പ്രണോയ് തീപ്പൊരി!!! ലോക ചാമ്പ്യനെ വീഴ്ത്തി സെമിയിൽ

ബാഡ്മിന്റൺ ലോക ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലിൽ കടന്ന് ഇന്ത്യയുടെ എച്ച് എസ് പ്രണോയ്. മൂന്ന് ഗെയിം പോരാട്ടത്തിൽ ലോക ചാമ്പ്യനും ഒളിമ്പിക്സ് ചാമ്പ്യനുമായി വിക്ടര്‍ അക്സെൽസെന്നിനെ 2-1 എന്ന സ്കോറിനാണ് വിജയം കൈവരിച്ചത്. ആദ്യ ഗെയിം നഷ്ടമായ ശേഷം ശക്തമായ തിരിച്ചുവരവാണ് പ്രണോയ് നടത്തിയത്.

ആദ്യ ഗെയിം 13-21 എന്ന സ്കോറിന് പ്രണോയ് പരാജയപ്പെട്ടപ്പോള്‍ രണ്ടാം ഗെയിമിൽ പ്രണോയ് ശക്തമായ തിരിച്ചുവരവ് നടത്തി 21-15ന് ഗെയിം പ്രണോയ് സ്വന്തമാക്കി. രണ്ടാം ഗെയിമിന്റെ ഇടവേള സമയത്ത് 11-9ന്റെ നേരിയ ലീഡ് മാത്രമാണ് പ്രണോയിയ്ക്ക് ഉണ്ടായിരുന്നതെങ്കിലും അതിന് ശേഷം താരം അതിശക്തമായ പ്രകടനമാണ് പുറത്തെടുത്തത്.

മൂന്നാം ഗെയിമില്‍ ഇടവേള സമയത്ത് 11-6ന് പ്രണോയ് ആയിരുന്നു മുന്നിൽ. ഒടുവിൽ ഗെയിം 21-16ന് പ്രണോയ് സ്വന്തമാക്കി സെമിയിലേക്ക് പ്രവേശിച്ചു. വിജയത്തോടെ പ്രണോയിയ്ക്ക് മെഡൽ ഉറപ്പായി.

സ്കോര്‍: 13-21, 21-15, 21-16

വിക്ടര്‍ അക്സെൽസന്‍ ലോക ചാമ്പ്യന്‍, പുരുഷ ഡബിള്‍സിൽ മലേഷ്യന്‍ ജോഡിയ്ക്ക് കിരീടം

ബാഡ്മിന്റൺ ലോക ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സ് ജേതാവായി ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെൽസന്‍. ഇന്ന് നടന്ന ഫൈനലില്‍ തായ്‍ലാന്‍ഡിന്റെ കുന്‍ലാവുട് വിഡിട്സാര്‍ണിനെ നേരിട്ടുള്ള ഗെയിമിൽ വെറും 50 മിനുട്ടിലാണ് വിക്ടര്‍ പരാജയപ്പെടുത്തിയത്. സ്കോര്‍: 21-5, 21-16.

പുരുഷ ഡബിള്‍സിൽ ഇന്തോനേഷ്യയുടെ മുഹമ്മദ് അഹ്സാന്‍ – ഹെന്‍ഡ്ര സെറ്റിയാവന്‍ കൂട്ടുകെട്ടിനെ വീഴ്ത്തി മലേഷ്യയുടെ ആരോൺ ചിയ – വൂയി യിക് സോഹ് സഖ്യം കിരീടം നേടി. സ്കോര്‍ : 21-19, 21-14.

