“ബോളണ്ട് കളിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യ പരമ്പര ജയിക്കുമായിരുന്നു” – അശ്വിൻ

ഓസ്ട്രേലിയൻ പേസർ സ്കോട്ട് ബോളണ്ടിന്റെ മികച്ച പ്രകടനമില്ലായിരുന്നെങ്കിൽ അടുത്തിടെ നടന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ പരമ്പര ജയിക്കുമായിരുന്നുവെന്ന് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. അഞ്ച് മത്സരങ്ങളുള്ള പരമ്പര ഓസ്ട്രേലിയ 3-1ന് സ്വന്തമാക്കിയിരുന്നു. പരിക്കേറ്റ ജോഷ് ഹേസിൽവുഡിന് പകരം വന്ന ബോളണ്ട് ടൂർണമെന്റിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

വെറും മൂന്ന് മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റുകൾ അദ്ദേഹം വീഴ്ത്തി. സിഡ്നിയിൽ നടന്ന അവസാന ടെസ്റ്റിൽ പ്ലെയർ ഓഫ് ദി മാച്ചും ആയി.

“പാറ്റ് കമ്മിൻസിന് മികച്ചൊരു പരമ്പരയായിരുന്നുവെന്ന് എല്ലാവരും പറഞ്ഞു, പക്ഷേ ഇടംകൈയ്യൻമാരോട് അദ്ദേഹം പ്രയാസപ്പെട്ടു. സ്കോട്ട് ബൊളാൻഡ് ടീമിൽ വന്നത് ഓസ്ട്രേലിയയുടെ ഭാഗ്യമാണ്. ബൊളാൻഡ് കളിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യ പരമ്പര ജയിക്കുമായിരുന്നു. ജോഷ് ഹേസൽവുഡിന് ഒരു കുറ്റവുമില്ല; അദ്ദേഹം ഒരു മികച്ച ബൗളറാണ്. പക്ഷേ അവർ അതേ ആക്രമണം തുടർന്നിരുന്നെങ്കിൽ ഞങ്ങൾ വിജയിക്കുമായിരുന്നു,” അശ്വിൻ പറഞ്ഞു.

ബാറ്റു കൊണ്ടും ബുംറ!! സിഡ്നിയിൽ ഇന്ത്യ 185ന് ഓളൗട്ട്

ഓസ്ട്രേലിയക്ക് എതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. മത്സരത്തിന്റെ ആദ്യ ദിനം അവസാന സെഷനിൽ ഇന്ത്യ 185 റൺസിന് ഓളൗട്ട് ആയി. ഓസ്ട്രേലിയക്ക് ആയി ബോളണ്ട് 4 വിക്കറ്റ് എടുത്ത് തിളങ്ങി. ഇന്ത്യൻ നിരയിൽ ആർക്കും ഇന്ന് വലിയ സ്കോർ നേടാൻ ആയില്ല.

മൂന്നാം സെഷനിൽ ആദ്യ ഇന്ത്യക്ക് പന്തിനെയാണ് നഷ്ടമായത്. നന്നായി പ്രതിരോധിച്ച് കളിച്ച പന്ത് പക്ഷെ അവസാനം ഒരു അനാവാശ്യ ഷോട്ട് കളിച്ചാണ് പുറത്തായത്. പന്ത് 98 പന്തിൽ നിന്ന് 40 റൺസ് എടുത്തു. ബോളണ്ടിന്റെ പന്തിലാണ് പന്ത് പുറത്തായത്. തൊട്ടടുത്ത പന്തിൽ നിതീഷ് റെഡ്ഡി ഗോൾഡൻ ഡക്കിനും പുറത്തായി.

26 റൺസ് എടുത്ത ജഡേജയെ സ്റ്റാർക്ക് ആണ് പുറത്താക്കിയത്. പിന്നാലെ കമ്മിൻസ് വാഷിംഗ്ടണെയും പുറത്താക്കി. പിറകെ ആക്രമിച്ചു കളിച്ച ബുംറ ഇന്ത്യയെ 186ൽ എത്തിച്ചു. ബുമ്ര 17 പന്തിൽ 22 റൺസ് എടുത്തു.

രണ്ടാം സെഷനിൽ ഇന്ത്യക്ക് കോഹ്ലിയുടെ വിക്കറ്റ് നഷ്ടമായിരുന്നു. കോഹ്ലി 17 റൺസ് എടുത്തു. ബോളണ്ടിന്റെ പന്തിൽ സ്ലിപ്പിലേക്ക് എഡ്ജ് നൽകിയാണ് കോഹ്ലി പുറത്തായത്.

ഇന്ത്യക്ക് ആദ്യ സെഷനിൽ ജയ്സ്വാളിനെയും (10) രാഹുലിനെയും (4) ഗില്ലിനെയും (20) ഇന്ത്യക്ക് നഷ്ടമായിരുന്നു.

