Stevensmith

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ട് – സ്റ്റീവ് സ്മിത്ത്

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്ന് പറഞ്ഞ് സ്റ്റീവ് സ്മിത്ത്. ലോകം ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ മാസ്മരികതയിലേക്ക് പോകുമ്പോള്‍ ക്രിക്കറ്റ് ബോര്‍ഡുകളുടെ പ്രധാന ദൗത്യമായി മാറിയിരിക്കുകയാണ് ടെസ്റ്റ് ഫോര്‍മാറ്റിനെ നിലനിര്‍ത്തുകയെന്നും ഓസ്ട്രേലിയയുടെ സൂപ്പര്‍ താരം വ്യക്തമാക്കി. നിലവിൽ ടെസ്റ്റ് ക്രിക്കറ്റ് മികച്ച നിലയിലാണ് നിൽക്കുന്നതെങ്കിലും ഭാവിയിലെന്താകുമെന്ന ആശങ്ക തനിക്കുണ്ടെന്ന് സ്റ്റീവ് സ്മിത്ത് സൂചിപ്പിച്ചു.

തുടര്‍ന്നും ടെസ്റ്റ് ക്രിക്കറ്റിന് മികവ് പുലര്‍ത്താനാകുമെന്നാണ് കരുതുന്നതെന്നും സ്റ്റീവ് സ്മിത്ത് കൂട്ടിചേര്‍ത്തു. താന്‍ പരമ്പരാഗതമായി ടെസ്റ്റ് ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്നും ടെസ്റ്റ് ക്രിക്കറ്റിനോടുള്ള അഭിനിവേശം എല്ലാ ബോര്‍ഡുകള്‍ക്കും ഉണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്നും സ്റ്റീവ് സ്മിത്ത് പ്രത്യാശ പ്രകടിപ്പിച്ചു.

Exit mobile version