ലക്ഷ്യത്തിന് മുമ്പ് വീണ് ലക്ഷ്യ, വിക്ടര്‍ അക്സെൽസന്‍ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍

ജര്‍മ്മന്‍ ഓപ്പൺ സെമിയിൽ വിക്ടര്‍ അക്സെൽസനെ വീഴ്ത്തിയത് വീണ്ടും ആവര്‍ത്തിക്കാനാകാതെ ലക്ഷ്യ സെൻ. ഇന്ന് നടന്ന ഓള്‍ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ ഫൈനലില്‍ ലക്ഷ്യ സെൻ ലോക ഒന്നാം നമ്പർ താരത്തോട് നേരിട്ടുള്ള സെറ്റുകളിൽ പിന്നിൽ പോകുകയായിരുന്നു.

10-21, 15-21 എന്നിങ്ങനെ 53 മിനുട്ട് നീണ്ട പോരാട്ടത്തിന് ശേഷമാണ് ലക്ഷ്യ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്.

വമ്പൻ അട്ടിമറി, ലോക ഒന്നാം നമ്പർ താരത്തെ വീഴ്ത്തി ലക്ഷ്യ സെൻ ജ‍ർമ്മൻ ഓപ്പൺ ഫൈനലിൽ

ജ‍ർമ്മൻ ഓപ്പൺ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യയുടെ ലക്ഷ്യ സെൻ. ഇന്നലെ നടന്ന സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരവും ടോക്കിയോ ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവുമായ ഡെന്മാര്‍ക്കിന്റെ വിക്ടർ അക്സെൽസെന്നിനെ മൂന്ന് ഗെയിം ത്രില്ലറിലാണ് ലക്ഷ്യ വീഴ്ത്തിയത്.

ആദ്യ ഗെയിമിൽ 13-21ന് അനായാസ വിജയം നേടിയ ലക്ഷ്യയ്ക്ക് 12-21ന് രണ്ടാം ഗെയിമിൽ കാലിടറി. മൂന്നാം ഗെയിമിൽ ഒപ്പത്തിനൊപ്പമുള്ള ത്രില്ലർ പോരാട്ടം കണ്ടുവെങ്കിലും 22-20ന് മത്സരം ലക്ഷ്യ സ്വന്തമാക്കി. മൂന്നാം ഗെയിമിൽ ഒരു ഘട്ടത്തിൽ 9-16ന് ലക്ഷ്യ പിന്നിലായിരുന്നു. അവിടെ നിന്ന് സ്കോർ 19-19ൽ എത്തിച്ചാണ് താരം ഈ വമ്പൻ തിരിച്ചുവരവ് നടത്തിയത്.

സ്കോർ: 21-13,12-21,22-20

അക്സല്‍സെനോട് വീണ്ടും തോല്‍വിയേറ്റ് വാങ്ങി ശ്രീകാന്ത് കിഡംബി

ഇന്തോനേഷ്യ ഓപ്പൺ 2021ന്റെ രണ്ടാം റൗണ്ടിൽ പരാജയം ഏറ്റുവാങ്ങി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. ലോക രണ്ടാം നമ്പര്‍ താരം ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സല്‍സെനോടാണ് ശ്രീകാന്തിന്റെ പരാജയം.

നേരിട്ടുള്ള ഗെയിമുകളിൽ 14-21, 18-21 എന്ന സ്കോറിന് ശ്രീകാന്ത് പരാജയപ്പെട്ടപ്പോള്‍ വിക്ടര്‍ അക്സൽസെനിനോട് താരം ഏറ്റുവാങ്ങുന്ന തുടര്‍ച്ചയായ അഞ്ചാമത്തെ തോല്‍വിയാണിത്.

വമ്പന്‍ അട്ടിമറി!!! വിക്ടര്‍ അക്സല്‍സെന്നേ പരാജയപ്പെടുത്തി പ്രണോയ്

ഇന്ത്യന്‍ ബാഡ്മിന്റണിന് മികച്ചൊരു ഫലം നേടിക്കൊടുത്ത് എച്ച് എസ് പ്രണോയ്. ഇന്ന് ഇന്തോനേഷ്യ മാസ്റ്റേഴ്സില്‍ പ്രീ ക്വാര്‍ട്ടറിൽ ലോക രണ്ടാം നമ്പര്‍ താരം വിക്ടര്‍ അക്സല്‍സെനേ പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ഉറപ്പാക്കിയ പ്രണോയ് വിക്ടറിനെതിരെ ആറ് മത്സരങ്ങള്‍ കളിച്ചതിൽ ആദ്യത്തെ ജയം ആണ് ഇന്ന് സ്വന്തമാക്കിയത്.

