വമ്പന്‍ അട്ടിമറി!!! വിക്ടര്‍ അക്സല്‍സെന്നേ പരാജയപ്പെടുത്തി പ്രണോയ്

ഇന്ത്യന്‍ ബാഡ്മിന്റണിന് മികച്ചൊരു ഫലം നേടിക്കൊടുത്ത് എച്ച് എസ് പ്രണോയ്. ഇന്ന് ഇന്തോനേഷ്യ മാസ്റ്റേഴ്സില്‍ പ്രീ ക്വാര്‍ട്ടറിൽ ലോക രണ്ടാം നമ്പര്‍ താരം വിക്ടര്‍ അക്സല്‍സെനേ പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ഉറപ്പാക്കിയ പ്രണോയ് വിക്ടറിനെതിരെ ആറ് മത്സരങ്ങള്‍ കളിച്ചതിൽ ആദ്യത്തെ ജയം ആണ് ഇന്ന് സ്വന്തമാക്കിയത്.

ആദ്യ ഗെയിം കൈവിട്ടുവെങ്കിലും അടുത്ത രണ്ട് ഗെയിമിലും ശക്തമായ തിരിച്ചുവരവാണ് പ്രണോയ് ഇന്ന് പുറത്തെടുത്തത്. സ്കോര്‍: 14-21, 21-19, 21-16. ക്വാര്‍ട്ടറിൽ പ്രണോയിയ്ക്ക് മറ്റൊരു ഇന്ത്യന്‍ താരമായ ശ്രീകാന്ത് കിഡംബി ആണ് എതിരാളിയായി എത്തുന്നത്.

വനിത സിംഗിള്‍സിൽ ഇന്ത്യയുടെ പിവി സിന്ധുവും ക്വാര്‍ട്ടര്‍ ഉറപ്പാക്കിയിട്ടുണ്ട്.

സെമിയിൽ പുറത്തായി കിഡംബിയും ലക്ഷ്യ സെന്നും, ഹൈലോ ഓപ്പണിലെ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിച്ചു

ഹൈലോ ഓപ്പൺ BWF ലോക ടൂര്‍ സൂപ്പര്‍ 500ൽ ഇന്ത്യയുടെ ശ്രീകാന്ത് കിഡംബിയ്ക്ക് സെമിയിൽ പരാജയം. സെമി ഫൈനലില്‍ ലോക റാങ്കിംഗിൽ എട്ടാം നമ്പര്‍ താരം ലീ സീ ജിയയ്ക്കെതിരെ 19-21, 20-22 എന്ന സ്കോറിനാണ് കിഡംബി പൊരുതി വീണത്. തോല്‍വി നേരിട്ടുള്ള ഗെയിമിലായിരുന്നുവെങ്കിലും ഇരു ഗെയിമിലും ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് കണ്ടത്.

നേരത്തെ മറ്റൊരു സെമിയിൽ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ലോഹ് കീന്‍ യീവിനോട് 18-21, 12-21 എന്ന സ്കോറിന് പരാജയം ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞാഴ്ച ഇതേ താരത്തെ ലക്ഷ്യ പരാജയപ്പെടുത്തിയിരുന്നു.

കിഡംബി ക്വാര്‍ട്ടറില്‍, കിരണ്‍ ജോര്‍ജ്ജിന് പരാജയം

ഓര്‍ലീന്‍സ് മാസ്റ്റേഴ്സ് 2021ന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. മലേഷ്യയുടെ ജൂണ്‍ വീ ചിയമിനെ 21-17, 22-20 എന്ന സ്കോറിനാണ് 46 മിനുട്ടിനുള്ളില്‍ ശ്രീകാന്ത് കിഡംബി പരാജയപ്പെടുത്തിയത്. അതേ സമയം കിരണ്‍ ജോര്‍ജ്ജിന്റെ മികവാര്‍ന്ന പ്രകടനത്തിന് ഫ്രാന്‍സിന്റെ ബ്രൈസ് ലെവര്‍ഡേസ് അവസാനം കുറിയ്ക്കുകയായിരുന്നു. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവില്‍ 15-21, 21-14, 19-21 എന്ന സ്കോറിനായിരുന്നു കിരണിന്റെ പരാജയം. ചിരാഗ് സെന്നിനും പ്രീ ക്വാര്‍ട്ടറില്‍ 21-14, 9-21, 17-21 എന്ന സ്കോറിന് പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

പുരുഷ വിഭാഗം ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുവാന്‍ ഇന്ത്യയുടെ കൃഷ്ണ പ്രസാദ് ഗാര്‍ഗ – വിഷ്ണു വര്‍ദ്ധന്‍ കൂട്ടുകെട്ടിന് സാധിച്ചു. ഡെന്മാര്‍ക്കിന്റെ താരങ്ങളെ 21-7, 21-3 എന്ന സ്കോറിനാണ് ഇന്ത്യന്‍ കൂട്ടുകെട്ട് പരാജയപ്പെടുത്തിയത്. മിക്സഡ് ഡബിള്‍സില്‍ ധ്രുവ് കപില – അശ്വിനി പൊന്നപ്പ ജോഡി ഇംഗ്ലണ്ടിന്റെ ടീമിനെ 21-12, 21-18 എന്ന സ്കോറിന് പരാജയപ്പെടുത്തുകയായിരുന്നു.

