Picsart 24 10 05 21 32 17 855

സാക മാജിക്!! ആഴ്സണൽ സതാമ്പ്ടണെ വീഴ്ത്തി

മാച്ച് റിപ്പോർട്ട്: ആഴ്സണൽ 3-1 സതാംപ്ടൺ

വേദി: എമിറേറ്റ്സ് സ്റ്റേഡിയം, ലണ്ടൻ

ഈ സീസണിൽ തോൽവി അറിയാത്ത പ്രീമിയർ ലീഗ് കുതിപ്പ് നിലനിർത്തിക്കൊണ്ട് എമിറേറ്റ്സിൽ സതാംപ്ടണിനെതിരെ 3-1 ന് ആഴ്സണൽ വിജയം ഉറപ്പിച്ചു. കയ് ഹാവെർട്‌സ്, ഗബ്രിയേൽ മാർട്ടിനെല്ലി, ബുക്കയോ സാക്ക എന്നിവരുടെ ഗോളുകൾ സതാംപ്ടൺ ലീഡ് മറികടന്ന് ഗണ്ണേഴ്‌സിനെ വിജയിപ്പിച്ചു. സാക ഒരു ഗോളിന് ഒപ്പം 2 അസിസ്റ്റും ഇന്ന് സംഭാവന ചെയ്തു.

55-ാം മിനിറ്റിൽ കാമറൂൺ ആർച്ചറിലൂടെ സതാംപ്ടൺ ആഴ്‌സണലിനെ ഞെട്ടിച്ചു. ഒരു പെട്ടെന്നുള്ള കൗണ്ടറിൽ ആർച്ചർ സന്ദർശകർക്ക് 1-0 ൻ്റെ മുൻതൂക്കം നൽകി.

എന്നാൽ, ആഴ്സണൽ മറുപടി പറയാൻ സമയമെടുത്തില്ല. വെറും മൂന്ന് മിനിറ്റുകൾക്ക് അകം, ബുകായോ സാക്ക മധ്യനിരയിൽ ഫ്ലിൻ ഡൗൺസിനെ മറികടന്ന്, ബോക്‌സിൻ്റെ അരികിൽ നിന്ന് തൊടുത്തുവിട്ട പാസ് കെയ് ഹാവെർട്‌സിനെ കണ്ടെത്തി. ഹവെർട്സ് 1-1 എന്ന സമനിലയിലേക്ക് സ്കോർ എത്തിച്ചു. ഇത് ഹാവെർട്‌സിൻ്റെ ഈ സീസണിലെ നാലാമത്തെ ഗോളായി മാറി. ഇത് അദ്ദേഹത്തിൻ്റെ തുടർച്ചയായ ഏഴാം ഹോം ഗോളുമാണ്.

68-ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലിയിലൂടെ ഗണ്ണേഴ്‌സിനെ മുന്നിലെത്തിച്ചു. വലത് വശത്ത് നിന്ന് ഒരു പെർഫെക്റ്റ് ക്രോസിൽ സാക്ക ഒരിക്കൽ കൂടി അസിസ്റ്റ് ഒരുക്കി. സ്കോർ 2-1.

88-ാം മിനിറ്റിൽ സാക്കയും സ്‌കോർ ഷീറ്റിലെത്തിയതോടെ ആഴ്‌സണലിൻ്റെ വിജയം ഉറപ്പിച്ചു. ലിയാൻഡ്രോ ട്രോസാർഡ് സെയിൻ്റ്‌സിൻ്റെ പ്രതിരോധത്തിൻ്റെ ഹൃദയത്തിലൂടെ വന്ന് ഭീഷണി ഉയർത്തിയപ്പോൾ, യുകിനാരി സുഗവാരയുടെ ഒരു മോശം ക്ലിയറൻസ് സാക്കയ്ക്ക് മുന്നിൽ വീണു, അത് വലയുടെ ഇടത് മൂലയിലേക്ക് താഴ്ത്തി അടിച്ച് സാക്ക സീസണിലെ രണ്ടാമത്തെ പ്രീമിയർ ലീഗ് ഗോൾ കണ്ടെത്തി. 17 പോയിന്റുമായി ആഴ്സണൽ ലീഗിൽ മൂന്നാമത് നിൽക്കുന്നു‌.

Exit mobile version