ്ട്ര തലത്തിൽ അദ്ദേഹത്തിന് കാര്യമായ പരിചയസമ്പത്ത് കുറവാണ്. ആഭ്യന്തര ക്രിക്കറ്റിലും ‘എ’ ടീം മത്സരങ്ങളിലും കഴിവ് തെളിയിച്ചിട്ടുള്ള ഈ യുവതാരത്തിന്, ശക്തരായ ഇന്ത്യൻ ബാറ്റിംഗ് നിരയ്‌ക്കെതിരെ തൻ്റെ വൈദഗ്ദ്ധ്യം തെളിയിക്കാനുള്ള വലിയ അവസരമാണ് ഈ പരമ്പര.

ഷമാർ ജോസഫ്, ICC-യുടെ ജനുവരിയിലെ മികച്ച താരം

2024 ജനുവരിയിലെ ICC മികച്ച പുരുഷ ക്രിക്കറ്റർക്കുള്ള പുരസ്കാരൻ പ്രഖ്യാപിച്ചു. വെസ്റ്റ് ഇൻഡീസിന്റെ യുവതാരം ഷമാർ ജോസഫ് ഐസിസിയുടെ മികച്ച പുരുഷ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ട് ബാറ്റർ ഒല്ലി പോപ്പിനെയും ഓസ്‌ട്രേലിയൻ സീമർ ജോഷ് ഹേസിൽവുഡിന്ര്യും മറികടന്നാണ് ഷമാർ ഈ പുരസ്കാരം നേടിയത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ ആയിരുന്നു ഷമാർ ജോസഫ് തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. അഡ്‌ലെയ്‌ഡിലെ തൻ്റെ ആദ്യ ടെസ്റ്റ് മത്സരത്തിൽ 5-94 എന്ന മികച്ച പ്രകടനം നടത്താൻ ഷമാറിനായിരുന്നു.

ബ്രിസ്‌ബേനിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ വെസ്റ്റ് ഇൻഡീസിൻ്റെ അട്ടിമറി വിജയത്തിൽ ഹീറോ ആയതും ജോസഫ് ആയിരുന്നു. 7-68 എന്ന മികച്ച ബൗളിംഗ് അദ്ദേഹം കാഴ്ചവെച്ചു. രണ്ട് ടെസ്റ്റുകളിലായി 17.30 ശരാശരിയിൽ 13 വിക്കറ്റ് അദ്ദേഹം വീഴ്ത്തിരുന്നു.

ഓസ്ട്രേലിയയെ വിറപ്പിച്ച ഷമാർ ജോസഫ് ഐ പി എല്ലിൽ ലഖ്നൗവിനായി കളിക്കും

വെസ്റ്റിൻഡീസ് പേസർ ഷമാർ ജോസഫ് ഐ പി എല്ലിൽ കളിക്കും. ലഖ്നൗ സൂപ്പർ ജയന്റസാണ് ഷമാറിനെ സ്വന്തമാക്കിയിരിക്കുന്നത്. മാർക്ക് വുഡിന് പകരക്കാരനായാണ് ഷമാർ ലഖ്നൗ സ്ക്വാഡിലേക്ക് എത്തുന്നത്. 3 കോടി രൂപയ്ക്ക് ആണ് ജോസഫിനെ LSG സ്വന്തമാക്കുന്നത്.

അടുത്തിടെ ഗാബയിൽ ഓസ്ട്രേലിയക്ക് എതിരായ വെസ്റ്റ് ഇൻഡീസിൻ്റെ ടെസ്റ്റ് വിജയത്തിൽ ഷമാർ ഹീറോ ആയിരുന്നു. രണ്ടാം ഇന്നിംഗ്‌സിൽ 7 വിക്കറ്റ് വീഴ്ത്താൻ ഷമാറിനായിരുന്നു. ഷമാറിന്റെ കരിയറിലെ ആദ്യ ടെസ്റ്റ് പരമ്പര ആയിരുന്ന്യ് ഇത്. ഐപിഎല്ലിൽ ജോസഫിൻ്റെ ആദ്യ സീസണുമാകും ഇത്.