ഓസ്ട്രേലിയക്ക് ആയി ബോളണ്ട് 4 വിക്കറ്റും സ്റ്റാർക്ക് 3 വിക്കറ്റും കമ്മിൻസ് 2 വിക്കറ്റും വീഴ്ത്തി.

കോഹ്‍ലിയെ വീഴ്ത്തിയപ്പോള്‍ തന്നെ ഏറെ സന്തോഷം, സ്മിത്തിന്റേത് തകര്‍പ്പന്‍ ക്യാച്ച് – സ്കോട്ട് ബോളണ്ട്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിവസം ഇന്ത്യയ്ക്ക് ആദ്യം നഷ്ടമാകുന്നത് വിരാട് കോഹ്‍ലിയുടെ വിക്കറ്റായിരുന്നു. സ്കോട്ട് ബോളണ്ടിന്റെ ബൗളിംഗിൽ സ്റ്റീവ് സ്മിത്ത് തകര്‍പ്പനൊരു ക്യാച്ച് നേടി വിരാടിനെ പുറത്താക്കുമ്പോള്‍ ആരംഭിച്ച ഇന്ത്യയുടെ പതനം ലഞ്ചിന് മുമ്പ് തന്നെ തോൽവിയിലേക്ക് എത്തുന്ന സാഹചര്യമാണുണ്ടാക്കിയത്.

കോഹ്‍ലിയുടെ വിക്കറ്റ് നേടിയത് ഏറെ വലിയ സന്തോഷം നൽകിയെന്നും സ്മിത്തും ഗ്രീനും തകര്‍പ്പന്‍ ക്യാച്ചുകള്‍ നേടി ബൗളര്‍മാരെ പിന്തുണച്ചുവെന്നും സ്കോട്ട് ബോളണ്ട് വ്യക്തമാക്കി. 20 വിക്കറ്റുകള്‍ നേടുകയെന്ന ദൗത്യം വിജയകരമായി തങ്ങളുടെ ബൗളിംഗ് സംഘം പൂര്‍ത്തിയാക്കിയെന്നും ഇനി ശ്രദ്ധ ആഷസിലേക്കാണെന്നും താരം കൂട്ടിചേര്‍ത്തു.

“ഓസ്ട്രേലിയ ശക്തമായ നിലയിലാണ്, ഗില്ലിന്റെ വിക്കറ്റ് എടുത്തതിൽ സന്തോഷം” – ബോളണ്ട്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആദ്യ രണ്ട് ദിവസം കഴിയുമ്പോൾ ഓസ്ട്രേലിയ ശക്തമായ നിലയിൽ ആണെന്ന് അവരുടെ പേസർ സ്കോട്ട് ബോളണ്ട്. ഫൈനലിൽ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിനെ പുറത്താക്കിയതിൽ സന്തോഷം ഉണ്ട് എന്നും ബോളണ്ട് രണ്ടാം ദിനം അവസാനിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

രണ്ടാം ദിവസം ഗില്ലിനെ 13 റൺസിന് പുറത്താക്കിക്കൊണ്ട് ബോലാൻഡ് തന്റെ ഓസ്ട്രേലിയക്ക് പുറത്തുള്ള ആദ്യ വിക്കറ്റ് നേടിയിരുന്നു. “ഈ ടെസ്റ്റ് ആരംഭിക്കുന്നതിന് മുമ്പ് ശരിക്കും ടെൻഷൻ ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ സന്തോഷമുണ്ട്,” ബൊലാൻഡ് പറഞ്ഞു. “ഗിൽ വളരെ നല്ല കളിക്കാരനാണ്, അവനെ നേരത്തെ പുറത്താക്കിയതിൽ സന്തോഷമുണ്ട്. ഞങ്ങൾ ഇപ്പോൾ വളരെ നല്ല സ്ഥാനത്താണ്.” അദ്ദേഹം പറഞ്ഞു.

“2 ദിവസം കഴിയുമ്പോൾ ഞങ്ങൾ ശക്തരാണ്, പിച്ച് അൽപ്പം മുകളിലേക്കും താഴേക്കും ആണ്, നാളെ ഇന്ത്യക്ക് ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.” ബോളണ്ട് കൂട്ടിച്ചേർത്തു. രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 151/5 എന്ന നിലയിലാണ്, ഇപ്പോഴും 318 റൺസിന് പിന്നിൽ ആണ് ഇന്തു.

