ഡെന്മാര്‍ക്ക് ഓപ്പണ്‍ – കിഡംബി ക്വാര്‍ട്ടറില്‍

ഡെന്മാര്‍ക്ക് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ശ്രീകാന്ത് കിഡംബി. ഇന്ന് നടന്ന രണ്ടാം റൗണ്ട് മത്സരത്തില്‍ 49ാം റാങ്കുകാരന്‍ ജേസണ്‍ ആന്തണിയെ കീഴടക്കിയാണ് ശ്രീകാന്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയത്. കിഡംബി 21-15, 21-14 എന്ന സ്കോറിനാണ് നേരിട്ടുള്ള ഗെയിമുകളില്‍ വിജയം കരസ്ഥമാക്കിയത്.

ഇന്നലെ ഇന്ത്യയുടെ തന്നെ ശുഭാങ്കര്‍ ഡേയെ പരാജയപ്പെടുത്തിയാണ് ജേസണ്‍ രണ്ടാം റൗണ്ടിലേക്ക് കടന്നത്. 13-21, 18-21 എന്ന സ്കോറിനായിരുന്നു ശുഭാങ്കറിന്റെ പരാജയം.

കിഡംബിയ്ക്ക് വിജയം, രണ്ടാം റൗണ്ടിലേക്ക്

ഡെന്മാര്‍ക്ക് ഓപ്പണ്‍ രണ്ടാം റൗണ്ടിലേക്ക് കടന്ന് ശ്രീകാന്ത് കിഡംബി. 21-12, 21-18 എന്ന നിലയില്‍ നേരിട്ടുള്ള ഗെയിമുകളില്‍ ലോക 52ാം നമ്പര്‍ താരം ടോബി പെന്റിയെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് മുന്നോട്ട് നീങ്ങിയത്. കൊറോണ പ്രതിസന്ധി ഉടലെടുത്ത ശേഷമുള്ള ആദ്യത്തെ ടൂര്‍ണ്ണമെന്റാണ് ഇത്.

ഇന്നലെ ലക്ഷ്യ സെന്‍ ക്രിസ്റ്റോ പോപോവിനെതിരെ 21-9, 21-15 എന്ന സ്കോറിന് വിജയം കരസ്ഥമാക്കിയിരുന്നു. വനിത വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങളാരും പങ്കെടുക്കുന്നില്ല.

 

കിഡംബിയെ കീഴടക്കി അജയ് ജയറാം, സമീര്‍ വര്‍മ്മയും ക്വാര്‍ട്ടറില്‍

ബാര്‍സലോണ് സ്പെയിന്‍ മാസ്റ്റേഴ്സ് 2020ന്റെ ക്വാര്‍ട്ടറില്‍ കടന്ന് അജയ് ജയറാമും സമീര്‍ വര്‍മ്മയും. അജയ് സഹതാരം ശ്രീകാന്ത് കിഡംബിയെ നേരിട്ടുള്ള ഗെയിമില്‍ 21-6, 21-17 എന്ന സ്കോറിന് പരാജയപ്പെടുത്തിയപ്പോള്‍ സമീര്‍ വര്‍മ്മ മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് ജര്‍മ്മനിയുടെ കൈ ഷാഫറിനെ വീഴ്ത്തിയത്. സ്കോര്‍: 21-14, 16-21, 21-15.

വനിത ഡബിള്‍സ് പ്രീക്വാര്‍ട്ടറില്‍ അശ്വിന് പൊന്നപ്പ-സിക്കി റെഡ്ഡി കൂട്ടുകെട്ട് നേരിട്ടുള്ള ഗെയിമില്‍ പരാജയം ഏറ്റുവാങ്ങി. 18-21, 14-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരങ്ങളുടെ പരാജയം.

സൗരഭ് സെമിയില്‍, കിഡംബി പുറത്ത്

സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ കടന്ന് സൗരഭ് വര്‍മ്മ. ഇന്ന് ജൂനിയര്‍ ലോക ചാമ്പ്യനായ തായ്‍ലാന്‍ഡിന്റെ കുന്‍ലാവുട് വിടിഡ്സാര്‍ണിനെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയാണ് സൗരഭ് സെമി യോഗ്യത ഉറപ്പാക്കിയത്. 40 മിനുട്ട് നീണ്ട പോരിന് ശേഷം 21-19, 21-16 എന്ന നിലയിലായിരുന്നു സൗരഭിന്റെ വിജയം.

അതേ സമയം ശ്രീകാന്ത് കിഡംബി ക്വാര്‍ട്ടറില്‍ പരാജയമേറ്റു വാങ്ങി. നേരിട്ടുള്ള ഗെയിമിലെങ്കിലും പൊരുതിയാണ് ശ്രീകാന്ത് കീഴടങ്ങിയത്. ദക്ഷിണ കൊറിയയുടെ വാന്‍ ഹോ സണിനോട് 18-21, 19-21 എന്ന സ്കോറിനാണ് കിഡംബിയുടെ പരാജയം.