വെസ്റ്റിൻഡീസ് ഹീറോ ഷമാർ ജോസഫ് പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കും

വെസ്റ്റ് ഇൻഡീസിൻ്റെ ഫാസ്റ്റ് ബൗളർ ഷമാർ ജോസഫ് പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കും. ഗബ്ബയിലെ ഷമാറിന്റെ വീരോചിത പ്രകടനത്തിന് പിന്നാലെ പാകിസ്ഥാൻ സൂപ്പർ ലീഗ് ടീമായ പെഷവാർ സാൽമി താരത്തെ സൈൻ ചെയ്തു.

ബ്രിസ്‌ബേനിലെ ഗാബയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിൽ 8 റൺസിൻ്റെ തകർപ്പൻ ജയം നേടിയ വെസ്റ്റ് ഇൻഡീസിൻ്റെ പ്ലയർ ഓഫ് ദി മാച്ച് ആയിരുന്നു ഷമാർ. 7 വിക്കറ്റ് ആണ് താരം രണ്ടാം ഇന്നിങ്സിൽ നേടിയത്.

ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ഗസ് അറ്റ്കിൻസൻ്റെ പകരക്കാരനായാണ് ജോസഫിനെ പെഷവാർ സാൽമി സൈൻ ചെയ്തത്. പിഎസ്എൽ എട്ടാം സീസൺ ഫെബ്രുവരി 17ന് ഗദ്ദാഫി സ്റ്റേഡിയത്തിൽ ആരംഭിച്ച് മാർച്ച് 18 വരെ നീണ്ടുനിൽക്കും.

ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യം!! ഓസ്ട്രേലിയയെ ഗാബയിൽ അട്ടിമറിച്ച് വെസ്റ്റിൻഡീസ്!!

വെസ്റ്റിൻഡീസ് ക്രിക്കറ്റിന്റെ ഉയർത്തെഴുന്നേൽപ്പ്. ഇന്നത്തെ ദിവസം വെസ്റ്റിൻഡീസ് ക്രിക്കറ്റ് ചരിത്രത്തിൽ ഒരിക്കലും മറക്കപ്പെടാത്ത ദിവസം ആകും. ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ടെസ്റ്റിൽ 8 റൺസിന്റെ വിജയം നേടാൻ അവർക്ക് ആയി. ഓസ്ട്രേലിയയുടെ ഉരുക്ക് കോട്ടയിൽ ഒന്നായ ഗാബയിൽ ആണ് വെസ്റ്റിൻഡീസ് ഈ ചരിത്ര വിജയം നേടിയത്. വെസ്റ്റിൻഡീസിനെതിരെ രണ്ടാം ഇന്നിംഗ്സിൽ ജയിക്കാൻ 216 റൺസ് വേണ്ടിയിരുന്ന ഓസ്ട്രേലിയ 207 റണ്ണിന് ഒളൗട്ട് ആയി.

ഇന്ന് നാലാം ദിനം 56-2 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയക്ക് ആയി ഒരു വശത്ത് സ്റ്റീബ് സ്മിത്ത് ഉറച്ചു നിന്നു എങ്കിലും മറുവശത്ത് വിക്കറ്റുകൾ വീണു കൊണ്ടേ ഇരുന്നു. പരിക്ക് മാറി ഇന്ന് ബൗൾ ചെയ്യാൻ എത്തിയ ഷമാർ ജോസഫ് 7 വിക്കറ്റുകൾ വീഴ്ത്തി. ലഞ്ചിന് പിരിയുമ്പോൾ ഓസ്ട്രേലിയക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 29 റൺസ് ആയിരുന്നു. അപ്പോഴേക്കും അവരുടെ എട്ട് വിക്കറ്റുകൾ വീണിരുന്നു.