ആദ്യ ഗെയിം കൈവിട്ടുവെങ്കിലും അടുത്ത രണ്ട് ഗെയിമിലും ശക്തമായ തിരിച്ചുവരവാണ് പ്രണോയ് ഇന്ന് പുറത്തെടുത്തത്. സ്കോര്‍: 14-21, 21-19, 21-16. ക്വാര്‍ട്ടറിൽ പ്രണോയിയ്ക്ക് മറ്റൊരു ഇന്ത്യന്‍ താരമായ ശ്രീകാന്ത് കിഡംബി ആണ് എതിരാളിയായി എത്തുന്നത്.

വനിത സിംഗിള്‍സിൽ ഇന്ത്യയുടെ പിവി സിന്ധുവും ക്വാര്‍ട്ടര്‍ ഉറപ്പാക്കിയിട്ടുണ്ട്.

ഫൈനലില്‍ കീഴടങ്ങി കിഡംബി, അക്സെല്‍സെന് കിരീടം

ഇന്ത്യ ഓപ്പണ്‍ 2019 ബാഡ്മിന്റണ്‍ ഫൈനലില്‍ കിഡംബിയ്ക്ക് കാലിടറി. ഇന്ന് നടന്ന ഫൈനലില്‍ നേരിട്ടുള്ള ഗെയിമിലായിരുന്നു കിഡംബിയുടെ പരാജയം. ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍െന്നിനോട് 7-21, 20-22 എന്ന സ്കോറിനായിരുന്നു തോല്‍വി. ആദ്യ ഗെയിമില്‍ പൊരുതാതെ കീഴടങ്ങിയ കിഡംബിയ്ക്ക് രണ്ടാം ഗെയിമില്‍ തിരിച്ചുവരവ് നടത്താനായെങ്കിലും ജയം സ്വന്തമാക്കാനായില്ല.

ഇന്ത്യ ഓപ്പണില്‍ ഇന്ന് സൂപ്പര്‍ ഫൈനല്‍

ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ 2019ല്‍ ഇന്ന് ഫൈനല്‍ പോരാട്ടം. ഇന്ത്യയുടെ ശ്രീകാന്ത് കിഡംബിയും ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സെന്നുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഇന്ത്യയുടെ പാരുപ്പള്ളി കശ്യപിനെ കീഴടക്കിയാണ് അക്സെല്‍സെന്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. ലോക റാങ്കിംഗില്‍ നിലവില്‍ നാലാം സ്ഥാനത്താണ് വിക്ടര്‍ അക്സെല്‍സെന്‍.

കി‍ഡംബിയാകട്ടെ ചൈനീസ് താരം ഹുവാംഗ് യൂസിയാംഗിന്റെ കടുത്ത വെല്ലുവിളിയെ അതീജീവിച്ചാണ് ഫൈനലിലേക്ക് എത്തിയത്. ലോക റാങ്കിംഗില്‍ ഏഴാം സ്ഥാനത്താണ് ശ്രീകാന്ത് കിഡംബി. ന്യൂ ഡല്‍ഹിയിലെ കെഡി ജാഥവ് ഇന്‍ഡോര്‍ ഹാളിലാണ് മത്സരം നടക്കുക. ഇന്ത്യന്‍ സമയം നാല് മണി കഴിഞ്ഞാവും മത്സരം ആരംഭിക്കുക.

