കിഡംബിയ്ക്കും സൈനയ്ക്കും ജയം

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ജയം സ്വന്തമാക്കി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബിയും സൈന നെഹ്‍വാലും. പുരുഷ സിംഗിള്‍സ് ആദ്യ റൗണ്ടില്‍ അയര്‍ലണ്ടിന്റെ എന്‍ഹാട് ഗുയെനേ 21-15, 11-16 എന്ന സ്കോറിനു 37 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. വനിത സിംഗിള്‍സില്‍ രണ്ടാം റൗണ്ട് മത്സരത്തില്‍ തുര്‍ക്കി താരം അലിയേ ഡെമിര്‍ബാഗിനെ കീഴടക്കി സൈന നെഹ്‍വാല്‍ ടൂര്‍ണ്ണമെന്റിന്റെ മൂന്നാം റൗണ്ടിലേക്ക് കടന്നിട്ടുണ്ട്.

39 മിനുട്ട് ദൈര്‍ഘ്യമുണ്ടായിരുന്ന മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകളില്‍ 21-17, 21-8 എന്ന സ്കോറിനാണ് സൈനയുടെ വിജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പകരം വീട്ടലില്ല, വീണ്ടും പരാജയപ്പെട്ട് കിഡംബി

കഴിഞ്ഞാഴ്ച മലേഷ്യ ഓപ്പണ്‍ സെമിയില്‍ തന്നെ പരാജയപ്പെടുത്തിയ കെന്റോ മോമോട്ടയോട് ഇന്തോനേഷ്യ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ വീണ്ടും തോറ്റ് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. ഇന്ന് നടന്ന മത്സരത്തില്‍ മൂന്ന് ഗെയിം പോരാട്ടത്തിലാണ് കെന്റോ കിഡംബിയെ പരാജയപ്പെടുത്തിയത്. ഒരു മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിം കിഡംബി നേടിയെങ്കിലും പിന്നീടുള്ള രണ്ട് ഗെയിമും സ്വന്തമാക്കി കെന്റോ മത്സരത്തില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

സ്കോര്‍: 21-12, 14-21, 15-21. ടൂര്‍ണ്ണമെന്റിന്റെ നിലവിലെ ചാമ്പ്യനാണ് കിഡംബി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇന്തോനേഷ്യ ഓപ്പണ്‍ നാളെമുതല്‍, കിരീടം നിലനിര്‍ത്തുവാന്‍ ശ്രീകാന്ത് കിഡംബി

നാളെ ആരംഭിക്കുന്ന ഇന്തോനേഷ്യ ഓപ്പണില്‍ നിലവിലെ ജേതാവ് ശ്രീകാന്ത് കിഡംബി തന്റെ കിരീടം നിലനിര്‍ത്തുവാനുള്ള ശ്രമങ്ങള്‍ ആരംഭിക്കും. മലേഷ്യ ഓപ്പണ്‍ സെമിയില്‍ കഴിഞ്ഞ ശനിയാഴ്ച ശ്രീകാന്ത് പരാജയപ്പെട്ട ജപ്പാന്റെ കെന്റോ മോമോട്ടയാണ് താരത്തിന്റെ ആദ്യ റൗണ്ട് എതിരാളി. ബുധനാഴ്ചയാണ് ശ്രീകാന്തിന്റെ മത്സരം. കഴിഞ്ഞ ശനിയാഴ്ചത്തെതിനെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രകടനം താന്‍ പുറത്തെടുത്താല്‍ മാത്രമേ കെന്റോയെ മറികടക്കാനാകൂ എന്ന് ശ്രീകാന്ത് വ്യക്തമാക്കി.

എച്ച് എസ് പ്രണോയ്, സായി പ്രണീത്, സമീര്‍ വര്‍മ്മ എന്നിവരാണ് പുരുഷ വിഭാഗത്തിലെ മറ്റു താരങ്ങള്‍. പ്രണോയയുടെ എതിരാളി ചൈനയുടെ ലിന്‍ ഡാന്‍ ആണ്. സമീര്‍ വര്‍മ്മ ഡെന്മാര്‍ക്കിന്റെ റാസ്‍മസ് ഗെംകേയെ നേരിടും. തായ്‍വാന്റെ സു വെയി വാംഗ് ആണ് സായി പ്രണീതിന്റെ എതിരാളി.

വനിത വിഭാഗം സിംഗിള്‍സില്‍ വൈഷണവി റെഡ്ഢി ജാക്ക, പി വി സിന്ധു, സൈന നെഹ്‍വാല്‍ എന്നിവര്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പത്മ “ശ്രീ”കാന്ത് കിഡംബി

ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം ശ്രീകാന്ത് കിഡംബിയ്ക്ക് പത്മ ശ്രീ പുരസ്കാരം. 2017ല്‍ നാല് സൂപ്പര്‍ സീരീസ് വിജയങ്ങള്‍ ഉള്‍പ്പെടെ 6 കിരീടങ്ങളാണ് ശ്രീകാന്ത് സ്വന്തമാക്കിയത്. ഇന്ത്യന്‍ ബാഡ്മിന്റണിന്റെ വസന്ത കാലം എന്ന് തന്നെ 2017 സീസണേ വിശേഷിപ്പിക്കാവുന്നതാണ്. ഫ്രഞ്ച് ഓപ്പണ്‍, ഡെന്മാര്‍ക്ക് ഓപ്പണ്‍, ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഇന്തോനേഷ്യ ഓപ്പണ്‍ എന്നീ സൂപ്പര്‍ സീരീസുകള്‍ക്ക് പുറമേ ഇന്ത്യ ഓപ്പണും ചൈന ഓപ്പണും കിഡംബി സ്വന്തമാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version