ശ്രീകാന്ത് കിഡംബി ഹൈലോ ഓപ്പൺ ക്വാര്‍ട്ടറിൽ

ഹൈലോ ഓപ്പൺ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ശ്രീകാന്ത് കിഡംബി. ടൂര്‍ണ്ണമെന്റിന്റെ പുരുഷ വിഭാഗം സിംഗിള്‍സിൽ അവശേഷിക്കുന്ന ഏക ഇന്ത്യന്‍ താരമാണ് ശ്രീകാന്ത് കിഡംബി. ലോക റാങ്കിംഗിൽ 43ാം സ്ഥാനത്തുള്ള അന്‍നൗഡ് മെര്‍ക്കലെയായാണ് രണ്ടാം റൗണ്ടിൽ ശ്രീകാന്ത് പരാജയപ്പെടുത്തിയത്.

പൊരുതി നേടിയ വിജയം ആണ് താരം പ്രീക്വാര്‍ട്ടറിൽ സ്വന്തമാക്കിയത്. ആദ്യ ഗെയിമിൽ നിറം മങ്ങിയ താരം ശക്തമായ തിരിച്ചുവരവാണ് പിന്നീടുള്ള ഗെയിമുകളിൽ പുറത്തെടുത്തത്. സ്കോര്‍: 11-21, 21-13, 21-10.

ക്വാര്‍ട്ടറിൽ ഏഷ്യന്‍ ഗെയിംസ് ജേതാവായ ജോനാതന്‍ ക്രിസ്റ്റിയോടാണ് കിഡംബി ഏറ്റുമുട്ടുക.

കിഡംബിയ്ക്ക് പ്രീ ക്വാര്‍ട്ടറിൽ കാലിടറി, പരാജയം മുന്‍ ലോക ചാമ്പ്യനോട്

ഡെന്മാര്‍ക്ക് ഓപ്പൺ പുരുഷ സിംഗിള്‍സിൽ ഇന്ത്യയുടെ ശ്രീകാന്ത് കിഡംബിയ്ക്ക് പരാജയം. സിംഗപ്പൂരിന്റെ കീന്‍ യെവ് ലോയോടാണ് കിഡംബിയ്ക്ക് കാലിടറിയത്. നേരിട്ടുള്ള ഗെയിമുകളിൽ വലിയ ചെറുത്ത്നില്പില്ലാതെയായിരുന്നു ശ്രീകാന്തിന്റെ പരാജയം.

2021 ലോക ചാമ്പ്യന്‍ഷിപ്പ്സ് ഫൈനലിലും സിംഗപ്പൂര്‍ താരത്തോടായിരുന്നു ശ്രീകാന്തിന്റെ പരാജയം. ഇന്നതെ മത്സരം വെറും 35 മിനുട്ടാണ് നീണ്ട് നിന്നത്. സ്കോര്‍: 13-21, 15-21.

ഇനി അവശേഷിക്കുന്നത് പ്രണോയ് മാത്രം, കിഡംബിയ്ക്ക് പരാജയം

ജപ്പാന്‍ ഓപ്പണിൽ നിന്ന് പുറത്തായി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. ഇതോടെ ടൂര്‍ണ്ണമെന്റിൽ ഇന്ത്യയുടെ സാന്നിദ്ധ്യമായി പ്രണോയ് മാത്രമാണുള്ളത്. കിഡംബി ഇന്ന് കെന്റ സുനേയാമയോട് 10-21, 16-21 എന്ന സ്കോറിനാണ് പ്രീക്വാര്‍ട്ടറിൽ പരാജയം ഏറ്റുവാങ്ങിയത്.

മുന്‍ ലോക ചാമ്പ്യനെ പരാജയപ്പെടുത്തിയാണ് പ്രണോയ് ക്വാര്‍ട്ടറിലെത്തിയത്. നാളെ ലോക റാങ്കിംഗിൽ ആറാം നമ്പര്‍ താരത്തോടാണ് പ്രണോയ് ഏറ്റുമുട്ടുക.