കിഡംബി ഫൈനലില്‍, അക്സെല്‍സെനു മുന്നില്‍ കശ്യപിനും രക്ഷയില്ല

ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണിന്റെ ഫൈനലിലേക്ക് യോഗ്യത നേടി ശ്രീകാന്ത് കിഡംബി. സെമി ഫൈനലില്‍ ചൈനയുടെ യൂസിയാംഗ് ഹുവാംഗിനെതിരെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് കിഡംബിയുടെ ജയം. ആദ്യ ഗെയിം കൈവിട്ട ശേഷമാണ് കിഡംബി ഫൈനലിലേക്ക് യോഗ്യത നേടിയത്. 16-21, 21-14, 21-19 എന്ന സ്കോറിനു 63 മിനുട്ട് നീണ്ട പോരാട്ടത്തിനു ശേഷമാണ് കിഡംബിയുടെ ജയം.

എച്ച് എസ് പ്രണോയിയെ ക്വാര്‍ട്ടറില്‍ വീഴ്ത്തിയെത്തിയ ഡെന്മാര്‍ക്കിന്റെ അക്സെല്‍സെന്നിനു മുന്നില്‍ ഇന്ത്യയുടെ പാരുപ്പള്ളി കശ്യപിനും പരാജയം. ഇന്ന് നടന്ന സെമി പോരാട്ടത്തില്‍ അക്സെല്‍സെന്ന് നേരിട്ടുള്ള ഗെയിമുകളില്‍ കശ്യപിനെ പരാജയപ്പെടുത്തി. 43 മിനുട്ട് മാത്രം നീണ്ട് നിന്ന മത്സരത്തില്‍ 11-21, 17-21 എന്ന സ്കോറിനായിരുന്നു കശ്യപിന്റെ പരാജയം.

കെന്റോ മൊമോട്ട ഇന്തോനേഷ്യ ഓപ്പണ്‍ ജേതാവ്

ഇന്തോനേഷ്യ ഓപ്പണ്‍ കിരീടം സ്വന്തമാക്കി കെന്റോ മൊമോട്ട. ഇന്ത്യന്‍ താരവും നിലവിലെ ജേതാവുമായ ശ്രീകാന്ത് കിഡംബിയെ ആദ്യ റൗണ്ടില്‍ പരാജയപ്പെടുത്തി ടൂര്‍ണ്ണമെന്റ് ആരംഭിച്ച ജപ്പാന്‍ താരം ഫൈനലില്‍ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സെനെയാണ് അടിയറവു പറയിച്ചത്. 21-14, 21-09 എന്ന സ്കോറിനു 37 മിനുട്ടിലാണ് തന്റെ കിരീടം.

ഇതിനു മുമ്പ് നടന്ന മലേഷ്യ ഓപ്പണിന്റെ ഫൈനലില്‍ കെന്റോ എത്തിയിരുന്നു. അന്ന് പക്ഷേ രണ്ടാം സ്ഥാനം മാത്രമേ താരത്തിനു സ്വന്തമാക്കാനായുള്ള. 17-21, 21-23 എന്ന സ്കോറിനു മലേഷ്യയുടെ ലീ ചോംഗ് വെയ് ആണ് അന്ന് ജേതാവായത്. ലീ അവസാനിപ്പിച്ചത് കെന്റോയുടെ തുടര്‍ച്ചയായ 21 മത്സരങ്ങളിലെ വിജയ പരമ്പരയായിരുന്നു.

ഇന്തോനേഷ്യ ഓപ്പണ്‍ സെമിയില്‍ താരം ലീയെ പരാജയപ്പെടുത്തി അതിനുള്ള പകരം വീട്ടലും പൂര്‍ത്തിയാക്കി. സീസണിലെ ആദ്യ രണ്ട് ടൂര്‍ണ്ണമെന്റുകളിലെ മികച്ച പ്രകടനം ജപ്പാന്‍ താരത്തിന്റെ റാങ്കിംഗിനെയും മെച്ചപ്പെടുത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version