പ്രണോയിയ്ക്കെതിരെ ജയവുമായി കിരണ്‍ ജോര്‍ജ്ജ്, അജയ് ജയറാമിനെതിരെ കിഡംബിയ്ക്ക് ജയം

ഓര്‍ലീന്‍സ് മാസ്റ്റേഴ്സിന്റെ രണ്ടാം റൗണ്ടില്‍ ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടം. ഇതില്‍ കിരണ്‍ ജോര്‍ജ്ജും ശ്രീകാന്ത് കിഡംബിയും വിജയം കുറിയ്ക്കുകയായിരുന്നു. കിര‍ണ്‍ ജോര്‍ജ്ജ് പാരുപ്പള്ളി കശ്യപിനെ പുറത്താക്കിയപ്പോള്‍ അജയ് ജയറാമിനെതിരെയാണ് ശ്രീകാന്ത് കിഡംബിയുടെ വിജയം. ചിരാഗ് സെന്നിനും വിജയം ഒപ്പം കൂട്ടുവാന്‍ സാധിച്ചു.

മിക്സഡ് ഡബിള്‍സില്‍ പ്രണവ് ജെറി ചോപ്ര – സിക്കി റെഡ്ഡി കൂട്ടുകെട്ട് ഓസ്ട്രേിയന്‍ താരങ്ങളെ പരാജയപ്പെടുത്തിയപ്പോള്‍ ധ്രുവ് കപില – അശ്വിനി പൊന്നപ്പ ജോഡിയും വിജയം ഉറപ്പാക്കി.

വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ ഇറ ശര്‍മ്മയ്ക്ക് വിജയം നേടാനായി. പുരുഷ വിഭാഗത്തില്‍ പാരുപ്പള്ളി കശ്യപും രാഹുല്‍ ഭരദ്വാജും പരാജയപ്പെട്ട് പുറത്താകുകയായിരുന്നു.

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍, കിഡംബിയും കശ്യപും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

ഓള്‍ ഇംഗ്ലണ്ട് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബിയും പാരുപ്പള്ളി കശ്യപും. കിഡംബി മൂന്ന് സെറ്റ് പോരാട്ടത്തില്‍ അയര്‍ലണ്ടിന്റെ ഹാറ്റ് ഗുയെനോട് പരാജയമേറ്റു വാങ്ങിയപ്പോള്‍ ജപ്പാന്‍ താരം ലോക ഒന്നാം നമ്പര്‍ കെന്റോ മോമോട്ടോയാടാണ് പാരുപ്പള്ളി കശ്യപ് പരാജയപ്പെട്ടത്.

ഒരു മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ 11-21, 21-15, 12-21 എന്ന സ്കോറിനാണ് കിഡംബിയുടെ പരാജയം. കശ്യപ് ആവട്ടെ 13-21, 20-22 എന്ന സ്കോറിന് പരാജയം ഏറ്റുവാങ്ങി.

സിന്ധു സ്വിസ്സ് ഓപ്പണ്‍ ഫൈനലില്‍, റിയോ ഒളിമ്പിക്സ് ഫൈനലിന്റെ ആവര്‍ത്തനം

സ്വിസ്സ് ഓപ്പണ്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ പിവി സിന്ധു. ഇന്ന നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഡെന്മാര്‍ക്കിന്റെ മിയ ബ്ലിച്ച്ഫെല്‍ഡടിനെയാണ് സിന്ധു നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെടുത്തിയത്. 22-20, 21–10 എന്ന സ്കോറിനാണ് വിജയം. ഫൈനലില്‍ സ്പെയിനിന്റെ കരോളിന മരിന്‍ ആണ് സിന്ധുവിന്റെ എതിരാളി. 2016 റിയോ ഒളിമ്പിക്സ് ഫൈനലില്‍ ഇരു താരങ്ങളും ഏറ്റുമുട്ടിയപ്പോള്‍ സിന്ധുവിനെ വീഴ്ത്തി മരിന്‍ സ്വര്‍ണ്ണം സ്വന്തമാക്കിയിരുന്നു.