ശ്രീകാന്തിന് വിജയം, സൈനയ്ക്ക് പരാജയം, വനിത ഡബിള്‍സ് താരങ്ങള്‍ക്കും തോൽവി

ജപ്പാന്‍ ഓപ്പൺ ആദ്യ റൗണ്ടിൽ ഇന്ത്യയുടെ ശ്രീകാന്ത് കിഡംബിയ്ക്ക് വിജയം. അതേ സമയം സൈന നെഹ്‍വാള്‍ ആദ്യ റൗണ്ടിൽ പുറത്തായി. വനിത ഡബിള്‍സ് ജോഡികളായ ഗായത്രി ഗോപിചന്ദ് – ട്രീസ ജോളി കൂട്ടുകെട്ടും ആദ്യ റൗണ്ടിൽ പുറത്തായി. ലോക റാങ്കിംഗിൽ നാലാം നമ്പര്‍ താരത്തെ ആണ് കിഡംബി പരാജയപ്പെടുത്തിയത്.

ശ്രീകാന്ത് കിഡംബി മലേഷ്യയുടെ സി ജിയ ലീയെ നേരിട്ടുള്ള ഗെയിമിൽ ആണ് പരാജയപ്പെടുത്തിയത്. ഒപ്പത്തിനൊപ്പം നിന്ന പോരാട്ടത്തിൽ 22-20, 23-21 എന്ന സ്കോറിനായിരുന്നു ശ്രീകാന്തിന്റെ വിജയം.

സൈന ജപ്പാന്റെ അകാനെ യമാഗൂച്ചിയോട് 9-21, 17-21 എന്ന സ്കോറിന് നേരിട്ടുള്ള ഗെയിമിലാണ് പിന്നിൽ പോയത്. തായ്‍ലാന്‍ഡ് ജോഡിയോട് 17-21, 18-21 എന്ന സ്കോറിനായിരുന്നു ഗായത്രി – ട്രീസ കൂട്ടുകെട്ട് പിന്നിൽ പോയത്.

കാലിടറി കിഡംബി, നിലവിലെ വെള്ളി മെഡൽ ജേതാവിന് രണ്ടാം റൗണ്ടിൽ തോൽവി

ലോക ബാഡ്മിന്റൺ ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയുടെ ശ്രീകാന്ത് കിഡംബിയ്ക്ക് പരാജയം. ഇന്ന് നടന്ന രണ്ടാം റൗണ്ട് മത്സരത്തിൽ ലോക റാങ്കിംഗിൽ 23ാം സ്ഥാനത്തുള്ള ചൈനയുടെ ജുന്‍ പെംഗ് സാവോയോട് നേരിട്ടുള്ള ഗെയിമിലാണ് ശ്രീകാന്തിന്റെ തോൽവി.

ആദ്യ ഗെയിമിൽ ശ്രീകാന്തിന് മത്സരത്തിൽ നിലയുറപ്പിക്കുവാന്‍ കൂടി സാധിച്ചില്ല. രണ്ടാം ഗെയിമിൽ കിഡംബി പൊരുതി നോക്കിയെങ്കിലും വിജയം ചൈനീസ് താരത്തിനൊപ്പമായിരുന്നു. 9-21, 17-21 എന്ന സ്കോറിനായിരുന്നു കിഡംബിയുടെ പരാജയം.

ലക്ഷ്യ ഫൈനലിൽ, കിഡംബിയ്ക്ക് സെമിയിൽ തോൽവി, വനിതകളിൽ സിന്ധു ഫൈനലില്‍

കോമൺവെൽത്ത് പുരുഷ സിംഗിള്‍സിൽ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഫൈനലിൽ. എന്നാൽ മറ്റൊരു സെമി ഫൈനലില്‍ ഇന്ത്യന്‍ താരം ശ്രീകാന്ത് കിഡംബി പൊരുതി വീണു. ലക്ഷ്യ മൂന്ന് ഗെയിം പോരാട്ടത്തിൽ ലോക 87ാം റാങ്കുകാരന്‍ ജിയ ഹെംഗ് ജേസൺ ടെഹിനെ 21-10, 18-21, 21-16 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.