കിഡംബിയ്ക്ക് കശ്യപിനെതിരെ ജയം, ലക്ഷ്യ സെന്‍ പുറത്ത്

സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ വിജയം കരസ്ഥമാക്കി ശ്രീകാന്ത് കിഡംബി. സഹ ഇന്ത്യന്‍ താരം പാരുപ്പള്ളി കശ്യപിനെതിരെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് കിഡംബിയുടെ വിജയം. ആദ്യ ഗെയിം കൈവിട്ട ശേഷം രണ്ടാം ഗെയിമില്‍ ആവേശപ്പോരാട്ടത്തിന് ശേഷം 22-20ന് ഗെയിം സ്വന്തമാക്കിയ കിഡംബി മൂന്നാം ഗെയിമും മത്സരവും സ്വന്തമാക്കുകയായിരുന്നു. 67 മിനുട്ട് നീണ്ട മത്സരത്തില്‍ 18-21, 22-20, 21-16 എന്ന സ്കോറിനാണ് കിഡംബിയുടെ വിജയം.

അതേ സമയം മുന്‍ ലോക ഒന്നാം നമ്പര്‍ താരം വാന്‍ ഹോ സണിനോട് നേരിട്ടുള്ള ഗെയിമില്‍ ലക്ഷ്യ സെന്‍ പരാജയപ്പെടുകയായിരുന്നു. സ്കോര്‍ 14-21, 17-21.

ശ്രീകാന്ത് കിഡംബിയ്ക്ക് ആദ്യ റൗണ്ടില്‍ ജയം, രണ്ടാം റൗണ്ടില്‍ എതിരാളി കശ്യപ്

സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ വിജയം കരസ്ഥമാക്കി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. റഷ്യയുടെ വ്ലാഡിമിര്‍ മാല്‍കോവിനെ നേരിട്ടുള്ള ഗെയിമില്‍ 21-12, 21-11 എന്ന സ്കോറിനാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്.

രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ പാരുപ്പള്ളി കശ്യപ് ആണ് ശ്രീകാന്തിന്റെ എതിരാളി. കശ്യപിന് ആദ്യ റൗണ്ടില്‍ വാക്കോവറാണ് ലഭിച്ചത്.

ആദ്യ റൗണ്ടില്‍ വാക്കോവര്‍ ലഭിച്ച മറ്റൊരു ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍ രണ്ടാം റൗണ്ടില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം സണ്‍ വാന്‍ ഹോയെ നേരിടും.

രണ്ടാം റൗണ്ടില്‍ പുറത്തായി കിഡംബിയും സമീര്‍ വര്‍മ്മയും

കൊറിയ മാസ്റ്റേഴ്സ് 2019ന്റെ രണ്ടാം റൗണ്ടില്‍ പുറത്തായി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബിയും സമീര്‍ വര്‍മ്മയും. സമീര്‍ തന്റെ സഹോദരന്‍ സൗരഭ് വര്‍മ്മയെ ആദ്യ റൗണ്ടില്‍ പരാജയപ്പെടുത്തിയ കിം ഡോംഗ്ഹുനിനോട് പരാജയപ്പെട്ടപ്പോള്‍ കിഡംബിയുടെ തോല്‍വി ജപ്പാന്റെ കാന്റ സുനേയാമയോടായിരുന്നു. ഇരു താരങ്ങളും നേരിട്ടുള്ള ഗെയിമുകളിലാണ് പരാജയമേറ്റു വാങ്ങിയത്.

14-21, 19-21 എന്ന സ്കോറിന് 37 മിനുട്ടില്‍ കിഡംബി പുറത്തായപ്പോള്‍ 19-21, 12-21 എന്ന സ്കോറിനായിരുന്നു സമീറിന്റെ പരാജയം.

കൊറിയ മാസ്റ്റേഴ്സ്, ആദ്യ റൗണ്ട് വിജയം നേടി കിഡംബിയും സമീര്‍ വര്‍മ്മയും, സൗരഭിന് തോല്‍വി

കൊറിയ മാസ്റ്റേഴ്സിന്റെ ആദ്യ റൗണ്ടില്‍ വിജയം കുറിച്ച് ശ്രീകാന്ത് കിഡംബിയും സമീര്‍ വര്‍മ്മയും. അതേ സമയം സൗരഭ് വര്‍മ്മയ്ക്ക് പരാജയമായിരുന്നു ഫലം.