അതേ സമയം പുരുഷ ഫൈനലില്‍ ശ്രീകാന്ത് കിഡംബി സെമി ഫൈനലില്‍ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സെനോട് പരാജയം ഏറ്റുവാങ്ങി. 21-13, 21-19 എന്ന സ്കോറിനാണ് ശ്രീകാന്ത് കിഡംബിയെ വിക്ടര്‍ പരാജയപ്പെടുത്തിയത്.

കിഡംബിയ്ക്ക് വിജയം, സൗരഭ് വര്‍മ്മ പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്

സ്വിസ്സ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയ്ക്ക് സമ്മിശ്ര ഫലം. ശ്രീകാന്ത് കിഡംബി 52 മിനുട്ട് നീണ്ട പോരാട്ടത്തില്‍ ഫ്രാന്‍സിന്റെ തോമസ് റൗക്സലിനെ പരാജയപ്പെടുത്തിയപ്പോള്‍ സൗരഭ് വര്‍മ്മ തായ്‍ലാന്‍ഡിന്റെ കുന്‍ലാവുട് വിടിഡ്സാര്‍ണിനെ നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെടുത്തി.

സൗരഭ് വര്‍മ്മയുടെ വിജയം 21-17, 21-14 എന്ന സ്കോറിനായിരുന്നു. ശ്രീകാന്ത് 21-10, 14-21, 21-14 എന്ന സ്കോറിന് വിജയം കരസ്ഥമാക്കി.

ആദ്യ റൗണ്ടില്‍ വിജയം നേടി മിക്സഡ് ഡബിള്‍സ് ജോഡി, സമീര്‍ വര്‍മ്മയെ വീഴ്ത്തി ശ്രീകാന്ത് കിഡംബി

സ്വിസ്സ് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ വിജയം കരസ്ഥമാക്കി ഇന്ത്യയുടെ അശ്വിനി പൊന്നപ്പ – സാത്വിക്സായിരാജ് റാങ്കിറെഡ്ഡി കൂട്ടുകെട്ട്. പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടത്തില്‍ ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി സമീര്‍ വര്‍മ്മയെ പരാജയപ്പെടുത്തി.

ഇന്തോനേഷ്യന്‍ താരങ്ങളായ ഹഫീസ് ഫൈസല്‍ – ഗ്ലോറിയ ഇമ്മാന്വേല്‍ വിഡ്ജാജ കൂട്ടുകെട്ടിനെ 21-18, 21-10 എന്ന സ്കോറിനാണ് ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ട് പരാജയപ്പെടുത്തിയത്. മൂന്ന് ഗെയിം പോരാട്ടത്തിലാണ് കിഡംബിയുടെ വിജയം.

61 മിനുട്ട് നീണ്ട മത്സരത്തില്‍ കിഡംബി 18-21, 21-18, 21-11 എന്ന സ്കോറിന് വിജയം കരസ്ഥമാക്കി.

ടൊയോട്ട തായ്‍ലാന്‍ഡ് ഓപ്പണ്‍, സിന്ധുവിനും കിഡംബിയ്ക്കും ആദ്യ റൗണ്ട് വിജയം

ടൊയോട്ട തായ്‍ലാന്‍ഡ് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ വിജയിച്ച് ഇന്ത്യയുടെ പിവി സിന്ധുവും ശ്രീകാന്ത് കിഡംബിയും. ഇന്ന് നടന്ന മത്സരങ്ങളില്‍ തായ്‍ലാന്‍ഡ് താരങ്ങളെയാണ് ഇരുവരും പരാജയപ്പെടുത്തിയത്. ഇരു താരങ്ങളുടെയും വിജയം നേരിട്ടുള്ള ഗെയിമുകളിലായിരുന്നു.

സിന്ധു 21-17, 21-13 എന്ന സ്കോറിന് 43 മിനുട്ടില്‍ തായ്‍ലാന്‍ഡിന്റെ ബുസാനനെ പരാജയപ്പെടുത്തിയപ്പോള്‍ കിഡംബി തായ്‍ലാന്‍ഡ് താരം സിത്തിക്കോമിനെ 21-11, 21-11 എന്ന സ്കോറിന് 38 മിനുട്ടില്‍ പരാജയപ്പെടുത്തി.

മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക്സായിരാജ് റാങ്കിറെഡ്ഡി-അശ്വിനി പൊന്നപ്പ കൂട്ടുകെട്ട് നേരിട്ടുള്ള ഗെയിമുകളില്‍ ഡെന്മാര്‍ക്കിന്റെ നിക്ലാസ്-അമേലിയ ജോഡിയെ പരാജയപ്പെടുത്തുകയായിരുന്നു. 40 മിനുട്ടിലാണ് ഇന്ത്യന്‍ കൂട്ടുകെട്ടിന്റെ വിജയം.