മലേഷ്യയുടെ സെ യോംഗ് എന്‍ജിയോടാണ് ശ്രീകാന്ത് കിഡംബി തോൽവിയേറ്റ് വാങ്ങിയത്. 21-13, 19-21, 10-21 എന്ന സ്കോറിനാണ് ശ്രീകാന്ത് പരാജയപ്പെട്ടത്. ആദ്യ ഗെയിം അനായാസം ജയിച്ച ശ്രീകാന്ത് രണ്ടാം ഗെയിമിൽ പൊരുതി നോക്കിയെങ്കിലും പരാജയം രുചിക്കേണ്ടി വന്നു. മൂന്നാം ഗെയിമിൽ താരം നിലയുറപ്പിക്കുവാന്‍ പാട് പെടുകയായിരുന്നു.

വനിത സിംഗിള്‍സിൽ സിംഗപ്പൂരിന്റെ യോ ജിയ മിന്നിനെ 21-19, 21-17 എന്ന സ്കോറിനാണ് സിന്ധു പരാജയപ്പെടുത്തിയത്. കാനഡയുടെ മിച്ചേൽ ലിയെയാണ് സിന്ധു ഫൈനലില്‍ നേരിടുക.

പുരുഷന്മാരിൽ രണ്ടാം റൗണ്ടിൽ കടന്നത് ശ്രീകാന്ത് കിഡംബി മാത്രം

തായ്‍ലാന്‍ഡ് ഓപ്പണിൽ പുരുഷ സിംഗിള്‍സിൽ ഇന്ത്യയ്ക്ക് കടുത്ത നിരാശയിലും ആശ്വാസമായി ശ്രീകാന്ത് കിഡംബിയുടെ വിജയം. പ്രണോയ്, സൗരഭ് വര്‍മ്മ, സായി പ്രണീത് എന്നിവര്‍ ആദ്യ റൗണ്ടിൽ പുറത്തായപ്പോള്‍ ശ്രീകാന്ത് മാത്രമാണ് രണ്ടാം റൗണ്ടിൽ കടന്ന താരം.

ഫ്രാന്‍സിന്റെ ബ്രൈസ് ലെവര്‍ഡെസിനോട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് ശ്രീകാന്തിന്റെ വിജയം. 18-21, 21-10, 21-16 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം.

മൂന്ന് ഗെയിം പോരാട്ടം, കിഡംബി സെമിയിൽ

കൊറിയ ഓപ്പൺ സെമി ഫൈനലില്‍ ഇടം പിടിച്ച് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. കൊറിയയുടെ വാന്‍ഹോ സോണിനെ പരാജയപ്പെടുത്തിയാണ് ശ്രീകാന്തിന്റെ വിജയം. ആദ്യ ഗെയിമിൽ കിഡംബി അനായാസം വിജയിച്ചപ്പോള്‍ രണ്ടാം ഗെയിമിൽ സോൺ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

എന്നാൽ മൂന്നാം ഗെയിമിൽ തന്റെ ആധിപത്യം മത്സരത്തിലുറപ്പിക്കുവാന്‍ കിഡംബിയ്ക്ക് സാധിച്ചപ്പോള്‍ 62 മിനുട്ടിൽ താരം സെമി സ്ഥാനം ഉറപ്പാക്കി.

സ്കോര്‍: 21-12, 18-21, 21-12.

സിന്ധുവിനും കിഡംബിയ്ക്കും വിജയം

കൊറിയ ഓപ്പൺ ക്വാര്‍ട്ടറിൽ കടന്ന് ഇന്ത്യയുടെ പിവി സിന്ധുവും ശ്രീകാന്ത് കിഡംബിയും. കിഡംബി ഇസ്രായേലിന്റെ സില്‍ബര്‍മാനിനെ 21-8, 21-6 എന്ന സ്കോറിന് തകര്‍ത്തപ്പോള്‍ സിന്ധു ജപ്പാന്റെ അയ ഒഹോരിയെ 21-15, 21-10 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.

പുരുഷ വിഭാഗം ഡബിള്‍സിൽ സാത്വിക് സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട് ക്വാര്‍ട്ടരിൽ കടന്നു. സിങ്കപ്പൂരിന്റെ ടീമിനെ 21-15, 21-19 എന്ന സ്കോറിനാണ് ഇവര്‍ പരാജയപ്പെടുത്തിയത്.