21-18, 21-17 എന്ന സ്കോറിന് ഹോങ്കോംഗിന്റെ വിന്‍സെന്റ് വോംഗ് കി വിംഗിനെയാണ് ശ്രീകാന്ത് കിഡംബി പരാജയപ്പെടുത്തിയത്.

സമീറിന്റെ ജപ്പാനകാരനായ എതിരാളി മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. 11-8ന് സമീര്‍ ആദ്യ ഗെയിമില്‍ ലീഡ് ചെയ്യുമ്പോളാണ് ജപ്പാന്റെ കാസമൂസ സാകായി പിന്മാറിയത്.

സൗരഭ് വര്‍മ്മ കൊറിയയുടെ കിം ഡോംഗ്ഹുനിന്നോട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് കീഴടങ്ങിയത്. ആദ്യ ഗെയിം സൗരഭ് നേടിയെങ്കിലും തുടര്‍ന്നുള്ള ഗെയിമുകളില്‍ താരം പിന്നില്‍ പോകുകയായിരുന്നു. സ്കോര്‍:21-13, 12-21, 13-21.

ഒളിമ്പിക്സ് ചാമ്പ്യന്‍ പരിക്കേറ്റ് പിന്മാറി, ശ്രീകാന്ത് കിഡംബി സെമിയില്‍

ഹോങ്കോംഗ് ഓപ്പണ്‍ ബാഡ്മിന്റണ്‍ 2019ന്റെ സെമിയില്‍ കടന്ന് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. ചൈനയുടെ ഒളിമ്പിക്സ് ചാമ്പ്യന്‍ ആയ ചെന്‍ ലോംഗിനെതിരെ ആദ്യ ഗെയിം 21-13ന് നേടി നില്‍ക്കവെയാണ് മത്സരത്തില്‍ നിന്ന് ലോംഗ് പിന്മാറിയത്. ആദ്യ ഗെയിമില്‍ വ്യക്തമായ ആധിപത്യത്തോടെയാണ് ശ്രീകാന്തിന്റെ വിജയം. വെറും 13 പോയിന്റ് മാത്രമാണ് ലോംഗിന് ശ്രീകാന്ത് നേടുവാന്‍ അനുവദിച്ചത്. അതേ സമയം സിന്ധു ഇന്നലെ തായ്ലാന്‍ഡിന്റെ ലോക 18ാം നമ്പര്‍ താരത്തോട് രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടിരുന്നു.

18-21, 21-11, 16-21 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ തോല്‍വി. ഇരു താരങ്ങളും 11 തവണ ഏറ്റുമുട്ടിയപ്പോള്‍ ഇതാദ്യമായാണ് സിന്ധു ബുസാനന്‍ ഒങ്ക്ബാംരുംഗ്ഫാനിനോട് പരാജയമേറ്റുവാങ്ങുന്നത്.

സൗരഭ് വര്‍മ്മയ്ക്കെതിരെ മൂന്ന് ഗെയിം പോരാട്ടത്തില്‍ വിജയം, ശ്രീകാന്ത് കിഡംബി ക്വാര്‍ട്ടറില്‍, പ്രണോയ്‍യ്ക്ക് പരാജയം

ഹോങ്കോംഗ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. സഹതാരം സൗരഭ് വര്‍മ്മയ്ക്കെതിരെ പൊരുതി നേടിയ വിജയവുമായാണ് ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടറിലേക്ക് കിഡംബി എത്തുന്നത്. മൂന്ന് ഗെയിം നീണ്ട പോരാട്ടം ആദ്യ ഗെയിം കിഡംബി ജയിച്ചപ്പോള്‍ സൗരഭ് രണ്ടാം ഗെയിം നേടി ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും മൂന്നാം ഗെയിം സ്വന്തമാക്കി കിഡംബി മത്സരത്തില്‍ പിടിമുറുക്കി. സ്കോര്‍: 21-11, 15-21, 21-19.

അതേ സമയം പ്രീക്വാര്‍ട്ടറില്‍ ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയോട് നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെട്ട് എച്ച് എസ് പ്രണോയ് ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. സ്കോര്‍: 12-21, 19-21.

ഇന്ത്യയ്ക്ക് മോശം ദിവസം, വിജയിച്ചത് പുരുഷ ഡബിള്‍സിലെ ഒരു ടീം മാത്രം

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് മോശം ദിവസം. പുരുഷ ഡബിള്‍സ് ടീമായ സാത്വിക്സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് ഒഴികെ ബാക്കി താരങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. പുരുഷ സിംഗിള്‍സില്‍ ശ്രീകാന്ത് കിഡംബി, സമീര്‍ വര്‍മ്മ, പാരുപ്പള്ളി കശ്യപ്, പുരുഷ ഡബിള്‍സില്‍ മനു അട്രി-സുമീത് റെഡ്ഢി കൂട്ടുകെട്ട്, മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ടായ പ്രണവ് ജെങ്ങറി ചോപ്ര-സിക്കി റെഡ്ഢി, അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് കൂട്ടുകെട്ട് എന്നിവര്‍ പരാജയം ഏറ്റു വാങ്ങുകയായിരുന്നു.