കഴിഞ്ഞാഴ്ച നടന്ന യോനക്സ് തായ്‍ലാന്‍ഡ് ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ആദ്യ റൗണ്ടുകളില്‍ തന്നെ തിരിച്ചടി നേരിട്ടിരുന്നു.

സൈന പുറത്ത്, തായ്‍ലാന്‍ഡ് ഓപ്പണില്‍ നിന്ന് ശ്രീകാന്ത് കിഡംബി പിന്മാറി

തായ്‍ലാന്‍ഡ് ഓപ്പണില്‍ സിംഗിള്‍സിലെ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിച്ചു. സൈന നെഹ്‍വാല്‍ രണ്ടാം റൗണ്ടില്‍ പുറത്തായപ്പോള്‍ ശ്രീകാന്ത് കിഡംബി പരിക്ക് കാരണം ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറി. സൈന തായ്‍ലാന്‍ഡിന്റെ ബുസ്നാനോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് പരാജയമേറ്റു വാങ്ങിയത്. സ്കോര്‍: 23-21, 14-21, 16-21. 68 മിനുട്ടാണ് ഈ മത്സരം നീണ്ട് നിന്നത്.

ഒപ്പത്തിനൊപ്പം പോരാട്ടം കണ്ട ആദ്യ ഗെയിമില്‍ 23-21ന് സൈനയാണ് വിജയം കരസ്ഥമാക്കിയത്. അതെ സമയം രണ്ടാം ഗെയിമില്‍ ബുസ്നാന്‍ ആദ്യമേ ലീഡ് നേടി. പിന്നീട് തായ്‍ലാന്‍ഡ് താരം ഗെയിം 21-14ന് സ്വന്തമാക്കി മത്സരം മൂന്നാം ഗെയിമിലേക്ക് നീക്കി. മൂന്നാം ഗെയിമിലും തുടക്കം മുതലെ ആധിപത്യം പുലര്‍ത്തിയ തായ്‍ലാന്‍ഡ് താരം മത്സരം സ്വന്തമാക്കി.

തായ്‍ലാന്‍ഡ് ഓപ്പണില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ച് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. ഇന്ന് നടക്കാനിരുന്ന മത്സരത്തില്‍ നിന്ന് താരം കാഫ് മസില്‍ പുള്‍ കാരണം പിന്മാറുകയാണെന്ന് അറിയിക്കുകയായിരുന്നു. ഇന്ത്യന്‍ സഹതാരം സൗരഭ് വര്‍മ്മയെ പരാജയപ്പെടുത്തിയാണ് കിഡംബി രണ്ടാം റൗണ്ടില്‍ കടന്നത്.

ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടത്തില്‍ ജയം കിഡംബിയ്ക്ക്, സമീറിനും സൗരഭ് വര്‍മ്മയ്ക്കും തോല്‍വി

തായ്‍ലാന്‍ഡ് ഓപ്പണില്‍ രണ്ടാം റൗണ്ടില്‍ കടന്ന് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. ഇന്ന് നടന്ന ആദ്യ റൗണ്ട് മത്സരത്തില്‍ സഹ താരം സൗരഭ് വര്‍മ്മയെ നേരിട്ടുള്ള ഗെയിമിലാണ് ശ്രീകാന്ത് കിഡംബി പരാജയപ്പെടുത്തിയത്. 31 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. സ്കോര്‍: 21-12, 21-11

മറ്റൊരു മത്സരത്തില്‍ സമീര്‍ വര്‍മ്മയും ആദ്യ റൗണ്ടില്‍ കീഴടങ്ങി. ഇന്തോനേഷ്യയുടെ ഷെസാര്‍ ഹിരെനോട് നേരിട്ടുള്ള സെറ്റിലാണ് സമീറിന്റെ പരാജയം. സ്കോര്‍: 15-21, 17-21.

ഡെന്മാര്‍ക്ക് ഓപ്പണില്‍ നിന്ന് കിഡംബി പുറത്ത്

ഡെന്മാര്‍ക്ക് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്ന് പുറത്തായി ശ്രീകാന്ത് കിഡംബി. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ 62 മിനുട്ട് നീണ്ട് പോരാട്ടത്തിനൊടുവില്‍ ആണ് കിഡംബി തായ്‍വാന്‍ താരം ടിയന്‍ ചെന്‍ ചൗവിനോട് കീഴടങ്ങിയത്. ആദ്യ ഗെയിം തീപാറും പോരാട്ടത്തിന് ശേഷം 22-20ന് കിഡംബി സ്വന്തമാക്കിയെങ്കിലും പിന്നീട് ഇന്ത്യന്‍ താരത്തിന് ആ പ്രകടനം പുറത്തെടുക്കാനായില്ല.

22-20, 13-21, 16-21 എന്ന നിലയിലാണ് മത്സരത്തില്‍ കിഡംബി പിന്നില്‍ പോയത്.

 

Exit mobile version