സിന്ധുവിനും സൈനയ്ക്കും കിഡംബിയ്ക്കും നിരാശ, ലക്ഷ്യ സെൻ മുന്നോട്ട്

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റൺ ഓപ്പൺ 2022ൽ ഇന്ത്യന്‍ താരങ്ങളായ പിവി സിന്ധുവും സൈന നെഹ്‍വാലും ശ്രീകാന്ത് കിഡംബിയും പുറത്ത്. അതേ സമയം ലക്ഷ്യ സെന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. സിന്ധു ജപ്പാന്റെ സയാക്ക തകാഹാഷിയോട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് കീഴടങ്ങിയത്. സ്കോർ: 19-21, 21-16, 17-21.

ഡെന്മാര്‍ക്കിന്റെ മൂന്നാം സീഡ് ആന്‍ഡേഴ്സ് ആന്റോന്‍സനിനെ നേരിട്ടുള്ള ഗെയിമിൽ പരാജയപ്പെടുത്തിയാണ് ലക്ഷ്യ സെന്‍ ക്വാര്‍ട്ടർ ഉറപ്പാക്കിയത്. 21-16, 21-18 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ യുവ താരത്തിന്റെ വിജയം.

സൈന അകാനെ യമാഗൂച്ചിയോട് 14-21, 21-17, 17-21 എന്ന സ്കോറിനാണ് കീഴടങ്ങിയത്. കിഡംബിയാകട്ടെ ഇന്തോനേഷ്യയുടെ ആന്തോണി സിനിസുക ഗിന്റിഗിനോട് ആദ്യ ഗെയിമിൽ ആധിപത്യത്തോടെ മുന്നേറിയെങ്കിലും പിന്നീടുള്ള രണ്ട് ഗെയിമിലും പിന്നിൽ പോയി. സ്കോര്‍: 21-9, 18-21, 19-21.

ചരിത്രം പിറന്നു, ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ സാന്നിദ്ധ്യം ഉറപ്പായി

ബാഡ്മിന്റൺ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയിൽ നിന്ന് ഒരു താരം എത്തുമെന്ന് ഉറപ്പായി. ഇതോടെ ചരിത്ര നിമിഷത്തിനാണ് ഇന്ത്യന്‍ ബാഡ്മിന്റൺ സാക്ഷ്യം വഹിക്കുവാന്‍ പോകുന്നത്.

ശ്രീകാന്ത് കിഡംബി – ലക്ഷ്യ സെന്‍ സെമി ഫൈനലിലെ വിജയം ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇടം പിടിയ്ക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി മാറും. മുമ്പ് രണ്ട് ഇന്ത്യന്‍ പുരുഷ താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡൽ നേടിയിട്ടുണ്ട്.

പ്രകാശ് പദുകോണും സായി പ്രണീതും ആണ് ഈ നേട്ടത്തിന് അര്‍ഹരായത്. ലക്ഷ്യ സെന്‍ ലോക റാങ്കിംഗിൽ 42ാം സ്ഥാനത്തുള്ള ഹാവോ ജുന്‍ പെംഗിനെ 21-15, 15-21, 22-20 എന്ന സ്കോറിന് ത്രില്ലറിൽ പരാജയപ്പെടുത്തിയപ്പോള്‍ കിഡംബി 21-8, 21-7 എന്ന നിലയിൽ അനായാസം ആണ് മാര്‍ക്ക് കാല്‍ജോവിനെ പരാജയപ്പെടുത്തി സെമിയിലെത്തിയത്.

അക്സല്‍സെനോട് വീണ്ടും തോല്‍വിയേറ്റ് വാങ്ങി ശ്രീകാന്ത് കിഡംബി

ഇന്തോനേഷ്യ ഓപ്പൺ 2021ന്റെ രണ്ടാം റൗണ്ടിൽ പരാജയം ഏറ്റുവാങ്ങി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. ലോക രണ്ടാം നമ്പര്‍ താരം ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സല്‍സെനോടാണ് ശ്രീകാന്തിന്റെ പരാജയം.

നേരിട്ടുള്ള ഗെയിമുകളിൽ 14-21, 18-21 എന്ന സ്കോറിന് ശ്രീകാന്ത് പരാജയപ്പെട്ടപ്പോള്‍ വിക്ടര്‍ അക്സൽസെനിനോട് താരം ഏറ്റുവാങ്ങുന്ന തുടര്‍ച്ചയായ അഞ്ചാമത്തെ തോല്‍വിയാണിത്.

Exit mobile version