191ൽ ഇരിക്കെ ലിയോണും പുറത്തായി. ഇതോടെ 1 വിക്ക് അല്ലെങ്കിൽ 25 റൺസ് എന്നായി. പിന്നെ കാര്യങ്ങൾ തീർത്തും സ്മിത്തിന്റെ കൈകളിലായി. സ്മിത്ത് ഒരു സിക്സും ഫോറും അടിച്ച് ജയിക്കാൻ 13 റൺസ് എന്നാക്കി. പക്ഷെ അടുത്ത ഓവറിൽ ഷമാർ ജോസഫിന്റെ പന്ത്നേരിടേണ്ടി വന്ന ഹേസൽ വുഡിന്റെ വിക്കറ്റ് തെറിച്ചു. ഷമാറിന്റെ ഏഴാം വിക്കറ്റും വെസ്റ്റിൻഡീസിന്റെ വിജയ നിമിഷവും. ഒരു വശത്ത് 91 റൺസുമായി സ്മിത്ത് പുറത്താകാതെ നിന്നു.

ആദ്യ ഇന്നിംഗ്സിൽ വെസ്റ്റിൻഡീസ് 311ന് ഓളൗട്ട് ആയപ്പോൾ ഓസ്ട്രേലിയ 289 റണ്ണിന് ഡിക്ലയർ ചെയ്തിരുന്നു. രണ്ടാം ഇന്നിങ്സിൽ വെസ്റ്റിൻഡീസ് 193ന് ഓളൗട്ട് ആവുകയും ചെയ്തു. 1997ന് ശേഷം ആദ്യമായാണ് വെസ്റ്റിൻഡീസ് ഓസ്ട്രേലിയയിൽ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്.

ബാറ്റിംഗിലും ബൗളിംഗിലും കസറി ഷമാര്‍ ജോസഫ്, ഓസ്ട്രേലിയയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം

വെസ്റ്റിന്‍ഡീസിനെ 188 റൺസിലേക്ക് എത്തിച്ചതിന് പിന്നാലെ ഓസ്ട്രേലിയയുടെ രണ്ട് വിക്കറ്റുകളും വീഴ്ത്തി അഡിലെയ്ഡിൽ ഒന്നാം ദിവസം തനിക്ക് സ്വന്തമാക്കി വെസ്റ്റിന്‍ഡീസ് യുവതാരം ഷമാര്‍ ജോസഫ്. കിര്‍ക് മക്കിന്‍സിയുടെ 50 റൺസിന്റെയും ഷമാര്‍ ജോസഫ് 36 റൺസ് നേടിയും വെസ്റ്റിന്‍ഡീസിനെ 188 റൺസിലേക്ക് എത്തിയ്ക്കുകയായിരുന്നു.

133/9 എന്ന നിലയിൽ നിന്ന് അവസാന വിക്കറ്റിൽ കെമര്‍ റോച്ചുമായി 55 റൺസാണ് ജോസഫ് കൂട്ടിചേര്‍ത്തത്. റോച്ച് 17 റൺസുമായി പുറത്താകാതെ നിന്നു. ഓസീസിൽ ബാറ്റിംഗിൽ സ്റ്റീവ് സ്മിത്തിനെയും(12), മാര്‍നസ് ലാബൂഷാനെയെയും(10) ഷമാര്‍ പുറത്താക്കിയപ്പോള്‍ ഒന്നാം ദിവസം ഓസ്ട്രേലിയ 59/2 എന്ന നിലയിലാണ് അവസാനിപ്പിച്ചത്. ഷമാര്‍ ജോസഫ് തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ പന്തിൽ തന്നെ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയാണ് ടെസ്റ്റ് അരങ്ങേറ്റം ആഘോഷമാക്കിയത്.

30 റൺസുമായി ഉസ്മാന്‍ ഖവാജയും 6 റൺസ് നേടി കാമറൺ ഗ്രീനുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

Exit mobile version