36 മിനുട്ട് നീണ്ട മത്സരത്തില്‍ ‍ഡച്ച് കൂട്ടുകെട്ടിനെ 21-16, 21-14 എന്ന സ്കോറിന് കീഴടക്കിയാണ് സാത്വിക്-ചിരാഗ് കൂട്ടുകെട്ട് മുന്നോട്ട് നീങ്ങിയത്. അതേ സമയം ഇംഗ്ലണ്ടിനോടാണ് മനു-സുമീത് കൂട്ടുകെട്ട് മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടങ്ങിയത്. 19-21, 22-20, 15-21 എന്ന സ്കോറിന് 58 മിനുട്ട് നീണ്ട മത്സരത്തിനൊടുവിലാണ് ഇന്ത്യന്‍ ടീമിന്റെ പരാജയം. മിക്സഡ് ഡബിള്‍സ് ജോഡികളായ പ്രണവ്-സിക്കി കൂട്ടുകെട്ട് 36 മിനുട്ടില്‍ നേരിട്ടുള്ള ഗെയിമില്‍ ബ്രിട്ടീഷ് ടീമിനോട് 13-21, 18-21 എന്ന സ്കോറിന് പത്തി മടക്കി. സാത്വിക്-അശ്വിനി മിക്സഡ് ഡബിള്‍സ് ജോഡി 17-21, 18-21 എന്ന സ്കോറിന് കൊറിയന്‍ ടീമിനോട് പരാജയമേറ്റുവാങ്ങി.

ആദ്യ ഗെയിം വിജയിച്ചുവെങ്കിലും പിന്നീട് ശ്രീകാന്ത് കിഡംബിയ്ക്ക് കാലിടറുന്ന കാഴ്ചയാണ് കണ്ടത്. 21-15, 7-21, 14-21 എന്ന സ്കോറിനായിരുന്നു ശ്രീകാന്തിന്റെ പരാജയം. ടിയെന്‍ ചെന്‍ ചൗവിനോടായിരുന്നു ശ്രീകാന്ത് പരാജയമേറ്റു വാങ്ങിയത്. സമാനമായ രീതിയില്‍ ആവേശപ്പോരിലാണ് സമീര്‍ വര്‍മ്മയുടെ പരാജയം. 1 മണിക്കൂര്‍ 24 മിനുട്ട് നീണ്ട മത്സരത്തിനൊടുവില്‍ 22-20, 18-21, 18-21 എന്ന സ്കോറിന് ജപ്പാന്റെ കെന്റ നിഷിമോട്ടോയോടാണ് സമീര്‍ പരാജയപ്പെട്ടത്.

പാരുപ്പള്ളി കശ്യപ് ഹോങ്കോംഗിന്റെ കാ ലോംഗ് ആന്‍ഗസ് എന്‍ജിയോട് 11-21, 9-21 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. വനിത ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ടും 63 മിനുട്ട് നീണ്ട പോരാട്ടത്തില്‍ മൂന്ന് ഗെയിം നീണ്ട മത്സരത്തില്‍ അടിയറവ് പറഞ്ഞു. സ്കോര്‍: 21-16, 13-21, 17-21.

ആദ്യ റൗണ്ടില്‍ പുറത്തായി കിഡംബിയും സൈനയും

ഡെന്മാര്‍ക്ക് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി ശ്രീകാന്ത് കിഡംബിയും സൈന നെഹ്‍വാളും. സൈന ജപ്പാന്റെ സയാക തക്കാഹാഷിയോട് നേരിട്ടുള്ള ഗെയിമില്‍ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ കിഡംബി ഡെന്മാര്‍ക്കിന്റെ തന്നെ ആന്‍ഡേര്‍സ് ആന്റോന്‍സെനിന്നോടാണ് പരാജയമേറ്റു വാങ്ങിയത്. പുരുഷ വിഭാഗം ആദ്യ റൗണ്ടില്‍ കിഡംബി 14-21, 18-21 എന്ന സ്കോറിന് 43 മിനുട്ടിലാണ് അടിയറവ് പറഞ്ഞത്. ലോക റാങ്കിംഗില്‍ നാലാം നമ്പര്‍ താരമാണ് ആന്‍ഡേര്‍സ്.

സൈനയുടെ തോല്‍വി 15-21, 21-23 എന്ന സ്കോറിന് 37 മിനുട്ടിലായിരുന്നു.

Exit mobile version