ഇന്ത്യക്ക് എതിരെ ബോളണ്ട് ആദ്യ ഇലവനിൽ ഉണ്ടാകും

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ സ്കോട്ട് ബോളണ്ട് ആദ്യ ഇലവനിൽ ഉണ്ടാകും എന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ കമ്മിൻസ് പറഞ്ഞു. ജൂൺ 7 മുതൽ 11 വരെ ഓവലിൽ ആണ് ഓസ്ട്രേലിയ ഇന്ത്യ പോരാട്ടം നടക്കുന്നത്. ജോഷ് ഹേസിൽവുഡിന് പകരക്കാരനായി ഓസ്‌ട്രേലിയൻ ടീമിലെത്തിയ മൈക്കൽ നെസറിനെ മറികടന്നാണ് ബൊലാൻഡ് ആദ്യ ഇലവനിൽ എത്തുന്നത്.

ബൊലാൻഡ് ഏഴ് ടെസ്റ്റ് മത്സരങ്ങൾ ഇതുവരെ ഓസ്ട്രേലിയക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 28 വിക്കറ്റ് താരം വീഴ്ത്തിയിട്ടുണ്ട്., 13.42 എന്ന മികച്ച ശരാശരിയാണ് താരത്തിന് ഉള്ളത്. ഇംഗ്ലണ്ടിലെ താരത്തിന്റെ ആദ്യ മത്സരമാകും ഇത്.

ഞാനും, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് എന്നിവർക്ക് ഒപ്പം നിൽക്കുന്ന താരമാണ് ബൊലാണ്ട് എന്ന് കമ്മിൻസ് പറഞ്ഞു.

ഇംഗ്ലണ്ടിന്റെ തകര്‍ച്ച ആരംഭിച്ചു, നാല് വിക്കറ്റ് നഷ്ടം

മഴ കാരണം വൈകി ആരംഭിച്ച സിഡ്നി ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ ഒന്നാം സെഷന്‍ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം. സാക്ക് ക്രോളിയെയും(18), ഹസീബ് ഹമീദിനെയും(6), ജോ റൂട്ട്(0), ദാവിദ് മലന്‍(3) നഷ്ടമായ ഇംഗ്ലണ്ടിന്റെ സ്കോര്‍ 36/4 എന്ന നിലയിലാണ്.

സ്റ്റാര്‍ക്ക് ഹസീബിനെയും ബോളണ്ട് ക്രോളിയെയും റൂട്ടിനെയും പുറത്താക്കുകയായിരുന്നു. മലനെ കാമറൺ ഗ്രീന്‍ പുറത്താക്കിയതോടെ മൂന്നാം ദിവസം ലഞ്ചിന് പിരിയുവാന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചു.

ദയനീയം ഇംഗ്ലണ്ട്, അരങ്ങേറ്റക്കാരന്‍ ബോളണ്ടിന് മുന്നിൽ തകര്‍ന്നു

ഓസ്ട്രേലിയന്‍ പേസ് ബൗളര്‍മാര്‍ക്ക് മുന്നിൽ ഇംഗ്ലണ്ട് ബാറ്റിംഗിന് മുട്ടുവിറച്ചപ്പോള്‍ നാണംകെട്ട രണ്ടാം ഇന്നിംഗ്സ് പ്രകടനത്തിൽ 68 റൺസിന് ഓള്‍ഔട്ട് ആയി ഇംഗ്ലണ്ട്.

സ്കോട്‍ ബോളണ്ടിന്റെ ആറ് വിക്കറ്റ് പ്രകടനത്തിൽ ഇംഗ്ലണ്ട് ബാറ്റിംഗ് നിര തകര്‍ന്ന് തരിപ്പണം ആയപ്പോള്‍ 27.4 ഓവറിൽ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 68 റൺസിൽ അവസാനിച്ചു.

28 റൺസ് നേടിയ ജോ റൂട്ടാണ് ടീമിന്റെ ടോപ് സ്കോറര്‍. ഇന്നിംഗ്സിനും 14 റൺസിനും ആണ് ഓസ്ട്രേലിയയുടെ വിജയം. മിച്ചൽ സ്റ്റാര്‍ക്ക് 3 വിക്കറ്റ് നേടി.

ഇംഗ്ലണ്ട് തകര്‍ന്നു, സ്റ്റാര്‍ക്കിനും ബോളണ്ടിനും രണ്ട് വിക്കറ്റ്

ഓസ്ട്രേലിയയെ 267 റൺസിന് ഓള്‍ഔട്ട് ആക്കി തങ്ങളുടെ രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെ. സാക്ക് ക്രോളിയെയും ദാവിദ് മലനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി മിച്ചൽ സ്റ്റാര്‍ക്ക് ഇംഗ്ലണ്ടിന് തിരിച്ചടിയേല്പിക്കുകയായിരുന്നു.

ഹസീബിനെ പുറത്താക്കി സ്കോട്ട് ബോളണ്ടും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു. അതേ ഓവറിൽ നൈറ്റ് വാച്ച്മാന്‍ ജാക്ക് ലീഷിനെയും ബോളണ്ട് പുരത്താക്കിയതോടെ ഇംഗ്ലണ്ടിന്റെ നില പരുങ്ങലിലായി.

രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ 31/4 എന്ന നിലയില്‍ ആണ്. മത്സരത്തിൽ 51 റൺസിന് ഇപ്പോളും പിന്നിലാണ് ഇംഗ്ലണ്ട്. സന്ദര്‍ശകര്‍ക്കായി 12 റൺസുമായി ജോ റൂട്ടും 2 റൺസ് നേടി ബെന്‍ സ്റ്റോക്സുമാണ് ക്രീസിലുള്ളത്.

ബോക്സിംഗ് ഡേയിൽ ബോളണ്ടിന് ടെസ്റ്റ് അരങ്ങേറ്റം

എംസിജിയിലെ ബോക്സിംഗ് ഡേ ടെസ്റ്റിൽ ഓസ്ട്രേലിയയുടെ സ്കോട്ട് ബോളണ്ട് അരങ്ങേറ്റം കുറിയ്ക്കുമെന്ന് അറിയിച്ച് ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്. ഓസ്ട്രേലിയ ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റിനുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ ജൈ റിച്ചാര്‍ഡ്സണും മൈക്കൽ നീസെറും ടീമിൽ നിന്ന് പുറത്ത് പോകുന്നു.

സ്കോട്ട് ബോളണ്ടിന്റെ ഫസ്റ്റ് ക്ലാസ് റെക്കോര്‍ഡുകള്‍ താരത്തിന്റെ കഴിവ് തെളിയിക്കുന്നു എന്നും പാറ്റ് കമ്മിന്‍സ് സൂചിപ്പിച്ചു.

ഓസ്ട്രേലിയ: David Warner, Marcus Harris, Marnus Labuschagne, Steve Smith, Travis Head, Cameron Green, Alex Carey (wk), Pat Cummins (c), Mitchell Starc, Nathan Lyon, Scott Boland

 

ബോക്സിംഗ് ഡേ ടെസ്റ്റിന്റെ സ്ക്വാഡിൽ ബോളണ്ടിനും ഇടം

ആഷസ് പരമ്പരയിലെ ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള സ്ക്വാഡിൽ ഓസ്ട്രേലിയ സ്കോട്ട് ബോളണ്ടിനെ ഉള്‍പ്പെടുത്തി. അഡിലെയ്ഡിൽ ടീമിനൊപ്പം പരിശീലിക്കുകയായിരുന്ന ബോളണ്ടിനെ സ്ക്വാഡില്‍ ചേര്‍ന്നുവെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പുറത്ത് വിട്ട മീഡിയ റിലീസിൽ വ്യക്തമാക്കിയത്.

വിക്ടോറിയയ്ക്ക് വേണ്ടി മികച്ച പ്രകടനം ആണ് ഈ വര്‍ഷം താരം പുറത്തെടുത്തത്. ഇംഗ്ലണ്ട് ലയൺസിനെതിരെ കളിച്ച ശേഷമാണ് ബോളണ്ട് അഡിലെയ്ഡിൽ ടീമിനൊപ്പം ചേര്‍ന്നത്.

ഓസ്ട്രേലിയന്‍ പേസ് ബൗളിംഗ് നിരയുടെ വര്‍ക്ക് ലോഡ് മാനേജ്മെന്റിന്റെ ഭാഗമായിട്ടാകും ഈ തീരുമാനം.

ഓസ്ട്രേലിയന്‍ ടെസ്റ്റ് സ്ക്വാഡിൽ മാര്‍ക്ക് സ്റ്റെക്കീറ്റിയും സ്കോട്ട് ബോളണ്ടും

ആഷസിനുള്ള ടെസ്റ്റ് സ്ക്വാഡിലേക്ക് പേസര്‍മാരായ മാര്‍ക്ക് സ്റ്റെക്കീറ്റിയെയും സ്കോട്ട് ബോളണ്ടിനെയും ഉള്‍പ്പെടുത്തി ഓസ്ട്രേലിയ. അഡിലെയ്ഡ് ടെസ്റ്റ് കളിക്കുന്നതിനായുള്ള സ്ക്വാഡിലേക്കാണ് ഇപ്പോള്‍ ഇവരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതേ സമയം മൂന്നാമത്തെയും നാലാമത്തെയും ടെസ്റ്റിനുള്ള സ്ക്വാഡിനെ അഡിലെയ്ഡ് ടെസ്റ്റിന് ശേഷം ആവും പ്രഖ്യാപിക്കുക. പാറ്റ് കമ്മിന്‍സ് കോവിഡ് ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാൽ പിങ്ക് ബോള്‍ ടെസ്റ്റിൽ നിന്ന് വിട്ട് നില്‍ക്കുകയാണ്.

Exit mobile version