ആഴ്സണൽ ഗോൾകീപ്പർ ആരോൺ റാംസ്‌ഡേലിനെ സതാമ്പ്ടൺ സ്വന്തമാക്കി

ആഴ്സണൽ ഗോൾകീപ്പർ ആരോൺ റാംസ്‌ഡേലിനെ സതാമ്പ്ടൺ സ്വന്തമാക്കി. 25 മില്യൺ പൗണ്ടിന് താരത്തെ സ്ഥിര കരാറിൽ ആണ് സതാംപ്ടൺ സ്വന്തമാക്കുന്നത്. 26കാരനായ ഗോൾകീപ്പർ ഇന്ന് തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയനാകും.

23 കാരനായ എസ്പാൻയോൾ ഗോൾകീപ്പർ ജോവാൻ ഗാർഷ്യയെ ആഴ്സണൽ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ വേനൽക്കാലത്ത് ബ്രെൻ്റ്‌ഫോർഡിൽ നിന്ന് ഡേവിഡ് റയ എത്തിയത് മുതൽ ആഴ്‌സണലിൽ റാംസ്‌ഡെയ്ൽ രണ്ടാം സ്ഥാനത്തായിരുന്നു. 

റാംസ്ഡെലിന്റെ വരവ് സതാമ്പ്ടണെ ശക്തരാക്കും. 34 കാരനായ അലക്സ് മക്കാർത്തി ആയിരുന്നു ഈ സീസണിൽ സതാംപ്ടണിൻ്റെ ആദ്യ രണ്ട് ലീഗ് മത്സരങ്ങളിൽ വല കാത്തത്.

ആഴ്‌സണലിന്റെ റാംസ്ഡേലിന് ആയി വോൾവ്സ് രംഗത്ത്

ആഴ്‌സണൽ ഗോൾ കീപ്പർ ആരോൺ റാംസ്ഡേലിന് ആയി മറ്റൊരു ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ വോൾവ്സ് രംഗത്ത്. ദ അത്ലറ്റിക് റിപ്പോർട്ടർ ആയ ഡേവിഡ് ഓർസ്റ്റെയിൻ ആണ് വോൾവ്സ് താരത്തിന് ആയി രംഗത്ത് എത്തിയ കാര്യം റിപ്പോർട്ട് ചെയ്തത്. ഡേവിഡ് റയ ടീമിൽ എത്തിയ ശേഷം ആദ്യ ടീമിലെ സ്ഥാനം നഷ്ടമായ ഇംഗ്ലീഷ് ഗോൾ കീപ്പർ ആഴ്‌സണൽ വിടാൻ താൽപ്പര്യവും കാണിക്കുന്നുണ്ട്. താരത്തിന്റെ മുൻ ക്ലബ് ആയ ബോർൺമൗത്തിനു ഒപ്പം സൗതാപ്റ്റണും ഇതിനു പുറമെ താരത്തിനു ആയി താൽപ്പര്യം കാണിക്കുന്നുണ്ട്.

ആരോൺ റാംസ്ഡേൽ

നിലവിൽ 26 കാരനായ താരത്തെ ആദ്യം ഈ സീസണിൽ ലോണിലും തുടർന്ന് സ്ഥിരമായും സ്വന്തമാക്കാൻ ആണ് വോൾവ്സ് ശ്രമം. റാംസ്ഡേലിന്റെ ശമ്പളവും വോൾവ്സ് വഹിക്കും. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത് നടക്കാനുള്ള സാധ്യത കുറവാണെങ്കിലും ക്ലബുകൾ തമ്മിൽ ചർച്ച നടക്കുകയാണ്. റാംസ്ഡേൽ ക്ലബ് വിടുക ആണെങ്കിൽ ഇതിനകം തന്നെ വ്യക്തിഗത ധാരണയിൽ എത്തിയ എസ്പന്യോളിന്റെ സ്പാനിഷ് ഗോൾ കീപ്പർ യൊഹാൻ ഗാർസിയെ ടീമിൽ എത്തിക്കാൻ ആവും ആഴ്‌സണൽ ശ്രമിക്കുക.

റാംസ്ഡേലിനായുള്ള അയാക്സിന്റെ ഓഫർ നിരസിച്ച് ആഴ്സണൽ

ആരോൺ റാംസ്‌ഡേലിനെ സ്വന്തമാക്കാനുള്ള അയാക്സിന്റെ ശ്രമങ്ങൾ നിരസിച്ച് ആഴ്സണൽ. ലോണിൽ സ്വന്തമാക്കാൻ ആയിരുന്നു അയാക്സിന്റെ ശ്രമം. എന്നാൽ ലോണിൽ താരത്തെ വിടാൻ ആഴ്സണൽ തയ്യാറല്ല. റാംസ്ഡേലിനെ വിൽക്കാൻ ആണ് ആഴ്സണൽ ആഗ്രഹിക്കുന്നത്. കഴിഞ്ഞ സീസണിൽ റയ എത്തിയത് മുതൽ റാംസ്ഡേലിന്റെ ആഴ്സണലിലെ അവസരങ്ങൾ കുറഞ്ഞിരുന്നു.

താരത്തിനായുള്ള ശ്രമങ്ങൾ അയാക്സ് ഇനിയും തുടരും. ആഴ്സണലുമായി ധാരണയിൽ എത്താൻ ആകും എന്ന് തന്നെ അയാക്സ് വിശ്വസിക്കുന്നു. 27കാരനായ ഗോൾ കീപ്പർ ആഴ്സണലിനായി ഇതിനകം നൂറോളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2021-ലെ വേനൽക്കാലത്ത് ഷെഫീൽഡ് യുണൈറ്റഡിൽ നിന്ന് ആണ് ആഴ്സണലിൽ എത്തിയത്.

ആഴ്സണലിൽ ദീർഘകാലം തുടരണം എന്ന് ആരോൺ റാംസ്ഡേൽ

ആഴ്സണൽ ഗോൾകീപ്പർ ആരോൺ റാംസ്ഡേൽ ദീർഘകാലം ക്ലബ്ബിൽ തുടരാൻ ആഗ്രഹം പ്രകടിപ്പിച്ചു. ആഴ്‌സണലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് റാംസ്‌ഡേൽ : “എനിക്ക് 10, 12, 15 വർഷത്തേക്ക് എന്നെ ആഴ്സണലിൽ തന്നെ കാണാൻ കഴിയുന്നു – അതാണ് ലക്ഷ്യം, അത്രയും സമയം ക്ലബിൽ തുടരുക” അദ്ദേഹം പറഞ്ഞു. ഈ ഫുട്ബോൾ ക്ലബ്ബിൽ ഒരു യഥാർത്ഥ നായകനും ഇതിഹാസവും ആകുക ആണ് ലക്ഷ്യം. ഗോൾകീപ്പർ പറഞ്ഞു.

24 കാരനായ ഗോൾകീപ്പർ 2021-ലെ വേനൽക്കാലത്ത് ഷെഫീൽഡ് യുണൈറ്റഡിൽ നിന്ന് ആണ് ഗണ്ണേഴ്‌സിനൊപ്പം ചേർന്നത്. അന്ന് മുതൽ ടീമിന്റെ ഒന്നാം നമ്പർ ആണ് അദ്ദേഹം. ഇപ്പോൾ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് കുതിക്കുന്ന ആഴ്സണലിന്റെ പ്രധാന കളിക്കാരനാണ് റാംസ്ഡേൽ. ഈ സീസൺ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ക്ലീൻഷീറ്റ് ഉള്ള താരവും റാംസ്ഡേൽ ആണ്.

Exit mobile version